അനീഷ്‌ രാജൻ വധക്കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


എസ്.എഫ്.ഐ. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായിരുന്ന[1] അനീഷ് രാജൻ കൊല്ലപ്പെട്ട സംഭവമാണ് ഈ കേസ്.[2]. ഇദ്ദേഹം ഒരു സംഘത്തിന്റെ ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ടു.

വിശദാംശങ്ങൾ[തിരുത്തുക]

2012 മാർച്ച് 18-നാണ് അനീഷ് രാജൻ കുത്തിക്കൊലപ്പെടുത്തപ്പെട്ടത്. ഇടുക്കി നെടുങ്കണ്ടത്തുനിന്നും 6 കിലോമീറ്റർ അകലെ കാമാക്ഷിവിലാസം എന്ന സ്ഥലത്താണ് സംഭവം നടന്നത്. മഞ്ഞപ്പെട്ടിക്കടുത്തുള്ള കാമാക്ഷിവിലാസം എസ്റ്റേറ്റിൽ കോൺഗ്രസ് പ്രവർത്തകരും സി.ഐ.ടി.യു. പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൽ രാജയ്യ, അനന്തമ്മാൾ എന്ന[3] രണ്ട് സി.പി.ഐ.എം പ്രവർത്തകർക്ക് പരിക്കുപറ്റുകയുണ്ടായി. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയിരുന്നുവെങ്കിലും പിന്നീട് സി.പി.ഐ.എം. പ്രവർത്തകരോടൊപ്പം സംഭവസ്ഥലത്തെത്തിയ അനീഷ് രാജനെ സംഘർഷത്തിനിടെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു[1]. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റേയും സഹോദരന്റേയും[അവലംബം ആവശ്യമാണ്] നേതൃത്വത്തിലുള്ള അക്രമിസംഘമായിരുന്നു കൊലപാതകം നടത്തിയത്.

അന്വേഷണം തൃപ്തികരമല്ലെന്നും പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും ആരോപണമുണ്ടായിരുന്നു.[4] സംഭവത്തിന് ദൃക്സാക്ഷികളായവർ പോലീസിന് മൊഴി നൽകിയെങ്കിലും 7 കോൺഗ്രസ് പ്രവർത്തകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ല എന്നും പി.ടി. തോമസ് എം.പി.യാണ് ഈ പ്രവർത്തിക്കു പിന്നിലെന്നും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ആരോപിക്കുകയുണ്ടായി[5]

ഈ കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തി എന്ന ആരോപണമുണ്ടായതിനെത്തുടർന്ന് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എൻ. വിജയൻ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയുണ്ടായി[6]

അനീഷ് രാജനെപ്പറ്റിയുള്ള വിവരങ്ങൾ[തിരുത്തുക]

സബിത എന്നാണ് അനീഷ് രാജന്റെ അമ്മയുടെ പേര്[7] അച്ഛൻ ചേമ്പളം വി.സി. രാജൻ സി.പി.എം നെടുങ്കണ്ടം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്[8]. കൊല്ലപ്പെടുമ്പോൾ ഇദ്ദേഹത്തിന് 24 വയസ്സായിരുന്നു[3].

അവലംബം[തിരുത്തുക]

  1. 1.0 1.1 "അനീഷ് രാജന്റെ കൊലപാതകം: പ്രതിപക്ഷം ഇറങ്ങിപ്പോയി". വെബ് ദുനിയ. 2012 മാർച്ച് 20. ശേഖരിച്ചത് 2013 മാർച്ച് 14.
  2. "അനീഷ് രാജൻ വധം: തൃപ്തികരമലെ്ലങ്കിൽ സിബിഎെ അന്വേഷണം ആവശ്യപ്പെടുമെന്നു വിഎസ്". മലയാള മനോരമ. 2012 ജൂലൈ 8. ശേഖരിച്ചത് 2013 മാർച്ച് 14.
  3. 3.0 3.1 "എസ്.എഫ്.ഐ. ഇടുക്കി ജില്ലാ വൈസ് പ്രസിഡൻറ് വെട്ടേറ്റു മരിച്ചു". മാതൃഭൂമി. 2012 മാർച്ച് 19. ശേഖരിച്ചത് 2013 മാർച്ച് 14.
  4. "അനീഷ് രാജന്റെ കൊലപാതകം: എസ്.എഫ്.ഐ വിദ്യാർഥി സംഗമം നടത്തി". ലൈവ്‌വാർത്ത. ശേഖരിച്ചത് 2013 മാർച്ച് 14.
  5. "അനീഷ് രാജൻ വധം: പ്രതിഷേധം വ്യാപിപ്പിക്കും-എസ്.എഫ്.ഐ". മാദ്ധ്യമം. 2012 ഒക്റ്റോബർ 6. ശേഖരിച്ചത് 2013 മാർച്ച് 14. Check date values in: |date= (help)
  6. "അനീഷ് രാജൻ കൊല: സി.പി.എം. നേതാവ് കീഴടങ്ങി". മാതൃഭൂമി. 2012 ഓഗസ്റ്റ് 16. ശേഖരിച്ചത് 2013 മാർച്ച് 14.
  7. "തുക ഏറ്റുവാങ്ങിയ അമ്മ കുഴഞ്ഞുവീണു അനീഷ് രാജൻ കുടുംബസഹായനിധി പിണറായി കൈമാറി". മാതൃഭൂമി. 2012 ഓഗസ്റ്റ് 14. ശേഖരിച്ചത് 2013 മാർച്ച് 14.
  8. "അനീഷ് രാജനെ എസ്.എഫ്.ഐ.ക്കാർ മറന്നെന്ന് പിതാവ് രാജൻ". കേര‌ള വാർത്ത. 2013 ഫെബ്രുവരി 2. ശേഖരിച്ചത് 2013 മാർച്ച് 14.
"https://ml.wikipedia.org/w/index.php?title=അനീഷ്‌_രാജൻ_വധക്കേസ്&oldid=3340857" എന്ന താളിൽനിന്ന് ശേഖരിച്ചത്