ഈദുൽ ഫിത്ർ
| عيد الفطر Eid-ul-Fitr (റമദാൻ നോമ്പിന്റെ സമാപ്തി കുറിക്കുന്ന ആഘോഷം) |
|
|---|---|
ഒരു പെരുന്നാൾ വിരുന്ന് |
|
| വിളിപ്പേർ | ചെറിയ പെരുന്നാൾ (Malayalam), നോമ്പു പെരുന്നാൾ, Eid, "Ramadan Eid", "Smaller Eid"; Idul Fitri, Hari Lebaran (Indonesia); Aidilfitri (Malaysia, Singapore, Brunei); Riyoyo, Riyayan, Ngaidul Fitri (Javanese); Boboran Siyam (Sundanese); Uroë Raya Puasa (Acehnese); Rojar Eid (Bangladesh); Ramazan Bayramı (Turkish); Eid-e Sa'eed-e Fitr (The Mirthful Festival of Fitr, Persian); Choti Eid (Urdu); ; Ramazanski Bajram, |
| ആചരിക്കുന്നത് | മുസ്ലിംകളും മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ പൊതുസമൂഹവും |
| തരം | മുസ്ലിം ആഘോഷങ്ങൾ |
| പ്രാധാന്യം | റമദാൻ സമാപ്തി |
| തിയതി | ശവ്വാൽ 1 |
| 2012 തിയതി | TBA |
| ആഘോഷങ്ങൾ | Family meals (especially lunches and late breakfasts), eating sweet foods, wearing new clothes, giving gifts or money to children, സുഹൃദ്-കുടുംബ സന്ദർശനം |
| ചടങ്ങുകൾ | Congregational prayer, giving to charity (Zakat al-fitr) |
| ബന്ധപ്പെട്ട ആചാരങ്ങൾ | റമദാൻ, ബലി പെരുന്നാൾ |
Part of a series on |
|
|---|---|
| Architecture | |
|
Arabic · Azeri |
|
| Art | |
|
Calligraphy · Miniature · Rugs |
|
| Dress | |
|
Abaya · Agal · Boubou |
|
| Holidays | |
|
Ashura · Arba'een · al-Ghadeer |
|
| Literature | |
|
Arabic · Azeri · Bengali |
|
| Martial arts | |
| Music | |
| Dastgah · Ghazal · Madih nabawi |
|
| Theatre | |
ഹിജ്റ വർഷം ശവ്വാൽ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീങ്ങളുടെ ആഘോഷമാണ് ഈദുൽ ഫിത്‌ർ അഥവാ ചെറിയ പെരുന്നാൾ. റമദാൻ വ്രതമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുൽ ഫിത്‌ർ ആഘോഷിക്കപ്പെടുന്നത്. ഈദുൽ ഫിത്വർ എന്നാൽ മലയാളിക്ക് ചെറിയ പെരുന്നാളാണ്. ഈദ് എന്ന അറബിക് പദത്തിന് ആഘോഷം എന്നും ഫിത്‌ർ എന്ന പദത്തിന് നോമ്പു തുറക്കൽ എന്നുമാണ് അർത്ഥം. അതിനാൽ റമദാൻ മാസമുടനീളം ആചരിച്ച നോമ്പിന്റെ പൂർത്തികരണത്തിനൊടുവിലുള്ള നോമ്പുതുറ എന്നതാണ് ഈദുൽ ഫിത്‌ർ എന്നത് പ്രതിനിധാനം ചെയ്യുന്നത്. ഈദിന്റെ (പെരുന്നാളിന്റെ) ആദ്യ ദിനം റമദാൻ കഴിഞ്ഞു വരുന്ന മാസമായ ശവ്വാൽ ഒന്നിനായിരിക്കും
ആശംസ [തിരുത്തുക]
പ്രവാചക മാത്ർകയിലുള്ള ആശംസ ഇപ്രകാരമാണ് തഖബ്ബലല്ലാഹു മിൻഹാ വമിങ്കും വ കുല്ലു ആമൻ തും ബിൽ ഖൈർ Taqabbal Allahu minna wa minkum wa kullu 'aamin wa antum bikhayr (May Allah accept it from us and you and may you be well every year)
ചടങ്ങുകൾ [തിരുത്തുക]
ഈദുൽ ഫിത്‌ർ ദിനത്തിൽ വിശ്വാസികൾ വ്രതമനുഷ്ടിക്കുന്നത് മതപരമായി വിലക്കപ്പെട്ടിരിക്കുന്നു[1].പെരുന്നാൾ ദിവസം രാവിലെ നടക്കുന്ന ഈദ് നമസ്കാരമാണ് പ്രധാനപ്പെട്ട ഒരു ചടങ്ങ്. ഈദ് നമസ്കാരത്തിനു മുമ്പ് അന്നേദിവസം ആഹരിക്കാനുള്ളതു കഴിച്ച് മിച്ചമുള്ളവർ ഫിത്‌ർ സക്കാത്ത് എന്ന ദാനം നിർവഹിക്കണം[2]. ഈദ് നമസ്കാരം വരെ തക്ബീർ മുഴക്കണം. തക്ബീറിന്റെ രൂപം:
-
-
അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ الله أكبر الله أكبر الله أكبر ലാ ഇലാഹ ഇല്ലല്ലാഹ് لا إله إلا الله അല്ലാഹു അക്ബർ, അല്ലാഹു അക്ബർ الله أكبر الله أكبر വ ലില്ലാഹിൽ ഹംദ് ولله الحمد
-
- അല്ലാഹു ഏറ്റവും വലിയവൻ, അല്ലാഹു ഏറ്റവും വലിയവൻ, അല്ലാഹു ഏറ്റവും വലിയവൻ, ആരാധനയ്ക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല, അല്ലാഹു ഏറ്റവും വലിയവൻ,അല്ലാഹു ഏറ്റവും വലിയവൻ,സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു.
ഈദ് നമസ്കാരം ഈദ് ഗാഹുകളിലും പള്ളികളിലും നടന്നു വരുന്നു.പെരുന്നാൾ ദിനത്തിലെ ഭക്ഷണ രീതികളും മറ്റ് ആഘോഷപരിപാടികളും പല രാജ്യങ്ങളിലും വ്യത്യസ്തമാണ്. ഇന്ത്യയിൽ സാധാരണയായി തയ്യാറാക്കപ്പെടുന്ന ഭക്ഷണം സുവിദമായ ബിരിയാണിയാണ്.
അവലംബം [തിരുത്തുക]
- ↑ http://hadithoftheday.wordpress.com/2007/10/01/fasting-on-eid/
- ↑ http://www.islamonline.net/servlet/Satellite?cid=1119503544650&pagename=IslamOnline-English-Ask_Scholar/FatwaE/FatwaEAskTheScholar
|
|||||||