ഷൊർണൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഷൊർണ്ണൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷൊർണ്ണൂർ
Map of India showing location of Kerala
Location of ഷൊർണ്ണൂർ
ഷൊർണ്ണൂർ
Location of ഷൊർണ്ണൂർ
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) പാലക്കാട്
ജനസംഖ്യ 42 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

49 m (161 ft)

അക്ഷാംശവും രേഖാംശവും: 10°46′N 76°17′E / 10.77°N 76.28°E / 10.77; 76.28

ഭാരതപ്പുഴ - ഷൊർണ്ണൂർ പാലത്തിൽ നിന്നുള്ള കാഴ്ച

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ് ഷൊർണൂർ. ദക്ഷിണ റയിൽ‌വേക്ക് കീഴിൽ മംഗലാപുരം-ഷൊർ‌ണൂർ പാതയെ തിരുവനന്തപുരം-ചെന്നൈ പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയിൽ‌വേ സ്റ്റേഷൻ ഇവിടെയാണ്. നിലമ്പൂരേയ്ക്ക് ഒരു റെയിൽ പാതയും ഇവിടെ നിന്നു തുടങ്ങുനു. 6 പ്ലാറ്റ്ഫോമുകളും 4 വ്യത്യസ്ത പാതകളുമുള്ള കേരളത്തിലെ ഏക റെയിൽ‌വേ സ്റ്റേഷൻ കൂടിയാണിത്. തിരുവനന്തപുരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ ജംഗ്ഷൻ ഷൊർണൂരാണ്. ഇന്ത്യയിലെ തന്നെ ശ്രദ്ദേയമായേക്കാവുന്ന ട്രയാംഗുലർ സ്റ്റേഷൻ ഇവിടങ്ങാൻ പദ്ധതിയുണ്ട്.

ഒറ്റപ്പാലം - വടക്കാഞ്ചേരി - തൃശ്ശൂർ പാതയിലെ ഒരു സുപ്രധാന പട്ടണമാണ്‌ ഷൊർണൂർ. ചെറുതുരുത്തി ഭാരതപ്പുഴയുടെ അങ്ങേ കരയിലാണ്‌. ബ്രിട്ടീഷുകാരുടെ കാലത്തു പണികഴിപ്പിച്ച പഴയ കൊച്ചി പാലമായിരുന്നു പുതിയ കൊച്ചി പാലം പണിയുന്നതു വരെ ഭാരതപ്പുഴക്കു കുറുകെ ഷൊർണ്ണൂരിൽ നിന്നും ചെറുതുരുത്തി വഴി കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് ഗതാഗതം സാദ്ധ്യമാക്കിയിരുന്നത്.

"http://ml.wikipedia.org/w/index.php?title=ഷൊർണൂർ&oldid=1115381" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ