Jump to content

"വില്യം ബ്ലെയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 52: വരി 52:


1782-ല്‍ ബ്ലെയ്ക്ക് പിന്നീട് തനിക്ക് ആശ്രയമായിത്തീര്‍ന്ന ജോണ്‍ ഫ്ലാക്സ്മാനെ പരിചയപ്പെട്ടു. ബ്ലെയ്ക്ക് ഭാര്യയായിത്തീര്‍ന്ന കാതറൈന്‍ ബൗച്ചറെ കണ്ടുമുട്ടിയതും ആ വര്‍ഷമാണ്. ആ സമയം ബ്ലെയ്ക്ക്, വിവാഹാഭ്യര്‍ത്ഥനയുടെ നിരാസത്തില്‍ എത്തിനിന്ന ഒരു ബന്ധം നല്‍കിയ ഞെട്ടലിലായിരുന്നു. ആ കഥ ബ്ലെയ്ക്കില്‍ നിന്നുകേട്ട കാതറൈനും അവളുടെ മാതാപിതാക്കളും അദ്ദേഹത്തോട് സഹതാപം പ്രകടിപ്പിച്ചു. അപ്പോള്‍ ബ്ലെയ്ക്ക് അവളോട് "നിനക്ക് എന്നോട് ദയ തോന്നുന്നുണ്ടോ?" എന്നു ചോദിച്ചു. ഉണ്ടെന്നുള്ള കാതറൈന്റെ മറുപടികേട്ടപ്പോള്‍ ബ്ലെയ്ക്ക് അവളോട് "എങ്കില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്നു പറഞ്ഞു. തന്നേക്കള്‍ അഞ്ചു വയസ്സ് ഇളപ്പമായിരുന്ന കാതറൈനെ ബ്ലെയ്ക്ക് 1782 ആഗസ്റ്റ് 18-ന് ബട്ടേര്‍സീയിലെ വിശുദ്ധമറിയത്തിന്റെ പള്ളിയില്‍ വച്ച് വിവാഹം കഴിച്ചു. നിരക്ഷരയായിരുന്ന കാതറൈന്‍ വിവാഹ ഉടമ്പടിയില്‍ ഒപ്പായി ഗുണഛിഹ്നം(X) ആണിട്ടത്. പിന്നീട് അവരെ ബ്ലെയ്ക്ക് എഴുതാനും വായിക്കാനും പഠിപ്പിച്ചതിനുപുറമേ മുദ്രണകല പരിശീലിപ്പിക്കുകയും ചെയ്തു. ബ്ലെയ്ക്കിന്റെ ജീവിതകാലമത്രയും അവര്‍ അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സഹായി ആയിരുന്നു. ബ്ലെയ്ക്കിന്റെ സചിത്രകൃതികളുടെ പ്രസിദ്ധീകരണത്തില്‍ പങ്കാളിയായതിനു പുറമേ അദ്ദേഹത്തിനു നേരിടേണ്ടിവന്ന അനേകം കഷ്ടതകളില്‍ ആത്മധൈര്യം പകര്‍ന്ന് അവര്‍ ഒപ്പമുണ്ടായിരുന്നു.
1782-ല്‍ ബ്ലെയ്ക്ക് പിന്നീട് തനിക്ക് ആശ്രയമായിത്തീര്‍ന്ന ജോണ്‍ ഫ്ലാക്സ്മാനെ പരിചയപ്പെട്ടു. ബ്ലെയ്ക്ക് ഭാര്യയായിത്തീര്‍ന്ന കാതറൈന്‍ ബൗച്ചറെ കണ്ടുമുട്ടിയതും ആ വര്‍ഷമാണ്. ആ സമയം ബ്ലെയ്ക്ക്, വിവാഹാഭ്യര്‍ത്ഥനയുടെ നിരാസത്തില്‍ എത്തിനിന്ന ഒരു ബന്ധം നല്‍കിയ ഞെട്ടലിലായിരുന്നു. ആ കഥ ബ്ലെയ്ക്കില്‍ നിന്നുകേട്ട കാതറൈനും അവളുടെ മാതാപിതാക്കളും അദ്ദേഹത്തോട് സഹതാപം പ്രകടിപ്പിച്ചു. അപ്പോള്‍ ബ്ലെയ്ക്ക് അവളോട് "നിനക്ക് എന്നോട് ദയ തോന്നുന്നുണ്ടോ?" എന്നു ചോദിച്ചു. ഉണ്ടെന്നുള്ള കാതറൈന്റെ മറുപടികേട്ടപ്പോള്‍ ബ്ലെയ്ക്ക് അവളോട് "എങ്കില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്നു പറഞ്ഞു. തന്നേക്കള്‍ അഞ്ചു വയസ്സ് ഇളപ്പമായിരുന്ന കാതറൈനെ ബ്ലെയ്ക്ക് 1782 ആഗസ്റ്റ് 18-ന് ബട്ടേര്‍സീയിലെ വിശുദ്ധമറിയത്തിന്റെ പള്ളിയില്‍ വച്ച് വിവാഹം കഴിച്ചു. നിരക്ഷരയായിരുന്ന കാതറൈന്‍ വിവാഹ ഉടമ്പടിയില്‍ ഒപ്പായി ഗുണഛിഹ്നം(X) ആണിട്ടത്. പിന്നീട് അവരെ ബ്ലെയ്ക്ക് എഴുതാനും വായിക്കാനും പഠിപ്പിച്ചതിനുപുറമേ മുദ്രണകല പരിശീലിപ്പിക്കുകയും ചെയ്തു. ബ്ലെയ്ക്കിന്റെ ജീവിതകാലമത്രയും അവര്‍ അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സഹായി ആയിരുന്നു. ബ്ലെയ്ക്കിന്റെ സചിത്രകൃതികളുടെ പ്രസിദ്ധീകരണത്തില്‍ പങ്കാളിയായതിനു പുറമേ അദ്ദേഹത്തിനു നേരിടേണ്ടിവന്ന അനേകം കഷ്ടതകളില്‍ ആത്മധൈര്യം പകര്‍ന്ന് അവര്‍ ഒപ്പമുണ്ടായിരുന്നു.


അക്കാലത്ത് ലണ്ടണിലെ ദേശീയഗാലറിയുടെ സ്ഥാപകന്മാരില്‍ ഒരാളായിരുന്ന ജോര്‍ജ്ജ് കുംബര്‍ലാന്‍ഡ് ബ്ലെയ്ക്കിന്റെ സൃഷ്ടികളുടെ ആരാധകനായി. കാവ്യശകലങ്ങള്‍ (Poetic sketches) എന്ന ആദ്യകവിതാസമാഹാരം 1783-നടുത്താണ് പ്രസിദ്ധീകരിച്ചത്. 1784-ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് ബ്ലെയ്ക്കും സഹൊദരന്‍ റോബര്‍ട്ടും ചേര്‍ന്ന് ഒരു മുദ്രണശാല തുടങ്ങി. വിപ്ലവാത്മകമായ ചിന്തകളുടെപേരില്‍ അറിയപ്പെട്ടിരുന്ന പ്രസാധകന്‍ ജോസഫ് ജോണ്‍സണുമായി അവര്‍ സഹകരിച്ചു. ജോണ്‍സന്റെ വീട്, മുന്‍കിടയിലെ വിമതന്മാരില്‍ പലരുടേയും സംഗമസ്ഥാനമായിരുന്നു: ശാസ്ത്രജ്ഞന്‍ [[ജോസഫ് പ്രീസ്റ്റ്ലി]]; തത്ത്വചിന്തകന്‍ റിച്ചാര്‍ഡ് പ്രൈസ്; കലാകരന്‍, ജോണ്‍ ഹെന്‍ട്രി ഫുസേലി;<ref>[http://www.arthistoryarchive.com/arthistory/romanticism/Henry-Fuseli-William-Blake.html Biographies of William Blake and Henry Fuseli], retrieved on May 31st 2007.</ref> ആദ്യകാല സ്ത്രീസ്വാതന്ത്ര്യവാദി, മേരി വോള്‍സ്റ്റോണ്‍ക്രാഫ്റ്റ്; അമേരിക്കന്‍ വിപ്ലവകാരി, തോമസ് പെയ്ന്‍ തുടങ്ങിയവര്‍ അവരില്‍ ചിലരായിരുന്നു. Along with [[William Wordsworth]] and [[William Godwin]], Blake had great hopes for the American and [[French revolution]] and wore a [[Phrygian cap]] in solidarity with the French revolutionaries, but despaired with the rise of [[Maximilien Robespierre|Robespierre]] and the [[Reign of Terror]] in the French revolution. In 1784 Blake also composed his unfinished manuscript ''An Island in the Moon''.

Blake illustrated ''[[Original Stories from Real Life]]'' (1788; 1791) by [[Mary Wollstonecraft]]. They seem to have shared some views on sexual equality and the institution of marriage, but there is no evidence proving without doubt that they actually met. In 1793's ''[[Visions of the Daughters of Albion]]'', Blake condemned the cruel absurdity of enforced chastity and marriage without love and defended the right of women to complete self-fulfillment.


==അവലംബം==
==അവലംബം==

10:54, 20 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

വില്യം ബ്ലേക്ക്
1807-ല്‍ തോമസ് ഫിലിപ്സ് വരച്ച വില്യം ബ്ലേക്കിന്റെ ചിത്രം.
1807-ല്‍ തോമസ് ഫിലിപ്സ് വരച്ച വില്യം ബ്ലേക്കിന്റെ ചിത്രം.
തൊഴിൽകവി, ചിത്രകാരന്‍, പ്രിന്റ് നിര്‍മ്മാതാവ്
Genreവെളിപാടിന്റെ കവിത
സാഹിത്യ പ്രസ്ഥാനംകാല്പ്പനികത
ശ്രദ്ധേയമായ രചന(കൾ)നിഷ്കളങ്കതയുടെയും അനുഭവത്തിന്റേയും കവിതകള്‍, സ്വര്‍ഗ്ഗ-നരകങ്ങളുടെ വിവാഹം, നാലു സോവമാര്‍, യെരുശലേം, മില്‍ട്ടണ്‍

വില്യം ബ്ലേക്ക് (28 നവംബര്‍ 1757 – 12 ആഗസ്റ്റ് 1827) ഒരു ഇംഗ്ലീഷ് കവിയും ചിത്രകാരനും പ്രിന്റ് നിര്‍മ്മാതാവും ആയിരുന്നു. ജീവിതകാലത്ത് കാര്യമായ അംഗീകാരമൊന്നും ലഭിക്കാതിരുന്ന ബ്ലേക്ക്, കാല്പനികയുഗത്തിലെ കവിതയുടേയും ദൃശ്യകലകളുടേയും രംഗത്തെ അതികായന്മാരിലൊരാളായി ഇന്ന് പരിഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രവാചകത്വം നിറഞ്ഞ കവിതകള്‍ "നിലവാരത്തിന്റെ അനുപാതത്തില്‍ നോക്കിയാല്‍ ഇംഗ്ലീഷ് ഭാഷയില്‍ ഏറ്റവും കുറച്ചു വായിക്കപ്പെട്ടിട്ടുള്ള കവിതാസമുച്ചയം" എന്നു വിശേഷിക്കപ്പെട്ടിട്ടുണ്ട്.[1] ബ്ലേക്കിന്റെ ദൃശ്യകലയെ വിലയിരുത്തിയ ഒരു ആധുനികവിമര്‍ശകന്‍ "ബ്രിട്ടണില്‍ എക്കാലത്തും ജീവിച്ചിരുന്നവരില്‍ ഏറ്റവും മഹാനായ കലാകരന്‍" എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.[2] ജീവിതകാലത്ത് ലണ്ടണില്‍ നിന്ന് ഒരുദിവസത്തെ വഴിയാത്രയിലേറെ അകലെ ഒരുവട്ടം മാത്രം സഞ്ചരിച്ചിട്ടുള്ള ബ്ലേക്ക്,[3] വൈവിദ്ധ്യവും പ്രതീകാത്മകതയുടെ സമൃദ്ധിയും കൊണ്ട് അനുഗൃഹീതമായ അനേകം സൃഷ്ടികളുടെ കര്‍ത്താവായി.


അസാധരണമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന് സമകാലീനര്‍ ഭ്രാന്തനെന്നു മുദ്രകുത്തിയ ബ്ലേക്കിനെ പില്‍ക്കാലനിരൂപകര്‍ അതുല്യമായ സര്‍ഗ്ഗശക്തിയുടേയും അദ്ദേഹത്തിന്റെ കലയുടെ അന്തര്‍ധാരയായ നിഗൂഢദാര്‍ശനികതയുടേയും പേരില്‍ വിലമതിച്ചു. ബ്ലേക്കിന്റെ കവിതകളും ചിത്രങ്ങളും കാല്പനികപ്രസ്ഥാനത്തേയും പൂര്‍വകാല്പനികതയേയും പുണര്‍ന്നുനില്‍ക്കുന്നതായി കണക്കാക്കപ്പെടുന്നു.[4]ബൈബിളിനെ ബഹുമാനിച്ചിരുന്നെങ്കിലും ആംഗ്ലിക്കന്‍ സഭയോട് ശത്രുതപുലര്‍ത്തിയ ബ്ലേക്കിനെ, ഫ്രഞ്ച് വിപ്ലവത്തിന്റേയും അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിന്റേയും ആശയങ്ങളും ആകാംക്ഷകളും [5], ജേക്കബ് ബേമ, ഇമ്മാനുവേല്‍ സ്വീഡന്‍ബര്‍ഗ്ഗ് തുടങ്ങിയ ചിന്തകന്മാരും[6] സ്വാധീനിച്ചിരുന്നു.


എന്നാല്‍ മുന്‍പ്രസ്ഥാനങ്ങളും മുന്‍ഗാമികളും സ്വാധീനിച്ചിരിക്കാമെങ്കിലും, ബ്ലേക്കിന്റെ സൃഷ്ടികളുടെ അതുല്യതമൂലം അദ്ദേഹത്തെ ഏതെങ്കിലും പ്രസ്ഥാനത്തില്‍ ഉള്‍പ്പെടുന്നവനായി കണക്കാക്കുക ബുദ്ധിമുട്ടാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ പണ്ഡിതന്‍ വില്യം റോസെറ്റി ബ്ലേക്കിനെ വിശേഷിപ്പിച്ചത് "ഉജ്ജ്വല തേജസ്,[7] മുന്‍ഗാമികളുടെ വിലക്കുകള്‍ക്ക് വഴങ്ങാത്തവന്‍, സമകാലീനര്‍ക്ക് സമനല്ലാത്തവന്‍, എളുപ്പം കണ്ടെത്താവുന്ന പിന്മുറക്കാര്‍ ഇല്ലാത്തവന്‍" എന്നൊക്കെയാണ്.[8]

ആദ്യകാലജീവിതം

സൃഷ്ടാവിന്റെ ആദിരൂപം ബ്ലേക്കിന്റെ കൃതികളില്‍ ഏറെയുള്ള ഒരു ബിംബമാണ്. ഇവിടെ, ജ്ഞാനവാദപാരമ്പര്യത്തിലെ സൃഷ്ടിമൂലമായ പ്രതിദൈവത്തെ അനുസ്മരിപ്പിക്കുന്ന 'ഉറിസന്‍', താന്‍ തീര്‍ത്ത വിശ്വത്തെ പ്രണമിക്കുന്നു. ഈ ചിത്രം അടങ്ങുന്ന ലോസിന്റെ പാട്ട്, ബ്ലെയ്ക്ക് ദമ്പതിമാര്‍ ചേര്‍ന്ന് വരച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കോണ്ടിനെന്റല്‍ പ്രോഫസി എന്ന പരമ്പരയില്‍ മൂന്നാമത്തേതാണ്.

ലണ്ടണിലെ ഗോള്‍ഡന്‍ സ്ക്വയറിലുള്ള ബ്രോഡ് സ്ട്രീറ്റില്‍ 1757 നവമ്പര്‍ 28-ന്, ഇടത്തരം സാമ്പത്തികനിലയുള്ള കുടുംബത്തില്‍ വില്യം ബ്ലേയ്ക്ക് ജനിച്ചു. ഏഴുമക്കളില്‍ മൂന്നാമനായിരുന്നു അദ്ദേഹം.[9][10] സഹോദരങ്ങളില്‍ രണ്ടുപേര്‍, ശൈശവത്തിലേ മരിച്ചിരുന്നു. പിതാവ് ജെയിംസ് തുന്നല്‍ക്കാരനായിരുന്നു. [10] വില്യം സ്കൂളില്‍ പോയിട്ടില്ല. വീട്ടില്‍ വച്ച് അമ്മയാണ് മകനെ പഠിപ്പിച്ചത്.[11] മതവിശ്വാസത്തില്‍ വിമതന്മാരായിരുന്ന ബ്ലേക്കുമാര്‍ മൊറാവിയന്‍ സഭയിലെ അംഗങ്ങളായിരുന്നെന്ന് കരുതപ്പെടുന്നു. ചെറുപ്രായത്തിലേ ബൈബിളിന്റെ തീവ്രസ്വാധീനത്തില്‍ വന്ന ബ്ലെയ്ക്കിന്, ജീവിതകാലമത്രയും ആ ഗ്രന്ഥം പ്രചോദനത്തിന്റെ മുഖ്യ ഉറവിടങ്ങളിലൊന്നായിരുന്നു.


ഗ്രീക്ക് പൗരാണികതയുടെ ചിത്രീകരണങ്ങളുടെ പകര്‍പ്പുകള്‍ ബ്ലെയ്ക്കിന്റെ പിതാവ് മകനു വാങ്ങിക്കൊടുത്തിരുന്നു. ആ ചിത്രങ്ങള്‍ ബ്ലെയ്ക്ക് മുദ്രണം ചെയ്യാന്‍ തുടങ്ങി. ചിത്രരചനയേക്കാള്‍ അദ്ദേഹം അക്കാലത്ത് ഇഷ്ടപ്പെട്ടത് അതായിരുന്നു. റഫായേല്‍, മൈക്കെലാഞ്ജലോ, മാര്‍ട്ടന്‍ ഹീംസ്കെര്‍ക്ക്, ആല്‍ബ്രെച്റ്റ് ഡൂറര്‍ തുടങ്ങിയവരുടെ സൃഷ്ടികളിലൂടെ പൗരാണികകലയിലെ രൂപങ്ങളുമായി പരിചയപ്പെടാന്‍ ബ്ലെയ്ക്കിന് അവസരം കിട്ടിയത് അങ്ങനെയാണ്. മകന്റെ സ്വതന്ത്രപ്രകൃതി നന്നായി മനസ്സിലാക്കിയിരുന്ന മാതാപിതാക്കള്‍ അദ്ദേഹത്തെ ഔപചാരിക സ്കൂള്‍ വിദ്യാഭ്യാസത്തിനയയ്ക്കാതെ ചിത്രരചന പഠിക്കാന്‍ ചേര്‍ത്തു. ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം ഏറെ വായിച്ചിരുന്നു. അക്കാലത്ത് ബ്ലെയ്ക്ക് തന്റെ പര്യവേഷണം കവിതയുടെ ലോകത്തേക്കുകൂടി വ്യാപിപ്പിച്ചു. ബെന്‍ ജോണ്‍സണേയും എഡ്മണ്‌ഡ് സ്പെന്‍സറേയുമൊക്കെ അദ്ദേഹത്തിന് പരിചയമായിരുന്നെന്ന് ആദ്യകാലസൃഷ്ടികളില്‍ നിന്ന് മനസ്സിലാക്കാം.

ബാസയറുടെ കീഴില്‍ പരിശീലനം

1772 ആഗസ്റ്റ് നാലാം തിയതി ബ്ലെയ്ക്ക് ക്വീന്‍ തെരുവിലെ ജെയിംസ് ബാസിയറിന്റെ കീഴില്‍ മുദ്രണകലയില്‍(Engraving) ഏഴുവര്‍ഷത്തെ പരിശീലനത്തിനു ചേര്‍ന്നു. പരിശീലനത്തിനൊടുവില്‍ മുദ്രണകല ജീവനോപാധിയാക്കാനായിരുന്നു തീരുമാനം.[10] പരിശീലനകാലത്ത് ബ്ലെയ്ക്കും ബാസിയറുമായി കാര്യമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നതിന് തെളിവൊന്നുമില്ല. എന്നാല്‍ പീറ്റര്‍ ആക്രോയ്ഡ് എഴുതിയ ബ്ലെയ്ക്കിന്റെ ജീവചരിത്രം അനുസരിച്ച്, കലയുടെ ലോകത്തെ തന്റെ എതിരാളികളുടെ പട്ടികയില്‍ ബ്ലെയ്ക്ക് ബാസിയറുടെ പേര് എഴുതിച്ചേര്‍ത്തിട്ട് വെട്ടിക്കളഞ്ഞു.[12] അക്കാലത്ത് പോതുവേ പഴഞ്ചനെന്ന് കരുതപ്പെട്ടിരുന്ന ശൈലിയാണ് മുദ്രണകലയില്‍ ബാസിയര്‍ പിന്തുടര്‍ന്നിരുന്നത് എന്നും ഈ പഴഞ്ചന്‍ ശൈലിയില്‍ പരിശീലിക്കപ്പെട്ടുവെന്നത്, മുദ്രണകലയില്‍ പൂര്‍ണ്ണ അംഗീകാരം നേടുന്നതില്‍ പില്‍ക്കാലത്ത് ബ്ലെയ്ക്കിന് തടസ്സമുണ്ടാക്കിയിരിക്കാമെന്നും പറയപ്പെടുന്നു. [13]


രണ്ടുവര്‍ഷത്തെ പരിശീലനം കഴിഞ്ഞപ്പോള്‍ ബാസിയര്‍ ബ്ലെയ്ക്കിനെ ലണ്ടണിലെ ഗോത്തിക് പള്ളികളിലെ ശില്പങ്ങളുടെ രൂപം പകര്‍ത്താന്‍ നിയോഗിച്ചു. ബ്ലെയ്ക്കും അദ്ദേഹത്തോടൊപ്പം പരിശീലനം നേടിയിരുന്ന പീറ്റര്‍ പാര്‍ക്കറും തമ്മില്‍ ചേര്‍ന്നുപോകാന്‍ ബുദ്ധിമുട്ടായിരുന്നതായിരിക്കാം ഈ നിയോഗത്തിന് കാരണം. ലണ്ടണിലെ വെസ്റ്റ് മിന്‍സ്റ്റര്‍ പള്ളിയിലെ അനുഭവങ്ങള്‍ ബ്ലെയ്ക്കിന്റെ കലാസങ്കല്പത്തേയും ശൈലിയേയും രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്; അദ്ദേഹത്തിന്റെ കാലത്തെ വെസ്റ്റ്മിന്‍സ്റ്റര്‍ പള്ളി പടച്ചട്ടകളും, ചായം തേച്ച ശവസംസ്കാരക്കോലങ്ങളും(funeral effigies), ബഹുവര്‍ണ്ണമായ മെഴുകുരൂപങ്ങളും കൊണ്ട് അലങ്കരിച്ചതായിരുന്നു. ആദ്യം ബ്ലെയ്ക്കിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുക "തിളക്കത്തിന്റേയും നിറപ്പകിട്ടിന്റേയും മങ്ങല്‍" ആയിരിക്കുമെന്ന് ആക്രോയ്ഡ് പറയുന്നു.[14] ആബിയില്‍ വരയില്‍ മുഴുകി ചെലവഴിച്ച നീണ്ട സായാഹ്നങ്ങളില്‍ ചിലപ്പോഴൊക്കെ വെസ്റ്റ്മിന്‍സ്റ്റര്‍ വിദ്യാലയത്തിലെ കുട്ടികള്‍ ബ്ലെയ്ക്കിനെ ശല്യപ്പെടുത്തിയിരുന്നു. അവരിലൊരാളുടെ 'പീഢനം' അസഹ്യമായപ്പോള്‍, ബ്ലെയ്ക്ക് അവനെ ഒരു ദിവസം മുകള്‍ത്തട്ടില്‍ നിന്ന് ഇടിച്ചു താഴെയിടുകയും അവന്‍ "വലിയ കോലാഹലത്തോടെ താഴെ വീഴുകയും ചെയ്തു".[15]വെസ്റ്റ്മിന്‍സ്റ്റര്‍ പള്ളിയില്‍ ബ്ലെയ്ക്കിന് ഏറെ സങ്കല്പക്കാഴ്ചകള്‍(visions) ഉണ്ടായി. സംന്യാസികളുടേയും പുരോഹിതന്മാരുടേയും ഒരു വലിയ പ്രദക്ഷിണം, വിവിധയിനം ആരാധനാഗാനങ്ങളുടെ ആലാപനം തുടങ്ങിയവ ഈ സ്വപ്നദര്‍‍ശനങ്ങളില്‍ ചിലതായിരുന്നു.

റോയല്‍ അക്കാദമി

1778-ല്‍ ബ്ലെയ്ക്ക് ലണ്ടണിലെ സ്ട്രാന്‍ഡിനടുത്തുള്ള റോയല്‍ അക്കാദമിയില്‍ ചേര്‍ന്നു. അവിടെ ആറുവര്‍ഷം വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍, അക്കാദമിക്ക് ഫീസൊന്നും കൊടുക്കേണ്ടിയിരുന്നില്ലെങ്കിലും പഠനസാമിഗ്രികള്‍ സ്വന്തം ചെലവില്‍ വാങ്ങേണ്ടിയിരുന്നു. അക്കാദമിയില്‍ അദ്ദേഹം പീറ്റര്‍ പോള്‍ റൂബന്‍സിനേയും മറ്റും പോലുള്ളവരുടെ കലാശൈലിയുടെ അപൂര്‍ണ്ണതക്കെതിരെ കലാപമുയര്‍ത്തി. അന്ന് സ്വീകാര്യമായി കണക്കാക്കപ്പെട്ടിരുന്ന ആ ശൈലിയെ പിന്തുണച്ചിരുന്നവരില്‍ പ്രമുഖന്‍ അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്ന പ്രഖ്യാതചിത്രകാരന്‍ ജോഷ്വാ റെയ്നോള്‍ഡ്സായിരുന്നു. ബ്ലെയ്ക്ക് റെയ്നോള്‍സിന്റെ കലാവീക്ഷണത്തെ, പ്രത്യേകിച്ച്, കലയില്‍ 'പൊതുസത്യവും' 'പൊതുസൗന്ദര്യവും' തേടാനുള്ള അദ്ദേഹത്തിന്റെ പ്രവണതയെ വെറുത്തു. "അമൂര്‍ത്തീകരിക്കാനും സാമാന്യവല്‍ക്കരിക്കാനുമുള്ള പ്രവണത മനുഷ്യമനസ്സിന്റെ മഹത്വങ്ങളില്‍ ഒന്നാണ്" എന്ന് തന്റെ 'പ്രഭാഷണങ്ങളില്‍' റെയ്നോള്‍ഡ്സ് എഴുതിയിരുന്നു; പ്രഭാഷണങ്ങളുടെ പ്രതിയുടെ മാര്‍ജിനില്‍, അതിനോട് പ്രതികരിച്ച് ബ്ലെയ്ക്ക് ഇങ്ങനെ കുറിച്ചു: "സാമാന്യവല്‍ക്കരണം മൂര്‍ഖതയാണ്; പ്രത്യേകവല്‍ക്കരണത്തിനു മാത്രമാണ് മഹത്വവും മേന്മയും."[16] റെയ്നോള്‍സ് പ്രകടിപ്പിച്ച വിനയവും ബ്ലെയ്ക്കിനെ ഇഷ്ടമായില്ല. ഒരുതരം കാപട്യമായാണ് അദ്ദേഹം അതിനെ കണ്ടത്. റെയ്നോള്‍ഡ്സിന്റെ ഏറെ പ്രശംസിക്കപ്പെട്ടിരുന്ന എണ്ണച്ചിത്രങ്ങളേക്കാള്‍ ബ്ലെയ്ക്ക് ഇഷ്ടപ്പെട്ടത്, തന്നെ ആദ്യം സ്വാധീനിച്ച മൈക്കെലാഞ്ജലോയുടേയും റഫേലിന്റേയും സൃഷ്ടികളിലെ ക്ലാസിക്കല്‍ കൃത്യതയാണ്.

ഗോര്‍ഡന്‍ കലാപം

1780 ജൂണില്‍ ഒരു ദിവസം ബാസിയറുടെ സ്ഥാപനത്തിലേക്ക് നടന്നുപോവുകയായിരുന്ന ബ്ലെയ്ക്ക്, ലണ്ടണിലെ ന്യൂഗേറ്റ് ജെയില്‍ ആക്രമിക്കാന്‍ പോയ ഒരു പുരുഷാരത്തിനിടയില്‍ പെട്ടുപോയെന്ന് ബ്ലെയ്ക്കിന്റെ ആദ്യത്തെ ജീവചരിത്രകാരനായ അലക്സാണ്ടര്‍ ഗില്‍ക്രൈസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.[17] കോടാലിയും മറ്റും ഉപയോഗിച്ച് ജെയില്‍ തല്ലിപ്പൊളിച്ച പുരുഷാരം കെട്ടിടത്തിന് തീവക്കുകയും അകത്തുണ്ടായിരുന്ന തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. ആക്രമണം നടക്കുമ്പോള്‍ ബ്ലെയ്ക്ക് പുരുഷാരത്തിന്റെ മുന്‍നിരയിലായിരുന്നെന്ന് പറയപ്പെടുന്നു. റോമന്‍ കത്തോലിക്കര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തുകൊണ്ടുള്ള പാര്‍ലമെന്റിന്റെ നടപടിയോട് പ്രതികരിച്ചുള്ള ഈ ലഹള ഗോര്‍ഡന്‍ കലാപം എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടു. ഒരുപരമ്പര പുതിയനിയമങ്ങള്‍ക്ക് രൂപംകൊടുക്കാന്‍ ഈ കലാപം ജോര്‍ജ്ജ് മൂന്നാമന്‍ രാജാവിന്റെ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. ബ്രിട്ടണിലെ ആദ്യത്തെ പോലീസ് സൈന്യം രൂപം കൊണ്ടതും ഈ ലഹളയുടെ പശ്ചാത്തലത്തിലാണ്.


ബ്ലെയ്ക്ക് ലഹളയില്‍ കൂടിയത് നിര്‍ബ്ബന്ധത്തിനുവഴങ്ങിയാണെന്ന് ഗില്‍ക്രൈസ്റ്റ് പറയുന്നുണ്ടെങ്കിലും അദ്ദേഹം പെട്ടന്നുള്ള ആവേശത്തിന് അതില്‍ പങ്കെടുത്തതാണെന്നും വിപ്ലവമുന്നേറ്റമായി കരുതി പിന്തുണച്ചതാകാമെന്നുമൊക്കെ പറയുന്ന ജീവചരിത്രകാരന്മാരുണ്ട്.[18] ഇതിനുവിപരീതമായി ജെറോം മക്ഗാന്‍ വാദിക്കുന്നത് ലഹള ഒരു പ്രതിലോമ പ്രസ്ഥാനമായിരുന്നെന്നും അത് ബ്ലെയ്ക്കിന് അറപ്പുണ്ടാക്കുമായിരുന്നെന്നുമാണ്.[19]

വിവാഹം, കലാസപര്യയുടെ തുടക്കം

ഒബറോണും, ടിറ്റേനിയയും പക്കും, നൃത്തം ചെയ്യുന്ന കിന്നരിമാര്‍ക്കൊപ്പം - ഷേക്സ്പിയറുടെ മിഡ്സമ്മര്‍ നൈറ്റ്സ് ഡ്രീം അവസാനരംഗം - ബ്ലെയ്ക്കിന്റെ 1786-ലെ സൃഷ്ടി)

1782-ല്‍ ബ്ലെയ്ക്ക് പിന്നീട് തനിക്ക് ആശ്രയമായിത്തീര്‍ന്ന ജോണ്‍ ഫ്ലാക്സ്മാനെ പരിചയപ്പെട്ടു. ബ്ലെയ്ക്ക് ഭാര്യയായിത്തീര്‍ന്ന കാതറൈന്‍ ബൗച്ചറെ കണ്ടുമുട്ടിയതും ആ വര്‍ഷമാണ്. ആ സമയം ബ്ലെയ്ക്ക്, വിവാഹാഭ്യര്‍ത്ഥനയുടെ നിരാസത്തില്‍ എത്തിനിന്ന ഒരു ബന്ധം നല്‍കിയ ഞെട്ടലിലായിരുന്നു. ആ കഥ ബ്ലെയ്ക്കില്‍ നിന്നുകേട്ട കാതറൈനും അവളുടെ മാതാപിതാക്കളും അദ്ദേഹത്തോട് സഹതാപം പ്രകടിപ്പിച്ചു. അപ്പോള്‍ ബ്ലെയ്ക്ക് അവളോട് "നിനക്ക് എന്നോട് ദയ തോന്നുന്നുണ്ടോ?" എന്നു ചോദിച്ചു. ഉണ്ടെന്നുള്ള കാതറൈന്റെ മറുപടികേട്ടപ്പോള്‍ ബ്ലെയ്ക്ക് അവളോട് "എങ്കില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്നു പറഞ്ഞു. തന്നേക്കള്‍ അഞ്ചു വയസ്സ് ഇളപ്പമായിരുന്ന കാതറൈനെ ബ്ലെയ്ക്ക് 1782 ആഗസ്റ്റ് 18-ന് ബട്ടേര്‍സീയിലെ വിശുദ്ധമറിയത്തിന്റെ പള്ളിയില്‍ വച്ച് വിവാഹം കഴിച്ചു. നിരക്ഷരയായിരുന്ന കാതറൈന്‍ വിവാഹ ഉടമ്പടിയില്‍ ഒപ്പായി ഗുണഛിഹ്നം(X) ആണിട്ടത്. പിന്നീട് അവരെ ബ്ലെയ്ക്ക് എഴുതാനും വായിക്കാനും പഠിപ്പിച്ചതിനുപുറമേ മുദ്രണകല പരിശീലിപ്പിക്കുകയും ചെയ്തു. ബ്ലെയ്ക്കിന്റെ ജീവിതകാലമത്രയും അവര്‍ അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സഹായി ആയിരുന്നു. ബ്ലെയ്ക്കിന്റെ സചിത്രകൃതികളുടെ പ്രസിദ്ധീകരണത്തില്‍ പങ്കാളിയായതിനു പുറമേ അദ്ദേഹത്തിനു നേരിടേണ്ടിവന്ന അനേകം കഷ്ടതകളില്‍ ആത്മധൈര്യം പകര്‍ന്ന് അവര്‍ ഒപ്പമുണ്ടായിരുന്നു.


അക്കാലത്ത് ലണ്ടണിലെ ദേശീയഗാലറിയുടെ സ്ഥാപകന്മാരില്‍ ഒരാളായിരുന്ന ജോര്‍ജ്ജ് കുംബര്‍ലാന്‍ഡ് ബ്ലെയ്ക്കിന്റെ സൃഷ്ടികളുടെ ആരാധകനായി. കാവ്യശകലങ്ങള്‍ (Poetic sketches) എന്ന ആദ്യകവിതാസമാഹാരം 1783-നടുത്താണ് പ്രസിദ്ധീകരിച്ചത്. 1784-ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് ബ്ലെയ്ക്കും സഹൊദരന്‍ റോബര്‍ട്ടും ചേര്‍ന്ന് ഒരു മുദ്രണശാല തുടങ്ങി. വിപ്ലവാത്മകമായ ചിന്തകളുടെപേരില്‍ അറിയപ്പെട്ടിരുന്ന പ്രസാധകന്‍ ജോസഫ് ജോണ്‍സണുമായി അവര്‍ സഹകരിച്ചു. ജോണ്‍സന്റെ വീട്, മുന്‍കിടയിലെ വിമതന്മാരില്‍ പലരുടേയും സംഗമസ്ഥാനമായിരുന്നു: ശാസ്ത്രജ്ഞന്‍ ജോസഫ് പ്രീസ്റ്റ്ലി; തത്ത്വചിന്തകന്‍ റിച്ചാര്‍ഡ് പ്രൈസ്; കലാകരന്‍, ജോണ്‍ ഹെന്‍ട്രി ഫുസേലി;[20] ആദ്യകാല സ്ത്രീസ്വാതന്ത്ര്യവാദി, മേരി വോള്‍സ്റ്റോണ്‍ക്രാഫ്റ്റ്; അമേരിക്കന്‍ വിപ്ലവകാരി, തോമസ് പെയ്ന്‍ തുടങ്ങിയവര്‍ അവരില്‍ ചിലരായിരുന്നു. Along with William Wordsworth and William Godwin, Blake had great hopes for the American and French revolution and wore a Phrygian cap in solidarity with the French revolutionaries, but despaired with the rise of Robespierre and the Reign of Terror in the French revolution. In 1784 Blake also composed his unfinished manuscript An Island in the Moon.

Blake illustrated Original Stories from Real Life (1788; 1791) by Mary Wollstonecraft. They seem to have shared some views on sexual equality and the institution of marriage, but there is no evidence proving without doubt that they actually met. In 1793's Visions of the Daughters of Albion, Blake condemned the cruel absurdity of enforced chastity and marriage without love and defended the right of women to complete self-fulfillment.

അവലംബം

  1. Frye, Northrop and Denham, Robert D. Collected Works of Northrop Frye. 2006, page 11-2.
  2. Jones, Jonathan (2005-04-25). "Blake's heaven". The Guardian. {{cite web}}: Check date values in: |date= (help); Unknown parameter |month= ignored (help)CS1 maint: date and year (link)
  3. Thomas, Edward. A Literary Pilgrim in England. 1917, page 3.
  4. The New York Times Guide to Essential Knowledge. 2004, page 351.
  5. Blake, William. Blake's "America, a Prophecy" ; And, "Europe, a Prophecy". 1984, page 2.
  6. Kazin, Alfred (1997). "An Introduction to William Blake". Retrieved 2006-09-23.
  7. Blake, William and Rossetti, William Michael. The Poetical Works of William Blake: Lyrical and Miscellaneous. 1890, p. xi.
  8. Blake, William and Rossetti, William Michael. The Poetical Works of William Blake: Lyrical and Miscellaneous. 1890, page xiii.
  9. poets.org/William Blake, retrieved online June 13, 2008
  10. 10.0 10.1 10.2 Bentley, Gerald Eades and Bentley Jr., G. William Blake: The Critical Heritage. 1995, page 34-5.
  11. Raine, Kathleen (1970). World of Art: William Blake. Thames & Hudson. ISBN 0-500-20107-2.
  12. 43, Blake, Peter Ackroyd, Sinclair-Stevenson, 1995
  13. Blake, William. The Poems of William Blake. 1893, page xix.
  14. 44, Blake, Ackroyd
  15. Blake, William and Tatham, Frederick. The Letters of William Blake: Together with a Life. 1906, page 7.
  16. Erdman, David V. The Complete Poetry and Prose of William Blake (2nd edition ed.). pp. p641. ISBN 0-385-15213-2. {{cite book}}: |edition= has extra text (help); |pages= has extra text (help)
  17. Gilchrist, A, The Life of William Blake, London, 1842, p. 30
  18. Erdman, David, Prophet Against Empire, p. 9
  19. McGann, J. "Did Blake Betray the French Revolution", Presenting Poetry: Composition, Publication, Reception, Cambridge University Press, 1995, p.128
  20. Biographies of William Blake and Henry Fuseli, retrieved on May 31st 2007.
"https://ml.wikipedia.org/w/index.php?title=വില്യം_ബ്ലെയ്ക്ക്&oldid=350847" എന്ന താളിൽനിന്ന് ശേഖരിച്ചത്