അഫ്ഘാനിസ്താനിലെ സ്ത്രീകളുടെ അവകാശങ്ങൾ
Gender Inequality Index | |
---|---|
Value | 0.712 (2012) |
Rank | 147th |
Maternal mortality (per 100,000) | 460 (2010) |
Women in parliament | 27.6% (2012) |
Females over 25 with secondary education | 5.8% (2010) |
Women in labour force | 16% (2014)[1] |
Global Gender Gap Index | |
Value | NR (2012) |
Rank | NR out of 144 |
കർസായ് ഭരണത്തിൽ അഫ്ഘാനിസ്താനിലെ സ്ത്രീകളുടെ അവകാശങ്ങൾ നിരന്തരം മെച്ചപ്പെട്ടുവരുന്നുണ്ട്. അഫ്ഘാനിസ്താനിലെ സമൂഹം പൊതുവെ ആൺ-കോയ്മയോടുകൂടിയതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ മുമ്പത്തെ ഭരണാധികാരികളായ മുജാഹിദ്ദീന്റെയും താലിബാന്റെയും ഭരണസമയത്ത് അഫ്ഘാനിസ്താനിലെ സ്ത്രീകൾക്ക് തങ്ങളുടെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി വല്യ സമരം നടത്തേണ്ടിവന്നിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അക്രമങ്ങളുടെ അളവ് കൂടിത്തന്നെയാണിരിക്കുന്നത്. എങ്കിലും രാജ്യം പതുക്കെ പുരോഗമിക്കുന്നതിനനുസരിച്ച് ഇക്കാര്യത്തിൽ ചെറിയ പുരോഗതി കാണുന്നുണ്ട് എന്ന് അന്താരാഷ്ട്ര നിരീക്ഷകർ നിരീക്ഷിക്കുന്നു. എങ്കിലും അവകാശസംരക്ഷകർ 2014ൽ ഇക്കാര്യത്തിൽ പുതിയ കരുതൽ കണ്ടിട്ടുണ്ട്. [2] though rights groups have expressed renewed concerns in 2014.[3][4]
അവലോകനം
[തിരുത്തുക]ലേഖന പരമ്പരയുടെ ഭാഗം |
സ്ത്രീ സമത്വവാദം |
---|
സമൂഹത്തിൽ സ്ത്രീയ്ക്കുള്ള സ്ഥാനം |
---|
|
അഫ്ഘാനുകൾ അഫ്ഘാനിസ്താനിൽ താമസം തുടങ്ങിയിട്ട് ആയിരക്കണക്കിനു വർഷങ്ങളായി. പ്രാദേശിക ഗോത്രങ്ങളിൽ പഷ്തൂണുകൾ ആണ് ഏറ്റവും വലിയ വിഭാഗം. തുടർന്ന്, താജിക്കുകൾ, ഹസാറാസ്, ഉസ്ബെക്കുകൾ എന്നിങ്ങനെയാണ് അഫ്ഘാൻ സമൂഹത്തിലെ പ്രാതിനിധ്യം. പത്തൊമ്പതാം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ടുവരെയുള്ള അഫ്ഘാനിസ്താൻ ഭരിച്ച ഭരണാധികാരികൾ അഫ്ഘാനിസ്താനിലെ സ്ത്രീകൾക്കെതിരെയുള്ള നിയന്ത്രണങ്ങൾ കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, ഈ ശ്രമങ്ങൾ വല്യ ഭാഗവും പാഴാവുകയാണുണ്ടായത്; എന്നിരുന്നാലും, ചില രാഷ്ട്രീയനേതാക്കൾക്ക് സ്ത്രീകളുടെ നിലയിൽ കാര്യമായ മാറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അവരിൽ പ്രധാനിയാണ്, 1919 മുതൽ 1929 വരെ അഫ്ഘാനിസ്താൻ ഭരിച്ച അമാനുള്ള രാജാവ്. ചൂണ്ടിക്കാണിക്കേണ്ട ചില വിലപ്പെട്ട ശ്രമങ്ങൾ അദ്ദേഹം നടത്തി തന്റെ രാജ്യത്തെ ഒന്നിപ്പിക്കുവാനും ആധുനികമാക്കാനും ശ്രമങ്ങൾ നടത്തി. [5]
അമാനുള്ള രാജാവും അദ്ദേഹത്തെ പിന്തുടർന്ന അനുയായികളും സ്ത്രീകൾക്ക് പൊതുഇടങ്ങളിൽ സ്വതന്ത്രമായി ഇടപെടാൻവേണ്ട സാഹചര്യം സൃഷ്ടിക്കാൻ ശ്രമിച്ചു. അങ്ങനെ പൊതുവെ പുരുഷകേന്ദ്രീകൃത സമൂഹമായിരുന്ന അഫ്ഘാനിസ്താനിൽ സ്ത്രീകളുടെ മുകളിൽ ഉള്ള കുടുംബ നിഅയന്ത്രണം നീക്കി സ്ത്രീകളുടെ ഉന്നമനം അവർ ലക്ഷ്യമാക്കി. അമാനുള്ള രാജാവ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി. പെൺകുട്ടികളെ അവരുടെ വിദ്യാഭ്യാസത്തിനായി അവരുടെ കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പെൺകുട്ടികളുടെ വസ്ത്രധാരണം പരിഷ്കരിച്ചു. അവരുടെ മൂടിയ വസ്ത്രധാരണം നിർത്തലാക്കി കൂടുതൽ ആധുനികമായ പാശ്ചാത്യവസ്ത്രധാരണം കൊണ്ടുവന്നു.[6] 1921ൽ അദ്ദേഹം, നിർബന്ധിത വിവാഹം, ബാലവിവാഹം, സ്ത്രീധനം, ബഹുഭാര്യാത്വം എന്നിവ നിർത്തലാക്കാൻ നിയമം നടപ്പിലാക്കി. [6]എന്നിരിക്കിലും, ഈ നിയന്ത്രണങ്ങൾ കാലംചെന്നതോടെ നടപ്പാക്കാൻ കഴിയാത്ത അവസ്ഥയിലായിമാറി.
ആധുനികമായ നവീകരണം നടന്നത് അമാനുള്ള രാജാവിന്റെ ഭാര്യയായ, സൊറയ രാജ്ഞിയുടെ കാലത്താണ്. വളരെ ത്വരിതമായാണ് സ്ത്രീകളുടെ ജീവിതം പുരോഗമിക്കാനും കുടുംബത്തിൽ അവരുടെ സ്ഥാനം ഉയർത്താനും സ്ത്രീകൾക്കനുകൂലമായ മാറ്റങ്ങൾ വരുത്തിയത്. സൊറയ രാജ്ഞിയാണ് അഫ്ഘാനിസ്താന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ആദ്യത്തെയും ഏറ്റവും ശക്തയുമായ മുസ്ലിം സ്ത്രീവിമോചനപ്രവർത്തകയും സ്ത്രീഭരണാധികാരിയുമായി ഭരിച്ചത്. ഇത്തരം പുരോഗമന പ്രവർത്തനങ്ങൾക്ക് അവർക്കും അവരുടെ ഭർത്താവായ അമാനുള്ള രാജാവിനും ലഭിച്ചത് ശക്തമായ എതിർപ്പും അതുവഴി മരണവുമാണ്. [7]
മുജാഹിദ്ദീന്റെയും താലിബാന്റെയും കാലഘട്ടം
[തിരുത്തുക]ഇരുപത്തൊന്നാം നൂറ്റാണ്ട്
[തിരുത്തുക]രാഷ്ട്രീയവും തൊഴിൽശക്തിയും
[തിരുത്തുക]വിദ്യാഭ്യാസം
[തിരുത്തുക]ഗ്രാമീണസ്ത്രീകൾ
[തിരുത്തുക]കായികരംഗം
[തിരുത്തുക]വിവാഹവും ശിശുപരിപാലനവും
[തിരുത്തുക]അഫ്ഘാൻ സ്ത്രീകൾക്കുള്ള അന്താരാഷ്ട്രീയ സഹായം
[തിരുത്തുക]ആരാണ് സഹായം നൽകുന്നത്?
[തിരുത്തുക]സഹായരീതികൾ
[തിരുത്തുക]പങ്കെടുക്കുന്നതിന്റെ സമയക്രമം
[തിരുത്തുക]സഹായം നൽകുന്ന സമയത്തുള്ള സംഘർഷം
[തിരുത്തുക]സഹായം നൽകുന്നവരുടെ ന്യായങ്ങൾ
[തിരുത്തുക]അഫ്ഘാൻ സ്ത്രീകൾക്ക് സഹായം നൽകുന്നതിനെതിരെയുള്ള യുക്തി
[തിരുത്തുക]ഇതും കാണൂ
[തിരുത്തുക]- Women for Afghan Women
- Revolutionary Association of the Women of Afghanistan
- Afghan Women's Network
- Afghan Women's Council
- Afghan Women's Business Federation
- Access for Afghan Women Act
- Afghanistan women's national football team
- Afghanistan national women's cricket team
- Prostitution in Afghanistan
- The Afghan Women
- Women in Islam
- Women in Arab societies
- Women in agriculture in Afghanistan
- DIY Creations - Empowering women through business startups in Afghanistan Archived 2015-12-08 at the Wayback Machine.
- Humira Saqib
അവലംബം
[തിരുത്തുക]- ↑ http://data.worldbank.org/indicator/SL.TLF.ACTI.FE.ZS/countries
- ↑ "Four Afghan Men Held in Acid Attack on Family". ALISSA J. RUBIN and ROD NORDLAND. The New York Times. 10 December 2011.
- ↑ "World Report 2014: Afghanistan". Human Rights Watch.
- ↑ "USCIRF Annual Report 2014 – Tier 2: Afghanistan". United States Commission on International Religious Freedom. 30 April 2014.
- ↑ Keddie, Nikki R. (2007). Women in the Middle East. Princeton University Press. ISBN 978-0-691-12863-4.
- ↑ 6.0 6.1 Skaine, Rosemarie (23 September 2008). Women of Afghanistan In The Post-Taliban Era: How Lives Have Changed and Where They Stand Today. McFarland. ISBN 978-0-7864-3792-4.
- ↑ "A History of Women in Afghanistan: Lessons Learnt for the Future" (PDF). Dr. Huma Ahmed-Ghosh. Aletta, Institute for Women's History. May 2003. Retrieved 2 December 2010.
- ↑ "Women in Afghanistan: the back story". www.amnesty.org.uk. Retrieved 2017-02-25.