Jump to content

അടക്കാപുത്തൂർ തമ്മെ പുത്തൻമഠം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയ തെക്കേമലബാറിൽ[1] അന്നത്തെ മൂത്തേടത്ത് മാടമ്പ് അംശത്തിൽ അടക്കാപുത്തൂർ ദേശത്തുണ്ടായിരുന്ന തമ്മെ പണിക്കർ താവഴിയാണ് പുത്തൻമഠം. ഇന്നത്തെ പാലക്കാട് ജില്ല, ഒററപ്പാലം താലൂക്ക്, വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ. ആധുനിക കേരളത്തിലെ രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേരായ അനേകം വ്യക്തികളെ സംഭാവന ചെയ്ത വള്ളുവനാടൻ തറവാടാണിത്. കുടുംബസ്ഥാനം 1984-ൽ പൊളിച്ചുപോയെങ്കിലും ഭൂമി അടക്കാപുത്തൂർ ധർമ്മോത്ത പുത്തൻമഠം ട്രസ്റ്റ് എന്ന പേരിൽ സംരക്ഷിച്ചു വരുന്നു.

ചരിത്രം

[തിരുത്തുക]

കോഴിക്കോട്ട് സാമൂതിരിമാരുടെ[2] ആസ്ഥാന കാര്യക്കാരും ഗുരുനാഥനുമായിരുന്ന തമ്മെ പണിക്കരുടെ ഒരു കുടുംബശാഖയാണിത്. കോഴിക്കോട് എ.ഡി. 1180-നടുത്തു വാസസ്ഥാനമാക്കിയ ഈ കുടുംബം 1487-നടുത്ത് സാമൂതിരി നെടുങ്ങനാട്[3] കീഴടക്കിയപ്പോൾ[4] രായിരനെല്ലൂരിലേക്ക് താമസം മാററി. തെക്കുംമല ചെറുമഠം എന്നാണു മൂലത്താവഴിയെ പറയുക. ഇവരിൽ നിന്നും അഞ്ചു താവഴികളായി പിരിഞ്ഞു. വലിയകത്തു മഠം, കാരമ്പത്തൂർ മഠം, കുളക്കാട്ട് മഠം, അടക്കാപുത്തൂർ പുത്തൻമഠം, പൂതക്കാട് മഠം എന്നിവയിൽ പൂതക്കാട് മഠം അന്യംനിന്ന് പോയി. ഈ അഞ്ചു താവഴികളിൽ നിന്നുമുള്ള മൂത്ത പുരുഷനാണ് തമ്മെ മൂത്തപണിക്കരായി സ്ഥാനം ഏറ്റുവന്നിരുന്നത്.

ഏതാണ്ട് ഇരുന്നൂററി അൻപത് വർഷം പഴക്കമുണ്ട് ഈ കുടുംബശാഖക്കെന്നു കരുതിവരുന്നു.[5] തെക്കുംമല ചെറുമഠത്തിൽനിന്നും വന്ന മൂന്നു സ്ത്രീകളിൽ ഒരാൾ പൂതക്കാട്ടു മഠത്തിലും ഒരാൾ കുളക്കാട്ട് മഠത്തിലും പിന്നെയൊരാൾ അടക്കാപുത്തൂരിലും ഇരുന്നു. അടക്കാപുത്തൂരിൽ ഇരുന്ന സ്ത്രീക്ക് അഞ്ചു പെണ്മക്കളുണ്ടായി. ഈ അഞ്ചു സ്ത്രീകളെയും അവരുടെ സന്തതി പരമ്പരകളെയും ചേർത്താണ് അടക്കാപുത്തൂർ പുത്തൻമഠം എന്ന് രേഖകളിൽ വ്യവഹരിച്ചു വരുന്നത്.

ചില പ്രസിദ്ധർ: തമ്മെ പണിക്കർ: അടക്കാപുത്തൂർ ശാഖ

[തിരുത്തുക]
ക്രമം പേര് പ്രസിദ്ധി
1. പി.കെ. പണിക്കർ (പുത്തൻമഠത്തിൽ കുണ്ടു പണിക്കർ) മദിരാശി ഗവണ്മെന്റ് സർവീസിൽ ജഡ്ജ്
2. പ്രൊഫ. പി. കൊച്ചുണ്ണി പണിക്കർ ചരിത്രം, ഭൂമിശാസ്ത്രം പ്രൊഫസർ. പാലക്കാട് വിക്ടോറിയ കോളേജിൽ പ്രിൻസിപ്പൽ
3. പി.ടി. ഭാസ്കര പണിക്കർ പ്രസിദ്ധനായ രാഷ്ട്രീയ വിചക്ഷണൻ, എഴുത്തുകാരൻ, ചിന്തകൻ; മലബാർ ഡിസ്ക്ട്രിക്ട് ബോർഡ് പ്രസിഡന്റ്; അനേകം പ്രസിദ്ധ സ്ഥാപനങ്ങളുടെ സ്ഥാപകനും പ്രോത്സാഹകനും
4. പി. ഭാസ്കര പണിക്കർ മദ്രാസ് പച്ചയപ്പാസ് കോളേജിലെ കെമിസ്ട്രി പ്രൊഫസർ

അവലംബം

[തിരുത്തുക]
  1. Logan (1887). Malabar (2 vols). Madras.{{cite book}}: CS1 maint: location missing publisher (link)
  2. K.V. Krishna Ayyar (1938). The Zamorins of Calicut. Calicut.{{cite book}}: CS1 maint: location missing publisher (link)
  3. എസ് രാജേന്ദു (2012). നെടുങ്ങനാട് ചരിത്രം, പ്രാചീന കാലം മുതൽ എ.ഡി. 1860 വരെ. പെരിന്തൽമണ്ണ.{{cite book}}: CS1 maint: location missing publisher (link)
  4. കുഞ്ഞികൃഷ്ണ മേനോൻ (1909). കൊട്ടിച്ചെഴുന്നള്ളത്ത്. കോഴിക്കോട്.{{cite book}}: CS1 maint: location missing publisher (link)
  5. പ്രൊഫ. പി. കൊച്ചുണ്ണി പണിക്കർ (1984). നമ്മുടെ തറവാട്. തിരുവനന്തപുരം.{{cite book}}: CS1 maint: location missing publisher (link)

പുറം കണ്ണികൾ

[തിരുത്തുക]