മണിത്തക്കാളി
| Solanum nigrum | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Solanales |
| കുടുംബം: | Solanaceae |
| ജനുസ്സ്: | Solanum |
| വർഗ്ഗം: | S. nigrum |
| ശാസ്ത്രീയ നാമം | |
| Solanum nigrum L. |
|
| Subspecies | |
|
S. nigrum subsp. nigrum |
|
ഏകദേശം നാലടിയോളം ഉയരത്തിൽ വളരുന്നതും ലഘുശിഖരങ്ങളോട് കൂടിയതുമായ ഒരു സസ്യമാണ് മണിത്തക്കാളി. ഇത് വഴുതിനങ്ങയുടെ വർഗ്ഗത്തിൽ പെട്ടതാണ്. പൂക്കൾ ചെറുതും വെളുത്തതുമാണ്. ഈ ചെടി രണ്ടുതരത്തിൽ കാണപ്പെടുന്നു. ഇതിൽ ഒന്നിന്റെ കായ പഴുക്കുമ്പോൾ ചുവപ്പുനിറത്തിലും രണ്ടാമത്തേതിന്റെ കായ പഴുക്കുമ്പോൾ നീല കലർന്ന കറുപ്പുനിറത്തിലും കാണപ്പെടുന്നു. കായ വളരെ ചെറുതാണ്. കയ്പുനിറഞ്ഞ മധുരമായിരിയ്ക്കും പഴുക്കുമ്പോൾ അനുഭവപ്പെടുന്നത്. പ്രകൃതിചികിത്‌സയിൽ വ്യാപകമായി ഉപയോഗിയ്ക്കുന്നുണ്ട്.
ഉള്ളടക്കം |
വ്യത്യസ്ത നാമങ്ങൾ [തിരുത്തുക]
കേരളത്തിൽ പ്രാദേശികമായി മുളകുതക്കാളി, കരിന്തക്കാളി എന്നിങ്ങനെ അറിയപ്പെടുന്നു. മണമുള്ളതിനാൽ തമിഴർ ഇതിനെ മണത്തക്കാളി എന്നും വിളിക്കുന്നു. Black nightshade എന്ന ഇംഗ്ലീഷിലും Solanum nigrum എന്ന് ലാറ്റിനിലും കാകമച്ചി എന്ന് സംസ്കൃതത്തിലും പറയുന്നു.
ഔഷധമൂല്യം [തിരുത്തുക]
സമൂലം ഔഷധഗുണമുള്ളതാണ് ഇത്.ത്രിദോഷശമനത്തിന് ഉപയോഗിയ്ക്കുന്നു.ഹൃദ്രോഗത്തിന് ഒരു ഉത്തമ ഔഷധമായി ഉപയോഗിയ്ക്കുന്നു.മഞ്ഞപ്പിത്തം,വാതരോഗങ്ങൾ,ചർമ്മരോഗങ്ങൾ എന്നിവയ്ക്കും ഒരു പ്രതിവിധി ആയി ഉപയോഗിയ്ക്കുന്നുണ്ട്.
100ഗ്രാം മണിത്തക്കാളിയിലുള്ള പോഷകങ്ങളുടെ ഏകദേശ അളവുകൾ
- ജലാംശം 82.1 ഗ്രാം
- പ്രോട്ടീൻ 8.9ഗ്രാം
- കൊഴുപ്പ് 1.0ഗ്രാം
- ധാന്യകം 5.9ഗ്രാം
- കാൽസ്യം 4.10മി.ഗ്രാം
- ദ്രാവകം 70മി.ഗ്രാം
- ഇരുമ്പ് 20.5മി.ഗ്രാം
- റിബോഫ്ലാവിൻ 0.5മി.ഗ്രാം
- നിയോസിൻ 0.3മി.ഗ്രാം
- ജീവകം സി 11മി.ഗ്രാം
കൂടാതെ സോലമൈൻ എന്ന ആൽക്കലോയിഡും അടങ്ങിയിരിയ്ക്കുന്നു.
രസാദി ഗുണങ്ങൾ [തിരുത്തുക]
രസം :തിക്തം
ഗുണം :ലഘു, സ്നിഗ്ധം, സരം
വീര്യം :ഉഷ്ണം
വിപാകം :കടു [1]
ഔഷധയോഗ്യഭാഗം [തിരുത്തുക]
സമൂലം, ഫലം, ഇല [1]