വടക്കേക്കര കൊട്ടാരം
സ്ഥാനം: 10°31′52″N 76°12′58″E / 10.5312151°N 76.2162244°E
ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊച്ചി രാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമ്മിച്ചു. കൊച്ചി രാജ്യത്തെ പ്രശസ്തനായ രാജാവായിരുന്ന ശക്തൻ തമ്പുരാനും ഈ കൊട്ടാരം പുനരുദ്ധരിച്ചു. ഈ കൊട്ടാരം കൊച്ചിരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു. കൊട്ടാരത്തിനോട് അനുബന്ധിച്ച് ഒരു ഉദ്യാനവും സർപ്പകാവും ഉണ്ട് . കൊട്ടാരത്തിലെ ഈ ഉദ്യാനത്തോട് അനുബന്ധിച്ച് ഒരു വലിയ ചിറയുണ്ട്(കുളം). വടക്കേച്ചിറ എന്നാണ് അറിയപ്പെടുന്നത്. കഠിന വേനൽകാലത്തും വറ്റാത്ത ഈകുളം തൃശൂർ നഗരത്തിന്റെ കുടിവെള്ളപദ്ധതികളിൽ ഉൾപ്പെട്ടതാണ്. ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ കൊട്ടാരം സന്ദർശകർക്കായി തുറന്നുകൊടുക്കുന്നുണ്ട്.
പുറത്തുനിന്നുള്ള കണ്ണികൾ [തിരുത്തുക]
|
|||||