തേനീച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
തേനീച്ച
Western honey bee on Geraldton wax flower
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
വര്‍ഗ്ഗം: Insecta
Subclass: Pterygota
Infraclass: Neoptera
Superorder: Endopterygota
നിര: Hymenoptera
Suborder: Apocrita
കുടുംബം: Apidae
ഉപകുടുംബം: Apinae
ഗോത്രം: Apini
ജനുസ്സ്‌: Apis
Linnaeus, 1758
Species

Apis andreniformis
Apis florea, or dwarf honey bee

  • Subgenus Megapis:

Apis dorsata, or giant honey bee

  • Subgenus Apis:

Apis cerana, or eastern honey bee
Apis koschevnikovi
Apis mellifera, or western honey bee
Apis nigrocincta

പുഷ്പങ്ങളില്‍ നിന്നും മധു ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേന്‍ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച‍. ഇവ‍ പൂക്കളില്‍ നിന്ന് മധുവിനോടൊപ്പം പുമ്പൊടിയും ശേഖരിക്കുന്നു. തേനീച്ചകള്‍ നിര്‍മ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കന്നത്.

ഉള്ളടക്കം

[തിരുത്തുക] ജനുസുകള്‍

Bees Collecting Pollen 2004-08-14.jpg




[തിരുത്തുക] ഞൊടീയല്‍

ഞൊടീയല്‍ തേനീച്ച

മനുഷ്യര്‍ക്ക് ഇണക്കി വളര്‍ത്താന്‍ കഴിയുന്ന ഇനം തേനീച്ചകള്‍ ഞൊടീയല്‍ ‌തേനീച്ചകളെന്ന് കേരളത്തില്‍ അറിയപ്പെടുന്നു. ഇവയിലും ഇന്ത്യന്‍ എന്നും ഇറ്റാലിയന്‍ എന്നും വിഭാഗങ്ങളുണ്ട്. മരപ്പൊത്തുകളിലും പാറയിടുക്കുകളിലും ഞൊടീയല്‍ കൂടുകള്‍ കാണാന്‍ കഴിയും. ഇവയെ തേനീച്ചപെട്ടികളില്‍ വളര്‍ത്തിയാണ് വ്യാവസായികമായി തേനീച്ചക്കൃഷി ചെയ്യുന്നത്.

ഇറ്റാലിയന്‍ തേനീച്ചകള്‍ക്ക് ഇന്ത്യന്‍ തേനീച്ചകളേക്കാള്‍ വലിപ്പവും രോഗപ്രതിരോധശേഷിയും ഉണ്ട്. തേനുല്‍പാദനത്തിലും മുമ്പിലായ ഈ ഇനം തേനീച്ചകളെ യൂറോപ്പില്‍ നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.

[തിരുത്തുക] വന്‍തേനീച്ച

വന്‍ തേനീച്ചക്കൂട്

വലിയ വൃക്ഷശിഖരങ്ങളിലും ഉയര്‍ന്ന പാറക്കെട്ടുകളിലും പൊക്കംകുടിയ കെട്ടിടങ്ങളുടെ ഭിത്തികളിലും വന്‍തേനീച്ചകള്‍ കൂടുവയ്ക്കുന്നു. പെരുംതേനീച്ച, കാട്ടുതേനീച്ച എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഇവയുടെ കൂടുകള്‍ ഒറ്റക്കും കൂട്ടമായും കാണാറുണ്ട്. മറ്റിനങ്ങളേക്കാള്‍ വലിപ്പമുള്ള ഇവയുടെ കൂടുകളും തേനുല്‍പാദന ശേഷിയും വളരെ വലുതാണ്. വന്‍തേനീച്ചകള്‍ അപകടകാരികളുമാണ്.

[തിരുത്തുക] ചെറുതേനീച്ച

ചെറുതേനീച്ച

ചെറുതേനീച്ചകള്‍ മറ്റിനങ്ങളില്‍ നിന്നും ആകാരത്തിലും പ്രവര്‍ത്തനരീതിയിലും വളരെ വ്യത്യസ്തരാണ്. കട്ടുറുമ്പുകള്‍ക്ക് ചിറക് വന്നതുപോലെയുള്ള രുപമാണിവയ്ക്ക്. ഇത്തരം തേനീച്ചകള്‍ക്ക് ശത്രുക്കളെ ആക്രമിക്കുന്നതിനുള്ള മുള്ളുകളില്ല. പകരം അവ കടിക്കുകയാണ് ചെയ്യുന്നത്. വലിപ്പം കുറഞ്ഞ ഇവയ്ക്ക് കറപ്പുനിറമാണ്. കല്ലിടുക്കുകളിലും മണ്‍പൊത്തുകളിലും മരപ്പൊത്തുകളിലും കൂടുണ്ടാക്കുന്ന ചെറുതേനിച്ചകളെ മണ്‍കുടങ്ങളിലും ചിരട്ടയിലും മുളക്കുള്ളിലും വളര്‍ത്താന്‍ കഴിയും.

വലിപ്പത്തില്‍ വളരെ ചെറിയവയായതിനാല്‍ മറ്റുതേനീച്ചകള്‍ക്ക് കടക്കാന്‍ കഴിയാത്ത ചെറു പുഷ്പ്ങ്ങളിലെ തേനും ഇവക്ക് ശേഖരിക്കാന്‍ കഴിയും. അതിനാല്‍ത്തന്നെ ചെറുതേനിന് ഔഷധ ഗുണം കൂടുതലാണ്.

ആയുര്‍ വേദ ചികില്‍സയില്‍ ചെറുതേനും മറ്റ് തേനും വ്യത്യസ്തമായാണ് പരിഗണീക്കുന്നത്.

ചെറുതേന്‍ മറ്റു തേനുകളേക്കാള്‍ വിശേഷപ്പെട്ടതാണ്[അവലംബം ആവശ്യമാണ്].

[തിരുത്തുക] കോല്‍തേനീച്ച

കോല്‍തേനീച്ചക്കൂട്
തേനീച്ചപിടിയന്‍ കടന്നല്‍

വ്യത്യസ്തമായ ഒരിനം തേനീച്ച. ഒരു അട മാത്രമുള്ള കൂടാണിവക്കുള്ളത്. ഇവയെ ഇണക്കി വളര്‍ത്താന്‍ കഴിയില്ല. ഇവയുടെ കൂടുകള്‍ മരങ്ങളിലും മറ്റും ഒറ്റക്കും കൂട്ടമായും കാണാന്‍ കഴിയും.

[തിരുത്തുക] ശത്രുക്കളും രോഗങ്ങളും

കുളവി എന്നറിയപ്പെടുന്ന വലിയ ഇനം കടന്നലുകള്‍ തേനീച്ചക്ക് ഭീഷണിയാണ്. അവ ഒറ്റക്കും കൂട്ടമായും തേനിച്ച കോളനികള്‍ ആക്രമിച്ച് നശിപ്പിക്കാറുണ്ട്.

ചിലയിനം പക്ഷികള്‍ തേനീച്ചകളുടെ ശത്രുക്കളാണ്. പരുന്തുകള്‍ വന്‍ തേനീച്ചക്കോളനികള്‍ ചിറകുകൊണ്ട് അടിച്ചിടാറുണ്ട്. മറ്റു ചെറുപക്ഷികള്‍ തേനീച്ചകളെ ആഹാരമാക്കുന്നു.

തേനീച്ചപിടിയന്‍ പക്ഷി

തായ്സാക്ക് ബ്രൂഡ് എന്ന വൈറസ് രോഗമാണ് തേനീച്ചകളെ ബാധിക്കുന്ന ഏറ്റവും വിനാശകരമായ രോഗം. ഇന്ത്യയില്‍ ഈ രോഗം മുലം തേനീച്ച വ്യവസായം വന്‍ പ്രതിസന്ധി നേരിട്ടിട്ടുണ്ട്.

തേനീച്ചക്കുട്ടില്‍ ഉണ്ടാകുന്ന വെളുത്ത പുഴുക്കളാണ് മെഴുക് പുഴു. തേനീച്ച കുടുകള്‍ നശിപ്പിക്കുന്ന ഇവ പിന്നീട് വണ്ടുകളായി മാറുന്നു. ഗന്ധകപ്പൊടി തേനീച്ചക്കുട്ടില്‍ വിതറിയും കൂടുകള്‍ വൃത്തിയാക്കിയും ഇവയെ നിയന്ത്രിക്കാന്‍ കഴിയും.

തേനീച്ചയുടെ ശരീരത്തില്‍ ഉണ്ടാകുന്ന ഒരുതരം പേനും ഇവയുടെ നാശത്തിനു കാരണമാകാറുണ്ട്.

[തിരുത്തുക] വ്യത്യസ്ത തരം തേനീച്ചകള്‍

ഒരു തേനീച്ചക്കൂട്ടില്‍ വ്യത്യസ്ത തരത്തിലുള്ള തേനീച്ചകളുണ്ട്. അവയ്ക്ക് വ്യത്യസ്ത സവിശേഷതകളും ഉത്തരവാദിത്തങ്ങളുമുണ്ട്.

[തിരുത്തുക] റാണി(The Queen)

റാണിത്തേനീച്ചയാണ് കൂട്ടിലെ എല്ലാ തേനീച്ചയുടെയും മാതാവ്. റാണി കൂട്ടില്‍ ഒരു ഭരണാധികാരിയെ പോലെ പെരുമാറുകയൊന്നുമില്ല. പക്ഷേ മുകളില്‍ തങ്ങുന്നു, ഭക്ഷിക്കുന്നു, ജോലിക്കാരി തേനീച്ചകാളാല്‍ സംരക്ഷിക്കപെടുന്നു. റാണിക്ക് ഒരു ജോലി മത്രമേ കൂട്ടിലുള്ളൂ. പ്രത്യുല്പാദനം നടത്തുക. ഒരിക്കല്‍ മാത്രമേ റാണി ഇണ ചേരുകയുള്ളൂ. ആണ്‍ ബീജത്തെ(sperm) മുട്ടയിടേണ്ട സമയമെത്തുന്നത് വരെ ഒരു പ്രത്യേക അവയവത്തില്‍(special organ) സൂക്ഷിച്ച് വയ്ക്കും. ഒരു ദിവസം 2000 ത്തോളം മുട്ടകളിടും. ഒരു റാണി ഏകദേശം മൂന്ന് വര്‍ഷക്കാലം ജീവിക്കും. റാണിക്ക് അവളുടെ നീളമേറിയ വിസ്താരം കുറഞ്ഞ ഉദരം കൊണ്ടും ചെറിയ ചിറകുകള്‍ കൊണ്ടും അവയുടെ വാസസ്ഥലം കണ്ട് പിടിക്കാന്‍ കഴിയും. സീസണ് മുന്‍പേ ഒരു കൂട്ടില്‍ കൂടുതല്‍ തേനീച്ചകളായി കഴിഞ്ഞാല്‍, റാണി തേനീച്ചയില്‍ പകുതിയുമായി കൂട് വിടും

[തിരുത്തുക] മടിയന്‍മാര്‍ (The Drones)

കൂട്ടിലെ ആണ്‍ തേനീച്ചകളാണിവര്‍, ജോലിക്കാരേക്കാള്‍ വലുതായിരിക്കും. വലിയ, ഉരുണ്ട, കറുത്ത ഉദരമുള്ള തേനീച്ചക്കളായിരിക്കും ഇവ. ഈ അലസന്‍ മാര്‍ക്ക് കൂട്ടില്‍ ഒരു ജോലിയുമുണ്ടാവില്ല. അവരുടെ ജോലി റാണിയുമായിട്ട് ഇണ ചേരല്‍ മാത്രമാണ്. ഇവക്ക് കൊമ്പ് ഉണ്ടാവില്ല. എന്നാലും ജനസംഖ്യ കുറയ്ക്കുന്നതിന് വേണ്ടിയും, ഭക്ഷണം സരക്ഷിക്കുന്നതിന് വേണ്ടിയും ജോലിക്കാരികള്‍ മടിയന്മാ‍രെ കൂട്ടില്‍നിന്ന് പുറത്താക്കും.

[തിരുത്തുക] ജോലിക്കാരികള്‍ (The Workers)

ഒരു കൂട്ടിലെ കൂടുതല്‍ തേനീച്ചകളും പെണ്‍ ജോലിക്കാരായിരിക്കും. എന്നാലും ഇവക്ക് പ്രത്യുല്പാദന ശേഷി ഉണ്ടാവുകയില്ല. ഇവ വളരെ കുറച്ച് സമയമേ കൂട്ടില്‍ ഉണ്ടാവുകയുള്ളൂ. ഈ ജോലിക്കാരി തേനീച്ചകള്‍ക്ക് വളരെയധികം ഉത്തരവാദിത്തങ്ങളും ജോലികളും ഉണ്ട്. അവക്ക് പൊതുവെ 35-45 ദിവസത്തേ ആയുസേ ഉണ്ടാവുകയുള്ളൂ. ജോ‍ലിക്കാരി തേനീച്ച ജനിച്ചാല്‍ അവളുടെ ആദ്യ രണ്ടാഴ്ച്ചത്തേ ജോലി കൂട്ടിലെ ഒരു ആയയെ പോലെയായിരിക്കും. തേനറകള്‍ ക്ലീന്‍ ചെയ്യുക, അറകള്‍ ഉണ്ടാക്കാന്‍ വേണ്ടി മെഴുക് ഉല്പാദിപ്പിക്കുക, തേനുണ്ടാക്കുക, പൂമ്പൊടി ശേഖരിച്ച് വെക്കുക, റാണിക്ക് ഭക്ഷണം കൊടുക്കുക, വ്യത്തിയാക്കുക, ശത്രുക്കളില്‍ നിന്ന് കൂടിനെ സംരക്ഷിക്കുക തുടങ്ങിയവ അതില്‍പ്പെടുന്നു. കൂട്ടിലെ ജോലി കഴിഞ്ഞാല്‍ അവളുടെ അവസാന ജോലിയായ “ഫീല്‍ഡ് ബീ“യായിട്ട് മാറും. കോളനിക്ക് മുഴുവന്‍ വേണ്ട പൂമ്പൊടി, മധു(nectar), വെള്ളം തുടങ്ങിയവ ശേഖരിക്കലാണ് ഇവയുടെ ജോലി.

[തിരുത്തുക] ജീവിതചക്രം(Life -Cycle)

തേനീച്ചകള്‍ക്ക് വ്യത്യസ്ത ജോലികളും ഭൌതിക സവിശേഷതകളും ഉണ്ടെങ്കിലും അവയെല്ലാം ഒരുപോലെ ജീവിത ഘട്ടങ്ങള്‍ പിന്തുടരുന്നു.

  • മുട്ട (egg): മുട്ടയാകുമ്പോള്‍, റാണിയുടെയും ആണ്‍ തേനീച്ചയുടെയും ജെനെറ്റിക് മറ്റീരിയത്സ് തമ്മില്‍ കൂടിചേര്‍ന്ന് ഒരു ഭ്രൂണമായി (embryo) മാറും. ജീവിതചക്രത്തിന്റെ രണ്ടാമത്തെ ഘട്ടത്തില്‍ ഭ്രൂണം ലാര്‍വ യായി രുപാന്തരം പ്രാപിക്കും
  • ലാര്‍വ (Larva): തേനീച്ചയുടെ ഈ ഘട്ടത്തെ ഗ്രബ് പിരീഡ് (Grub Period) എന്നും പറയുന്നു. തീരെ ചെറിയ ഒരു വെള്ള അര്‍ദ്ധവ്യത്താക്രിതി വികസിച്ച് വരുകയും, ജോ‍ലിക്കാരികള്‍ കൊണ്ട് വന്ന ഭക്ഷണം കഴിച്ച് ഇവ് വളരുകയും ചെയ്യും
  • പ്യൂപ്പ (Pupa): ലാര്‍വ പൂര്‍ണ്ണ വികാസം പ്രാപിച്ചതിന്‍ ശേഷം പ്യൂപ്പയായി മാറുന്നു. ആ സമയത്ത് ലാര്‍വാ സെല്ലിനെ ഒരു ആവരണം കൊണ്ട് മൂടുന്നു. ഇതിന്റെ ഉള്ളില്‍ നിന്ന് വെളുത്ത നിറമൂള്ള ലാര്‍വ കറുപ്പും മഞ്ഞയും നിറത്തിലുള്ള പൂര്‍ണ വളര്‍ച്ചയെത്തിത്ത തേനീച്ചയാകുന്നു.

തേനീച്ചയുടെ ജീവിത ചക്രം(ദിവസങ്ങള്‍)

ഘട്ടം മുട്ട ലാര്‍വ പ്യൂപ്പ ആകെ
റാണി 3 5 1/2 7 1/2 16
ജോലിക്കാരികള്‍ 3 6 12 21
മടിയന്മാര്‍ 3 6 1/2 14 1/2 24

[തിരുത്തുക] പരാഗണം(Pollination)

പൂക്കളുള്ള സസ്യങ്ങള്‍ തേനീച്ചക്ക് ആവ്യശ്യമാണ്‍, അത് പോലെ തന്നെ തേനീച്ച പൂക്കളുള്ള സസ്യങ്ങള്‍ക്കും ആവ്യശ്യമാണ്‍. തേനീച്ചയില്‍ നിന്ന് മാനവ രാശിക്ക് ഏറ്റവും ഉപയോഗപ്രദമായത് സസ്യങ്ങളുടെ പരപരാഗണമാണ്‍. മനുഷ്യന്‍ ഉപയോഗിക്കുന്ന പഴങ്ങളും വിളകളും പരപരഗണം നടക്കതെ ഉല്പാദിപ്പിക്കപെടുകയില്ല. മനുഷ്യന്റെ ഭക്ഷണ സാധങ്ങളില്‍ മൂന്നിലൊരു ഭാഗം നേരിട്ടോ പരോക്ഷമായോ പരാഗണ സസ്യങ്ങളുമായി ബദ്ധപ്പെട്ടതാണ്‍. തേനീച്ചയുടെ സഹായത്താലാണ്‍ 80 ശതമാനം വിളകളും പരാഗണം നടത്തുന്നത്. പൂക്കളുള്ള സസ്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന പൂമ്പൊടികളും മധുവുമാണ്‍ തേനീച്ചയുടെ ആഹാരം.

പൂമ്പൊടിയാല്‍ മറഞ്ഞ മധു ഒരു തേനീച്ച ഒരു പൂവില്‍ വന്നിരുന്ന് കുടിക്കുമ്പോള്‍, തേനീച്ചയുടെ രോമം നിറഞ്ഞ ശരീരത്തില്‍ പൂമ്പൊടി പറ്റിപിടിക്കും. തേനീച്ച അടുത്ത പൂവ് സന്ദര്‍ശിക്കുമ്പോള്‍ ആ പൂമ്പൊടിയെ അവിടെ തള്ളികളയുന്നു. ഇങ്ങനെ പൂമ്പൊടിയെ ഒരു സസ്യത്തില്‍ നിന്ന് മറ്റൊരു സസ്യത്തിലേക്ക് വഹിക്കുന്നതിനെ പരപരാഗണം(Cross-Pollination) എന്ന് പറയുന്നു.

ചില സസ്യങ്ങള്‍ക്ക് പ്രകാശപൂരിതമായ ഇതളുകളുണ്ട് അത് തേനീച്ചയെ ആകര്‍ഷിക്കും. ചിലത് നല്ല സുഗന്ധം പരത്തുന്നതായിരിക്കും. സസ്യങ്ങള്‍ ഒരു സമയത്ത് വളരെ കുറച്ച് അളവിലെ മധു മത്രമേ ഉല്പാദിപ്പിക്കുകയുള്ളൂ. ഇത് മൂലം തേനീച്ചകള്‍ വളരെയധികം പൂക്കള്‍ സന്ദര്‍ശിക്കുന്നു. ഈ പ്രക്രിയയിലൂടെ സസ്യങ്ങള്‍ ഫലങ്ങള്‍ ഉല്പാദിപ്പിക്കുന്നു.

[തിരുത്തുക] തേനും പൂമ്പൊടിയും(Nectar and Pollen)

ജോലിക്കരി തേനീച്ചകള്‍ പുറത്ത് പോയി കൊണ്ട് വരുന്ന മധുവും(Nectar) പൂമ്പൊടിയും(Pollen) തേനീച്ചകൂട്ടിലെ(Hive) മുഴുവന്‍ തേനീച്ച്കളെയും തീറ്റിപോറ്റുന്നു.

തേനീച്ചകള്‍ തരുന്ന പൂമ്പൊടികള്‍ പ്രോട്ടീന്റെയും വിറ്റാമിന്റെയും മികച്ച ഉറവിടമാണ്‍. ഇവ തേനീച്ചകൂട്ടിലേക്ക് മടങ്ങുമ്പോള്‍ പൊള്ളെന്‍ ബാസ്കറ്റില്‍((Pollen Baskets)പിന്‍കാലിന്റ് അറ്റത്തുള്ള നീളമുള്ള രോമമുള്ള സ്ഥലം) ഒരു തിളക്കമുള്ള പദാര്‍ഥം ഒട്ടിചേര്‍ന്ന് നില്‍ക്കുന്നത് കാണാന്‍ കഴിയും.

തേനീച്ചയുടെ ആഹാരക്രമത്തില്‍ പൂവിന്റെ മധുവിന്‍ വളരെ പ്രധാനമുണ്ട്, ഇത് അവയുടെ കാര്‍ബോ ഹൈഡ്രേറ്റിന്റെയും(carbohydrates)ഊര്‍ജജത്തിന്റെയും(energy) മുഖ്യ ഉറവിടമാണ്‍. തേനീച്ചകൂട്ടിലേക്ക് തിരിച്ച് വരുമ്പോള്‍ പെണ്‍ തേനീച്ച മധുവിനെ അവളുടെ ഹണീ സാകില്‍(Honey Sac) സൂക്ഷിക്കുന്നു. ഹണീ സാക്കിലേ എന്‍സൈം(Enzymes) മധുവിനെ തേനാക്കി മാറ്റുന്നു. ശേഷം ഇതിനെ വെയ്റ്റിങ്ങ് സെല്ലിലേക്ക് മാറ്റുന്നു.

[തിരുത്തുക] ആശയവിനിമയം(Communication)

തേനീച്ചകള്‍ വളരെ സങ്കീര്‍ണമായ ഒരു ആശയവിനിമയ രീതിയാണ്‍ ഉള്ളത്. ശാസ്ത്രകാരന്മാര്‍ അത് മുഴുവനായിട്ടൊന്നും മനസ്സിലാക്കിയിട്ടില്ല. ഒരു ജോലിക്കാരി പൂമ്പൊടിയുടെയോ, മധുവിന്റെയോ ഒരു ഉറവിടം കണ്ടുപിടിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് അറിയിക്കുന്നത് ഒരു ന്യത്ത ഭാഷയിലൂടെയാണ്‍(Dance Language). അങ്ങനെ ഈ ന്യത്തതിലൂടെ അത്യാവ്യശ്യവിവരങ്ങള്‍ കൈമാറുന്നു. ഇത് മൂലം അവയക്ക് നേരെ ഭക്ഷണസ്ഥലത്തേക്ക് പറക്കാന്‍ കഴിയുന്നു. സൂര്യനെ ഒരു പ്രതേക മണ്ഡലാമാക്കിയാണ്(compass) ഇവ വഴി കണ്ട് പിടിക്കുന്നത്. മൂടലുള്ള ദിവസങ്ങളില്‍ പോലും ഇവക്ക് സൂര്യനെ ഉപയോഗിക്കാന്‍ കഴിയും.

തേനീച്ചകള്‍ ഉപയോഗിക്കുന്നത് രണ്ട് തരത്തിലുള്ള ഡാന്‍സ് ആണ്‍: വ്യത്താക്യതിയിലും(Round Dance), അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടികൊണ്ടുള്ള രൂപത്തിലും(Waggle Dance). ആഹാരം ഒരു 10 മീറ്റര്‍ ദൂരെയാണെങ്കില്‍ ഇവ വ്യത്തക്യതിയിലുള്ള ഡാന്‍സ് ഉപയോഗിക്കുന്നു. 100 മീറ്ററിനേക്കാളും കൂടുതല്‍ ദൂരമാണെങ്കില്‍ ഇവ വാഗിള്‍ ആക്യതിയില്‍ ഡാന്‍സ് ചെയ്യും, ഇനി ആഹാരം 10മീറ്ററിനോ 100 മീറ്ററിനോ ഇടയിലാണെങ്കില്‍ ഇവ വാഗിള്‍ ഡാന്‍സിന്റെയും റൌണ്ട് ഡാന്‍സിന്റെയും ഒരു സമ്മിശ്രിതമാണ്‍(Combination) ഉപയോഗിക്കുക.

[തിരുത്തുക] റൌണ്ട് ഡാന്‍സ്(Round Dance)

തേനീച്ച കൂടിന്റെ ലംബമായി നിന്ന് കൊണ്ടാണ്‍ ഇവ വഴി കാണിച്ച് കൊടുക്കുന്നത്. നൂറ് മീറ്ററില്‍ താഴെയാണ്‍ മധുവെങ്കില്‍ ഇവ ഒരു ഭാഗത്തേക്ക് ഒരു വ്യത്തരൂപത്തില്‍ ഓടുന്നു. എന്നിട്ട് തിരിഞ്ഞ് നിന്നതിന്‍ ശേഷം എതിര്‍ ഭാഗത്തേക്കും ഒരു വ്യത്തരൂപത്തില്‍ ഓടുന്നു. അങ്ങനെ ഇവയ്ക്ക് ഈ രൂപത്തില്‍ വഴി കാണിക്കലിലൂടെ പൂവിന്റെ സ്ഥാനം കണ്ട് പിടിക്കാന്‍ കഴിയും. വഴി കാണിക്കുന്ന തേനീച്ച കൊണ്ടുവന്ന മധു മറ്റു തേനീച്ചകള്‍ രുചിക്കുകയും അങ്ങനെ അത് ഏത് തരം പൂവാണെന്ന് അവയ്ക്ക് മനസ്സിലാക്കാന്‍ കഴിയുകയും ചെയ്യും.

[തിരുത്തുക] വാഗിള്‍ ഡാന്‍സ്(Waggle Dance)

മധുവിന്റെ സ്ഥാനം തേനീച്ച കൂട്ടില്‍ നിന്നും നൂറ് മീറ്ററില്‍ കൂടുതലാണെങ്കില്‍ തിരിച്ച് വന്ന ജോലിക്കാരി വാഗിള്‍ ഡാന്‍സ് ആയിരിക്കും കാണിക്കുന്നത്. ഇത് മറ്റു തേനീച്ച്കള്‍ക്ക് പൂവിന്റെ സ്ഥാനവും ദിശയും നല്‍കുന്നു. ആദ്യം ഇവള്‍ അവളുടെ വാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേഗതയില്‍ ചലിപ്പിച്ച് കൊണ്ട് തിരശ്ചീനമയി ഡാന്‍സ് ചെയ്യുന്നു. പിന്നെ അത് തിരിഞ്ഞ് ഒരു അര്‍ദ്ധവ്യത്ത രൂപത്തില്‍ നടക്കുന്നു. എന്നിട്ട് എതിര്‍ ഭാഗത്തേക്ക് തിരിഞ്ഞ ശേഷം അര്‍ദ്ധ വ്യര്‍ത്ത രൂപത്തില്‍ ഒരു പ്രാവശ്യം കൂടി നടക്കുന്നു. പിന്നെ മടങ്ങി തിരശ്ചീനമായി ഒന്നുക്കൂടി നടക്കുന്നു. ഈ സമയത്ത് അവ അവയുടെ വാല്‍ വിറപ്പിച്ച്കൊണ്ടിരിക്കും. ഒരു മിനിട്ടില്‍ എത്ര സമയം ഇത് ആവര്‍ത്തിക്കുന്നു എന്നതിനുസരിച്ചായിരിക്കും കൂട്ടില്‍ നിന്നും ലക്ഷ്യ സ്ഥാനത്തേക്കൂള്ള ദൂരം. വേഗതയിലുള്ള ന്യത്തമാണെങ്കില്‍ കൂട്ടില്‍ നിന്നും അടുത്തായിരിക്കും, പതുക്കെയുള്ള ഡാന്‍സ് ആണെങ്കില്‍ കൂടില്‍ നിന്നും കൂടുതല്‍ അകലെയായിരിക്കും.തിരശ്ചീനമായ ഡാന്‍സ് സൂര്യനുമായി ബന്ധപെട്ട താണ്‍. കൂടിനെ ലംബമാക്കി യാണ് തേനീച്ചകള്‍ വഴി കണ്ട് പിടിക്കുന്നത്.

[തിരുത്തുക] തേന്‍ മതങ്ങളില്‍‍

[തിരുത്തുക] ഇസ്ലാമില്‍

നിന്റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യന്‍ കെട്ടിയുര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കി കൊള്ളുക.പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച്കൊള്ളൂക എന്നിട്ട് നിന്റെ രക്ഷിതാവ് സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച്കൊള്ളുക അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യതസ്ത വര്‍ണങ്ങളുള്ള പാനിയം പുറത്ത് വരുന്നു അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദ്യഷ്ടാന്തമുണ്ട്.(16:68,69)

ഖുര്‍ ആനിലെ പതിനാറമത്തെ അദ്ധ്യായത്തിന്റെ പേര് ‍തേനീച്ച എന്നര്‍ത്ഥം വരുന്ന അല്‍ നഹല്‍‍ ആണ്‌‍. ഖുര്‍ ആനില്‍ തേനീച്ച എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത് സ്ത്രീലിംഗമായിട്ടാണ്. പെണ്‍ തേനീച്ചകളാണ് തേനിനു വേണ്ടി മധു ശേഖരിക്കല്‍ എന്നത് ഈ അടുത്ത കാലത്താണ്‍ കണ്ടെത്തിയത്‌ ‍. എന്നാല്‍ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഖുര്‍ ആനില്‍ പെണ്‍ തേനീച്ച(തേനീച്ച യുടെ സ്ത്രീലിംഗ രൂപം) എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് ഖുര്‍ ആനിന്റെ അമാനുഷികതയായിട്ട് മുസ്ലിം പണ്ഡിതന്മാര്‍ ഉയര്‍ത്തിക്കാട്ടാറുണ്ട്.

[തിരുത്തുക] ചിത്രശാല



[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%A4%E0%B5%87%E0%B4%A8%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം