ഷൊർണൂർ
| ഷൊർണ്ണൂർ | |||
|
|
|||
| രാജ്യം | |||
| സംസ്ഥാനം | കേരളം | ||
| ജില്ല(കൾ) | പാലക്കാട് | ||
| ജനസംഖ്യ | 42 (2001) | ||
| സമയമേഖല | IST (UTC+5:30) | ||
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 49 m (161 ft) |
||
|
കോഡുകൾ
|
|||
സ്ഥാനം: 10°46′N 76°17′E / 10.77°N 76.28°E
കേരളത്തിലെ പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ് ഷൊർണൂർ. ദക്ഷിണ റയിൽവേക്ക് കീഴിൽ മംഗലാപുരം-ഷൊർണൂർ പാതയെ തിരുവനന്തപുരം-ചെന്നൈ പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയിൽവേ സ്റ്റേഷൻ ഇവിടെയാണ്. നിലമ്പൂരേയ്ക്ക് ഒരു റെയിൽ പാതയും ഇവിടെ നിന്നു തുടങ്ങുനു. 6 പ്ലാറ്റ്ഫോമുകളും 4 വ്യത്യസ്ത പാതകളുമുള്ള കേരളത്തിലെ ഏക റെയിൽവേ സ്റ്റേഷൻ കൂടിയാണിത്. തിരുവനന്തപുരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ ജംഗ്ഷൻ ഷൊർണൂരാണ്. ഇന്ത്യയിലെ തന്നെ ശ്രദ്ദേയമായേക്കാവുന്ന ട്രയാംഗുലർ സ്റ്റേഷൻ ഇവിടെ തുടങ്ങാൻ പദ്ധതിയുണ്ട്.
ഒറ്റപ്പാലം - വടക്കാഞ്ചേരി - തൃശ്ശൂർ പാതയിലെ ഒരു സുപ്രധാന പട്ടണമാണ് ഷൊർണൂർ. ചെറുതുരുത്തി ഭാരതപ്പുഴയുടെ അങ്ങേ കരയിലാണ്. ബ്രിട്ടീഷുകാരുടെ കാലത്തു പണികഴിപ്പിച്ച പഴയ കൊച്ചി പാലമായിരുന്നു പുതിയ കൊച്ചി പാലം പണിയുന്നതു വരെ ഭാരതപ്പുഴക്കു കുറുകെ ഷൊർണ്ണൂരിൽ നിന്നും ചെറുതുരുത്തി വഴി കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് ഗതാഗതം സാദ്ധ്യമാക്കിയിരുന്നത്.
ഉള്ളടക്കം |
ജനസംഖ്യ [തിരുത്തുക]
2001 ലെ കാനേഷുമാരി (സെൻസസ്സ്) പ്രകരം ഷൊർണൂരിന്റെ ജനസംഗ്യ 42,022 ആണ്. അതിൽ45% പുരുഷ്യന്മാരണ്. ശരാശരി സാക്ഷരത 84% ആണ്. അതിൽ പുരുഷ സാക്ഷരത 85% ഉം, സ്തീ സാക്ഷരത 82% വുമാണ്. ജനസംഗ്യയുടെ 10% 6 വയസ്സിൽ താഴേയുള്ളവരാണ്.
അതിരുകൾ [തിരുത്തുക]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ [തിരുത്തുക]
യാത്രാ സൌകര്യങ്ങൾ [തിരുത്തുക]
ഇതും കൂടി [തിരുത്തുക]
|
|||||||||||||||||