Jump to content

അപ്പലൂസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്പലൂസ
A dark brown horse with a white and brown spotted rump running in a field.
ഒരു അപ്പലൂസ കുതിര
Distinguishing featuresവർണാഭമായ സ്പോട് പാറ്റേൺ ഉള്ള കോട്ട്, തൊലിപ്പുറത്തെ വർണശബളമായ പുള്ളിക്കുത്തുകൾ, കുളമ്പിലെ ലംബമായ വരകൾ, വെളുത്ത ദ്രടപടലം തുടങ്ങിയവ ഇവയുടെ പ്രധാന സവിശേഷതകളാണ്.
Country of originയുണൈറ്റഡ് സ്റ്റേറ്റ്സ്
Breed standards
അപ്പലൂസ ഹോഴ്സ് ക്ലബ്Breed standards
Horse (Equus ferus caballus)

നാനാവർണ്ണത്തിലുള്ള പുള്ളികളുള്ള കോട്ട് പാറ്റേണോട് കൂടിയ ഒരു സങ്കരയിനം അമേരിക്കൻ കുതിരയാണ് അപ്പലൂസ. കാലാകാലങ്ങളായി പലയിനം ബ്രീഡുകളിലുള്ള കുതിരകളുമായുള്ള നിരന്തരസങ്കരം മൂലം ഈ ബ്രീഡിൽ വ്യത്യസ്ത വലിപ്പത്തിലുള്ള കുതിരകൾ കാണപ്പെടുന്നു. ചില അടിസ്ഥാന കോട്ട് നിറങ്ങളുടെ മുകളിൽ പല വർണ്ണങ്ങളിലുള്ള പുള്ളികൾ പ്രത്യക്ഷപ്പെടുന്ന ജനിതകപ്രക്രിയയിലൂടെയാണ് ഇവയുടെ കോട്ട് പാറ്റേണുകൾ ഉണ്ടാകുന്നത്. ലെപേർഡ് കോംപ്ലക്സ് മ്യൂട്ടേഷനുകളുമായി വളരെ അടുത്തു ബന്ധപ്പെട്ടിരിയ്ക്കുന്നതിനാൽ അപ്പലൂസയുടെ കോട്ട് പാറ്റേണിന്റെയും മറ്റു പല ജൈവപ്രത്യേകതകളുടെയും ജനിതകത്തെക്കുറിച്ചുള്ള പഠനം ഇതിനെക്കുറിച്ചു വിശദമായി പഠിയ്ക്കുന്നവർക്ക് വളരെ താല്പര്യമുണ്ടാക്കുന്നതാണ്. അപ്പലൂസകൾക്ക് ഇക്വിൻ റിക്കറന്റ് യൂവൈറ്റിസ്, കൺജെനിറ്റൽ സ്റ്റേഷനറി നൈറ്റ്ബ്ലൈൻഡ്നെസ് (നിശാന്ധത) തുടങ്ങിയ നേത്രരോഗങ്ങൾ ബാധിയ്ക്കാൻ ഉയർന്ന സാധ്യതയുണ്ട്. ഇതിൽ നിശാന്ധത ലെപേർഡ് കോംപ്ലക്സുമായി വളരെ ബന്ധപ്പെട്ടതാണ്.

ലെപേർഡ് കോട്ട് പാറ്റേൺ ഉള്ള കുതിരകളുടെ ചിത്രങ്ങൾ യൂറോപ്പിലെ ചില ഗുഹകളിലെ ചരിത്രാതീത ചിത്രപ്പണികളിൽ കാണാം. പുരാതന ഗ്രീസിലേയും ഹാൻ രാജവംശത്തിന്റെ കാലത്തെ ചൈനയിലെയും ചിത്രപ്പണികളിൽ ഇത്തരം പാറ്റേൺ ഉള്ള ഇണങ്ങിയ കുതിരകളുടെ ചിത്രങ്ങൾ കാണാം. വടക്കേ അമേരിക്കയിൽ ശാന്തസമുദ്രത്തിന് അഭിമുഖമായ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് താമസിച്ചിരുന്ന നെസ് പേഴ്‌സ് വർഗ്ഗത്തിലെ ആളുകളാണ് ഇത്തരം കുതിരകളുടെ അമേരിക്കൻ വംശാവലി വികസിപ്പിച്ചത്. ഇവിടേയ്ക്ക് കുടിയേറിയ ആളുകൾ ഇതിനെ "പാലൗസ് കുതിരകൾ" എന്ന് വിളിച്ചു. നെസ് പേഴ്‌സ് കൗണ്ടിയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന പാലൗസ് നദിയുടെ പേരിൽ നിന്നാകാം ഈ പേര് വന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ക്രമേണ ഈ പേരിൽ നിന്നാണ് "അപ്പലൂസ" എന്ന പേര് ഉരുത്തിരിഞ്ഞത്.

1877-ൽ നെസ് പേഴ്‌സ് യുദ്ധത്തിനുശേഷം നെസ് പേഴ്‌സ്കാരുടെ കുതിരകളുടെ ഭൂരിഭാഗവും നഷ്ടപ്പെട്ടു. അടുത്ത ഏതാനും ദശാബ്ദകാലത്തേയ്ക്ക് ഇവയുടെ എണ്ണം വളരെ കുറവായിരുന്നു. 1938-ൽ ബ്രീഡ് രജിസ്ട്രി എന്ന പേരിൽ അപ്പലൂസ ഹോഴ്സ് ക്ലബ്ബ് (APHC) രൂപീകരിക്കപ്പെടുന്നതുവരെ, ഇത്തരം കുതിരകളിൽ അതിയായ താല്പര്യമുള്ള വളരെ ചുരുക്കം എണ്ണം ആളുകൾ ചേർന്ന് ഇത്തരം കുതിരകളെ സംരക്ഷിച്ചു പോന്നിരുന്നു.

ഇന്ന് അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ ഇനങ്ങളിൽ ഒന്നാണ് അപ്പലൂസ. 1975-ൽ ഐഡഹോയുടെ ഔദ്യോഗിക കുതിരയായി ഇതിനെ അവരോധിച്ചു. പാശ്ചാത്യ സവാരി മേഖലകളിൽ ഇത്തരം കുതിരകളെ സ്റ്റോക്ക് കുതിരയായി ഉപയോഗിയ്ക്കുന്നു. മറ്റു പലതരം ഇക്വസ്റ്റേറിയൻ രംഗങ്ങളിലും ഇവ വ്യാപകമായി ഉപയോഗിയ്ക്കപ്പെടുന്നു. അപ്പലൂസ കുതിരകൾ പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫ്ളോറിഡ സ്റ്റേറ്റ് സെമിനോളുകൾക്കായുള്ള മാസ്കോട്ട് ആണ് അപ്പലൂസ. ഇവയുടെ സന്തതിപരമ്പരകൾ മറ്റു പല സങ്കരയിനങ്ങളുടെ പ്രജനനത്തിനു വേണ്ടിയും ഉപയോഗിയ്ക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ പോണി, നെസ് പേർസ് കുതിര, ചില ഗെയിറ്റഡ് ഹോഴ്സ് ഇനങ്ങൾ എന്നിവ ഉദാഹരണങ്ങളാണ്.

സങ്കരയിന പ്രത്യേകതകൾ

[തിരുത്തുക]
The head of a light-colored horse with dark spots, showing spotting around the skin of the eye and muzzle.
Mottling on the skin is particularly visible around the eyes and muzzle. The sclera of an Appaloosa's eye is white.

ഇത്തരം പുള്ളികൾ പല വർണ്ണത്തിലുള്ള അടിസ്ഥാന കോട്ടിനു മീതെ പതിപ്പിച്ച രീതിയിലാണ് കാണപ്പെടുന്നത്; പ്രധാനമായും പുറകിൽ പാർശ്വഭാഗത്തായിട്ടാണ് ഈ പുള്ളികൾ കാണപ്പെടുക. തൊലിപ്പുറത്തെ വർണശബളമായ പുള്ളിക്കുത്തുകൾ (mottled skin), കുളമ്പിലെ ലംബമായ വരകൾ (striped hooves), വെളുത്ത ദ്രടപടലം(white sclera) എന്നീ വ്യതിരിക്തലക്ഷണങ്ങളും ഇവയ്ക്കുണ്ട്.[1]

മുഖത്തിന്റെ മുൻഭാഗം, കണ്ണുകൾ, മലദ്വാരം, ലൈംഗികാവയവങ്ങൾ എന്നിവയ്ക്ക് ചുറ്റുമായിട്ടാണ് സാധാരണയായി മേൽപ്പറഞ്ഞ വർണശബളമായ പുള്ളിക്കുത്തുകൾ കാണപ്പെടുന്നത്.[2] കുളമ്പിലെ ലംബമായ വരകൾ അപ്പലൂസയുടെ ശ്രദ്ധിക്കപ്പെടുന്ന സവിശേഷതകളിലൊന്നാണ്.[3] കൃഷ്ണമണിയ്ക്ക് ചുറ്റുമുള്ള കണ്ണിലെ ഭാഗമാണ് സ്ക്ലേറ (ദ്രടപടലം). കണ്ണുകൾ പുറകോട്ടാക്കി നോക്കുമ്പോൾ വെളുത്ത നിറത്തിലുള്ള ദ്രടപടലം എല്ലാ കുതിരകൾക്കും കാണാമെങ്കിലും ഇങ്ങനെ ആക്കാതെ നേരിട്ട് നോക്കുമ്പോൾ തന്നെ വെള്ളനിറത്തിലുള്ള ദ്രടപടലം കാണുന്നത് ഇതിനു മാത്രമാണ്.[4]

നിറവും പാറ്റേണുകളും

[തിരുത്തുക]

വിവിധതരത്തിലുള്ള സ്പൊട്ടെഡ് പാറ്റേൺ വിവിധ അടിസ്ഥാന നിറങ്ങളിൽ കാണപ്പെടുന്നു. ഇവ വ്യത്യസ്തപ്പെട്ടിരിക്കയും പലപ്പോഴും ഒരു പ്രത്യേക വിഭാഗത്തിൽ നന്നായി പൊരുത്തപ്പെടുന്നതുമില്ല. പാറ്റേണുകൾ താഴെ വിവരിച്ചിരിക്കുന്നു:

പാറ്റേൺ വിവരണം Image[5]
സ്പോട്ട്സ് പൊതുവായ പദം സൂചിപ്പിക്കുന്നത് അതിന്റെ ശരീരത്തിന്റെ മുഴുവൻ ഭാഗത്തും.വെളുത്തതോ ഇരുണ്ടതോ ആയ സ്പോട്ടോടുകൂടിയ കുതിരയാണ് ഇത്
ബ്ലാങ്കറ്റ് അല്ലെങ്കിൽ സ്നോക്യാപ് സാധാരണയായി ശരീരം മുഴുനും കടുത്ത വെളുത്ത ഭാഗമായി കാണപ്പെട്ടിരുന്നാലും ഹിപ് പ്രദേശം അടിസ്ഥാന വർണ്ണം മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.[6]
ബ്ലാങ്കറ്റ് കൂടെ സ്പോട്ട്സ് വെള്ളയിൽ കറുത്ത പാടുകൾ ഉള്ള ഒരു വെളുത്ത പുതപ്പ് പോലെ കാണപ്പെടുന്നു. സാധാരണയായി കുതിരകളുടെ അടിസ്ഥാനനിറത്തിലാണ് സ്പോട്ടുകൾ കാണപ്പെടുന്നത്.
Leopard വെളുത്ത കുതിരയുടെ ശരീരം മുഴുവനായും ഇരുണ്ട സ്പോട്ടുകൾ കാണപ്പെടുന്നു .മുഴുവൻ ശരീരത്തെയും മൂടാനുള്ള പുതപ്പ് ആയി കണക്കാക്കപ്പെടുന്നു.[6]
Few spot leopard ഒരു വെളുത്ത കുതിരയുടെ പാർശ്വഭാഗങ്ങളിലും തലയിലും കഴുത്തിനു ചുറ്റും അല്പം നിറം അവശേഷിക്കുന്നു.[6]
Snowflake ഇരുണ്ടശരീരത്തിൽ വെളുത്ത സ്പോട്ടോടുകൂടിയ കുതിര. സാധാരണ, വെളുത്ത സ്പോട്ടുകൾ കുതിരകളുടെ വലിപ്പവും പ്രായവും വർദ്ധിക്കുന്നു..[6]
Appaloosa roan, marble
  or varnish roan
ലെപേർഡ് കോംപ്ലക്സ് ഒരു പ്രത്യേക പതിപ്പ് ആയി കാണപ്പെടുന്നു. നേരിയതും ഇരുണ്ടതുമായ നിറമുള്ള ഭാഗങ്ങൾ നെറ്റിയിൽ കാണപ്പെടുന്നു. മുഖത്തിന്റെ അസ്ഥികളോട് ചേർന്നുള്ള ഭാഗം, കാലുകൾ, കണ്ണുകൾക്കു മുകളിലുള്ള ഭാഗം, ഹിപ് പോയിന്റ്, മുട്ടുകൾക്ക് പിന്നിലുള്ള ഭാഗം,എന്നീ ഭാഗങ്ങളിൽ ഇരുണ്ട നിറങ്ങൾ പ്രത്യക്ഷപ്പെടാം.അസ്ഥിപ്രദേശങ്ങളിൽ ഇരുണ്ട പോയിൻറുകൾ കാണുന്നതിനെ "വാനിഷ് മാർക്കുകൾ"എന്നറിയപ്പെടുന്നു. പരമ്പരാഗതമായ റോൺ കുതിരയിൽ നിന്ന് ഈ പാറ്റേൺ വേർതിരിച്ചെടുക്കുന്നു.[6]
Mottled പൂർണ്ണമായും മോൾട്ടെഡ് ഭാഗങ്ങളിൽ മാത്രം വെള്ളനിറം കാണപ്പെടുന്നു.[6]
റോൺ ബ്ലാൻകെറ്റ് അല്ലെങ്കിൽ ഫ്രോസ്റ്റ് Horses with roaning over the croup and hips. ബ്ലാൻകെറ്റ് സാധാരണപോലെ കാണപ്പെടുന്നു. എന്നാൽ ഇത് ഹിപ്പ് പ്രദേശത്ത് പരിമിതപ്പെടുത്തിയിരിയ്ക്കുന്നു. [6]
Roan blanket with spots A horse with a roan blanket that has white and/or dark spots within the roan area.
Few spot leopard Appaloosa with wet coat showing "halo" effect of dark skin under white coat around spots.
A brown and white striped horse hoof, with a dark colored leg partially visible
Striped hooves are a characteristic trait.


കളർ ജെനെറ്റിക്സ്

[തിരുത്തുക]

പുള്ളികളുള്ള തൊലി, വരയുള്ള കുളമ്പുകൾ, ദൃശ്യമായ വെളുത്ത ദ്രടപടലം, തുടങ്ങിയ കോട്ട് പാറ്റേണിൽ അപ്പലൂസയുടെ കോർ സവിശേഷതകളെ കാണിക്കുന്ന മറ്റൊരു ജീൻ പതിപ്പാണ് "ലെപേർഡ് കോംപ്ലക്സ്" (LP) എൽ‌പി ഉള്ളപ്പോൾ ഉണ്ടാകാനിടയുള്ള ദൃശ്യമായ പാറ്റേണുകളുടെ വലിയ ഗ്രൂപ്പിനെ സൂചിപ്പിക്കാൻ "കോംപ്ലക്സ്" എന്ന പദം ഉപയോഗിക്കുന്നു.[7]കുതിര ക്രോമസോം 1 (ഇസി‌എ 1) ൽ സ്ഥിതിചെയ്യുന്ന ടിആർപിഎം 1 ജീനിലെ ഓട്ടോസോമൽ ഇൻകംപ്ലീറ്റ് ഡോമിനന്റ് മ്യൂട്ടേഷൻ ആണ് എൽപി.[8][9]

കുറിപ്പുകൾ

[തിരുത്തുക]
  • Appaloosa Horse Club. Appaloosa Horse Club Stud Book Volume 1. Moscow, Idaho: Appaloosa Horse Club. OCLC 9494129.
  • Appaloosa Horse Club. Appaloosa Horse Club Stud Book Volume 2 & 3. Moscow, Idaho: Appaloosa Horse Club. OCLC 9494129.
  • Bennett, Deb (1998). Conquerors: The Roots of New World Horsemanship (1st ed.). Solvang, California: Amigo Publications. ISBN 978-0-9658533-0-9.
  • Ciarloni, Diane (January 2011). "Shaping Stock Horses". Western Horseman: 76–84.
  • Crowell, Pers (1951). Cavalcade of American Horses. New York: McGraw-Hill. OCLC 1428574.
  • Dutson, Judith (2005). Storey's Illustrated Guide to 96 Horse Breeds of North America. North Adams, Massachusetts: Storey Publishing. ISBN 978-1-58017-612-5.
  • Evans, J. Warren (2000). Horses: A Guide to Selection, Care and Enjoyment. New York: W. H. Freeman. p. 132. ISBN 978-0-7167-4255-5.
  • Haines, Francis (1975) [1946]. Appaloosa: The Spotted Horse in Art and History. Austin, Texas: University of Texas Press. ISBN 978-0-912830-21-6.
  • Harris, Freddie S. (1973). Horse Breeds of the West. Houston, Texas: Cordovan Corp. OCLC 1583675.
  • Holmes, Frank (2003). Spotted Pride. Abilene, Kansas: Loft Enterprises. ISBN 978-0-9714998-3-6.
  • Malone, Michael P.; Roeder, Richard B.; Lang, William L. (1991). Montana: A History of Two Centuries. Seattle, Washington: University of Washington Press. ISBN 978-0-295-97129-2.
  • Moulton, Gary E., ed. (2003). The Lewis and Clark Journals. Lincoln, Nebraska: University of Nebraska Press. ISBN 978-0-8032-8039-7.
  • Richardson, Bill; Richardson, Dona (1968). The Appaloosa. New York: A. S. Barnes. ISBN 978-0-498-06787-7.
  • Sponenberg, Dan Phillip (2003). Equine Color Genetics (Second ed.). Ames, Iowa: Wiley Blackwell. ISBN 978-0-8138-0759-1.
  • Stanger, Edith M. (1997). Fifty Years of Appaloosa History. (No location listed): Double Arrow Appaloosas. ISBN 978-0-9661160-4-5.
  • West, Elliott (Autumn 2010). "The Nez Perce and Their Trials: Rethinking America's Indian Wars". Montana: the Magazine of Western History. 60 (3): 3–18.
  • Wilson, Staci Layne (2007). Animal Movies Guide. (No location listed): Running Free Press. ISBN 978-0-9675185-3-4.

അവലംബം

[തിരുത്തുക]
  1. "2012 Appaloosa Horse Club Handbook" (PDF). Appaloosa Horse Club. Archived from the original on 22 April 2011. Retrieved April 2, 2011.
  2. "2012 Appaloosa Horse Club Handbook" (PDF). Appaloosa Horse Club. pp. Rule 128. Retrieved April 2, 2012.
  3. "Guide to Identifying an Appaloosa". Appaloosa Horse Club. Archived from the original on 11 December 2010. Retrieved December 10, 2010.
  4. "Guide to Identifying an Appaloosa". Appaloosa Horse Club. Archived from the original on 11 December 2010. Retrieved December 10, 2010.
  5. Based on images from Sponenberg, Equine Color Genetics, പുറങ്ങൾ. 153–156.
  6. 6.0 6.1 6.2 6.3 6.4 6.5 6.6 Sponenberg, Equine Color Genetics, പുറങ്ങൾ. 90–91.
  7. Archer, Sheila. "The Appaloosa Project: Studies Currently Underway". The Appaloosa Project. Archived from the original on July 7, 2011. Retrieved December 10, 2010.
  8. Bellone, R. R.; Archer, S.; Wade, C. M.; Cuka-Lawson, C.; Haase, B.; Leeb, T.; Forsyth, G.; Sandmeyer, L.; Grahn, B. (2010-12). "Association analysis of candidate SNPs in TRPM1 with leopard complex spotting (LP ) and congenital stationary night blindness (CSNB) in horses". Animal Genetics (in ഇംഗ്ലീഷ്). 41: 207–207. doi:10.1111/j.1365-2052.2010.02119.x. {{cite journal}}: Check date values in: |date= (help)
  9. Terry, R. B.; Archer, S.; Brooks, S.; Bernoco, D.; Bailey, E. (2004). "Assignment of the appaloosa coat colour gene (LP) to equine chromosome 1". Animal Genetics. 35 (2): 134–137. doi:10.1111/j.1365-2052.2004.01113.x. PMID 15025575. Retrieved June 9, 2008.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അപ്പലൂസ&oldid=3941713" എന്ന താളിൽനിന്ന് ശേഖരിച്ചത്