കൂട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
ജന്തുക്കളുടെ വാസസ്ഥലത്തെയാണ് കൂട് എന്നു സാധാരണ പറയുന്നത്. സഹിക്കാനാവാത്ത കാലാവസ്ഥയെ ചെറുക്കാനുള്ള വഴി, ശത്രുക്കളുടെ ആക്രമണത്തില്‍നിന്നു മോചനം, സ്വന്തം കുഞ്ഞുങ്ങളെ വളര്‍ത്താന്‍ സുരക്ഷിതമായ ഒരു സ്ഥലം- ഇതൊക്കെയാണ് ജന്തുക്കള്‍ കൂടുണ്ടാക്കുന്നതിനുള്ള പ്രധാന ഉദ്ദേശ്യങ്ങള്‍. എങ്കിലും ഈ ജീവികളെല്ലാം കൂടിനു പുറത്താണ് കൂടുതല്‍ സമയവും ചെലവഴിക്കാറ്.
[തിരുത്തുക] സ്വന്തം കൂട്
കംഗാരു എലികള്‍, ഉറുമ്പുതീനികള്‍ എന്നിവ സ്വന്തമായി മാളമുണ്ടാക്കി ഒറ്റക്കു താമസിക്കുന്നവരാണ്. പലയിനം ഞണ്ടുകളും മണലില്‍ മാളങ്ങള്‍ നിര്‍മിച്ചു താമസിക്കുന്നവരാണ്. മറ്റുള്ളവര്‍ ഉപേക്ഷിച്ചുപോയ മാളങ്ങളില്‍ കയറി താമസിക്കുന്ന ധാരാളം ജീവികളുണ്ട്. അര്‍ഡ്വാര്‍ക്സ് എന്ന ഒരിനം ജീവി ഉപേക്ഷിച്ചു പോകുന്ന മാളങ്ങളിലാണ് വാര്‍ട്ട്‌ഹോഗ് എന്നയിനം പന്നി താമസിക്കാറ്.
[തിരുത്തുക] പലതരം കൂടുകള്‍
മണ്ണില്‍ മാളമുണ്ടാക്കി താമസിക്കുന്ന കൂട്ടരില്‍ പ്രെയറി നായ്ക്കള്‍ ആണ് ഏറ്റവും മുന്നില്‍. ഈ മാളത്തില്‍ പലയിടത്തായി കീരി, മുയല്‍, മൂങ്ങ എന്നിവയും താമസിക്കാറുണ്ട്. മരപ്പൊത്തുകളില്‍ വസിക്കുന്ന ജീവികളില്‍ പ്രധാനികളാണ് മരംകൊത്തി, പലയിനം മൂങ്ങകള്‍, അണ്ണാന്‍വര്‍ഗത്തില്‍പ്പെട്ട ചില ജീവികള്‍.
വീടുകള്‍ കലവറയാക്കുന്നതില്‍ വിരുതന്മാരാണ് ഉറുമ്പുകളും തേനീച്ചകളും. ലോഡ്ജ് എന്നാണ് ബീവറിന്റെ വീട് അറിയപ്പെടുന്നത്. അണക്കെട്ടു പോലെ കാണപ്പെടുന്ന ഈ വീടിന്റെ വാതില്‍ വെള്ളത്തിനടിയിലാണ്.
തുറസ്സായ സ്ഥലത്ത് കൊച്ചുകുന്നുകള്‍ പോലെയുള്ള കൂടുകള്‍ അടുപ്പിച്ചടുപ്പിച്ചു മണ്ണില്‍ പണിയുന്നവരാണ് ഫ്ലെമിങ്ഗോ എന്ന പക്ഷികള്‍. കൂടുണ്ടാക്കുന്ന ഒരേയൊരു പാമ്പ് , കരയില്‍ ജീവിക്കുന്ന ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയാണ്. ഇലകളും മറ്റും ഉപയോഗിച്ചു നിര്‍മിച്ച കൂട്ടിലാണ് തള്ളപ്പാമ്പ് മുട്ടയിടുന്നത്.
എപ്പോഴും നനഞ്ഞിരിക്കുന്ന കൂടുകളാണ് മുങ്ങാങ്കോഴിയുടേത്. ചീഞ്ഞ ഇലകളും പുല്ലുമൊക്കെ ഉപയോഗിച്ച് ശത്രുക്കളുടെ കണ്ണില്‍ പെടാത്ത തരത്തിലാണ് ഇവ കൂട് നിര്‍മിക്കുന്നത്.
അമേരിക്കയുടെ ദേശീയപക്ഷിയായ കഷണ്ടിപ്പരുന്താണ് മരത്തില്‍ ഏറ്റവും വലിയ കൂട് കെട്ടുന്നത്. മണ്ണ്‍, ഉമിനീര് എന്നിവ കൊണ്ട് ശത്രുക്കള്‍ക്കൊന്നും എളുപ്പത്തില്‍ കടക്കനാവാത്ത ശക്തമായ കോട്ടയുണ്ടാക്കുന്ന് ഒരുതരം ചിതലുകളുണ്ട് ആഫ്രിക്കയില്‍. വര്‍ഷങ്ങള്‍കൊണ്ട് പതിനെട്ടടിയിലേറെ ഉയരമുള്ള കോട്ടകളായിമാറും ഇവ.
ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ചെറുകൂട്ടങ്ങളായി കറങ്ങി നടക്കുന്ന ആള്‍ക്കുരങ്ങുകള്‍ ഒരു രാത്രി ഉറങ്ങാന്‍വേണ്ടി മാത്രം ഓരോ കൂടുകെട്ടും.