ഡോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോസ് (DOS) ഡിസ്ക് ഓപ്പറേറ്റിങ്ങ് സിസ്റ്റം (Disk Operating System) എന്നാണ് പൂർണ്ണരൂപം. 1981 -1995 കാലഘട്ടത്തിൽ ഐ.ബി.എം. പി.സികളിലും പകർപ്പുകളിലും ഉപയോഗിച്ചിരുന്ന ഒരു കൂട്ടം ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെയാണ് ഡോസ് എന്ന് പൊതുവിൽ പറഞ്ഞിരുന്നത്.
[തിരുത്തുക] ചരിത്രം
ഗാരി കിൽദാൾ എന്ന അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ 1973ൽ സിപി/എം (CP/M) എന്ന ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം എഴുതിയുണ്ടാക്കി. കണ്ട്രോൾ പ്രോഗ്രാം/മോണിറ്റർ (Control Program/Monitor) എന്ന് പൂർണ്ണരൂപമുള്ള സിപി/എം അദ്ദേഹം തന്നെ വികസിപ്പിച്ച പിഎൽ/എം(PL/M) എന്ന പ്രോഗ്രാമിങ്ങ് ഭാഷയുപയോഗിച്ചാണ് നിർമ്മിച്ചത്. സിപി/എം ഇന്റലിന്റെ 8-ബിറ്റ് മൈക്രോപ്രൊസസ്സറായ 8080ക്കു വേണ്ടിയുള്ള ഒരു ലളിതമായ നിയന്ത്രണ പ്രോഗ്രാമായിരുന്നു.