ജോൺ ക്വിൻസി ആഡംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
John Quincy Adams
ജോൺ ക്വിൻസി ആഡംസ്
പദവിയിൽ
March 4, 1825 – March 4, 1829
വൈസ് പ്രസിഡന്റ്(മാർ) John Calhoun
മുൻഗാമി James Monroe
പിൻഗാമി Andrew Jackson

ജനനം 1767 ജൂലൈ 11(1767-07-11)
Braintree, Massachusetts Bay (now Quincy)
മരണം 1848 ഫെബ്രുവരി 23 (പ്രായം 80)
Washington, D.C., U.S.
രാഷ്ട്രീയകക്ഷി Whig (1838–1848)
ജീവിതപങ്കാളി Louisa Johnson
മക്കൾ Louisa
George
John
Charles
Alma mater Harvard University
തൊഴിൽ Lawyer
മതം Congregationalism[1]
ഒപ്പ് ജോൺ ക്വിൻസി ആഡംസ്'s signature


അമേരിക്കൻ ഐക്യനാടുകളുടെ ആറാമത്തെ പ്രസിഡന്റ് ആണ് ജോൺ ക്വിൻസി ആഡംസ്. അമേരികയിലെ രണ്ടാമത്തെ പ്രസിഡന്റായ ജോൺ ആഡംസിന്റെയും (1735-1826) അബിഗെയിലി (1744-1818) ന്റെയും പുത്രനായി, മാസാച്ചുസെറ്റ്സിലെ ക്വിൻസി (ബ്രെയിൻട്രി) യിൽ 1767 ജൂലൈ 11-ന് ജനിച്ചു. 1825-ൽ ഇദ്ദേഹം യു.എസ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യു.എസ്സിലെ ആറാമത്തെ പ്രസിഡന്റായ ക്വിൻസി ആഡംസ് 1828 വരെ തത്സ്ഥാനത്തു തുടർന്നു. അടിമത്ത നിരോധനത്തിന്റെ ഒരു വക്താവുംകൂടി ആയിരുന്ന ആഡംസ് 1848 ഫെ. 23-ന് വാഷിങ്ടൺ ഡി.സി.യിൽ അന്തരിച്ചു. ക്വിൻസി ആഡംസ് തന്റെ 60 വർഷത്തെ ജീവിതകഥ, ഡയറിയായി എഴുതിവച്ചിരുന്നു. 12 വാല്യങ്ങളായി അത് ചാൾസ് ഫ്രാൻസിസ് ആഡംസ് മെമ്വാർസ് ഒഫ് ജോൺ ക്വിൻസി ആഡംസ് (1874-77) എന്ന പേരിൽ പ്രസിദ്ധീകരിച്ചു.


[തിരുത്തുക] ജീവിതം

ഒരു നയതന്ത്ര ഉദ്യോഗസ്ഥനായി പിതാവ് യൂറോപ്പിലേക്കു പോയപ്പോൾ 10 വയസ്സായ ക്വിൻസി ആഡംസും അദ്ദേഹത്തെ അനുഗമിച്ചു. പാരിസിലെ ഒരു സ്വകാര്യവിദ്യാലയത്തിൽച്ചേർന്നു ഫ്രഞ്ചുഭാഷ പഠിച്ചു; തുടർന്നു ഡച്ചുഭാഷയിൽ സാമാന്യജ്ഞാനവും നേടി. 14-ാമത്തെ വയസ്സിൽ ലെയിഡൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്താണ് റഷ്യൻ സ്ഥാനപതിയായി നിയമിതനായ ഫ്രാൻസിസ് ഡാനയോ(1743-1811)ടൊപ്പം സർവകലാശാലയിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും ദ്വിഭാഷിയായും ആഡംസ് റഷ്യയിലേക്കു പോയത്. ഒരു വർഷത്തിനുശേഷം പാരിസിൽ മടങ്ങിയെത്തി. അമേരിക്കൻ സ്വാതന്ത്ര്യസമരാനന്തരം, അവിടെവച്ച് നടന്ന സമാധാനസമ്മേളനങ്ങളിൽ പങ്കെടുത്ത അമേരിക്കൻ കമ്മിഷണർമാരെ ഇദ്ദേഹം അനൗദ്യോഗികമായി സഹായിച്ചു. 1787-ൽ ഹാർവേർഡ് കോളജിൽ ചേർന്ന് ബിരുദം നേടുകയും 1790-ൽ ബോസ്റ്റണിൽ അഭിഭാഷകനായി ജീവിതം ആരംഭിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും വർത്തമാനപത്രങ്ങളിലും ലേഖനങ്ങളെഴുതിത്തുടങ്ങി. നിഷ്പക്ഷതാനയത്തെ അനുകൂലിച്ചുകൊണ്ട് ക്വിൻസി ആഡംസെഴുതിയ ലേഖനം വാഷിങ്ടനെ ആകർഷിച്ചു. അതിനാൽ വാഷിങ്ടൺ 1794 മേയിൽ ആഡംസിനെ നെതർലൻഡിലെ യു.എസ്. സ്ഥാനപതിയായി നിയമിച്ചു. 1796-ൽ പോർച്ചുഗലിലെ സ്ഥാനപതിയായി ആഡംസിനെ മാറ്റി; ആ വർഷം തന്റെ പിതാവ് ജോൺ ആഡംസ് യു.എസ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ, ആഡംസിനെ ബർലിനിലേക്ക് സ്ഥലംമാറ്റി നിയമിച്ചു. തുടർന്ന് അദ്ദേഹം പ്രഷ്യയിലെ സ്ഥാനപതിയായി. 1797 ജൂലൈ 26-ന് ലണ്ടനിൽവച്ച് ആഡംസ്, ലൂയിസ കാതറിൻ ജോൺസ(1775-1852)നെ വിവാഹം ചെയ്തു.

[തിരുത്തുക] രാഷ്ട്രീയ ജീവിതം

1803-ൽ മാസാച്ചുസെറ്റ്സ് നിയമസഭ, ഇദ്ദേഹത്തെ യു.എസ്. സെനറ്റംഗമായി തെരഞ്ഞെടുത്തു. 1808 വരെ തത്സ്ഥാനത്ത് തുടർന്നു. ഹാർവേർഡ് കോളജിൽ ഭാഷാശാസ്ത്രത്തിന്റെ ബോയ് ൽസ്റ്റൺ പ്രൊഫസറായി 1806 മുതൽ 1809 വരെ ഇദ്ദേഹം സേവനം ചെയ്തിരുന്നു. 1809-ൽ പ്രസിഡന്റ് മാഡിസൻ, ആഡംസിനെ റഷ്യയിലെ യു.എസ്. സ്ഥാനപതിയായി നിയമിച്ചു; തുടർന്ന് 1805-ൽ ബ്രിട്ടനിലെയും. 1817-ൽ 5-ാമത്തെ യു.എസ്. പ്രസിഡന്റ് മൺറോ (1758-1831) ആഡംസിനെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു. ഫ്ളോറിഡ യു.എസ്സിന് ലഭിക്കാൻ കാരണക്കാരൻ ആഡംസായിരുന്നു. 1819-ൽ ഇദ്ദേഹം സ്പെയിൻകാരുമായി സന്ധിയുണ്ടാക്കി. അത്ലാന്തിക്കിൽനിന്നും പസിഫിക്ക് വരെയുള്ള യു.എസ്സിന്റെ അതിർത്തി നിർണയിച്ചത് ആഡംസായിരുന്നു. മൺറോ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മൺറോ ആയിരുന്നെങ്കിലും അതിന്റെ പിന്നിലെ ശക്തി ആഡംസായിരുന്നു.1831 മുതൽ 48 വരെ ആഡംസ് ജനപ്രതിനിധിസഭാംഗമായി സേവനമനുഷ്ഠിച്ചു.



Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഡംസ്,_ജോൺ_ക്വിൻസി_(1767_-_1848) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

[തിരുത്തുക] അവലംബം

  1. Nagel, Paul. "John Quincy Adams: A Public Life, a Private Life". p43.
"http://ml.wikipedia.org/w/index.php?title=ജോൺ_ക്വിൻസി_ആഡംസ്&oldid=1159306" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ