ലെപേർഡ് കോംപ്ലക്സ്
ജനിതകവുമായി ബന്ധപ്പെട്ട് കോട്ട് പാറ്റേണുകളുള്ള കുതിരകളുടെ ഒരു കൂട്ടമാണ് ലെപേർഡ് കോംപ്ലക്സ്. ഗ്രേ അല്ലെങ്കിൽ റോൻ തുടങ്ങിയ ഇനങ്ങളിൽ നിന്നു വ്യത്യസ്തമായി ഡാൽമേഷ്യൻ പോലുള്ള വെള്ള കോട്ടിനുമുകളിൽ പുള്ളിപ്പുലിയുടെ പോലുള്ള കുത്തുകളും ഇടയ്‌ക്കിടെ ചിതറിയ പോലെ വെളുത്ത രോമമുള്ള പാറ്റേണുകൾ ആയും ലെപേർഡ് കോംപ്ലക്സ് കാണപ്പെടുന്നു. കണ്ണുകൾക്ക് ചുറ്റുമുള്ള വെള്ള ദ്രടപടലം, പുള്ളികളുള്ള തൊലി, വരയുള്ള കുളമ്പുകൾ, തുടങ്ങിയ സെക്കണ്ടറി സവിശേഷതകളുമായി ലെപേർഡ് കോംപ്ലക്സ് ബന്ധപ്പെട്ടിരിക്കുന്നു. ലെപേർഡ് കോംപ്ലക്സ് ജീനുകളിൽ കണ്ണിലും കാഴ്ചയിലും അസാധാരണത്വം കാണിക്കുന്നു. ഈ പാറ്റേണുകൾ സങ്കരയിനമായ അപ്പലൂസയുമായി ഏറ്റവും അടുത്ത ബന്ധം കാണിക്കുന്നു. ഏഷ്യയിലും പടിഞ്ഞാറൻ യൂറോപ്പിലും അതിന്റെ സാന്നിദ്ധ്യം കാണുന്നതിനാൽ വളരെ പുരാതനമായ ഒരു മ്യൂട്ടേഷനാണെന്ന് ഇതെന്ന് സൂചിപ്പിക്കുന്നു. ഒറ്റ ഇൻകംപ്ലീറ്റ് ഡോമിനൻറ് ജീൻ (Lp) കുതിരകളിൽ ലെപേർഡ് സ്പോട്ടുകളുടെ സാന്നിധ്യത്തെ നിയന്ത്രിക്കുന്നു.[1][2]
അവലംബം
[തിരുത്തുക]- ↑ Sponenberg, D. Phillip (1982-09). "The inheritance of leopard spotting in the Noriker horse". Journal of Heredity. 73 (5): 357–359. doi:10.1093/oxfordjournals.jhered.a109669. ISSN 1465-7333.
{{cite journal}}
: Check date values in:|date=
(help) - ↑ 1953-, Sponenberg, D. Phillip (Dan Phillip), (2003). Equine color genetics (2nd ed ed.). Ames, Iowa: Iowa State Press. ISBN 081380759X. OCLC 50639320.
{{cite book}}
:|edition=
has extra text (help);|last=
has numeric name (help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)