മൗണ്ട് ആഥോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോളി മൗണ്ടൻ
Autonomous Monastic State of the Holy Mountain
Flag of മൗണ്ട് ആഥോസ് Flag of the Ecumenical Orthodox Patriarchate; the spiritual leader
Location of മൗണ്ട് ആഥോസ്
location of Mount Athos in Greece
തലസ്ഥാനം
(and largest city)
കാരിയേഴ്സ്[1]1
Demonym Athonite (ഗ്രീക്ക്: Αθωνίτης), Hagiorite (ഗ്രീക്ക്: Αγιορείτης)
Sovereign monasteries
ഭരണകൂടം Ecclesiastical Elective monarchy
 -  Head of State2 George Papandreou
 -  Ecumenical Patriarch Bartholomew I
Autonomy constitutionally reaffirmed 
 -  Constitution of Greece (Article 105) 1975 
ജനസംഖ്യ
 -  2001 census 2,262 
നാണയം Euro (€)
1 Location the primary church for the Athonite administration, called the Protaton[1], the seat of the Protos monastic office since 911.
2 Greece's Minister for Foreign Affairs.
മൗണ്ട് ആഥോസ്*
യുനെസ്കോ ലോക പൈതൃക സ്മാരകം

Iviron monastery lies near the site where according to tradition the Theotokos first landed on Athos
രാജ്യം  Greece
തരം Mixed
മാനദണ്ഡം i, ii, iv, v, vi, vii
അവലംബം 454
മേഖല Europe and North America
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1988  (12th -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.
മൗണ്ട് ആഥോസിന്റെ ഭൂപടം

ഗ്രീസിന്റെ രക്ഷാധികാരത്തിൻകീഴിൽ, വടക്കുകിഴക്കൻ ഗ്രീസിലെ ചാൽസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന ഒരു മതാധിഷ്ഠിതരാഷ്ട്രമാണ് (Theocratic State) മൗണ്ട് ആഥോസ്. പ്രാചീനകാലത്ത് ഈ മുനമ്പ് അക്ടെ എന്നാണറിയപ്പെട്ടിരുന്നത്. പേർ‍ഷ്യൻ ചക്രവർ‍ത്തിയായിരുന്ന സെർ‍ക്സിസിന്റെ (ബി.സി. 519-465) ഗ്രീസ് ആക്രമണകാലത്ത് (ബി.സി. 483-481) ഇദ്ദേഹം തന്റെ നാവികസേനയെ ഈ മുനമ്പ് ചുറ്റിക്കൊണ്ടു പോകുന്നതിനുള്ള ക്ലേശം ഒഴിവാക്കാനായി അതിന്റെ വീതി കുറഞ്ഞ ഭാഗത്ത് ഒരു തോടു വെട്ടിക്കുകയുണ്ടായി. അതിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാം. ഇന്ന് ഈ പ്രദേശം ഹോളി മൗണ്ടൻ (Holy Mountain) എന്നറിയപ്പെടുന്ന ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണ്. ഇതിന്റെ വിസ്തൃതി 390 ചതുരശ്ര കിലോമീറ്ററും, ജനസംഖ്യ 2,250 -ഉം തലസ്ഥാനം കാരിയേഴ്സുമാണ്.

ഉള്ളടക്കം

[തിരുത്തുക] നിവാസികൾ

ക്രിസ്തുമതത്തിലെ ഓർ‍ത്തഡോക്സ് വിഭാഗത്തിൽപ്പെട്ട സന്ന്യാസികളുടെ 20 ആശ്രമങ്ങളും അവയെ ആശ്രയിച്ചുകഴിയുന്ന ഉദ്യോഗസ്ഥൻമാരും തൊഴിലാളികളും ഉൾപ്പെട്ട ഒരു സംഘം ജനങ്ങളും ഇവിടെ വസിച്ചുവരുന്നു. ഇവിടത്തെ ഏക പട്ടണം തലസ്ഥാനമായ കരിയേഴ്സാണ് ആണ്. പുരുഷൻമാർ‍ മാത്രം അധിവസിക്കുന്ന ഈ റിപ്പബ്ലിക്കിലെ ജനസംഖ്യയിൽ 2,000 പേർ‍ സന്ന്യാസികളും ബാക്കിയുള്ളവർ‍ ഉദ്യോഗസ്ഥൻമാരും തൊഴിലാളികളുമാണ്. എ.ഡി. 1045-ലെ ഒരു നിയമപ്രകാരം സ്ത്രീകളെയും പെൺ‌വർ‍ഗത്തിലുള്ള ജന്തുക്കളെയും ഈ പ്രദേശത്ത് നിരോധിച്ചിരിക്കുന്നു.

[തിരുത്തുക] ചരിത്രം

ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്ത് എ.ഡി. 850-നു മുൻപു മുതൽ ക്രൈസ്തവ സന്ന്യാസിമാർ‍ അധിവാസം തുടങ്ങി. 10-ാം ശതാബ്ദത്തിൽ അവർ‍ ചെറിയ സമൂഹങ്ങളായി പ്രോട്ടോസ് എന്ന പ്രധാന സന്ന്യാസിയുടെ നേതൃത്വത്തിൻകീഴിൽ സംഘടിതരായി. എ. ഡി. 963-ൽ അത്തനേഷ്യസ് ആദ്യത്തെ സന്ന്യാസാശ്രമമായ ഗ്രേറ്റ്‌ ലാവ്റ ഇവിടെ സ്ഥാപിച്ചു. ഗ്രേറ്റ്‌ ലാവ്റ ആശ്രമത്തിന്റെ സ്ഥാപനസഹസ്രാബ്ദി 1973-ൽ ആഡംബരപൂർ‍വം ആഘോഷിക്കപ്പെടുകയുണ്ടായി. എ. ഡി. 10-ഉം 11-ഉം ശതകങ്ങളിൽ കൂടുതൽ ആശ്രമങ്ങൾ ഇവിടെ സ്ഥാപിതമായി. 1046-ൽ കോൺസ്റ്റാന്റീൻ IX (1042 - 1054) വർ‍ധിച്ചുവന്ന സന്ന്യാസികളുടെ ജീവിതക്രമങ്ങളിൽ ചില ചിട്ടകളും നിയന്ത്രണങ്ങളും നടപ്പാക്കി. 12-ാം ശതകത്തിൽ ഒരു റഷ്യൻ ആശ്രമം ഇവിടെ സ്ഥാപിതമായി. സെർ‍ബിയക്കാർ‍ 1198-ൽ മറ്റൊരാശ്രമം ഇവിടെ സ്ഥാപിച്ചു. 4-ാം കുരിശുയുദ്ധത്തിനുശേഷം (1204) ഈ പ്രദേശം ആക്രമണവിധേയമായി. 1307-09 കാലഘട്ടത്തിൽ കറ്റലൻസേന ഈ പ്രദേശം കൊള്ളയടിച്ചു. എന്നാൽ 14-ാം ശതാബ്ദത്തിൽ ഈ ആശ്രമങ്ങൾ വീണ്ടും ഉദ്ധരിക്കപ്പെട്ടു. അൻഡ്രോണിക്കസ് II (1282 - 1328) ഇവിടത്തെ ആശ്രമങ്ങളെ കോൺ‌സ്റ്റാന്റിനോപ്പിളിലെ പേട്രിയാർ‍ക്കിന്റെ ഭരണത്തിൻകീഴിലാക്കി. 1400-ഓടുകൂടി 19 സന്ന്യാസാശ്രമങ്ങൾ ഇവിടെ സ്ഥാപിതമായിക്കഴിഞ്ഞിരുന്നു; 20-ാമത്തെ ആശ്രമം 1542-ലും സ്ഥാപിക്കപ്പെട്ടു.

15-ാം ശ.-ത്തിൽ വീണ്ടും ആശ്രമങ്ങളിലെ അന്തേവാസികളായ സന്ന്യാസികളുടെ ജീവിതക്രമത്തിലും ചിട്ടകളിലും ചില മാറ്റങ്ങൾ ഉണ്ടാക്കി. കൂട്ടായ ഉടമസമ്പ്രദായത്തിൽ അയവു വരുത്തി, ചില സാധനങ്ങൾ സ്വന്തമായി കൈവശം വയ്ക്കാനുള്ള അനുമതി അന്തേവാസികൾക്കു നല്കി; ആശ്രമ ഭരണം ആണ്ടുതോറും തിരഞ്ഞെടുക്കുന്ന രണ്ടു ട്രസ്റ്റികളുടെ കീഴിലുമാക്കി. തുർ‍ക്കി സുൽത്താൻ സലോണിക്ക കീഴടക്കിയതോടുകൂടി (1430) ഈ സന്ന്യാസാശ്രമങ്ങൾ സുൽത്താന് കീഴടങ്ങുകയും കപ്പം കൊടുക്കാൻ നിർ‍ബന്ധിതമാകുകയും ചെയ്തു. ഇത് ഈ ആശ്രമങ്ങളെ സാമ്പത്തികവിഷമത്തിലാക്കി. 16-ാം ശ. മുതൽ പള്ളികൾക്കു ചുറ്റുമായി സ്വതന്ത്രജനവാസകേന്ദ്രങ്ങൾ സ്ഥാപിതമായി. 1749-ൽ ഒരു അഥോണൈറ്റ് അക്കാദമി ഇവിടെ നിലവിൽ വന്നു. 1783-ൽ പെട്രിയാർ‍ക്കായ ഗബ്രിയേൽ കഢ ആശ്രമങ്ങളിൽ ചില പരിഷ്കാരങ്ങൾ ഏർ‍പ്പെടുത്തി. തുർ‍ക്കിക്കെതിരായുണ്ടായ ഗ്രീക്കു സ്വാതന്ത്ര്യസമരങ്ങ (1821)ളുടെ കാലത്ത് തുർ‍ക്കിസേന ഈ ആശ്രമങ്ങൾക്കു കേടുവരുത്തി. 19-ാം ശതകത്തിൽ റഷ്യൻ ആശ്രമം സാമ്പത്തികമായി വളരെ അഭിവൃദ്ധിപ്പെടുകയും മൗണ്ട് ആഥോസിൽ റഷ്യൻ സ്വാധീനം വർ‍ധിക്കുകയും ചെയ്തു. 1912 -ൽ ഗ്രീക്കുസേന മൌണ്ട് ആഥോസ് തുർ‍ക്കിയിൽ നിന്നു സ്വതന്ത്രമാക്കി. 1913, 1920, 1923 എന്നീ വർ‍ഷങ്ങളിൽ ഉണ്ടായ സന്ധികളുടെ ഫലമായി ഈ പ്രദേശം ഗ്രീസിന്റെ രക്ഷാധികാരത്തിൻകീഴിലുള്ള ഒരു സ്വതന്ത്ര റിപ്പബ്ളിക്കായിത്തീർ‍ന്നു.

1924-ൽ ഇവിടത്തെ സന്ന്യാസാശ്രമങ്ങളിലെ അന്തേവാസികൾ അവർ‍ക്കായി ഒരു ഭരണഘടനയുണ്ടാക്കി; 1927-ലെ ഗ്രീക് ഭരണഘടനയുടെ ഒരു ഭാഗമായി. ഗ്രീക് ഗവൺ‌മെന്റിനെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രീഫെക്റ്റ് ഉണ്ടെങ്കിലും, മൗണ്ട് ആഥോസിലെ യഥാർ‍ഥഭരണം 20 ആശ്രമങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന 20 സന്ന്യാസിമാരടങ്ങുന്നു ഹോളി കമ്യൂണിറ്റിയുടെ (Holy Community) നിയന്ത്രണത്തിലാണ്. ഇവരുടെ കാലാവധി ഒരു വർ‍ഷമാണ്. നാല് സന്ന്യാസിമാരടങ്ങുന്ന ഒരു ഭരണസമിതിയും (Holy Epistasia) നിലവിലുണ്ട്. പ്രധാനമായും രണ്ടു രീതിയിലുള്ള ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്ന ആശ്രമങ്ങൾ മൗണ്ട് ആഥോസിൽ കാണാം. എല്ലാ ആശ്രമങ്ങളും കടൽത്തീരത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. സന്ന്യാസികൾ പ്രാർ‍ഥനയിലും ഉപവാസത്തിലും സമയം ചെലവഴിക്കുന്നു. ജീവസന്ധാരണത്തിനായി അവർ‍ കൃഷി, മത്സ്യബന്ധനം, വിഗ്രഹ വ്യാപാരം, കൈത്തൊഴിൽ എന്നിവയിൽ ഏർ‍പ്പെട്ടിരിക്കുന്നു.

[തിരുത്തുക] മൗണ്ട് ആഥോസിലെ ഇരുപത് സന്യാസിമഠങ്ങൾ

  1. ഗ്രേറ്റ് ലാവ്‌റ സന്യാസിമഠം (Great Lavra monastery)
  2. വറ്റോപെടി സന്യാസിമഠം (Vatopedi monastery)
  3. ഐവിറൺ സന്യാസിമഠം (Iviron monastery)
  4. ഹെലൻ‌ഡാരിയൌ സന്യാസിമഠം (Helandariou monastery)
  5. ഡിയോണിസിയൌ സന്യാസിമഠം (Dionysiou monastery)
  6. കൌത്‌‌ലൌമൌസിയൌ സന്യാസിമഠം (Koutloumousiou monastery)
  7. പാന്റോക്രാടോറോസ് സന്യാസിമഠം (Pantokratoros monastery)
  8. സിറോപോതമൌ സന്യാസിമഠം (Xiropotamou monastery)
  9. സോഗ്രഫൌ സന്യാസിമഠം (Zografou monastery)
  10. ഡോകിയാരിയൌ സന്യാസിമഠം (Dochiariou monastery)
  11. കരകലൌ സന്യാസിമഠം (Karakalou monastery)
  12. ഫിലോതിയൌ സന്യാസിമഠം (Filotheou monastery)
  13. സിമോണോപെട്ര സന്യാസിമഠം (Simonos Petras monastery)
  14. Agiou Pavlou monastery (Agiou Pavlou monastery)
  15. Stavronikita monastery (Stavronikita monastery)
  16. Xenophontos monastery (Xenophontos monastery)
  17. Osiou Grigoriou monastery (Osiou Grigoriou monastery)
  18. Esphigmenou monastery (Esphigmenou monastery)
  19. Agiou Panteleimonos monastery (Agiou Panteleimonos monastery)
  20. Konstamonitou monastery (Konstamonitou monastery)

[തിരുത്തുക] അവലംബം

  1. Karyes is just a small village. The word "town" can be applied only because it is the "capital". Anyway, it is not a city.
Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഥോസ്,_മൗണ്ട് ആഥോസ്,_മൗണ്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=മൗണ്ട്_ആഥോസ്&oldid=1070715" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ