എഡ്വേർഡ് ടെല്ലർ
| എഡ്വേർഡ് ടെല്ലർ | |
|---|---|
Edward Teller in 1958 as Director of the Lawrence Livermore National Laboratory |
|
| ജനനം | 1908 ജനുവരി 15 Budapest, Austria-Hungary (now Hungary) |
| മരണം | 2003 സെപ്റ്റംബർ 9 (പ്രായം 95) Stanford, California, United States |
| താമസം | United States |
| ദേശീയത | Hungarian-American |
| മേഖലകൾ | Physics (theoretical)[1] |
| സ്ഥാപനങ്ങൾ | University of Göttingen Bohr Institute University College London George Washington University Manhattan Project University of Chicago Florida Institute of Technology UC Davis UC Berkeley Lawrence Livermore Hoover Institution |
| ബിരുദം | University of Karlsruhe University of Leipzig |
| ഡോക്ടറേറ്റിനുള്ള ഉപദേശകൻ | Werner Heisenberg |
| ഗവേഷണവിദ്യാർത്ഥികൾ | Chen Ning Yang Lincoln Wolfenstein Marshall Rosenbluth Charles Critchfield |
| അറിയപ്പെടുന്നത് | Jahn–Teller effect Hydrogen bomb |
| പ്രധാന പുരസ്കാരങ്ങൾ | Harvey Prize (1975) |
| ഒപ്പ് |
|
എഡ്വേർഡ് ടെല്ലർ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് മാൻഹട്ടൻ പ്രോജക്റ്റിൽ പ്രവർത്തിച്ച് ആദ്യ അണ്വായുധമായ ഹൈഡ്രജൻ ബോംബ് നിർമിച്ചു. ഹൈഡ്രജൻ ബോംബിന്റെ പിതാവ്' എന്ന പേരിലാണ് ടെല്ലർ കൂടുതൽ പ്രഖ്യാതനായിത്തീർന്നിട്ടുള്ളത്.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
ടെല്ലർ 1908 ജനുവരി15-ന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജനിച്ചു. ജർമനിയിലെ വിദ്യാഭ്യാസത്തിനുശേഷം 1930-ൽ ലീപ്സിഗ് സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി. ബിരുദം നേടി. 1941-ൽ യു.എസ്.പൗരത്വം സ്വീകരിച്ച ടെല്ലർ ഗോട്ടിങ്ഗെൻ, വാഷിംഗ്ടൺ, കൊളംബിയ, ഷിക്കാഗോ, കാലിഫോർണിയ എന്നീ സർവ്വകലാശാലകളിലും ലോസ് അലമോസ് സയന്റിഫിക് ലബോറട്ടറി, ലോറന്റ്സ് ലിവർമോർ ലബോറട്ടറി എന്നിവിടങ്ങളിലും ഔദ്യോഗിക സേവനമനുഷ്ഠിച്ചു.
ഹൈഡ്രജൻ ബോംബിന്റെ പിതാവ് [തിരുത്തുക]
ആദ്യ ഹൈഡ്രജൻ ബോംബിന്റെ നിർമിതിക്കുവേണ്ട തത്ത്വം വികസിപ്പിച്ചെടുത്തതാണ് (1949-51) ടെല്ലറിന്റെ അറിയപ്പെടുന്ന സംഭാവന. പിൽക്കാലത്ത്, സമാധാനാവശ്യങ്ങൾക്കായി അണ്വായുധശേഷി ഉപയോഗിക്കാനുള്ള പഠനങ്ങൾക്ക് ഇദ്ദേഹം തുടക്കമിടുകയും റിയാക്റ്ററുകളുടെ സുരക്ഷാ സംവിധാനങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. അറ്റോമിക് എനർജി കമ്മിഷന്റെ റിയാക്റ്റർ സേഫ്ഗാർഡ് കമ്മിറ്റിയുടെ ആദ്യത്തെ അധ്യക്ഷനായിരുന്നു ടെല്ലർ. ഖരാവസ്ഥാഭൌതികം, ന്യൂക്ലിയർ പ്രതിപ്രവർത്തനങ്ങൾ, തന്മാത്രാഘടന, ന്യൂക്ലിയർ അനുനാദനം, ബീറ്റാ റേഡിയോ ആക്റ്റീവത, കോസ്മിക വികിരണങ്ങൾ, കോസ്മോളജി എന്നീ മേഖലകളിലെല്ലാം ഇദ്ദേഹം പഠനങ്ങൾ നടത്തി. ക്വാണ്ടം മെക്കാനിക്സ്, ഭൗതിക രസതന്ത്രം, ന്യൂക്ലിയർ ഭൗതികം എന്നീ വ്യത്യസ്തശാഖകളിലായി ഹൈസൻബർഗ്, നീൽസ് ബോർ, ഓപ്പൺഹൈമർ, ജോർജ് ഗാമോ, ഫെർമി, ഗോൾഡ്ഹാമർ മോറിസ് എന്നീ പ്രസിദ്ധ ശാസ്ര്തജ്ഞരോടൊപ്പം പ്രവർത്തിക്കാനും ടെല്ലർക്കു കഴിഞ്ഞു.
പുരസ്കാരങ്ങൾ [തിരുത്തുക]
1948-ൽ നാഷണൽ അക്കാദമി ഒഫ് സയൻസസിലേക്കും 54-ൽ അമേരിക്കൻ അക്കാദമി ഒഫ് ആർട്ട്സ് ആൻഡ് സയൻസസിലേക്കും ടെല്ലർ തിരഞ്ഞെടുക്കപ്പെട്ടു. 1962-ൽ എന്റിക്കോ ഫെർമി അവാർഡിനും 75-ൽ ഹാർവി പ്രൈസിനും ഇദ്ദേഹം അർഹനായി.
മുഖ്യകൃതികൾ [തിരുത്തുക]
- ദ് സ്ട്രക്ചർ ഒഫ് മാറ്റർ,
- ദ് ലെഗസി ഒഫ് ഹിരോഷിമ,
- ദ് റിലക്റ്റന്റ് റവലൂഷനറി,
- ദ് കൺസ്ട്രക്റ്റീവ് യൂസസ് ഒഫ് ന്യൂക്ലിയർ എക്സ്പ്ലോസീവ്സ്,
- ഔവർ ന്യൂക്ലിയർ ഫ്യൂച്ചർ
എന്നീ ഗ്രന്ഥങ്ങളുടെ രചനയിൽ ടെല്ലർ മുഖ്യ പങ്കാളിയായിരുന്നു. 2003 സെപ്റ്റംബർ 9 ന് ഇദ്ദേഹം അന്തരിച്ചു
അവലംബം [തിരുത്തുക]
- ↑ "Setting up Project Y: The Idea of Super Bomb" (google book). Critical assembly : a technical history of Los Alamos during the Opppenheimer years, 1943-1945 (1. publ. ed.). Cambridge u.a.: Cambridge Univ. Press. 1993. ISBN 0-521-44132-3. http://books.google.com/books?id=kBBu7lTJc4EC&pg=PA45&dq=edward+teller+theoretical+physics&hl=en&sa=X&ei=wtTbUIzHAsfoiAKevYDgCQ&ved=0CGMQuwUwCDgK#v=onepage&q=edward%20teller%20theoretical%20physics&f=true. ശേഖരിച്ചത് 27 December 2012.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- http://www.achievement.org/autodoc/page/tel0bio-1
- http://www.atomicarchive.com/Bios/Teller.shtml
- http://www.britannica.com/EBchecked/topic/586350/Edward-Teller
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടെല്ലർ, എഡ്വേർഡ് (1908 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |