മൂന്നാർ
| മൂന്നാർ | |
| അപരനാമം: തെക്കിന്റെ കാശ്മീർ | |
|
മൂന്നാറിലെ തേയിലത്തോട്ടങ്ങൾ |
|
| 10.0992° N 77.0672° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | ഇടുക്കി |
| ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
| ' | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 68,205 (2000) |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+04865 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ . മൂന്നാർ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.
ഉള്ളടക്കം |
പേരിനു പിന്നിൽ[തിരുത്തുക]
മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്.
ചരിത്രം[തിരുത്തുക]
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ . ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ . 2000 ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.
ഭൂപ്രകൃതിയും കാലാവസ്ഥയും[തിരുത്തുക]
സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 14 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്.
തേയിലത്തോട്ടങ്ങൾ[തിരുത്തുക]
മൂന്നാറിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ[തിരുത്തുക]
പ്രധാനസ്ഥാപനങ്ങൾ[തിരുത്തുക]
- ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ & ടി.ടി.ഐ തമിൾ
- ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്
- ഗവണ്മെന്റ് കോളേജ്
- ട്രൈബൽ സ്കൂൾ
- ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ
- മൂന്നാർ മൗണ്ട് കാർമൽ പള്ളി
- മൂന്നാർ മുസ്ലീം ജമാത്ത് പള്ളി
- മൂന്നാർ ഓം ശരവണ ഭവൻ
