Jump to content

അന്താരാഷ്ട്ര കടുവാ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്താരാഷ്ട്ര കടുവാ ദിനം
തിയ്യതിJuly 29
അടുത്ത തവണ29 ജൂലൈ 2025 (2025-07-29)
ആവൃത്തിവാർഷികം

എല്ലാ വർഷവും ജൂലൈ 29 നാണ് അന്താരാഷ്ട്ര കടുവാ ദിനം ആയി ആചരിക്കുന്നത്.[1] കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ടുള്ള ഒരു വാർഷിക ഓർമദിനം ആണ് ഇത്. 2010-ൽ സെന്റ് പീറ്റേഴ്സ്ബർഗ് ടൈഗർ സമ്മിറ്റിൽ വെച്ചാണ് ഇത് ആരംഭിച്ചത്.[2] ലോകത്ത് ബംഗാൾ കടുവ, സുമാത്രൻ കടുവ, സൈബീരിയൻ കടുവ, പേർഷ്യൻ കടുവ, ജാവൻ കടുവ എന്നിങ്ങനെ വിവിധ ഇനം കടുവകളുണ്ട്. ഇന്ന് കടുവകൾ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലാണ്. ഏഷ്യയിലാണ് ഏറ്റവും കൂടുതൽ കടുവകളെ കണ്ടുവരുന്നത്.[3]വിവരാന്വേഷണത്തിലൂടെ കടുവകളെക്കുറിച്ചുള്ള ഓൺലൈൻ അവബോധം വർദ്ധിപ്പിക്കുന്നതിന് അന്താരാഷ്ട്ര കടുവ ദിനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.[4][5]

ഇന്ത്യയിൽ

[തിരുത്തുക]

വംശനാശഭീഷണി അഭിമുഖീകരിച്ച ബംഗാൾ കടുവകളെ 1972-ൽ ഭാരതത്തിന്റെ ദേശീയമൃഗമായി തിരഞ്ഞെടുത്തു.[6] കടുവകളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി 1973-ൽ ഇന്ത്യയിൽ ആരംഭിച്ച പദ്ധതിയാണ് കടുവാ സംരക്ഷണ പദ്ധതി അഥവാ പ്രോജക്റ്റ് ടൈഗർ. 2016–ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഇന്ന് 49 കടുവാസംരക്ഷണ കേന്ദ്രങ്ങളുണ്ട്.[3] ഇന്ത്യയിൽ കടുവ സംരക്ഷണാർത്ഥം സ്ഥാപിതമായ ആദ്യത്തെ ദേശീയോദ്യാനം 1936-ൽ തുടങ്ങിയ ഹെയിലി നാഷണൽപാർക്ക് ആണ്. പിന്നീട് 1957-ൽ ഇതിന് ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന നാമം നൽകി.[7] ലോകത്ത് ഏറ്റവും കൂടുതൽ കടുവകൾ ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ഏ​റ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം കർണാടക ആണ്.[8]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "കടുവ ദിനം". archives.mathrubhumi.com. Retrieved 2018-07-28.[പ്രവർത്തിക്കാത്ത കണ്ണി]
  2. "ഗ്ലോബൽ ടൈഗർ ഡേ ആഘോഷിക്കുന്നു - WWF Tigers". WWF Tigers (in ഇംഗ്ലീഷ്). 2016-08-04. Retrieved 2018-07-28.
  3. 3.0 3.1 "കടുവകളുടെ സംരക്ഷണത്തിനായി ഒരു ദിനം". ManoramaOnline. Retrieved 2018-07-28.
  4. Chua, Marcus A.H.; Tan, Audrey; Carrasco, Luis Roman (2021). "Species awareness days: Do people care or are we preaching to the choir?". Biological Conservation. 255: 109002. doi:10.1016/j.biocon.2021.109002. S2CID 233836573.
  5. "രാജയുടെ ഓർമകളിൽ ദേശീയ കടുവാദിനം: നഷ്ടമായത് കടുവകളിലെ പിതാമഹനെ". ManoramaOnline. Retrieved 2022-07-29.
  6. "ഇന്ന് അന്തർദേശീയ കടുവ ദിനം". മനോരമ ഓൺലൈൻ. Retrieved 2018-07-28.
  7. "ഇന്ന് അന്താരാഷ്ട്ര കടുവാ ദിനം". റിപ്പോർട്ടർ. 2013-07-29. Archived from the original on 2014-10-16. Retrieved 2018-07-28.
  8. "ഇന്ന് അന്തർദേശീയ കടുവാദിനം, കിടുവാണ് ഇൗ കടുവ". കേരള കൗമുദി. Retrieved 2018-07-28.

പുറം കണ്ണികൾ

[തിരുത്തുക]
  1. ടൈഗർ റിക്കവറി പ്രോഗ്രാം[പ്രവർത്തിക്കാത്ത കണ്ണി]
  2. ഔദ്യോഗിക ഇന്റർനാഷണൽ ടൈഗർ ദിനം വെബ്സൈറ്റ്