തിരക്കഥ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങള്‍ക്ക് എതിരായതിനാല്‍ ഒഴിവാക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാന്‍ സാദ്ധ്യതയുള്ള ലേഖനങ്ങള്‍ എന്ന താളില്‍ ഈ ലേഖനത്തിന്റെ വിവരണത്തില്‍ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നത് എങ്ങിനെ?
|
| ഈ ലേഖനം രക്ഷപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതിന്റെ ചര്‍ച്ചകള്‍ ശ്രദ്ധിച്ച് ഈ ലേഖനത്തെ വിക്കിപീഡിയയുടെ ശ്രദ്ധേയത, എന്തൊക്കെയല്ല എന്നീ നയങ്ങള്‍ക്കനുസരിച്ച് നിലനിര്‍ത്താന്‍ സഹകരിക്കുക. ഇതില്‍ വിശ്വാസയോഗ്യമായ അവലംബങ്ങള്‍ ചേര്‍ത്തും ഒഴിവാക്കല്‍ ചര്‍ച്ചയില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യങ്ങള്‍ക്കും പരിഹാരം കാണുംവിധം ഈ ലേഖനം തിരുത്തിയെഴുതാന്‍ സഹായിക്കൂ. (അവലംബങ്ങള്‍ തിരയുക: google, news, books, scholar) • ഈ ഫലകം ഇതിന്റെ ഒഴിവാക്കല്‍ ചര്‍ച്ച തീരും വരെ നീക്കാന്‍ പാടുള്ളതല്ല. |
ചലച്ചിത്രത്തിനായോ , ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്കായോ , ഹ്രസ്വചിത്രത്തിനായോ ദൃശ്യങ്ങളുടെ എഴുതുന്ന രേഖകളെയാണ് തിരക്കഥ എന്നു പറയുന്നത്. ഒരു ദൃശ്യത്തില്‍ അടങ്ങിയിട്ടുള്ള സ്ഥലം, സമയം, കഥാപാത്രങ്ങള്‍, ശബ്ദം, അംഗചലനങ്ങള്‍ തുടങ്ങി അതിലെ അന്തര്‍നാടക സ്വഭാവം വരെ ഒരു തിരക്കഥയില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. തിരക്കഥകള്‍ ചിലപ്പോള്‍ സ്വതന്ത്രമായവയോ അല്ലെങ്കില്‍ മറ്റു സാഹിത്യരൂപങ്ങളെ അധികരിച്ചെഴുതിയവയോ ആവാം.
[തിരുത്തുക] ഘടന
ഒരു തിരക്കഥ നിരവധി അങ്കങ്ങള്‍ (scene) ആയി വിഭജിച്ചിരിക്കും. അങ്കങ്ങളെ തിരചിത്രങ്ങളുമായി (Shot)ആയി വിഭജിച്ചിരിക്കും. സാധാരണയായി സീന്‍ എഴുതി തീര്‍ന്നതിനുശേഷമാണ് ഓരോന്നിനും ഷോട്ടുകള്‍ ആയി വിഭജിക്കുന്നത്.
ഒരു കഥയില്‍ അന്തര്‍ഭവിച്ചിട്ടുള്ള കഥയുടെ ദൃശ്യാവിഷ്കാരത്തെ സംബന്ധിച്ച വിശദീകരണത്തോടൊപ്പം കഥയുടെ ക്രമാനുഗതവും അടുക്കും ചിട്ടയുമാര്‍ന്ന വളര്‍ച്ചയും വികാസവും തിരക്കഥയില്‍ പ്രതിഫലിക്കുന്നു.
തിരക്കഥ ഒരുസാഹിത്യ രൂപമല്ല. ചിത്രീകരിപ്പെടേണ്ട സംഭവങ്ങളുടെ വിശദീകരണങ്ങള്‍ ആണ്. എന്നാല്‍ സിനിമയ്ക്ക ശേഷം പുറത്തിറങ്ങുന്ന പുസ്തകരൂപത്തിലുള്ള തിരക്കഥകള്‍ക്ക് ഇപ്പോള്‍ സാഹിത്യസ്വഭാവം കൈവന്നിട്ടുണ്ട്.
[തിരുത്തുക] തിരക്കഥകള്‍ മലയാളസാഹിത്യത്തില്‍
മലയാള സാഹിത്യത്തിലെ പല പ്രമുഖരും തിരക്കഥകള്‍, എന്ന നവീനമായ സാഹിത്യ ശാഖയിലൂടെ സിനിമ എന്ന മാധ്യമത്തിന്റെ വളര്‍ച്ചക്ക് സഹായമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എം ടി വാസുദേവന്‍ നായര്‍, പി പത്മരാജന്‍ എന്നിവരുടെ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്.

