തെറ്റിക്കൊക്ക്
| തെറ്റിക്കൊക്ക് | |
|---|---|
| Numenius phaeopus | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Charadriiformes |
| കുടുംബം: | Scolopacidae |
| ജനുസ്സ്: | Numenius |
| വർഗ്ഗം: | N. phaeopus |
| ശാസ്ത്രീയ നാമം | |
| Numenius phaeopus (Linnaeus, 1758) |
|
നാടൻ കോഴിയോളം വലുപ്പമുള്ള ഒരിനം പക്ഷിയാണ് തെറ്റിക്കൊക്ക്. കരാഡ്രിഫോമിസ് (Charadriiformes)) പക്ഷികുടുംബത്തിലെ സ്ക്കോളോപാസിനെ (Scolopacinae) ഉപകുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം: ന്യുമെനിയസ് ഫിയോപ്പസ്(Numenius phaeopus). ആൻഡമാൻ-നിക്കോബാർ, ലക്ഷദ്വീപ്, മാലിദ്വീപ്, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ തെറ്റിക്കൊക്കുകളെ കണ്ടുവരുന്നു. കേരളത്തിന്റെ തീരദേശത്തും കായലോരങ്ങളിലും അഴിമുഖങ്ങളിലെ ചെളിപ്പരപ്പിലുമെല്ലാം ഇവയെ കാണാം. ഒറ്റയായോ ചെറുകൂട്ടങ്ങളായോ ആണ് ഇവ സഞ്ചരിക്കുന്നത്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് തെറ്റിക്കൊക്കുകളെ കേരളത്തിൽ ധാരാളമായി കണ്ടുവരുന്നത്.
ഉള്ളടക്കം |
രൂപവിവരണം [തിരുത്തുക]
തെറ്റിക്കൊക്കുകൾക്ക് 43 സെന്റിമീറ്ററോളം നീളമുണ്ട്. ശരീരത്തിന്റെ ഉപരിഭാഗത്തിന് കടുംതവിട്ടും അടിവശത്തിന് നേർത്ത തവിട്ടും നിറമാണ്. ഇവയുടെ ശരീരത്തിൽ വലുപ്പം കൂടിയ നിരവധി കറുത്ത പൊട്ടുകളുണ്ടായിരിക്കും. കണ്ണിനു മുകളിലെ വീതികൂടിയ പുരികവും മൂർധാവിൽ തെളിഞ്ഞു കാണുന്ന മൂന്ന് പട്ടകളും നീളം കൂടി താഴോട്ടു വളഞ്ഞ കൊക്കും തെറ്റിക്കൊക്കുകളുടെ സവിശേഷതയാണ്. മൂർധാവിലെ പട്ടകളിൽ മധ്യത്തിലേതിന് ഇളം തവിട്ടും ഇരുവശങ്ങളിലുമുള്ളതിന് കറുപ്പും നിറമാണ്. കാലുകൾ നീളം കൂടിയവയാണ്. തെറ്റിക്കൊക്കുകൾ പറക്കുമ്പോൾ ശ്രോണിയിലെ വെളുത്ത ത്രികോണം വളരെ വ്യക്തമായി കാണാൻ കഴിയും. ആൺ-പെൺ പക്ഷികൾ കാഴ്ചയിൽ ഒരേപോലെയിരിക്കും. തെറ്റിക്കൊക്കിന്റെ ശബ്ദത്തിന് കുതിരയുടെ ശബ്ദത്തോടു സാദൃശ്യമുണ്ട്. കക്കാവർഗത്തൽ പ്പെട്ടവയേയും മറ്റു പ്രാണികളേയുമാണ് ഇവ ഭക്ഷിക്കുന്നത്.
ചിത്രശാല [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- http://www.rspb.org.uk/wildlife/birdguide/name/w/whimbrel/index.aspx
- http://www.allaboutbirds.org/guide/Whimbrel/id
- http://audubon2.org/watchlist/viewSpecies.jsp?id=213
വീഡിയോ [തിരുത്തുക]
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തെറ്റിക്കൊക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |