ഗുരു (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗുരു | |
|---|---|
![]() |
|
| സംവിധാനം | രാജീവ് അഞ്ചൽ |
| നിർമ്മാണം | ജനസമ്മതി ക്രിയേഷൻസ് |
| കഥ | രാജീവ് അഞ്ചൽ |
| തിരക്കഥ | സി.ജി. രാജേന്ദ്ര ബാബു |
| അഭിനേതാക്കൾ | |
| സംഗീതം | ഇളയരാജ |
| ഗാനരചന | എസ്. രമേശൻ നായർ |
| ഛായാഗ്രഹണം | എസ്. കുമാർ |
| ചിത്രസംയോജനം | ബി. ലെനിൻ വി.ടി. വിജയൻ |
| സ്റ്റുഡിയോ | ജനസമ്മതി ക്രിയേഷൻസ് |
| വിതരണം | ജനസമ്മതി റിലീസ് |
| റിലീസിങ് തീയതി | 1997 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ജനസമ്മതി ക്രിയേഷൻസിന്റെ ബാനറിൽ രാജീവ് അഞ്ചൽ സംവിധാനം നിർവഹിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഗുരു. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, സിത്താര, ശ്രീലക്ഷ്മി എന്നിവരും അഭിനയിച്ചിട്ടുണ്ട്. 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത്.[1] ഇളയരാജയായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചതു്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- മോഹൻലാൽ – രഘുരാമൻ
- സുരേഷ് ഗോപി – വിജയന്ത മഹാരാജ
- കാവേരി – ശ്യാമന്തക
- മധുപാൽ – രമണകൻ
- മുരളി – അബ്ദുള്ള സാഹിബ്
- സിത്താര – വൈദേഹി
- ശ്രീനിവാസൻ – ശ്രാവണൻ
- നെടുമുടി വേണു – അധ്യാപകൻ
- ശ്രീലക്ഷ്മി – സീതാലക്ഷ്മി
- ക്യാപ്റ്റൻ രാജു
- കൊച്ചുപ്രേമൻ
ഗാനങ്ങൾ [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് എസ്. രമേശൻ നായർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജ.
| # | ഗാനം | ഗായകർ | ദൈർഘ്യം | |
|---|---|---|---|---|
| 1. | "അരുണ കിരണ" | കെ.ജെ. യേശുദാസ്, രാധിക തിലക്, കോറസ് | ||
| 2. | "ദേവസംഗീതം" | കെ.ജെ. യേശുദാസ്, രാധിക തിലക് | ||
| 3. | "ദേവസംഗീതം" | കെ.ജെ. യേശുദാസ് | ||
| 4. | "ഗുരുചരണം" | ജി. വേണുഗോപാൽ, കോറസ് | ||
| 5. | "മിന്നാരം മാനത്ത്" | സുജാത മോഹൻ | ||
| 6. | "തട്ടാരം മൊഴിയുമീ" | എം.ജി. ശ്രീകുമാർ, കോറസ് |
അവലംബം [തിരുത്തുക]
- ↑ "Guru goes in search of the Oscar" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2 നവംബർ 1997. ശേഖരിച്ചത് 8 ഏപ്രിൽ 2011.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഗുരു
- ഗുരു – മലയാളസംഗീതം.ഇൻഫോ
