ഇരട്ടിമധുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരട്ടിമധുരം
Liquorice
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Fabales
കുടുംബം: Fabaceae
ഉപകുടുംബം: Faboideae
Tribe: Galegeae
ജനുസ്സ്: Glycyrrhiza
വർഗ്ഗം: G. glabra
ശാസ്ത്രീയ നാമം
Glycyrrhiza glabra
L.[1]
Synonyms

വള്ളി വർഗ്ഗത്തില്പ്പെട്ട ഒരു ഔഷധമാണ്‌ ഇരട്ടിമധുരം. അറേബ്യൻ നാടുകൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഉത്തരേന്ത്യയിൽ പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും[2], ഹിമാലയസാനുക്കൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണിത്. ഈജിപ്തിലുണ്ടാകുന്ന ഇരട്ടിമധുരമാണ്‌ ഏറ്റവും കൂടുതൽ ഔഷധമൂല്യമുള്ളതെന്ന് കരുതപ്പെടുന്നു[3].

ഉള്ളടക്കം

[തിരുത്തുക] സവിശേഷതകൾ

Fabaceae സസ്യകുടുംബത്തിൽ പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Glycyrrhiza glabra എന്നാണ്‌. ഇംഗ്ലീഷിൽ Liquorices, Licorice എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഹിന്ദിയിൽ മുൽഹാതി എന്നറിയപ്പെടുന്ന ഇതിന്റെ സംസ്കൃതനാമങ്ങൾ യഷ്ടി, യഷ്ടിമധു, മധുക, ക്ലീതക, മധുസ്രവ, അതിരസ എന്നിവയാണ്‌[2]. അതിരസ എന്ന സംസ്കൃതനാമത്തിൽ നിന്നുമാണ്‌ ഇരട്ടിമധുരം എന്ന പദം ഉണ്ടായത്[3]. ഏകദേശം 1.5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ ഇലകൾ ചെറുതാണ്‌. ഇലകൾ ഉണ്ടാകുന്ന തണ്ടുകളോട് ചേർന്ന് പൂക്കളുടെ തണ്ടുകളും ഉണ്ടാകുന്നു. തണ്ടുകൾക്ക് ചാരനിറവും മധുരവും ആണുള്ളത്. ഉണങ്ങിയ തണ്ടുകൾക്ക് നേരിയ തോതിൽ അമ്‌ളത്തിന്റെ രുചിയാണുള്ളത്. പ്രധാനമായും ഔഷധങ്ങളിൽ ചേർക്കുന്നത് വേരാണ്‌ എങ്കിലും തണ്ടുകളും ഔഷധമായി ഉപയോഗിക്കുന്നുണ്ട്[2][3].

[തിരുത്തുക] ഔഷധമൂല്യം

വാതം, പിത്തം, ചുമ, പനി, ശ്വാസതടസ്സം, അർബുദം, ത്വക്ക് രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ഇരട്ടിമധുരം ഉപയോഗിക്കുന്നു[2]. കൂടാതെ ഘൃതങ്ങൾ, കഷായങ്ങൾ, ചൂർണ്ണങ്ങൾ, എണ്ണകൾ എന്നിവയുടെ നിർമ്മാണത്തിൽ ഇരട്ടിമധുരം ഉപയോഗിക്കുന്നു[3].

[തിരുത്തുക] ഉപയോഗങ്ങൾ

ഔഷധങ്ങളിൽ ചേർക്കുന്ന സുന്നാമുക്കി അമോണിയം ക്ലോറൈഡ്, ടർപ്പന്റെയിൻ തുടങ്ങിയവയുടെ രൂക്ഷഗന്ധം കുറയ്ക്കുന്നതിന്‌ ഇരട്ടിമധുരം ഉപയോഗിക്കുന്നു. കൂടാതെ, തൊലികളഞ്ഞ് എടുക്കുന്ന ഇരട്ടിമധുരത്തിന്റെ പൊടി ചേർത്ത് വേദനസംഹാരിയായ ഔഷധങ്ങൾ ഉണ്ടാക്കുന്നു. തൊലി കളയാത്ത ഇരട്ടിമധുര‍ത്തിന്റെ പൊടിയിൽ ക്ലോറോഫോം ദ്രാവകവും ആൾക്കഹോളും നിശ്ചിത അനുപാതത്തിൽ ചേർത്ത് ദ്രാവകരൂപത്തിലുള്ള ഔഷധവും ഉണ്ടാക്കുന്നു[3].

[തിരുത്തുക] അവലംബം

  1. 1.0 1.1 "Glycyrrhiza glabra information from NPGS/GRIN". www.ars-grin.gov. http://www.ars-grin.gov/cgi-bin/npgs/html/taxon.pl?17820, ശേഖരിച്ചത്: 6 March 2008. 
  2. 2.0 2.1 2.2 2.3 Ayurvedic Medicinal Plantsഎന്ന സൈറ്റിൽ നിന്നും.
  3. 3.0 3.1 3.2 3.3 3.4 ഡോ.കെ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും. താൾ 39-41.H&C Publishing House, Thrissure.
"http://ml.wikipedia.org/w/index.php?title=ഇരട്ടിമധുരം&oldid=1312564" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ