വില്യം ഹോവാഡ് ടാഫ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം ഹോവാഡ് ടാഫ്റ്റ്


പദവിയിൽ
March 4, 1909 – March 4, 1913
വൈസ് പ്രസിഡണ്ട് James Sherman
മുൻ‌ഗാമി Theodore Roosevelt
പിൻ‌ഗാമി Woodrow Wilson

പദവിയിൽ
July 11, 1921[1] – February 3, 1930
നിർദ്ദേശിച്ചത് Warren Harding
മുൻ‌ഗാമി Edward White
പിൻ‌ഗാമി Charles Hughes

പദവിയിൽ
September 29, 1906 – October 13, 1906
അവരോധിച്ചത് Theodore Roosevelt
മുൻ‌ഗാമി Tomás Estrada Palma (President)
പിൻ‌ഗാമി Charles Magoon

പദവിയിൽ
February 1, 1904 – June 30, 1908
പ്രസിഡണ്ട് Theodore Roosevelt
മുൻ‌ഗാമി Elihu Root
പിൻ‌ഗാമി Luke Wright

പദവിയിൽ
July 4, 1901 – December 23, 1903
അവരോധിച്ചത് William McKinley
മുൻ‌ഗാമി Arthur MacArthur
പിൻ‌ഗാമി Luke Wright

പദവിയിൽ
March 17, 1892 – March 15, 1900
നിർദ്ദേശിച്ചത് Benjamin Harrison
മുൻ‌ഗാമി Seat established
പിൻ‌ഗാമി Henry Severens

പദവിയിൽ
February 1890 – March 1892
പ്രസിഡണ്ട് Benjamin Harrison
മുൻ‌ഗാമി Orlow Chapman
പിൻ‌ഗാമി Charles Aldrich

ജനനം 1857 സെപ്റ്റംബർ 15(1857-09-15)
Cincinnati, Ohio, U.S.
മരണം 1930 മാർച്ച് 8(1930-03-08) (പ്രായം 72)
Washington, D.C., U.S.
രാഷ്ടീയകക്ഷി Republican
ജീവിതപങ്കാളി(കൾ) Helen Herron
കുട്ടികൾ Robert
Helen
Charles
ബിരുദം Yale University
University of Cincinnati
വൈദഗ്ദ്ധ്യം Lawyer
Jurist
മതം Unitarianism
ഒപ്പ് Cursive signature in ink

വില്യം ഹോവാഡ് ടാഫ്റ്റ് യു.എസ്സിന്റെ 27-ആമതു പ്രസിഡന്റും പത്താമതു ചീഫ് ജസ്റ്റിസുമായിരുന്നു. യു.എസ്സിൽ ഈ രണ്ടു സ്ഥാനങ്ങളും വഹിച്ച ഏക വ്യക്തി ഹോവാഡ് ടാഫ്റ്റ് ആണ്. 1857 സെപ്റ്റംബർ 15-ന് ഒഹായോവിലെ സിൻസിനാറ്റിൽ അൽഫോൺസോ ടാഫ്റ്റിന്റെ പുത്രനായി വില്യം ഹോവാഡ് ടാഫ്റ്റ് ജനിച്ചു. ഇദ്ദേഹം 1878-ൽ യേൽ കോളജിൽ നിന്നും ബി.എ. ബിരുദവും 1880-ൽ സിൻസിനാറ്റിലോ സ്കൂളിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. 1881 മുതൽ ടാഫ്റ്റ് അഭിഭാഷകവൃത്തിയിലേർപ്പെട്ടു.

ചരിത്രം[തിരുത്തുക]

ഒഹായോവിലെ പ്രധാന കോടതിയിൽ ന്യായാധിപനായി പ്രവർത്തിച്ചുവന്ന ടാഫ്റ്റിനെ പ്രസിഡന്റ് ബഞ്ചമിൻ ഹാരിസൺ 1890-ൽ സോളിസിറ്റർ ജനറലായി നിയമിച്ചു. 1900-മാണ്ടിൽ ഇദ്ദേഹം ഫിലിപ്പീൻ ദ്വീപുകളിലേക്കുള്ള കമ്മിഷന്റെ അധ്യക്ഷനായി നിയോഗിക്കപ്പെട്ടു. 1901-04 കാലത്ത് ടാഫ്റ്റ് ഫിലിപ്പീൻ ദ്വീപുകളുടെ സിവിൽ ഗവർണറുടെ ചുമതല വഹിച്ചു. പ്രസിഡന്റ് തിയൊഡൊർ റൂസ്‌വെൽറ്റ് 1904-ൽ ടാഫ്റ്റിനെ യുദ്ധകാര്യ സെക്രട്ടറിയായി നിയമിച്ചു. നാലുവർഷത്തിനുശേഷം ഇദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി യു.എസ്. പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിച്ചു വിജയിക്കുകയും 1909 മാർച്ചിൽ പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു. പ്രസിഡന്റായിരിക്കെ നടപ്പിലാക്കിയ താരിപ്പു നിയമം ഏറെ വിമർശനവിധേയമായി. 1912-ൽ പ്രസിഡന്റു സ്ഥാനത്തേക്കു വീണ്ടും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട് യേൽ സർവകലാശാലയിൽ നിയമവകുപ്പ് പ്രൊഫസറായും ഒന്നാംലോകയുദ്ധ കാലത്ത് നാഷണൽ വാർ ബോർഡിന്റെ ഉപാധ്യക്ഷനായും സേവനമനുഷ്ഠിച്ചു. എഡ്വേഡ് ഡി. വൈറ്റിനെ പിൻതുടർന്ന് 1921-ൽ ഇദ്ദേഹം യു.എസ്സിലെ ചീഫ് ജസ്റ്റിസായി നിയമിതനായി. അനാരോഗ്യംമൂലം 1930 ഫെബ്രുവരി 3-ന് ജോലിയിൽ നിന്നും വിരമിച്ചു.

ഗ്രന്ഥരചന[തിരുത്തുക]

  • ദ് യുണൈറ്റഡ് സ്റ്റേറ്റ്സ് ആൻഡ് പീസ് (1914)
  • ഔവർ ചീഫ് മജിസ്ട്രേറ്റ് ആൻഡ് ഹിസ് പവേഴ്സ് (1916) എന്നീ ഗ്രന്ഥങ്ങൾ ടാഫ്റ്റ് രചിച്ചിട്ടുണ്ട്.

മരണം[തിരുത്തുക]

1930 മാർച്ച് 8-ന് ഇദ്ദേഹം വാഷിങ്ടൺ ഡി.സി.യിൽ മരണമടഞ്ഞു. സമുന്നത ഭരണാധികാരി, നിയമപണ്ഡിതൻ എന്നീ നിലകളിൽ യു.എസ്സിൽ മായാത്ത വ്യക്തിമുദ്ര ചാർത്തിയ വ്യക്തിയാണ് ടാഫ്റ്റ്.

അവലംബം[തിരുത്തുക]

  1. Finkelman, Paul (2006). Encyclopedia of American civil liberties. CRC Press. p. 1601. ഐ.എസ്.ബി.എൻ. 978-0-415-94342-0. ശേഖരിച്ചത് July 11, 2011. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാഫ്റ്റ്, വില്യം ഹോവാഡ് (1857 - 1930) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=വില്യം_ഹോവാഡ്_ടാഫ്റ്റ്&oldid=1716818" എന്ന താളിൽനിന്നു ശേഖരിച്ചത്