വിംബിൾഡൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wimbledon
ഔദ്യോഗിക വെബ്പേജ്
സ്ഥലംWimbledon, London Borough of Merton
 United Kingdom
സ്റ്റേഡിയംThe All England Lawn Tennis and Croquet Club
ഉപരിതലംപുൽക്കോർട്ട്
Outdoor
Men's draw128S (128Q) / 64D (16Q) [1]
Women's draw128S (96Q) / 64D (16Q)
Mixed draw48D
സമ്മാനതുക£ 12,550,000
ഗ്രാന്റ്സ്ലാം
Current
Current competition 2011 വിംബിൾഡൺ

ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ടെന്നീസ് കളിക്കാർ ഏറെ വിലമതിക്കുന്നതുമായ ടെന്നീസ് ടൂർണമെന്റാണ്‌ വിംബിൾഡൺ എന്ന പേരിലറിയപ്പെടുന്ന ദ ചാമ്പ്യൻഷിപ്പ്, വിംബിൾഡൺ. [2][3][4]. 1877 മുതൽ ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലാണ് ഈ മത്സരം നടത്തുന്നത്. പുൽ കോർട്ടിൽ നടക്കുന്ന ഏക ഗ്രാന്റ്സ്ലാം ടൂർണമെന്റാണിത്.

എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ്‌ മത്സരം നടക്കുക. ടൂർണമെന്റ് തുടങ്ങി രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം സിംഗിൾസ് ഫൈനലോടെ ആ വർഷത്തെ വിംബിൾഡൺ അവസാനിക്കുന്നു. എല്ലാ വർഷവും 5 പ്രധാന ഇനങ്ങളിലും 4 ജൂനിയർ ഇനങ്ങളിലും 4 ക്ഷണിക്കപ്പെട്ടവർക്കുള്ള ഇനങ്ങളിലും മത്സരം നടക്കുന്നു.

ഗ്രാന്റ്സ്ലാം ടൂർണമെന്റുകളിൽ ആസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയ്ക്കുശേഷമാണ് വിംബിൾഡൺ നടക്കുക. അതിനുശേഷം അവസാന ഗ്രാന്റ്സ്ലാം ടൂർണമെന്റായ യു.എസ്. ഓപ്പൺ നടക്കും.

നിലവിലെ ജേതാക്കൾ[തിരുത്തുക]

Event Champion Runner-up Score
2012 Men's Singles സ്വിറ്റ്സർലാന്റ് റോജർ ഫെഡറർ യുണൈറ്റഡ് കിങ്ഡം ആന്റി മറേ‍ 4–6, 7–5, 6–3, 6–4
2012 Women's Singles United States സെറീന വില്യംസ് പോളണ്ട് Agnieszka Radwańska 6–1, 5–7, 6–2
2012 Men's Doubles യുണൈറ്റഡ് കിങ്ഡം Jonathan Marray
ഡെന്മാർക്ക് Frederik Nielsen
സ്വീഡൻ Robert Lindstedt
റൊമാനിയ Horia Tecău
4–6, 6–4, 7–6, 6–7, 6–3
2012 Women's Doubles United States സെറീന വില്യംസ്
United States വീനസ് വില്യംസ്
ചെക്ക് റിപ്പബ്ലിക്ക് Andrea Hlaváčková
ചെക്ക് റിപ്പബ്ലിക്ക് Lucie Hradecká
7–5, 6–4
2012 Mixed Doubles United States Mike Bryan
United States Lisa Raymond
ഇന്ത്യ ലിയാണ്ടർ പേസ്
റഷ്യ Elena Vesnina
6–3, 5–7, 6–4

ഇനങ്ങൾ[തിരുത്തുക]

അഞ്ച് പ്രധാന ഇനങ്ങൾ, നാല് ജൂനിയർ ഇനങ്ങൾ, നാല് ക്ഷണിക്കപ്പെട്ടവർക്കുള്ള ഇനങ്ങൾ എന്നിവയാണ് വിംബിൾഡന്റെ ഭാഗമായുള്ളത്.[5]

പ്രധാന ഇനങ്ങൾ[തിരുത്തുക]

വിംബിൾഡണിലെ അഞ്ച് പ്രധാന ഇനങ്ങൾ ഇവയാണ്.

  • പുരുഷവിഭാഗം സിംഗിൾസ് (128 കളികൾ)
  • വനിതാവിഭാഗം സിംഗിൾസ് (128 കളികൾ)
  • പുരുഷവിഭാഗം ഡബിൾസ് (64 കളികൾ)
  • വനിതാവിഭാഗം ഡബിൾസ് (64 കളികൾ)
  • മിക്സഡ് ഡബിൾസ് (48 മത്സരങ്ങൾ)

ജൂനിയർ ഇനങ്ങൾ[തിരുത്തുക]

ജൂനിയർ വിഭാഗത്തിൽ വരുന്ന ഇനങ്ങൾ ഇവയാണ്.

  • ആൺകുട്ടികളുടെ സിംഗിൾസ് (64 കളികൾ)
  • ആൺകുട്ടികളുടെ ഡബിൾസ് (32 കളികൾ)
  • പെൺകുട്ടികളുടെ സിംഗിൾസ് (64 കളികൾ)
  • പെൺകുട്ടികളുടെ ഡബിൾസ് (32 കളികൾ)

ക്ഷണിക്കപ്പെട്ടവർക്കുവേണ്ടിയുള്ള ഇനങ്ങൾ[തിരുത്തുക]

ക്ഷണിക്കപ്പെട്ടവർക്കുവേണ്ടിയുള്ള ഇനങ്ങൾ ഇനി പറയുന്നു.

  • പുരുഷവിഭാഗം ഇൻവിറ്റേഷൻ ഡബിൾസ് (8 ജോടികൾ റൌണ്ട് റോബിൻ)[6]
  • പുരുഷവിഭാഗം ഇൻവിറ്റേഷൻ ഡബിൾസ് - സീനിയർ (8 ജോടികൾ റൌണ്ട് റോബിൻ)[7]
  • വനിതാവിഭാഗം ഇൻവിറ്റേഷൻ ഡബിൾസ് (8 ജോടികൾ റൌണ്ട് റോബിൻ)[8]
  • പുരുഷവിഭാഗം വീൽചെയർ ഡബിൾസ് (4 ജോടികൾ)[9]

Gallery[തിരുത്തുക]

അവലംബം[തിരുത്തുക]

  1. This means that, in the men's main draws, there are 128 singles (S) and 64 doubles (D), and there are 128 and 16 entrants in the respective qualifying (Q) draws.
  2. Clarey, Christopher (2008-05-07). "Traditional Final: It's Nadal and Federer". The New York Times. Retrieved 2008-07-17. Federer said[:] 'I love playing him, especially here at Wimbledon, the most prestigious tournament we have.' {{cite news}}: Check date values in: |date= (help)
  3. Will Kaufman & Heidi Slettedahl Macpherson, ed. (2005). "Tennis". Britain And The Americas. Vol. 1 : Culture, Politics, and History. ABC-CLIO. pp. p.958. ISBN 1851094318. this first tennis championship, which later evolved into the Wimbledon Tournament ... continues as the world's most prestigious event. {{cite encyclopedia}}: |pages= has extra text (help)
  4. Wimbledon's reputation and why it is considered the most prestigious
  5. "The Championships, Wimbledon 2008 — The 2008 Championships". Archived from the original on 2009-04-30. Retrieved 2009-06-09.
  6. 35 പൂർത്തിയായവർക്കാണ് പുരുഷവിഭാഗം ഇൻവിറ്റേഷൻ ഡബിൾസിൽ പങ്കെടുക്കാൽ യോഗ്യതയുള്ളത്.
  7. 35 പൂർത്തിയായവർക്കാണ് പുരുഷവിഭാഗം ഇൻവിറ്റേഷൻ ഡബിൾസ് - സീനിയറിൽ പങ്കെടുക്കാൽ യോഗ്യതയുള്ളത്.
  8. 35 പൂർത്തിയായവർക്കാണ് വനിതാവിഭാഗം ഇൻവിറ്റേഷൻ ഡബിൾസിൽ പങ്കെടുക്കാൽ യോഗ്യതയുള്ളത്.
  9. പുരുഷവിഭാഗം വീൽചെയർ ഡബിൾസ് മത്സരത്തിന് പ്രായപരിധിയില്ല.
"https://ml.wikipedia.org/w/index.php?title=വിംബിൾഡൺ&oldid=3791583" എന്ന താളിൽനിന്ന് ശേഖരിച്ചത്