ഹര്യങ്ക രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണേഷ്യയുടെ ചരിത്രം
Flag of India.svg Flag of Bangladesh.svg Flag of Bhutan.svg Flag of Maldives.svg Flag of Nepal.svg Flag of Pakistan.svg Flag of Sri Lanka.svg
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സുൽത്താനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സുൽത്താനത്ത് 1490–1596 ക്രി.വ.
ഹൊയ്സാല സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · ധനതത്വശാസ്ത്രം · ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

ഹര്യങ്ക രാജവംശം മഗധ സാമ്രാജ്യം ഭരിച്ചിരുന്ന രണ്ടാമത്തെ രാജവംശമാണെന്ന് കരുതപ്പെടുന്നു. ബ്രിഹദ്രഥ രാജവംശത്തിനു ശേഷം ഈ രാജവംശം 684 ബി.സി.യിൽ മഗധ വാഴാൻ തുടങ്ങിയെന്ന് ചരിത്രകാരന്മാർ കരുതുന്നു. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം രാജഗൃഹം ആയിരുന്നു. പിന്നീട് പാടലീപുത്രത്തേക്ക് (ഇന്നത്തെ പറ്റ്ന) തലസ്ഥാനം മാറ്റി. ശിശുനാഗ രാജവംശമാണ് ഹര്യങ്ക രാജവംശത്തിന് ശേഷം മഗധ ഭരിച്ചിരുന്നത്.

ബിംബിസാരൻ[തിരുത്തുക]

പ്രധാന ലേഖനം: ബിംബിസാരൻ

വിവാഹത്തിലൂടെയും യുദ്ധത്തിലൂടെയും ഹര്യങ്ക രാജാവായ ബിംബിസാരൻ സാമ്രാജ്യത്തിന്റെ അതിർത്തികൾ വികസിപ്പിച്ചു. ബിംബിസാരനു കീഴിൽ മഗധ, കോസലസാമ്രാജ്യത്തെ പരാജയപ്പെടുത്തി.

ബിംബിസാരൻ മഹാവീരന്റെയും ശ്രീബുദ്ധന്റെയും കാലത്ത് ജീവിച്ചിരുന്നു എന്നും ബുദ്ധനെ നേരിട്ടു കണ്ടിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു. ജയിൻ ഗ്രനഥങ്ങളിൽ ശ്രേനിക് മഹാരാജാവെന്ന് ബിംബിസാരനെ പ്രതിപാദിക്കുന്നു.

അജാതശത്രു[തിരുത്തുക]

പ്രധാന ലേഖനം: അജാതശത്രു

ചില ചരിത്രഗ്രന്ഥങ്ങൾ അനുസരിച്ച് അജാതശത്രു ബിംബിസാരനെ വിഷം കൊടുത്ത് കൊലപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. അജാതശത്രുവിനു കീഴിൽ സാമ്രാജ്യം അതിന്റെ വിസ്തൃതിയുടെ ഔന്നത്യത്തിൽ എത്തി.

അജാതശത്രു രാജ്യം ഭരിക്കുന്ന കാലത്ത് ലിച്ഛാവികൾ ഭരിച്ചിരുന്ന വൈശാലി രാജ്യം മഗധ സാമ്രാജ്യവുമായി യുദ്ധത്തിൽ ഏർപ്പെട്ടു. വജ്ര ഖനികൾ ഉൾപ്പെടുന്ന ഒരു അതിർത്തി പ്രദേശത്തെ ചൊല്ലിയായിരുന്നു യുദ്ധം.

ക്രി.മു 551 മുതൽ ക്രി.മു. 519 വരെ അജാതശത്രു രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.

ഉദയഭദ്രൻ[തിരുത്തുക]

പ്രധാന ലേഖനം: ഉദയഭദ്രൻ

മഹാവംശപുസ്തകം അനുസരിച്ച് അജാതശത്രുവിനു ശേഷം ഉദയഭദ്രൻ രാജാവായി. ഉദയഭദ്രൻ മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി. പിൽക്കാലത്ത് മൗര്യസാമ്രാജ്യത്തിനു കീഴിൽ പാടലീപുത്രം പുരാതന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായി. ഉദയഭദ്രൻ 16 വർഷം സാമ്രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഹര്യങ്ക_രാജവംശം&oldid=1750286" എന്ന താളിൽനിന്നു ശേഖരിച്ചത്