ഇന്റൽ 8080
| ഇന്റൽ 8080 Central processing unit |
|
An Intel C8080A processor. |
|
| ഉൽപാദിപ്പിക്കപ്പെട്ടത്: | 1974 മധ്യത്തിൽ |
| ഉൽപാദകൻ: | ഇന്റൽ |
| Max CPU clock: | 2 MHz |
| Instruction set: | pre x86 |
| Package: | 40 pin DIP |
1974- ലിൽ ഇന്റൽ പുറത്തിറക്കിയ 8-ബിറ്റ് മൈക്രോപ്രൊസസ്സറാണ് ഇന്റൽ 8080. 2 മെഗാഹെർട്സായിരുന്നു ഇതിന്റെ പരമാവധി പ്രവർത്തനവേഗത, 500,000 നിർദേശങ്ങൾ വരെ നടപ്പിലാക്കുവാനുള്ള കഴിവുണ്ടായിരുന്നു. ഉപയോഗപ്രദമായ രീതിയിൽ രൂപകൽപ്പനചെയ്ത ആദ്യത്തെ മൈക്രോപ്രൊസസ്സറാണ് ഇത്. NMOS ആണ് ഇതിൽ ഉപയോഗിച്ചിരുക്കുന്നത്.
ഉള്ളടക്കം |
വിവരണം [തിരുത്തുക]
പ്രോഗ്രാമിംഗ് മോഡൽ [തിരുത്തുക]
ഇന്റൽ 8008 ന് തുടർച്ചയായി വന്ന മൈക്രോപ്രൊസസ്സറാണ് ഇന്റൽ 8080. രണ്ടിലും ഒരുപോലെയുള്ള അസംബ്ലി ഭാഷയായിരുന്നു. കാരണം ഇവ രണ്ടിലും കമ്പ്യൂട്ടർ ടെർമിനൽ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത നിർദേശകൂട്ടങ്ങളായിരുന്നു. രണ്ട് വശങ്ങളിലുമായി 40 പിന്നുകളായിരുന്നതിനാൽ, 16-ബിറ്റ് അഡ്രസ്സ് ബസും 8-ബിറ്റ് ഡാറ്റാ ബസു ഇതിനുണ്ടായിരുന്നു, ഇത് ഇതിനെ 64 കിലോബൈറ്റുകളുള്ള മെമ്മറി ഉപയോഗപ്പെടുത്താൻ സഹായിച്ചു.
റജിസ്റ്ററുകൾ [തിരുത്തുക]
ഇതിന് ഏഴ് 8-ബിറ്റ് റജിസ്റ്ററുകളാണുണ്ടായിരുന്നത്, ഇതിൽ ആറെണ്ണം (B, C, D, E, H, L എന്നിവ) 16-ബിറ്റ് റജിസ്റ്ററുകളായി ഉപയോഗിക്കാൻ പാകത്തിലായിരുന്നു. (BC- B ഉയർന്ന ബൈറ്റായും C താഴ്ന്ന ബൈറ്റായും, അതുപോലെ തന്നെ DE HL എന്നീ ജോടികളും). ഏഴാമത്തെ റജിസ്റ്ററായ A എന്നത് 8-ബിറ്റ് അക്യൂമലേറ്ററുമാണ്. മെമ്മറിയിലേക്കുള്ള 16-ബിറ്റ് സ്റ്റാക്ക് സൂചികയും, 16-ബിറ്റ് പ്രോഗ്രാം കൗണ്ടറും ഇതിനുണ്ടായിരുന്നു.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Intel and other manufacturers' 8080 CPU images and descriptions at cpu-collection.de
- Scan of the Intel 8080 data book at datasheetarchive.com
This article was originally based on material from the Free On-line Dictionary of Computing, which is licensed under the GFDL.
|
|||||||||||||||||