അനൈസോമെട്രോപ്പിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനൈസോമെട്രോപ്പിയ
Other namesഉച്ചാരണം = /ænˌsəmɪˈtrpiə/ ann-EYE-sə-mi-TROH-pee-ə
Specialtyനേത്രവിജ്ഞാനം, ഒപ്റ്റോമെട്രി&Nbsp;Edit this on Wikidata
Symptomsതലവേദന, കണ്ണിന് വേദന, കാഴ്ച മങ്ങൽ
Complicationsആംബ്ലിയോപ്പിയ
Diagnostic methodനേത്ര പരിശോധന

രണ്ട് കണ്ണുകളുടെയും റിഫ്രാക്റ്റീവ് പവർ വ്യത്യാസപ്പെട്ടിരിക്കുമ്പോളാണ് അനൈസോമെട്രോപിയ എന്ന് വിളിക്കുന്നത്. [1] സാധാരണയായി രണ്ട് ഡയോപ്റ്ററുകളോ അതിൽ കൂടുതലോ ഉള്ള ശക്തിയിലെ വ്യത്യാസം കണ്ടീഷൻ അനൈസോമെട്രോപിയ എന്ന് ലേബൽ ചെയ്യുന്നതിനുള്ള സ്വീകാര്യമായ പരിധി ആണ്.

ചില തരം അനൈസോമെട്രോപിയയിൽ, തലച്ചോറിന്റെ വിഷ്വൽ കോർട്ടെക്സ് രണ്ട് കണ്ണുകളും ഒരുമിച്ച് ഉപയോഗിക്കില്ല (ബൈനോക്കുലർ വിഷൻ), പകരം ഒരു കണ്ണിലെ കേന്ദ്ര കാഴ്ചയെ അടിച്ചമർത്തും. വിഷ്വൽ കോർട്ടെക്സ് വികസിച്ചുകൊണ്ടിരിക്കുമ്പോൾ ജീവിതത്തിന്റെ ആദ്യ 10 വർഷങ്ങളിൽ ഇത് സംഭവിക്കുകയാണെങ്കിൽ, ഇത് ആംബ്ലിയോപിയയ്ക്ക് കാരണമാകാം, ഈ അവസ്ഥ കാരണം റിഫ്രാക്റ്റീവ് പിശക് ശരിയാക്കിയാലും വ്യക്തിയുടെ കാഴ്ച 6/6 ലേക്ക് എത്തുകയില്ല.

നാല് ഗ്രീക്ക് ഘടകങ്ങളിൽ നിന്നാണ് ഈ പേര്: an- "അല്ല," iso- "ഒരേപോലെ," metr- "അളവ്," ops "കണ്ണ്."

6 നും 18 നും ഇടയിൽ പ്രായമുള്ളവരിൽ 6% പേർക്ക് അനൈസോമെട്രോപിയ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.

ചികിത്സ[തിരുത്തുക]

വലിയ അളവിലുള്ള അനൈസോമെട്രോപിയ ഉള്ളവർക്ക്, കണ്ണട കൊണ്ടുള്ള തിരുത്തൽ വ്യക്തിക്ക് രണ്ട് കണ്ണുകൾ തമ്മിലുള്ള ഇമേജ് മാഗ്‌നിഫിക്കേഷനിൽ വ്യത്യാസം അനുഭവപ്പെടാൻ കാരണമായേക്കാം (അനൈസെകോണിയ), ഇത് നല്ല ബൈനോക്കുലർ കാഴ്ചയെ തടയുന്നു. തലവേദന, ഐസ്ട്രെയിൻ തുടങ്ങിയ ലക്ഷണങ്ങളുണ്ടാകുമെന്നതിനാൽ കണ്ണട ധരിക്കാൻ വരെ ബുദ്ധിമുട്ട് അനുഭവപ്പെടാം. എന്നിരുന്നാലും, നേരത്തേ കണ്ടെത്തി ചികിത്സ നൽകിയാൽ, ഗ്ലാസുകളുമായി പൊരുത്തപ്പെടൽ എളുപ്പമാണ്.

കണ്ണിലെ ഇമേജ് വലുപ്പങ്ങൾ ഏകദേശം തുല്യമായി ക്രമീകരിക്കാൻ കഴിയുന്ന സ്‌പെക്ടിക്കൽ ലെൻസുകൾ നിർമ്മിക്കുന്നത് സാധ്യമാണ്. ഇവയെ ഐസൈക്കോണിക് ലെൻസുകൾ എന്ന് വിളിക്കുന്നു. എന്നിരുന്നാലും പ്രായോഗികമായി, ഇത് വളരെ അപൂർവമായി മാത്രമേ ചെയ്യാറുള്ളൂ.

ഐസൈകോണിക് ലെൻസുകളുടെ സൂത്രവാക്യം (സിലിണ്ടർ ഇല്ലാതെ):

ഇവിടെ: t = മധ്യ കനം (മീറ്ററിൽ) n = റിഫ്രാക്റ്റീവ് സൂചിക P = ഫ്രണ്ട് ബേസ് കർവ് h = വെർട്ടെക്സ് ദൂരം (മീറ്ററിൽ) F = ബാക്ക് വെർട്ടെക്സ് പവർ (അടിസ്ഥാനപരമായി, ലെൻസിനുള്ള കുറിപ്പ്)

കണ്ണുകൾ തമ്മിലുള്ള വ്യത്യാസം 3 ഡയോപ്റ്ററുകൾ വരെ ആണെങ്കിൽ, ഐസികോണിക് ലെൻസുകൾക്ക് പരിഹാരം നൽകാൻ കഴിയും. 3 ഡയോപ്റ്ററുകളുടെ വ്യത്യാസത്തിൽ ലെൻസുകൾ ഒറ്റ നോട്ടത്തിൽ തന്നെ വളരെ വ്യത്യസ്തമായിരിക്കും - ഒരു ലെൻസിന് കുറഞ്ഞത് 3 മില്ലീമീറ്റർ കട്ടിയുള്ളതും അടിസ്ഥാന വക്രത 7.5 ഗോളങ്ങൾ വർദ്ധിപ്പിക്കുന്നതുമാണ്.

കോൺടാക്റ്റ് ലെൻസുകൾ[തിരുത്തുക]

ഐസൈകോണിക് തിരുത്തൽ ആവശ്യമുള്ളവർക്കുള്ള സാധാരണ ശുപാർശ കോൺടാക്റ്റ് ലെൻസുകൾ ധരിക്കുക എന്നതാണ്. വെർട്ടെക്സ് ദൂരത്തിന്റെ പ്രഭാവം നീക്കംചെയ്യുകയും മധ്യഭാഗത്തിന്റെ കട്ടിയുള്ള പ്രഭാവം ഏതാണ്ട് നീക്കം ചെയ്യുകയും ചെയ്യുന്നു, അതായത് ചിത്രത്തിന്റെ വലുപ്പവും വ്യത്യാസവും കുറവായിരിക്കാം. കോണ്ടാക്ട് ലെൻസുകൾ ഉപയോഗിക്കുവാൻ കഴിയുന്നവർക്ക് ഇത് ഒരു നല്ല പരിഹാരമാണ്.

റിഫ്രാക്റ്റീവ് ശസ്ത്രക്രിയ[തിരുത്തുക]

റിഫ്രാക്റ്റീവ് ശസ്ത്രക്രിയ, കോണ്ടാക്ട് ലെൻസുകൾക്ക് സമാനമായ കുറഞ്ഞ വലുപ്പ വ്യത്യാസങ്ങൾക്ക് മാത്രമേ കാരണമാകൂ. ഒരു പഠനത്തിൽ ആംബ്ലിയോപ്പിയ ഉണ്ടായിരുന്ന 53 കുട്ടികളിൽ ശസ്ത്രക്രീയയും തുടർന്നുള്ള കോങ്കണ്ണ് തിരുത്തൽ ശസ്ത്രക്രീയയും അവരുടെ കാഴ്ചയിലും ത്രിമാന ദർശനത്തിലും കാര്യമായ മെച്ചപ്പെടലുകൾ ഉണ്ടായതായി കാണുന്നു. [2] (കാണുക: റിഫ്രാക്റ്റീവ് ശസ്ത്രക്രിയ # കുട്ടികൾ ) .

എപ്പിഡെമോളജി[തിരുത്തുക]

അനൈസോമെട്രോപിയയുടെ വ്യാപനം നിർണ്ണയിക്കാൻ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ട്. ഒന്നാമതായി, റിഫ്രാക്റ്റീവ് പിശകിന്റെ അളവ് ഒരു അളവിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടാം. രണ്ടാമതായി, അനൈസോമെട്രോപിയയെ നിർവചിക്കാൻ വ്യത്യസ്ത മാനദണ്ഡങ്ങൾ ഉപയോഗിച്ചിട്ടുണ്ട്, കൂടാതെ അനീസോമെട്രോപിയയും ഐസോമെട്രോപിയയും തമ്മിലുള്ള അതിർത്തി അവയുടെ നിർവചനത്തെ ആശ്രയിച്ചിരിക്കുന്നു. [3]

രണ്ട് കണ്ണുകളുകളും തമ്മിലുള്ള വ്യത്യാസം കൂടുന്നതിനനുസരിച്ച് അനൈസോമെട്രോപ്പിയയു കൂടുന്നെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രായത്തിനനുസരിച്ച് യു-ആകൃതിയിലുള്ള വിതരണമാണ് അനൈസോമെട്രോപിയ പിന്തുടരുന്നത്: ഇത് ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ള ശിശുക്കളിൽ സാധാരണമാണ്, പക്ഷെ വളരെ ചെറിയ കുട്ടികളിൽ ഇത് അപൂർവമാണ്, പിന്നീഡ് കൌമാരത്തിലേക്ക് അടുന്തോറും ഇത് കൂടുന്നു, അതിനുശേഷ നാൽപ്പത് വസ്സിനോടടുക്കുമ്പോൾ പ്രെസ്ബയോപ്പിയ ആരംഭിച്ചതിന് ശേഷം ഇത് വീണ്ടും കാണപ്പെട്ട് പ്രായത്തിനനുസരിച്ച് വർദ്ധിക്കുന്നു. [3]

6 നും 18 നും ഇടയിൽ പ്രായമുള്ളവരിൽ 6% പേർക്ക് അനൈസോമെട്രോപിയ ഉണ്ടെന്ന് ഒരു പഠനം കണക്കാക്കുന്നു.

അനിസോമെട്രോപിക് കണ്ണുകളുടെ ബയോമെക്കാനിക്കൽ, ഘടനാപരമായ, ഒപ്റ്റിക്കൽ സ്വഭാവസവിശേഷതകളെക്കുറിച്ച് നടത്തിയ ഗവേഷണങ്ങൾക്കിടയിലും, അനീസോമെട്രോപിയയുടെ അടിസ്ഥാന കാരണങ്ങൾ ഇപ്പോഴും കൃത്യമായി മനസ്സിലാക്കിയിട്ടില്ല. [4]

സ്ട്രാബിസ്മസ് ഉള്ള അനീസോമെട്രോപിക് വ്യക്തികൾ കൂടുതലും ദൂരക്കാഴ്ചയുള്ളവരാണ്, ഇവയിൽ മിക്കവാറും എല്ലാവർക്കും ഈസോട്രോപിയ ഉണ്ട് (അല്ലെങ്കിൽ ഉണ്ടായിരുന്നു). [5] എന്നിരുന്നാലും, കോങ്കണ്ണിൻറെ ശസ്ത്രക്രിയാ തിരുത്തലിന്റെ ദീർഘകാല ഫലത്തെ അനൈസോമെട്രോപിയ സ്വാധീനിക്കുന്നുവെന്നതിന്റെ സൂചനകളുണ്ട്, തിരിച്ചും. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, സ്ട്രാബിസ്മസ് ശസ്ത്രക്രിയയ്ക്ക് വിധേയരായ എസോട്രോപിയ രോഗികൾക്ക്, തുടർച്ചയായ എക്സോട്രോപിയ ഉണ്ടാകാനുള്ള അപകട ഘടകങ്ങളിലൊന്നാണ് അനീസോമെട്രോപിയ [6] കൂടാതെ മോശം ബൈനോക്കുലർ പ്രവർത്തനം അനീസോമെട്രോപിയ ഉണ്ടാകുന്നതിനോ വർദ്ധിക്കുന്നതിനോ ഉള്ള ഒരു അപകട ഘടകമാണ്. [7]

പരാമർശങ്ങൾ[തിരുത്തുക]

  1. "Anisometropia - American Association for Pediatric Ophthalmology and Strabismus". aapos.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 10 February 2020.
  2. William F. Astle; Jamalia Rahmat; April D. Ingram; Peter T. Huang (December 2007). "Laser-assisted subepithelial keratectomy for anisometropic amblyopia in children: Outcomes at 1 year". Journal of Cataract & Refractive Surgery. 33 (12): 2028–2034. doi:10.1016/j.jcrs.2007.07.024. PMID 18053899.
  3. 3.0 3.1 "The relationship between anisometropia and amblyopia". Progress in Retinal and Eye Research. 36: 120–58. September 2013. doi:10.1016/j.preteyeres.2013.05.001. PMC 3773531. PMID 23773832.
  4. "Myopic anisometropia: ocular characteristics and aetiological considerations" (PDF). Clinical & Experimental Optometry (Review). 97 (4): 291–307. 2014. doi:10.1111/cxo.12171. PMID 24939167.
  5. "When strabismus is present in an anisometropic individual, it is almost always of the convergent type and is generally found in anisohyperopes but not anisomyopes." "The relationship between anisometropia and amblyopia". Progress in Retinal and Eye Research. 36: 120–58. September 2013. doi:10.1016/j.preteyeres.2013.05.001. PMC 3773531. PMID 23773832.
  6. "Analysis of risk factors for consecutive exotropia and review of the literature". Journal of Pediatric Ophthalmology and Strabismus. 50 (5): 268–73. 2013. doi:10.3928/01913913-20130430-01. PMID 23641958.
  7. "Development of anisometropia in patients after surgery for esotropia". Japanese Journal of Ophthalmology. 54 (6): 589–93. November 2010. doi:10.1007/s10384-010-0868-z. PMID 21191721.
"https://ml.wikipedia.org/w/index.php?title=അനൈസോമെട്രോപ്പിയ&oldid=3351693" എന്ന താളിൽനിന്ന് ശേഖരിച്ചത്