ഗ്രാന്റ്സ്ലാം (ടെന്നീസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വര്‍ഷം നടക്കുന്ന പ്രധാനപ്പെട്ട നാല് ടെന്നീസ് ടൂര്‍ണമെന്റുകളാണ് ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകള്‍. ആസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യു.എസ്. ഓപ്പണ്‍ എന്നിവയാണ് ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകള്‍. പാരമ്പര്യത്തിലും, കളിക്കാരുടെ റാങ്കിംഗിലും, പ്രതിഫലത്തിലും, ജനപ്രിയതയിലുമെല്ലാം ഇവ മറ്റു ടെന്നീസ് ടൂര്‍ണമെന്റുകളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നു.

ഒരു കളിക്കാരനോ/ക്കാരിയോ ഡബിള്‍സ് ടീമോ ഒരു കലണ്ടര്‍ വര്‍ഷത്തിലെ എല്ലാ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളും വിജയിച്ചാല്‍ അവര്‍ക്ക് ഗ്രാന്റ്സ്ലാം ലഭിക്കുന്നു. ഒരേ കലണ്ടര്‍ വര്‍ഷത്തിലല്ലാതെ തുടര്‍ച്ചയായി എല്ലാ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളും വിജയിക്കുകയാണെങ്കില്‍ അത് നോണ്‍-കലണ്ടര്‍ വര്‍ഷ ഗ്രാന്റ്സ്ലാമായി അറിയപ്പെടും. ഒരു കളിക്കാരന്‍ നാല് ഗ്രാന്റ്സ്ലാമുകളും വിവിധ വര്‍ഷങ്ങളിലായി നേടിയിട്ടുണ്ടെങ്കില്‍ അതിനെ കരിയര്‍ ഗ്രാന്റ്സ്ലാം എന്നു വിളിക്കുന്നു. നാലെണ്ണത്തില്‍ മൂന്നെണ്ണമാണ് വിജയിക്കുന്നതെങ്കില്‍ സ്മോള്‍ സ്ലാം എന്നാണ് പറയുക. ഒരു കളിക്കാരന്‍ ഒരേ കലണ്ടര്‍ വര്‍ഷത്തിലെ എല്ലാ ഗ്രാന്റ്സ്ലാമുകളും ഒളിമ്പിക്സിലെ ടെന്നീസ് സ്വര്‍ണ്ണമെഡലും നേടിയാല്‍ അതിനെ ഗോള്‍ഡന്‍ സ്ലാം എന്നു പറയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം