കുഞ്ഞളിയൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കുഞ്ഞളിയൻ | |
|---|---|
![]() പോസ്റ്റർ |
|
| സംവിധാനം | സജി സുരേന്ദ്രൻ |
| നിർമ്മാണം | ടോമിച്ചൻ മുളകുപ്പാടം |
| രചന | കൃഷ്ണ പൂജപ്പുര |
| അഭിനേതാക്കൾ | |
| സംഗീതം |
|
| ഗാനരചന | |
| ഛായാഗ്രഹണം | അനിൽ നായർ |
| ചിത്രസംയോജനം | മനോജ് ഭായി |
| സ്റ്റുഡിയോ | മുളകുപാടം ഫിലിംസ് |
| വിതരണം | മുളകുപാടം റിലീസ് |
| റിലീസിങ് തീയതി | 2012 ജനുവരി 6 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കുഞ്ഞളിയൻ. ജയസൂര്യ, അനന്യ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1] കൃഷ്ണ പൂജപ്പുരയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിച്ചത്.
ഉള്ളടക്കം |
അഭിനേതാക്കൾ[തിരുത്തുക]
- ജയസൂര്യ – ജയരാമൻ
- അനന്യ – മായ
- മണിക്കുട്ടൻ – വിനയൻ
- മണിയൻപിള്ള രാജു – വിക്രമകുറുപ്പ്
- അശോകൻ – വിശ്വൻ
- ജഗദീഷ് – സുകുമാരൻ
- വിജയരാഘവൻ – രമണൻ
- ബിന്ദു പണിക്കർ – ശ്യാമള
- ഗീത വിജയൻ – മല്ലിക
- സുരാജ് വെഞ്ഞാറമൂട് – പ്രേമൻ
- ഹരിശ്രീ അശോകൻ – വീരമണി
- തെസ്നി ഖാൻ – പ്രമീള
- രശ്മി ബോബൻ – പുഷ്പലത
- കലാരഞ്ജിനി – കനകാംബരം
- ആനന്ദ് – സുരേഷ് വർമ്മ
- ലീന – മഞ്ജരി
നിർമ്മാണം[തിരുത്തുക]
സജി സുരേന്ദ്രൻ സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് കുഞ്ഞളിയൻ. 2011 സെപ്റ്റംബർ അവസാനത്തോടെ പൊള്ളാച്ചിയിലാണ് ചിത്രീകരണം ആരംഭിച്ചത്.
സംഗീതം[തിരുത്തുക]
സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാർ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
| 1. | "ചെമ്പഴുക്ക (യുഗ്മഗാനം)" | വയലാർ ശരത്ചന്ദ്രവർമ്മ | കെ.ജെ. യേശുദാസ്, സുജാത മോഹൻ | 4:39 | ||||||
| 2. | "ആടാടും" | ബിയാർ പ്രസാദ് | നിഷാദ്, ശ്രീനാഥ്, അഖില ആനന്ദ് | 4:47 | ||||||
| 3. | "കുഞ്ഞളിയാ" | അനിൽ പനച്ചൂരാൻ | അഫ്സൽ, റിമി ടോമി | 4:02 | ||||||
| 4. | "ചെമ്പഴുക്ക" | വയലാർ ശരത്ചന്ദ്രവർമ്മ | കെ.ജെ. യേശുദാസ് | 4:39 | ||||||
അവലംബം[തിരുത്തുക]
- ↑ "നർമം വിതറാൻ കുഞ്ഞളിയൻ". മാതൃഭൂമി. ശേഖരിച്ചത് 6 January 2012.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കുഞ്ഞളിയൻ
- കുഞ്ഞളിയൻ – മലയാളസംഗീതം.ഇൻഫോ
