എം.എസ്.-ഡോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
MS-DOS
MS-DOS icon.png
StartingMsdos.png
An example of MS-DOS's command-line interface, this one showing that the current directory is the root of drive C.
നിർമ്മാതാവ് : Microsoft Corporation
ഒ.എസ്. കുടുംബം: DOS
തൽസ്ഥിതി: Discontinued
സോഴ്സ് മാതൃക: Closed source
നൂതന പൂർണ്ണരൂപം: {{{latest_release_version}}} / September 14 2000
സപ്പോർട്ട് പ്ലാറ്റ്ഫോം: x86
കേർണൽ തരം: Monolithic kernel
യൂസർ ഇന്റർഫേസ് Command line interface, Text user interface
സോഫ്റ്റ്‌വെയർ അനുമതി പത്രിക: Proprietary

മൈക്രോസോഫ്റ്റ് വിപണിയിലിറക്കിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് എം.എസ്.-ഡോസ് (MS-DOS: Microsoft Disk Operating System). മൈക്രോസോഫ്റ്റ് ഡിസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നതിന്റെ ചുരുക്കെഴുത്താണ് എം.എസ്.-ഡോസ്. 1980-1995 വരെയുള്ള കാലഘട്ടത്തിൽ പേഴ്സണൽ കമ്പ്യൂട്ടെറുകളിൽ പ്രധാനമായും ഉപയോഗിച്ചിരുന്ന ഡോസ് കുടുംബത്തിൽപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട അംഗമാണ് എം.എസ്.-ഡോസ്.

ചരിത്രം[തിരുത്തുക]

1981ൽ IBMന്റെ പേഴ്സണൽ കമ്പ്യൂട്ടെറുകൾക്കായി ഒരു ഓപ്പറേറ്റിങ് സിസ്റ്റം എന്ന ആവശ്യം പൂർത്തീകരിക്കാൻ ആണ് ഡോസ് ഉണ്ടായത്. [1]ക്യൂ-ഡോസ്( QDOS:Quick and Dirty Operating System) എന്ന ഓപ്പറേറ്റിങ് സിസ്റ്റം സിയാറ്റിൽ കമ്പ്യൂട്ടേർസ് [2]എന്ന കമ്പനിയിൽ നിന്നും മൈക്രോസോഫ്റ്റ് വാങ്ങി. ഇതു വികസിപ്പിച്ചാണ് ഡോസ് ഉണ്ടായത്. "MS-DOS 1.0" എന്നു പേരു നല്കിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത് 1982ൽ[അവലംബം ആവശ്യമാണ്] ആയിരുന്നു. IBM കമ്പ്യൂട്ടറുകളിലെ ഓപ്പറേറ്റിങ് സിസ്റ്റം PC DOS എന്നാണ് അറിയപ്പെട്ടത്. സമാന്തരമായിട്ടാണ് ഇവ രണ്ടും തുടക്കത്തിൽ വികസിപ്പിച്ചിരുന്നതെങ്കിലും പിന്നീട് രണ്ടും വ്യത്യസ്ത വഴികളിലാണ് പോയത്.

x86 പ്ലാറ്റ്ഫോമിന് വേണ്ടിയായിരുന്നു ഡോസ് പുറത്തിറക്കിയിരുന്നത്. [3]2000ത്തിൽ ഡോസിന്റെ നിർമ്മാണം മൈക്രോസോഫ്റ്റ് നിർത്തിവച്ചു. ഇതിനകം ഡോസിന്റെ 8 പതിപ്പുകൾ പുറത്തിറങ്ങിയിരുന്നു.

പതിപ്പുകൾ[തിരുത്തുക]

ഡോസിന്റെ ഇതുവരെ ഇറങ്ങിയിട്ടുള്ള പതിപ്പുകൾ താഴെ കാണുന്നവയാണ്.:[4][5]

  • MS-DOS 1.x
    • പതിപ്പ് 1.12 (OEM)
    • പതിപ്പ് 1.25 (OEM)
  • MS-DOS 2.x
    • പതിപ്പ് 2.0 (OEM)
    • പതിപ്പ് 2.1 (OEM)
    • പതിപ്പ് 2.11 (OEM)
    • പതിപ്പ് 2.2 (OEM)
    • പതിപ്പ് 2.21 (OEM)
  • MS-DOS 3.x
    • പതിപ്പ് 3.0 (OEM)
    • പതിപ്പ് 3.1 (OEM)
    • പതിപ്പ് 3.2 (OEM)
    • പതിപ്പ് 3.21 (OEM)
    • പതിപ്പ് 3.25 (OEM)
    • പതിപ്പ് 3.3 (OEM)
    • പതിപ്പ് 3.3a (OEM)
    • പതിപ്പ് 3.3r (OEM)
    • പതിപ്പ് 3.31 (OEM)
    • പതിപ്പ് 3.35 (OEM)
  • MS-DOS 4.x
    • പതിപ്പ് 4.01 (OEM)
  • MS-DOS 5.x
    • പതിപ്പ് 5.0 (Retail)
    • പതിപ്പ് 5.0a (Retail)
    • പതിപ്പ് 5.0.500 (WinNT)
  • MS-DOS 6.x
    • പതിപ്പ് 6.0 (Retail)
    • പതിപ്പ് 6.2 (Retail)
    • പതിപ്പ് 6.21 (Retail)
    • പതിപ്പ് 6.22 (Retail)
  • MS-DOS 7.x
    • പതിപ്പ് 7.0 (Win95,95A)
    • പതിപ്പ് 7.1 (Win95B-Win98SE)
  • MS-DOS 8.0
    • പതിപ്പ് 8.0 (WinME)
    • പതിപ്പ് 8.0 (WinXP)

അവലംബം[തിരുത്തുക]

  1. "A Short History of MS-DOS". ശേഖരിച്ചത്: December 5, 2009. 
  2. Conner, Doug. "Father of DOS Still Having Fun at Microsoft". Micronews. ശേഖരിച്ചത്: December 5, 2009. 
  3. Allan, Roy A. (2001). "Microsoft in the 1980's, part III 1980's — The IBM/Macintosh era". A history of the personal computer: the people and the technology. London, Ontario: Allan Pub. p. 14. ഐ.എസ്.ബി.എൻ. 0-9689108-0-7. ശേഖരിച്ചത്: December 5, 2009. 
  4. http://www.emsps.com/oldtools/msdosv.htm
  5. http://pcmuseum.tripod.com/dos.htm

പുറംകണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=എം.എസ്.-ഡോസ്&oldid=1934320" എന്ന താളിൽനിന്നു ശേഖരിച്ചത്