വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
നയരൂപീകരണത്തിലെ
പഴയ സം‌വാദങ്ങള്‍
സംവാദ നിലവറ

പ്രമുഖവ്യക്തികള്‍

ഇങ്ങനെ ഒരു വിഭാഗം ഒന്നുകില്‍ എല്ലാ ലേഖനങ്ങളില്‍ നിന്നും ഒഴിവാക്കണം. അല്ലെങ്കില്‍ ആ വിഭാഗത്തില്‍ ഒരു വ്യക്തി ഉള്‍പ്പെടണം എങ്കില്‍ പ്രസ്തുത വ്യക്തിയെസം‌ബന്ധിച്ചുള്ള ലേഖനം വിക്കിയില്‍ ഉണ്ടാവണം എന്ന നയം വേണം. കാറ്റഗറി ഉപയോഗിച്ച് ലിസ്റ്റ് ചെയ്യുന്നതാവും ലേഖനത്തില്‍ ലിസ്റ്റ് ചെയ്യുന്നതിനേക്കാള്‍ നല്ലത്. --Shiju Alex|ഷിജു അലക്സ് 13:17, 13 സെപ്റ്റംബര്‍ 2008 (UTC)

തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. ഇതൊക്കെ ഒരു തരം പരസ്യ പ്രചരണമായിട്ടാണ് തോന്നിയിട്ടുള്ളത്. ഇവിടെ പറഞ്ഞിരുന്നെങ്കിലും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. ശരിക്കും പ്രശസ്തരായവരുടെ ചുവന്ന കണ്ണി വരികയാണെങ്കില്‍ ലേഖനങ്ങള്‍ക്കുള്ള അപേക്ഷയില്‍ ചേര്‍ക്കാവുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 19:11, 13 സെപ്റ്റംബര്‍ 2008 (UTC)


കാറ്റഗറി, സെക്ഷന്‍, സബ്‌ഹെഡിംഗ്

കാറ്റഗറി, സെക്ഷന്‍, സബ്‌ഹെഡിംഗ് ഈ മൂന്ന് വാക്കുകളുടേയും മലയാളപദമായി ഇപ്പോള്‍ നമ്മളുപയോഗിക്കുന്നത് വിഭാഗം എന്ന പദമാണ്‌. വിഭാഗം എന്ന ഒരു നെയിംസ്പേസ് തന്നെ നമുക്കുണ്ട്. പക്ഷെ ഈ അടുത്തായി മീഡിയാവിക്കി സന്ദേശങ്ങള്‍ പരിഭാഷ ചെയ്യുമ്പോഴാണ്‌ ഇങ്ങനെ ഒരേ പദം തന്നെ എല്ലാത്തിനും ഉപയോഗിക്കുന്നതിലുള്ള പ്രശ്നം മനസ്സിലാകുന്നത്. അതിനാല്‍ ഓരോന്നിനും വെവ്വേറെ വാക്കുകള്‍‍ ഉപയോഗിക്കേണ്ട കാര്യത്തില്‍ ഒരു അഭിപ്രായരൂപീകരണം നടത്തേണ്ടതു അത്യാവശ്യമായിരിക്കുന്നു.

ഡിക്ഷണറിയില്‍ കാറ്റഗറി എന്നതിന്റെ പരിഭാഷയായി കാണുന്ന വാക്കുകള്‍ വര്‍ഗ്ഗം,തരം,ഇനം,വകുപ്പ് ഇതൊക്കെയാണ്‌. ആദ്യകാലങ്ങളില്‍ വിക്കിയില്‍ സൂചിക എന്ന പദവും കാറ്റഗറിയുടെ മലയാളമായി ഉപയൊഗിച്ച് കണ്ടിരുന്നു. വേറെ എന്തെങ്കിലും നല്ല വാക്കുണ്ടോ കാരഗറിക്ക്.

സെക്ഷന്‍ എന്നതിനു വിഭാഗം എന്നും, സബ്‌ഹെഡിംഗിനു ഉപശീര്‍ഷകം എന്നും കൊടുക്കമെന്നു തോന്നുന്നു.

പക്ഷെ കാറ്റഗറിയുടെ കാര്യത്തില്‍ ഒരു നല്ല വാക്ക് കണ്ടെത്തി അഭിപ്രായം രൂപീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. കാരണം അതു നെയിംസ്പേസുമായി ബന്ധപ്പെട്ടതാണു. ബാക്കിയുള്ള സ്ഥലങ്ങളില്‍ തിരുത്തുന്ന പോലെ അത്ര എളുപ്പമല്ല നെയിംസ്പേസ് തിരുത്തല്‍. മാത്രമല്ല നിലവിലുള്ള സം‌വിധാനത്തിനു കുഴപ്പം വരാതെ നോക്കുകയും വേണം. --ഷിജു അലക്സ് 03:24, 19 മാര്‍ച്ച് 2008 (UTC)

വകുപ്പും വര്‍ഗ്ഗവും ഞാന്‍ പിന്തുണക്കുന്നു. --ചള്ളിയാന്‍ ♫ ♫ 08:04, 22 മാര്‍ച്ച് 2008 (UTC)

നാമാന്തരം

ഇവിടെക്ക് മാറ്റി --സാദിക്ക്‌ ഖാലിദ്‌ 08:35, 25 ഒക്ടോബര്‍ 2008 (UTC)

കാറ്റഗറി

മുകളിലെ സം‌വാദങ്ങളുടെ തുടര്‍ച്ചയാണു ഇതു. ഇപ്രാവശ്യമെങ്കിലും ഇതു ഒരു തീരുമാനത്തിലെത്തണം. വിക്കി വളരുംതോറും പീന്നിടൊരു മാറ്റം കൂടുതല്‍ ബുദ്ധിമുട്ടാകും. മുകളിലെ സം‌വാദത്തില്‍ നാമാന്തരത്തെക്കുറിച്ചു കൂടി പറയുന്നുണ്ടെങ്കിലും നമുക്കു ഇപ്പോള്‍ അത്യാവശ്യമായി ലേഖനങ്ങളെ ബാധിക്കുന്ന കാറ്റഗറിയുടെ കാര്യത്തില്‍ ആണു തീരുമാനത്തില്‍ എത്തേണ്ടതു.

അതായതു കാറ്റഗറി എന്ന നെംസ്പേസിന്റെ മലയാളം ആയി ഇപ്പോള്‍ ഉപയോഗിക്കുന്ന വിഭാഗം എന്നതു മാറ്റി പലരും സൂചിപ്പിച്ച പോലെ പുതിയ ഒരു വാക്ക് കണ്ടെത്തണം. വിഭാഗം എന്നത് നമുക്ക് അലിയാസ് ആക്കാം. അതിനാല്‍ നിലവിലുള്ള കാറ്റഗറികള്‍ക്കു പ്രശ്നം ഒന്നും വരില്ല താനും.

വര്‍ഗ്ഗം, സൂചിക, വകുപ്പ്, ഇനം ഇങ്ങനെ കുറച്ച് വാക്കുകള്‍ ആണു മുകളിലെ പാതി വഴിയില്‍ ഇട്ടേച്ചു പോയ സം‌വാദങ്ങളില്‍ പലരും സൂചിപ്പിച്ചതു. Category, Categories, Category Tree ഇതിനൊക്കെ ശരിയായ പരിഭാഷ കിട്ടുന്ന വാക്കാകണം തെരഞ്ഞെടുക്കേണ്ട്ത്.

  • വര്‍ഗ്ഗം, വര്‍ഗ്ഗങ്ങള്‍, വര്‍ഗ്ഗവൃക്ഷം
  • സൂചിക, സൂചികകള്‍, സൂചികാവൃക്ഷം

ഇങ്ങനെ പരിഭാഷ ചെയ്യാന്‍ വര്‍ഗ്ഗം, സൂചിക എന്നീ വാക്കുകള്‍ സഹായിക്കും എന്നതിനാല്‍ എനിക്കു അതിനോടാണു താല്പര്യം. എങ്കിലും Category എന്ന വാക്കിനോടു ഏറ്റവും അടുത്ത അര്‍ത്ഥം നല്‍കുന്ന വര്‍ഗ്ഗം എന്ന വാക്കിനോടാണു എന്റെ യോജിപ്പ്. എല്ലാവരുടേയും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

ഇനിയും ദയവു ചെയ്തു ഇതു നീട്ടി കൊണ്ടു പോകരുത്. ഇതിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയിട്ടു വേണം നാമാന്തരങ്ങളുടെ കാര്യത്തില്‍ നയരൂപീകരണം തുടങ്ങാന്‍‍. വിക്കിയുടെ സുഗമമായ നടത്തിപ്പിനു‍ നയരൂപീകരണം അത്യാവശ്യമാണു. അല്ലാതെ ലേഖനമെഴുത്ത് മാത്രം നടന്നാല്‍ പോരാ. --Shiju Alex|ഷിജു അലക്സ് 10:19, 19 സെപ്റ്റംബര്‍ 2008 (UTC)

  • അനുകൂലിക്കുന്നു വര്‍ഗ്ഗം - (സൂചിക എന്നത് index അല്ലേ?) --ഷാജി 13:42, 20 സെപ്റ്റംബര്‍ 2008 (UTC)

ഇതിന്റെ കാര്യത്തില്‍ എന്തെങ്കിലും ഒരു തീരുമാനം ആക്കൂ കാര്യനിര്‍വാഹകരേ. വിക്കിയിലെ പരമപ്രധാനമായ ഒരു നേംസ്പേസാണു കാറ്റഗറി. ഇതിന്റെ ചര്‍ച്ച പതിവു പോലെ തീരുമാനം ആകാതെ നീട്ടി കൊണ്ടു പോകണോ? --Shiju Alex|ഷിജു അലക്സ് 17:20, 25 സെപ്റ്റംബര്‍ 2008 (UTC)

കാറ്റഗറി എന്നതിന്‌ വര്‍ഗ്ഗം എന്ന് ഉപയോഗിക്കാം എന്നതിന്‌ ഒരു സമവായം ആയിട്ടുണ്ട്.
  1. ഇത് ആരെങ്കിലും മീഡിയവിക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ?
  2. കാറ്റഗറിയെ വര്‍ഗ്ഗം എന്നു മാറ്റിയാല്‍ ഇപ്പോള്‍ ലേഖനങ്ങളില്‍ നിലവിലുള്ള [[വിഭാഗം:ഉള്ളടക്കം]] എന്നതിനെ [[വര്‍ഗ്ഗം:ഉള്ളടക്കം]] എന്ന് മാറ്റേണ്ടി വരുമോ?.
  3. അതോ വര്‍ഗ്ഗത്തേയും, വിഭാഗത്തേയും Category യുടെ രണ്ടു നാമാന്തരങ്ങളായി നിലനിര്‍ത്തുമോ?

--Vssun 00:23, 5 ഒക്ടോബര്‍ 2008 (UTC)

സാദിഖ് ബഗ് ലോഗ് ചെയ്തിട്ടുണ്ട്. ലിങ്ക് --സിദ്ധാര്‍ത്ഥന്‍ 15:56, 5 ഒക്ടോബര്‍ 2008 (UTC)

മലയാളം വിക്കിപീഡിയയിലെ വര്‍ഗ്ഗവൃക്ഷത്തിന്റെ രൂപീകരണം

മലയാളം വിക്കിപീഡിയയിലെ കാറ്റഗറികള്‍ അടുക്കി പെറുക്കാനുള്ള ശ്രമത്തിന്റെയും അതുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുന്നതിന്റേയും തുടക്കമാണിതു. വിക്കിപീഡിയയില്‍ ലേഖനങ്ങളില്‍ കാറ്റഗറി ചേര്‍ക്കുന്നവരും, വിക്കിപീഡിയയിലെ കാറ്റഗറികളുടെ പ്രാധാന്യം മനസ്സിലാക്കിയ എല്ലാ ഉപയോക്താക്കളും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ഇതുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുന്നതില്‍ സഹകരിക്കുകയും വേണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

മലയാളം വിക്കിപീഡിയയില്‍ കാറ്റഗറികളും കാറ്റഗറി വൃക്ഷവും എല്ലാം കുഴഞ്ഞു മറഞ്ഞാണു കിടക്കുന്നതു എന്നു കാറ്റഗറികളുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കിയ ഉപയോക്താക്കളെങ്കിലും ബോധവാന്മാരാണെന്നു കരുതുന്നു.

വര്‍ഗ്ഗവൃക്ഷത്തെക്കുറിച്ചോ അതിന്റെ പ്രാധാന്യത്തെക്കുറിച്ചോ, വിക്കി വളരുമ്പോള്‍ കാറ്റഗറികള്‍ എത്ര പ്രാധാന്യമുള്ളതാണെന്നോ എന്നുള്ളതിനെപ്പറ്റി നമ്മുടെ കാര്യനിര്‍വാഹകര്‍ അടക്കം പലരും ബോധവാന്മാരല്ല. വിക്കി വളരുമ്പോള്‍ കാറ്റഗറികള്‍ എത്ര പ്രാധാന്യമുള്ളതാതാണെന്നു മനസ്സിലാക്കണമെങ്കില്‍ ഇപ്പോള്‍ ഇംഗ്ലീഷ് വിക്കിപീഡിയ നോക്കിയാല്‍ മതി. ഇവിടെ ഞെക്കുക.

അതിനാല്‍ നമ്മുടെ വിക്കിയുടെ കാറ്റഗറൈസേഷന്‍ നടത്തുന്ന ശ്രമത്തിന്റെ തുടക്കമാണിതു. അതിന്റെ നയങ്ങളിലേക്കു സഹായകമാകുന്ന രീതിയില്‍ എന്റെ മനസ്സില്‍ വന്ന ചില പോയിന്റുകള്‍ താഴെ ലിസ്റ്റ് ചെയുന്നു.

  • നമ്മുടെ വിക്കിക്കു ഇതുവരെ വര്ഗ്ഗവൃക്ഷം നിര്‍വചിച്ചിട്ടില്ല. അതിനാല്‍ അതു നിര്‍വചിക്കുന്നതിന്റെ തുടക്കമായി, വിക്കിപീഡിയയുടെ ഏറ്റവും ഉയരത്തിലുള്ള കാറ്റഗറി, ഇംഗ്ലീഷ് വിക്കിപീഡിയയിലെ പോലെ ഉള്ളടക്കം ആക്കുന്നതായിരിക്കും നല്ലത്. അതു കൊണ്ടു ഇനി മുതല്‍ ദയവു ചെയ്തു ആരും, ഒരു ലേഖനത്തിലും ഉള്ളടക്കം എന്ന കാറ്റഗറി ചേര്‍ക്കരുത്. ഉള്ളടക്കം എന്ന കാറ്റഗറിയില്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ലേഖനങ്ങളൊക്കെ അതതു സബ് കാറ്റഗറികളിലേക്കു മാറ്റേണ്ടതാണു.
  • വിക്കിപീഡിയയുടെ വര്‍ഗ്ഗവൃക്ഷത്തിന്റെ കാര്യത്തില്‍ ചര്‍ച്ച ചെയ്തു സമവായത്തിലെത്തേണ്ടതാണു. മലയാളം വിക്കിപീഡിയയ്ക്ക് ഉണ്ടാകേണ്ട വര്‍ഗ്ഗവൃക്ഷത്തിന്‍റെ ഉദാഹരണമായി ഇവിടെ ഒരു മാതൃക നല്കിയിട്ടുണ്ട്. ഈ വര്‍ഗ്ഗവൃക്ഷത്തെ വിപുലീകരിക്കുകയും ആവശ്യത്തിനു മാറ്റങ്ങളൊടെ അതു നമ്മുടെ വിക്കിയില്‍ ചേര്‍ക്കുകയും ചെയ്യാവുന്നതാണു. അതിനു ആവശ്യമായ സമവായം രൂപപ്പെടുത്തുകയാണു ആദ്യം വേണ്ടത്.
  • വിക്കിപീഡിയയിലെ നിലവിലൂള്ള 8000 ലേഖനങ്ങളുടെയും കാറ്റഗൈറൈസേഷന്‍ നടത്താന്‍ ഒരു വിക്കിപദ്ധതി തന്നെ നമുക്കു തുടങ്ങാവുന്നതാണു . ഈ പദ്ധതിയില്‍ അം‌ഗമകാന്‍ തയ്യാറുള്ള ഉപയോക്താക്കളുടെ ഒരു ടീം നമുക്കു രൂപപ്പെടുത്താം. കാറ്റഗറികളുടെ പ്രാധാന്യം മനസ്സിലാക്കിയവരും, നമ്മുടെ വിക്കി പിന്തുടരാന്‍ പോകുന്ന വര്ഗ്ഗവൃക്ഷം നിര്‍വചിക്കാന്‍ താല്പര്യമുള്ള ആര്ക്കും ഈ പദ്ധതിയില്‍ അംഗമാകാം.
  • കാറ്റഗറൈസേഷന്‍ ശ്രദ്ധപൂര്‍വ്വം വേണം ചെയ്യാന്‍. ഒരു ലേഖനത്തിലും ഉള്ളടക്കം, ശാസ്ത്രം, പോലുള്ള വര്‍ഗ്ഗവൃക്ഷത്തിലെ പേരന്റ് കാറ്റഗറികള്‍ ചെര്‍ക്കരുത്. ഓരോ ലേഖനത്ത്ഗിലും അതതിന്റെ ചൈല്‍ഡ് കാറ്റഗറികള്‍ വേണം ചേര്‍ക്കാന്‍.
  • വിക്കിപീഡിയയുടെ മുഴുവന്‍ കാറ്റഗറികളുടെയും സമ്പൂര്‍ണഘടന ഇപ്പോള്‍ തന്നെ ഉണ്ടാക്കുക എന്നതു നടക്കുന്ന കാര്യമല്ല. അതിനാല്‍ ഓരോ ഉപവിഭാഗങ്ങളായി അവയെ മാറ്റി ചര്‍ച്ച ചെയ്യുന്നതായിരിക്കും നല്ലത്. ഉദാഹരണമായി കനകാംഗി (മേളകര്‍ത്താരാഗം) എന്ന ലേഖനം എടുക്കാം. ഇതിന്‍റെ വര്‍ഗ്ഗവൃക്ഷത്തിന്‍റെ ശാഖകള്‍ എങ്ങനെയൊക്കെയാകാമെന്ന് നോക്കാം.
ഉള്ളടക്കം > വിഭാഗക്രമം > കല > സംഗീതം > ഏഷ്യന്‍ സംഗീതം > ഭാരതീയ സംഗീതം > ഭാരതീയ ശാസ്ത്രീയസംഗീതം > കര്‍ണാടകസംഗീതം > മേളകര്‍ത്താരാഗങ്ങള്‍ > രാഗങ്ങള്‍
ഉള്ളടക്കം > വിഷയക്രമം > സംഗീതം > ഏഷ്യന്‍ സംഗീതം > ഭാരതീയ സംഗീതം > ഭാരതീയ ശാസ്ത്രീയസംഗീതം > കര്‍ണാടകസംഗീതം > മേളകര്‍ത്താരാഗങ്ങള്‍ > രാഗങ്ങള്‍
ഉള്ളടക്കം > ഇനം > ലേഖനം > കല > സംഗീതം > ഏഷ്യന്‍ സംഗീതം > ഭാരതീയ സംഗീതം > ഭാരതീയ ശാസ്ത്രീയസംഗീതം > കര്‍ണാടകസംഗീതം > മേളകര്‍ത്താരാഗങ്ങള്‍ > രാഗങ്ങള്‍
എന്നെല്ലാമായിരിക്കും. ഇവിടെ ഈ വിഭാഗങ്ങളൊക്കെ ചര്‍ച്ച ചെയ്യുന്നതിന് പകരം കര്‍ണാടകസംഗീതം > മേളകര്‍ത്താരാഗങ്ങള്‍ > രാഗങ്ങള്‍ എന്ന ഉപവിഭാഗം മാത്രം ചര്‍ച്ചയ്ക്കെടുക്കുക.
ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അവയുടെ ചര്‍ച്ച നടത്തുക. ഉദാഹരണമായി ഹിന്ദുസ്ഥാനി രാഗങ്ങള്‍ എവിടെ ചേര്‍ക്കുമെന്നത് ഇവിടെ ചര്‍ച്ചയ്ക്ക് വരാവുന്ന ഒരു ചോദ്യമാണ്. അപ്പോള്‍ രാഗങ്ങള്‍ എന്ന പേര് കര്‍ണാടകരാഗങ്ങള്‍ എന്നു മാറ്റണമോ? അതോ രാഗങ്ങള്‍ എന്ന പദം കര്‍ണാടകസംഗീതത്തിന്‍റെ ഉള്‍പ്പിരിവുകളില്‍ മാത്രം നല്കി ഹിന്ദുസ്ഥാനിയിലും മറ്റും ഹിന്ദുസ്ഥാനിരാഗങ്ങള്‍ എന്ന് പേര് നല്കാമോ?
  • ഓരോ ഉപയോക്താക്കളുടെയും മനസ്സില്‍ തോന്നുന്ന ഉപവിഭാഗങ്ങളെല്ലാം രേഖപ്പെടുത്തുക. ഉപവിഭാഗങ്ങള്‍ തല്‍ക്കാലം ഈ താളില്‍ രേഖപ്പെടുത്താവുന്നതാണ്. വിക്കിപദ്ധതി താള്‍ തുടങ്ങിയാല്‍ എല്ലാം ചര്‍ച്ചയും അങ്ങോട്ടു മാറ്റാവുന്നതാണു
  • ഏറ്റവും താഴെയുള്ള കാറ്റഗറിക്ക് ബഹുവചനം ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഉദാഹരണം: ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞര്‍ , തമിഴ് ശാസ്ത്രജ്ഞര്‍

ഇതാണു തല്‍ക്കാലം മനസ്സില്‍ വന്നവ. ഇതിനെപറ്റിയുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു.--Shiju Alex|ഷിജു അലക്സ് 14:36, 2 ഒക്ടോബര്‍ 2008 (UTC)

വര്‍ഗ്ഗവൃക്ഷവുമായി ബന്ധപ്പെട്ട തുടര്‍ന്നുള്ള എല്ലാ ചര്‍ച്ചകള്‍ക്കും ഇവിടെ സന്ദര്‍ശിക്കുക: വിക്കിപീഡിയ:വിക്കിപദ്ധതി (വര്‍ഗ്ഗവൃക്ഷത്തിന്റെ രൂപീകരണം)

ഊര്‍ജം വേണോ ഊര്‍ജ്ജം മതിയോ

ര്‍ ഇനു ശേഷം അക്ഷരം ഇരട്ടിക്കേണ്ട ആവശ്യമില്ല എന്നതാണ് സ്വീകരിക്കാവുന്ന പൊതു തത്വം . സ്വര്‍ണ്ണം എന്നതിലും രണ്ട് ണ യുടെ ആവശ്യമില്ല ഒറ്റ ണ ഉപയോഗിച്ചുള്ള സ്വര്‍ണം ആണല്ലോ ഭംഗി അതുകൊണ്ടാണ് ഊര്‍ജ്ജം എന്ന വാക്കിന് ഊര്‍ജം എന്ന ഒരു ജ ഉള്ള വാക്ക് തിരഞ്ഞെടുക്കാം എന്ന് നിര്‍ദേശിക്കുന്നത്. ചില്ലക്ഷരം കഴിഞ്ഞ് ഖരാക്ഷരം (ക ച ട ത പ) മാത്രമേ ഇരട്ടിക്കേണ്ടതുള്ളൂ. ഉദാഹരണം: തര്‍ക്കം, വാര്‍ത്ത. മൂര്‍ഖന്‍ എന്നെഴുതുമ്പോള്‍ ഖ തീവൃ അക്ഷരം ആയിട്ടുകൂടി നമ്മള്‍ ഇരട്ടിപ്പിക്കാറില്ലല്ലോ. ഇത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്നെ തന്നെ ചര്‍ച്ചയായതും യോജിപ്പിലെത്തിയതുമായ വിഷയമാണ്. നീയമം ലളിതമാണ് ചില്ലിന് ശേഷം ഖരാക്ഷര മാണങ്കില്‍ (ക ച ട ത പ) ഇരട്ടിക്കണം. അതിഖരം (ഖ, ഛ, ഠ ,ഥ, ഫ), മൃദു (ഗ, ജ, ഡ, ദ, ബ), ഘോഷം (ഘ, ഝ, ഢ,ധ, ഭ), അനുനാസികം (ങ, ഞ, ണ, ന, മ) എന്നിവ വന്നാല്‍ ഇരട്ടിക്കേണ്ട. പിന്നെ ദേശാഭിമാനി പത്രം ഒരു പടിക്കൂടി കടന്ന് ഖരാക്ഷരവും ഇരട്ടിപ്പിക്കാറില്ല. ഉദാഹരണത്തിന് പാര്‍ടി. പക്ഷെ വ്യക്തിപരമായി എനിക്കിതിനോട് യോജിപ്പില്ല. പാര്‍ട്ടി എന്നാല്ലോ പറയാറ്. ഊര്‍ജം എന്നു പറയുമ്പോള്‍ ജ തീവൃമായല്ല മറിച്ച് മൃദുവായാണ് ഉച്ഛരിക്കാറുള്ളത് അതുകൊണ്ട് ഒരു ജ ഉള്ള ഊര്‍ജം സ്വീകരിക്കാമെന്ന് മാത്രം. ഇനി ഊര്‍ജത്തിന് ഊര്‍ജം പോരെങ്കില്‍ ഊര്‍ജ്ജമാക്കാം.

അതു പൊലെ തന്നെ എഞ്ചിനീയറിംഗ് എന്നാണോ എന്‍‌ജിനീയറിംഗ് എന്നാണോ സ്വീകരിക്കേണ്ടത് എന്ന സംശയവും ഉണ്ട്

--Adarshkpillai 02:43, 27 ഡിസംബര്‍ 2008 (UTC)

ഊര്‍ജ്ജം,സ്വര്‍ണ്ണം എന്നു തന്നെ വേണം എന്നാണു എന്റെ അഭിപ്രായം. അച്ചടിമലയാളം നിമിത്തം നമുക്കു നഷ്ടമായതാവണം ഈ ഇരട്ടിപ്പും --Anoopan| അനൂപന്‍ 08:32, 27 ഡിസംബര്‍ 2008 (UTC)

അല്ല മാഷെ, അച്ചടി സാങ്കേതികതയുമായി ഈ വിഷയത്തിന് ഒരു ബന്ധവുമില്ല. മലയാളം വ്യാകരണവും പ്രയോഗവുമാണ് പ്രതിപാദ്യ വിഷയം. എന്നോ എങ്ങനെയോ സംഭവിച്ച ഒരു തെറ്റ് കാലാന്തരത്തില്‍ ശരിയെന്ന തോന്നലുണ്ടാക്കിയതാണ്. പരസ്യങ്ങളില്‍ ഇപ്പോള്‍ സ്വര്‍ണക്കടകള്‍ക്ക് ഒരു ണ മാത്രമേ ഉള്ളൂ‍. സ്കൂള്‍ ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളില്‍ ഇതു പറയുന്നുണ്ട് മാത്രമല്ല, പാഠപുസ്തക നിര്‍മ്മിതിയിലും ഇതു പിന്തുടരുന്നുണ്ട്. -Adarshkpillai 11:04, 27 ഡിസംബര്‍ 2008 (UTC)

ഇരട്ടിപ്പ് വേണ്ട എന്നതു് ലിപിപരിഷ്കരണം നടപ്പിലാക്കിയതിനു ശേഷം രൂപപ്പെട്ട വാദമുഖമാണു്. എത്രത്തോളം അസംബന്ധങ്ങള്‍ ഉന്നയിക്കാം എന്നതിന്റെ മികച്ച തെളിവായി ദേശാഭിമാനി അതു് പ്രയോഗത്തില്‍ വരുത്തിക്കാണിച്ചു കൊടുക്കുകയും ചെയ്തു. ഇന്നു് ഇത്തരം വാദങ്ങള്‍ ആരും ഗൌരവമായി ഉന്നയിക്കാറില്ല എന്നാണു് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതു്. ചില്ലക്ഷരത്തിന്റെ കോഡിനു് വാദിച്ചു് ജയിച്ചതു പോലെ ഇതിലും വേണമെങ്കില്‍ ജയം നേടാവുന്നതുമാണു്.  മംഗലാട്ട്  ►സന്ദേശങ്ങള്‍ 


ലിപി പരിഷ്കരണം നടത്തിയാലും, നിയമം മൂലം ബലമായി കൊണ്ടു വരാന്‍ നോക്കിയാലും ജനം സ്വീകരിക്കില്ല എന്നുള്ളതിനു തെളിവാണു ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വക പരിഷ്കാരങ്ങള്‍ ഒക്കെ ജനങ്ങള്‍ തള്ളി കളഞ്ഞത്. ലിപി പരിഷ്കാരത്തിലൂടെ ടൈപ്പ് റൈറ്റര്‍ ലിപികള്‍ കൊണ്ടു വന്നീട്ടും ജനം അതു തള്ളി കളഞ്ഞതിന്റെ തെളിവാണു നെറ്റില്‍ അതിന്റെ ടൈപ്പ് റൈറ്റര്‍ ലിപിയുടെ പ്രചാരം. കാര്‍ത്തിക, രഘുമലയാളം, തൂലിക തുടങ്ങിയ ടൈപ്പ് റൈറ്റര്‍ ലിപികള്‍ ഇല്ലാത്തതു കൊണ്ടല്ലോ ഭൂരിപക്ഷം ഓണ്‍ ലൈന്‍ മലയാളികളും, അഞ്ജലിയുടേയും, രചനയുടേയും, മീരയുടേയും ഒക്കെ പിറകേ പോയത്. യൂണിക്കോഡിലേക്ക് മാറിയ മാതൃഭൂമി, മംഗളം എന്നീ പത്രങ്ങളും അവരുടെ പ്രെഫേര്‍ഡ് ഫോണ്ട് ആയി തെരഞ്ഞെടുത്തതും മീര ആയതിനു വേറൊരു കാരണം അന്വേഷിക്കണ്ട.

അതിനാല്‍ ഈ വക കാര്യങ്ങള്‍ ഒന്നും ആരുടെ മേലും അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല. ഭൂരിപക്ഷം പേരും സ്വര്‍ണ്ണം, ഊര്‍ജ്ജം, അദ്ധ്യാപകന്‍, പാര്‍ട്ടി എന്നൊക്കെ തന്നെയാണു എഴുതുക. സ്കൂളുകളില്‍ ഒക്കെ എന്നെയും അല്ലാതെയാണു പഠിപ്പിച്ചതെങ്കിലും ഞാന്‍ ആ വിധത്തിലുള്ള തല തിരിഞ്ഞ പരിഷാരങ്ങള്‍ പിന്തുടരാതിരിക്കാന്‍ ശ്രദ്ധിക്കുക തന്നെ ചെയ്യും. വിക്കിപീഡിയയ്ക്കു ഇതിലൊന്നും നിലപാടെടുക്കേണ്ട കാര്യമില്ല. സംവൃതോകാരത്തിന്റെ കാര്യവും അങ്ങനെ തന്നെ. ജനം ഉപയോഗിക്കുന്നത് വിക്കിപീഡിയയില്‍ സ്റ്റാന്‍ഡേര്‍ഡ് ആയിക്കൊള്ളും. അതു അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല. --Shiju Alex|ഷിജു അലക്സ് 12:12, 27 ഡിസംബര്‍ 2008 (UTC)

http://www.malayalamresourcecentre.org/Mrc/order.pdf --Anoopan| അനൂപന്‍ 12:26, 27 ഡിസംബര്‍ 2008 (UTC)
മലയാളം റിസോഴ്സിന്റെ ഓഡര്‍പിഡി‌എഫില്‍ കിടക്കുന്നത് "മലയാളത്തിലഞ്ഞൂറിലധികം ലിപികള്‍ ഉള്ളതിനാല്‍ ടൈപ്പ് റൈറ്ററില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ലിപി വെട്ടിച്ചുരുക്കിയുള്ള " പരിഷ്കാരം ആണ്‌. നമുക്ക് അങ്ങിനെ ഒരു പോരായ്മ ഇല്ലാത്തതിനാല്‍ അത് നിര്‍ബന്ധമായി പിന്തുടരേണ്ട കാര്യമില്ല. അതുപോലെ തന്നെ പരമ്പരാഗതം മാത്രമാണ്‌ ശരിയെന്നും അതു മാത്രമേ പിന്തുടരാവൂ എന്നും ബലം പിടിക്കേണ്ട. ബഹുഭൂരിഭാഗത്തിനും പ്രശ്നം തോന്നാത്തതെന്തോ അതു നമുക്കും സ്വീകരിക്കാം

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏതാനം കൊല്ലം മുമ്പത്തെ ഒരു വിജ്ഞാന കൈരളിയില്‍ ഒരു അസാമാന്യ ലിപി പരിഷ്ക്കരണ നിര്‍ദ്ദേശം കണ്ടിരുന്നു, പ്രകൃതി നിര്‍ദ്ധാരണം എന്നെഴുതണമെങ്കില്‍ പ്‌റക്‌റ്‌തി നിര്‍ധാരണം എന്നെഴുതയാല്‍ മതി എന്ന മട്ടില്‍, ടൈപ്പ് റൈറ്റര്‍ മൂത്തു നിന്നിരുന്ന സമയത്തു തന്നെ അത് തള്ളപ്പെട്ടു പോയിരുന്നു ;-)പ്രവീണ്‍:സം‌വാദം

വിജ്ഞാന കൈരളിയിലെ എല്ലാ ലേഖനങ്ങളുടേയും ഉത്തരവാദിത്വം പ്രസാധകര്‍ക്കല്ല. അവര്‍ അത് വ്യക്തമായി ഡിസ്‌ക്ലെയിമര്‍ രേഖ യില്‍ പറഞ്ഞിട്ടുണ്ടല്ലോ. എഡിറ്റോറിയലോ ഇതുമായി നടന്ന ഒരു ചര്‍ച്ചയുടെ ഭാഗമായോ ഭാഷാ ഇന്‍സ്‌റ്റിട്യൂട്ടിന്റെ അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ എഴുതുന്ന ലേഖനങ്ങളെമാത്രം അവരുടെ നയമായി കണ്ടാല്‍ മതിയാകും. പിന്നെ ‘ര്‍’ നു ശേഷം രണ്ട് ജ വേണമോ ഒരു ജ മതിയോ എന്നതായിരുന്നല്ലോ വിക്കിപീഡിയയുടെ നയരൂപീകരണ താളില്‍ ആരംഭിച്ചത്. ഷിജു പറഞ്ഞത് പോലെ ജനം ഉപയോഗിക്കുന്നതും അവര്‍ വായിക്കുന്നതും നമുക്ക് പിന്തുടരാം. ഞാന്‍ രണ്ട് ദിവസമായി മിക്ക പത്രങ്ങളും ഇതര പ്രസിദ്ധീകരണങ്ങളും പരതി നോക്കിയപ്പോള്‍ മിക്കതും ഊര്‍ജം തന്നെയാണ് പിന്തുടരുന്നത്. ഡി.സി ബുക്സിന്റെ എന്‍സൈക്ലോപീഡിയയും ഇതേ തത്വമാണ് പിന്തുടരുന്നത്. Adarshkpillai 13:03, 29 ഡിസംബര്‍ 2008 (UTC)

മോഹന്‍ലാല്‍ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക

മോഹന്‍ലാല്‍ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക എന്ന പേരില്‍ ഒരു പട്ടിക വന്നതു് കാണുമല്ലോ. ഇത്തരം പട്ടികകളുടെ കാര്യത്തിലുള്ള വിക്കി നയം എന്താണു്? നയത്തനു് വിരുദ്ധമാണു് എന്ന തോന്നലുള്ളതുനാലാണു് ചോദിക്കുന്നതു്. മുമ്പ് മലയാളം വെബ് സൈറ്റുകളുടെ പട്ടിക വരികയും അതു് നയത്തിനു് വിരുദ്ധമായതിനാല്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ടു് എന്നാണു് ഓര്‍മ്മ.

സംഭരണിയല്ല വിക്കി എന്നതാണു് അന്നു് പറഞ്ഞുകേട്ട കാര്യം എന്നും ഓര്‍ക്കുന്നുണ്ടു്. ഇപ്പോള്‍ സംഭരണിയാവാം എന്ന നിലയിലുള്ള നയം മാറ്റം ഉണ്ടായിട്ടുണ്ടോ? അങ്ങനെയെങ്കില്‍ മലയാളത്തിലേതല്ല ലോകത്തിലെ മുഴുവന്‍ നടിപ്പുകാരുടെയും പട്ടിക തയ്യാറാക്കി വിക്കിയെ സമ്പന്നമാക്കാവുന്നതാണു്.

ആര്‍ക്കും എഡിറ്റു ചെയ്യാവുന്നതും എഡിറ്റു ചെയ്യുന്നവര്‍ മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന വിജ്ഞാനകോശം എന്ന നിലയിലേക്കു് പുരോഗമിക്കുവാന്‍ ഇത്തരം പട്ടികകള്‍ പ്രയോജനപ്രദമാണു്.  മംഗലാട്ട്  ►സന്ദേശങ്ങള്‍ 

ഫലകമാക്കിയിട്ടുണ്ട് ഫലകം:മോഹന്‍ലാല്‍ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക --സാദിക്ക്‌ ഖാലിദ്‌ 16:18, 11 ഫെബ്രുവരി 2009 (UTC)[മറുപടി]

ചോദ്യം-സര്‍വ്വവിജ്ഞാനകോശം

ഉള്ളടക്കം GNU Free Documentation License 1.2 പ്രകാരം ലഭ്യം എന്നു പറയുന്ന സര്‍വ്വവിജ്ഞാനകോശത്തിലെ ഉള്ളടക്കം വിക്കിപീഡിയയ്ക്ക് ഉപയോഗിക്കാമോ? ആരെങ്കിലും ഇപ്രകാരം ഉള്ളടക്കം മലയാളം പീഡിയയില്‍ ഉപയോഗിച്ചിട്ടുണ്ടോ? സര്‍വ്വവിജ്ഞാനകോശത്തിലെ ലേഖനങ്ങള്‍ ജി എഫ് ഡി എല്‍ പ്രകാരം ലഭ്യമാക്കാന്‍ അധികാരപ്പെട്ടവര്‍ ആരാണ്? ഇക്കാര്യത്തില്‍ മുമ്പ് ഇവിടെ ചര്‍ച്ച നടന്നിട്ടുണ്ടോ? സ്പെയ്സ് എന്ന എന്‍ ജിയ്ക്ക് ഈ സംരംഭത്തില്‍ ഉള്ള റോളെന്താണ്? ഈ സംശയങ്ങളില്‍ വെളിച്ചം വീശാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ ഉപകാരം. (ഈ പ്രൊജെക്റ്റ് താള്‍ സ്ഥായിയായി സെമി പ്രൊട്ടക്റ്റ് ചെയ്തിരിക്കുന്നത് ശരിയല്ല.) Not4u 16:27, 17 മാര്‍ച്ച് 2009 (UTC)

GNU Free Documentation License 1.2 അനുസരിച്ച് സര്‍വ്വവിജ്ഞാനകോശത്തിലെ വിവരങ്ങള്‍ മലയാളം വിക്കിപീഡിയയില്‍ ഉപയോഗിക്കാം. അതിലെ വിവരങ്ങള്‍ ഉപയോഗിച്ച് ഇവിടെ പല ലേഖനങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്. --അഭി 16:49, 17 മാര്‍ച്ച് 2009 (UTC)
ഉപകാരമായി സാദിക്കേ. ഇവിടെ ചില പ്രശ്നങ്ങളുണ്ട്. മന്ത്രിയായാലും വിജ്ഞാനകൌശികന്മാരായാലും ചെയ്തിരിക്കുന്നത് ആരാന്‍റെ നായയെ പിടിച്ച് പോറ്റാന്‍ കൊടുക്കുക എന്നതാണ്. copyright എന്നത് author റുടെ intellectual property right ആണ്. ആ കോശത്തില്‍ signed articles ഉണ്ട്. അത് ജി എഫ് ഡി എല്‍ എന്നു പറഞ്ഞു റിലീസ് ചെയ്യാന്‍ മന്ത്രിക്കോ കൌശികന്മാര്‍ക്കോ അധികാരമില്ല. ചുരുക്കത്തില്‍ ഇതിന്‍റെ ജി എഫ് ഡി എല്‍ വ്യാജമാണ്. Not4u 17:37, 17 മാര്‍ച്ച് 2009 (UTC)

ഞാന്‍ മുകളില്‍പ്പറഞ്ഞത് തെറ്റാണെന്നു തോന്നുന്നു.

Who is the owner of copyright in a government work?

In the case of a government work, government shall, in the absence of any agreement to the contrary, be the first owner of the copyright therein.

ഇവിടെ കാണുന്നത്. അങ്ങനെയെങ്കില്‍ സര്‍ക്കാരിന് അത് ഇഷ്ടമുള്ള രീതിയില്‍ വിതരണം ചെയ്യാവുന്നതാണ്. Not4u 11:13, 20 മാര്‍ച്ച് 2009 (UTC)

ഒരു സംശയം കൂടെ സര്‍വ്വവിജ്ഞാനകോശത്തിലെ തെയ്യം എന്ന ലേഖനത്തിലെ ഭാഗങ്ങള്‍ മിക്കവാറും വിഷ്ണു നമ്പൂതിരിയുടെതാണ്‌. വിഷ്ണു നമ്പൂതിരി സര്‍വ്വവിജ്ഞാനകോശത്തിനു വേണ്ടി എഴുതിയതാകാന്‍ വഴിയില്ല. ജി.എഫ്.ഡി.എല്‍ ആണെന്ന ഒറ്റക്കാരണത്താല്‍ ഇതൊക്കെ വിക്കിപീഡിയയിലേക്കും കോപ്പിയടിക്കാമോ? --Anoopan| അനൂപന്‍ 12:08, 20 മാര്‍ച്ച് 2009 (UTC)
വിഷ്ണു നമ്പൂതിരിയുടെ അതേ വാക്കുകള്‍ ഉപയോഗിച്ചാലേ പ്രശ്നമുള്ളൂ. — ഈ തിരുത്തൽ നടത്തിയത് Challiyan (സംവാദംസംഭാവനകൾ)
നമ്പുതിരി കോശത്തിനുവണ്ടിയെഴുതിയല്ലെന്ന് എങ്ങനെ ഉറപ്പിക്കാം? അവര്‍ കാശുകൊടുത്ത് ആളുകളെക്കൊണ്ട് എഴുതിക്കുകയാണെന്നാണ് siep സൈറ്റില്‍നിന്നു മനസ്സിലാവുന്നത്. നമ്പുതിരിയുടെ ഏതെങ്കിലും രചന പകര്‍ത്തിയതാണെങ്കില്‍ അത് ജി ഡി എഫ് എല്‍ ആക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നു തോന്നുന്നില്ല. Not4u 18:27, 20 മാര്‍ച്ച് 2009 (UTC)

ജിഗേഷ് അഡ്മിന്‍ പദവി ദുരുപയോഗം ചെയ്യുന്നതിനെപ്പറ്റി

അഡ്മിന്‍ അബ്യൂസ് സംബന്ധമായി നയപരമായ പ്രാധാന്യമുള്ളതുകൊണ്ടാണ് miscellany യില്‍ ചേര്‍ക്കാതെ ഈ വിഷയം ഇവിടെ ഉന്നയിക്കുന്നത്. ചാറ്റിലും ഐ ആര്‍ സിയിലും റിയല്‍ ലൈഫിലുമുള്ള ചങ്ങാത്തം ഏശാതെ വസ്തുനിഷ്ഠമായി ഈ പ്രശ്നത്തെ സമീപിക്കാനാവുന്നവര്‍ അഭിപ്രായം പറയുക.

ജിഗേഷിന്‍റെ ബ്ലോക്കിങ് ലോഗ് നോക്കുക[1] ഡൈനാമിക് ഐപികളെ ദീര്‍ഘകാലത്തേക്കു ബ്ലോക്കു ചെയ്യുക എന്നത് വിക്കിപീഡിയയുടെ നയങ്ങള്‍ക്കെതിരാണ്. [2] ബ്ലോക്ക് ദൈര്‍ഘ്യം നോക്കുക. ഒരു കുഴപ്പം പിടിച്ച എഡിറ്റു നടത്തിയതിന് ആറുമാസം ബ്ലോക്കുചെയ്യുന്ന അഡ്മിന്‍‍ പീഡിയയ്ക്കു വെറും ബാധ്യതയാണ്. കടുത്ത ഈ പ്രയോഗത്തിനു കാരണം പറയാം.

  1. 18:14, 22 ജൂലൈ 2007 Jigesh (സംവാദം | സംഭാവനകള്‍) 212.107.116.248 (സംവാദം) എന്ന ഉപയോക്താവിനെ പുനഃസ്ഥാപിച്ചിരിക്കുന്നു ‎ (Leaving my decision to beurocrat Sunil)
  2. 17:18, 22 ജൂലൈ 2007 Jigesh (സംവാദം | സംഭാവനകള്‍) 212.107.116.248 (സംവാദം) നെ (അജ്ഞാത ഉപയോക്താക്കളെ മാത്രം) 1 മാസത്തേയ്ക്ക് വിക്കിപീഡിയയില്‍ തിരുത്തല്‍ നടത്തുന്നതില്‍ നിന്നും തടഞ്ഞിരിക്കുന്നു ‎ (6 month expired account)

ജിഗേഷ് ബ്ലോക്ക് ചെയ്യുകയും അതു നീക്കുകയും ചെയ്തതിന്‍റെ രണ്ട് ഇന്‍സ്റ്റന്‍സസ് ആണിവ. ജിഗേഷ് മഹാമനസ്കതകൊണ്ടല്ല ബ്ലോക്ക് നീക്കിയത്. ജിഗേഷിന്‍റെ ബ്ലോക്ക് തെറ്റാണെന്ന് കണ്‍സെന്‍സസ് ഉണ്ടായതുകൊണ്ടാണ്. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ബ്ലോക്കിങ് നയം അറിയില്ലെന്നു മാത്രമല്ല അഡ്മിന്‍ റൈറ്റ് ഉപയോഗിച്ച് തന്നിഷ്ടം കാണിക്കുകയാണ് ജിഗേഷ്. ഈ ബ്ലോക്ക് ലോഗില്‍ കാണുന്ന രണ്ട് ബ്ലോക്കുകള്‍ എന്‍റെ ഐ പിയാണ്.

  1. 12:12, 2 ജനുവരി 2008 Jigesh (സംവാദം | സംഭാവനകള്‍) 59.91.253.83 (സംവാദം) നെ (അജ്ഞാത ഉപയോക്താക്കളെ മാത്രം, അക്കൗണ്ട് സൃഷ്ടിക്കുന്നതും തടഞ്ഞിരിക്കുന്നു) 6 മാസത്തേയ്ക്ക് വിക്കിപീഡിയയില്‍ തിരുത്തല്‍ നടത്തുന്നതില്‍ നിന്നും തടഞ്ഞിരിക്കുന്നു ‎ (Inserting false information: inserting unuseful informations in talk pages)
  2. 12:18, 2 ജനുവരി 2008 Jigesh (സംവാദം | സംഭാവനകള്‍) 59.91.253.213 (സംവാദം) നെ (അജ്ഞാത ഉപയോക്താക്കളെ മാത്രം, അക്കൗണ്ട് സൃഷ്ടിക്കുന്നതും തടഞ്ഞിരിക്കുന്നു) 6 മാസത്തേയ്ക്ക് വിക്കിപീഡിയയില്‍ തിരുത്തല്‍ നടത്തുന്നതില്‍ നിന്നും തടഞ്ഞിരിക്കുന്നു ‎ (Inserting false information: അനാവശ്യസം‌വാദങ്ങള്‍ ഉണ്ടാക്കുന്നു, വീണ്ടു ഒരു പ്രശ്നം ഉണ്ടാകാതെയിര്‍ക്കാനായി)

ഇതു രണ്ടും കപടമായ ന്യായം ഉന്നയിച്ച് തനിക്കിഷ്ടമില്ലാത്ത യൂസെറെ ബ്ലോക്ക് ചെയ്തതാണ്. അതില്‍ രണ്ടാമത്തേതു നോക്കുക. "inserting false information" എന്ന സമ്മറി നോക്കുക. ഇതു വ്യാജപ്രസ്താവമാണെന്നും മനഃപൂര്‍വ്വമാണെന്നും ആ ഐ പിയുടെ എഡിറ്റു നോക്കിയാല്‍ മനസ്സിലാവും. ഇപ്പോഴീ പ്രശ്നം ഉന്നയിക്കാന്‍ കാരണം ഇന്നത്തെ ഈ ബ്ലോക്കാണ്.

  • 08:49, 24 മാര്‍ച്ച് 2009 Jigesh (സംവാദം | സംഭാവനകള്‍) 210.212.236.129 (സംവാദം) നെ (അജ്ഞാത ഉപയോക്താക്കളെ മാത്രം, അക്കൗണ്ട് സൃഷ്ടിക്കുന്നതും തടഞ്ഞിരിക്കുന്നു, യാന്ത്രികബ്ലോക്ക് ദുര്‍ബലപ്പെടുത്തിയിരിക്കുന്നു) 6 മാസത്തേയ്ക്ക് വിക്കിപീഡിയയില്‍ തിരുത്തല്‍ നടത്തുന്നതില്‍ നിന്നും തടഞ്ഞിരിക്കുന്നു ‎ (മാന്യമല്ലാത്ത പെരുമാറ്റം)

ഈ ഐ പി എന്തോ വേണ്ടാതീനം ഇന്ന് എഴുതിയെന്നു തോന്നുന്നു. (ഇതു വിലയിരുത്താനായി തത്കലാം ഈ പേജ് അണ്‍ഡിലീറ്റു ചെയ്യണമെന്നു ഞാന്‍ നിര്‍ദ്ദേശിക്കുന്നു.) പക്ഷേ ഈ ഐ പിയില്‍നിന്നു നല്ല എഡിറ്റും ഉണ്ടായിട്ടുണ്ട്. ഇതു മിക്കവാറും ഡൈനാമിക് ഐ പി ആയിരിക്കണം. ആണെങ്കിലും അല്ലെങ്കിലും ആറു മാസം ബ്ലോക്കു ചെയ്യേണ്ട ഒന്നും (ആ പേജില്‍ എന്ത് അശ്ലീലമാണ് എഴുതിയതെന്നാലും ശരി) ഉണ്ടായിട്ടില്ല. രണ്ടു വര്‍ഷം മുന്‍പ് ജിഗേഷിന്‍റെ ദുരുപയോഗം ഞാനുന്നയിച്ചപ്പോള്‍ ജിഗേഷിനു തെറ്റുപറ്റിയതാവാം എന്നു പറഞ്ഞ് എല്ലാരം ഡിഅഡ്മിന്‍ ചെയ്യാനുള്ള നിര്‍ദ്ദേശം തള്ളുകയായിരുന്നു. ഞാന്‍ പറഞ്ഞതു ശരിയായിരുന്നെന്ന് ഇപ്പോള്‍ വ്യക്തമാവുന്നു. ജിഗേഷ് policy, guidelines എന്നിവ പാലിക്കാന്‍ ഉദ്ദേശിക്കുന്നില്ല, തന്നിഷ്ടം തുടരുകയാണ്. അഡ്മിന്‍ അധികാരങ്ങള്‍ ഈ വിധം ദുരുപയോഗം ചെയ്യുന്ന ഒരു സിസോപ് വിക്കിപീഡിയയ്ക്ക് ഗുണകരമല്ല. Not4u 14:07, 24 മാര്‍ച്ച് 2009 (UTC).

ബ്ലോക്ക് 1 ദിവസമാക്കി ചുരുക്കിയിട്ടുണ്ട്. ഇതേ പറ്റിയുള്ള ജിഗേഷിന്റെ വിശദീകരണം വരുന്നതിനായി കാക്കുന്നു. ദയവായി ഇതോടൊപ്പം മറ്റു കാര്യങ്ങള്‍ കൂട്ടികുഴക്കരുതെന്ന് എല്ലാവരോടും മുങ്കൂറായി അപേക്ഷിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 14:42, 24 മാര്‍ച്ച് 2009 (UTC)
പഴയകാര്യങ്ങളിലേക്ക് എന്തായാലും ഞാനില്ല. ഞാന്‍ ചെയ്തത് പഴയ ഐ.പി. യോട് ഉള്ള ദേഷ്യം തീര്‍ക്കാനല്ല. പിന്നെ അജ്ഞാത ഉപയോക്താവിനെ മാത്രമാണ്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്. പിന്നെ തെറി കേള്‍ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്‍ ഏവര്‍ക്കും. തര്‍ക്കിക്കന്‍ ഞാന്‍ ഇല്ല. അജ്ഞാത ഐ.പി. വീണ്ടും അത് തുടരാതിരിക്കട്ടേ!--Jigesh talk 14:48, 24 മാര്‍ച്ച് 2009 (UTC)
സാദിക്ക് മ പീഡിയയിലെ മുഖ്യ അഗ്നിശമനകനാണ് (സ്വന്തം കമ്മട്ടത്തിലെ പദം). അതില്‍ തെറ്റു പറയാനും ഇല്ല. എങ്കിലും സാദിക്കേ ആദ്യം ബ്ലോക് reset ചെയ്തിട്ട് അഭിപ്രായം കാക്കുന്നത് പ്രശ്നമല്ലേ. വാസ്തവത്തില്‍ പ്രശ്നമില്ല. കാരണം ഒറ്റ നോട്ടത്തിലേ സാദിക്കിനു മനസ്സിലായി ആ ബ്ലോക്ക് തെറ്റാണെന്ന്. ഇത് കാഴ്ചയെ മറയ്ക്കുന്ന വേറൊന്നും ബാധിക്കാത്ത ആര്‍ക്കും മനസ്സിലാവും. എന്നാല്‍പ്പിന്നെ അതു തെറ്റാണെന്ന് ഇവിടെ പറയുകയും പ്രശ്നത്തെ സംബന്ധിച്ച ചര്‍ച്ചയിലേക്കു കടക്കുകയും കൂടി ചെയ്താല്‍.... Not4u 14:50, 24 മാര്‍ച്ച് 2009 (UTC)
എന്തോ പഴയതിനെ ഭയപ്പെട്ട് മിണ്ടാതിരുന്നിട്ടെന്തു കാര്യം. ജിഗേഷ് ഉന്നയിച്ച ഒരു പ്രശ്നവും സ്പര്‍ശിക്കാതെ ഒഴുക്കന്‍ മറുപടി പറഞ്ഞു നിറുത്തി. അത്ര നിസ്സാര പ്രശ്നമല്ലിത്. ജിഗേഷിന് ബ്ലോക്കിങ് പോളിസി അറിയുമോ? രണ്ടു കൊല്ലം മുമ്പ് ജിഗേഷിനു പ്രത്യേകമായി മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിച്ച ഈ കാര്യം ഇപ്പോഴും ആവര്‍ത്തിക്കുന്നതിന്‍റെ യുക്തി? എന്‍റെ രണ്ട് ഐ പി ബ്ലോക് ചെയ്തതിലെ ന്യായാന്യായം? താന്‍ ചെയ്തതു തെറ്റാണെന്ന കാര്യം ജിഗേഷ് സമ്മതിച്ചിട്ടില്ലെന്നതും ഏവരും ശ്രദ്ധിക്കേണ്ടതാണ്. പലവട്ടം ബ്ലോക്കിങ് പോളിസിയുടെ ഗുരുതരമായ ലംഘനങ്ങള്‍ നടത്തിയതിനെപ്പറ്റിയാണ് ഞാനിവിടെ പറഞ്ഞത്. Not4u 14:54, 24 മാര്‍ച്ച് 2009 (UTC)

അജ്ഞാതനെ മാത്രമല്ല ജിഗേഷ് ബ്ലോക്ക് ചെയ്തത്. “അക്കൗണ്ട് സൃഷ്ടിക്കുന്നതും തടഞ്ഞിരിക്കുന്നു“ എന്നുകൂടി ലോഗില്‍ പറയുന്നുണ്ട്. അതാ‍യത് പ്രസ്തുത ഐ.പി.യില്‍ നിന്ന് 6 മാസത്തേക്ക് അകൌണ്ട് സൃഷ്ടിക്കുവാനും സാധ്യമല്ല എന്നാണ് എനിക്കു മനസ്സിലായത്. തെറ്റാണെന്ന് കണ്ടതു കൊണ്ടാണ് ബ്ലോക്ക് ഉടന്‍ റീസെറ്റ് ചെയ്തത്, അതിനു ശബ്ദം കുറച്ചു പറയേണ്ട കാര്യമൊന്നുമില്ല. രണ്ട് വശവും കൂടി അറിയാമെന്ന് കരുതിയാണ് ജിഗേഷിനു വേണ്ടി കത്തുനിന്നത്. കൂടുതല്‍ ചര്‍ച്ചയിലേക്ക് കടക്കുവാന്‍ നയരൂപീകരണത്തിലേക്കായി വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും വെച്ചതായി കാണുന്നില്ല. പഴയതും പുതിയതുമായ ഒന്നിനെം ഭയക്കുന്നില്ല. “രണ്ടു കൊല്ലം മുമ്പ് ജിഗേഷിനു പ്രത്യേകമായി മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിച്ച ഈ കാര്യം ഇപ്പോഴും ആവര്‍ത്തിക്കുന്നതിന്‍റെ യുക്തി?“ ഈ ചോദ്യത്തിലെ ന്യായം പിടികിട്ടുന്നില്ല. --സാദിക്ക്‌ ഖാലിദ്‌ 15:12, 24 മാര്‍ച്ച് 2009 (UTC)

ഇവിടെ.

212.107.116.248-ന്റെ കാര്യത്തില്‍ ജിഗേഷ്‌ തെറ്റായ നിലപാട്‌ കൈകൊണ്ടു എന്നതില്‍ സംശയമില്ല. ചിലപ്പോള്‍ തെറ്റ്‌ പറ്റിയതായിരിക്കാം. --സാദിക്ക്‌ ഖാലിദ്‌ 08:16, 24 ജൂലൈ 2007 (UTC)

Not4u 15:25, 24 മാര്‍ച്ച് 2009 (UTC)

ജിഗേഷ് ബ്ലോക്ക് ചെയ്യാനിടയായ ഐ.പി. സൃഷ്ടിച്ച പുതിയ താള്‍ ഒരു ഭഗവത്ഗീതയും കുറെ മുലകളും ആണ്‌. ചിലപ്പോള്‍ ആ ഐ.പി വൈക്കം മുഹമ്മദ് ബഷീര്‍ എന്ന താളില്‍ നിന്നും ആ ലിങ്ക് ക്ലിക്ക് ചെയ്ത് തുടങ്ങിയതാവാം. അതിന്റെ ഉള്ളടക്കം ഇതും themmaditharam parayunnoda chette. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് ചെയ്യപ്പെടേണ്ട പ്രവൃത്തികള്‍ തന്നെ. അത് ഡൈനാമിക് ഐപികള്‍ ആണെങ്കില്‍ പോലും. പക്ഷേ ഇവിടെ ആറു മാസം എന്നത് വളരെ കൂടുതല്‍ ആണെന്നാണ്‌ എന്റെ അഭിപ്രായം. ഇനി ഇക്കാര്യത്തിലുള്ള എന്റെ സംശയങ്ങള്‍ (ഏതാണ്ട് 10 മാസമായി സീസോപ്പ് ആണെങ്കിലും ഇപ്പോഴും ഇക്കാര്യങ്ങളില്‍ വേണ്ടത്ര പരിജ്ഞാനമില്ല എന്നു തുറന്നു സമ്മതിക്കുന്നു)
  1. ഒരു ഐ.പി ഡൈനാമിക് ആണോ സ്റ്റാറ്റിക് ആണോ എന്നത് എങ്ങനെ മനസിലാക്കാം?
  2. ഏതൊക്കെ അവസരങ്ങളില്‍ എങ്ങനെയൊക്കെ ബ്ലോക്ക് ചെയ്യണം എന്നൊരു നയരേഖ മലയാളം വിക്കിപീഡിയക്കു മാത്രമായോ,അല്ലെങ്കില്‍ വിക്കിമീഡിയ പദ്ധതികള്‍ക്കു മുഴുവനായോ ഉണ്ടോ? അല്ലെങ്കില്‍ അതൊക്കെ സീസോപ്പുമാരുടെ മനോധര്‍മ്മമനുസരിച്ചാണോ ചെയ്യുന്നത്?

--Anoopan| അനൂപന്‍ 15:49, 24 മാര്‍ച്ച് 2009 (UTC)

സത്യം പറഞ്ഞാല്‍ ഇവിടെ(ജോലി സ്ഥലം) ഉണ്ടായ ഒരു പ്രശ്നമാണ് ഇതിന് കാരണം ഞാന്‍ അജ്ഞാത ഐ.പി.യെ ബ്ലോക്ക് ചെയ്യുമ്പോള്‍ ഇവിടെ നെറ്റ് വര്‍ക്ക് കട്ടാകുകയും ഞങ്ങളുടെ ലീസ്ഡ് ലൈന്‍ കട്ടാവുകയും ചെയ്തു. പിന്നെ ലൈന്‍ പുനസ്ഥാപിക്കുവാന്‍ സാധിച്ചതു രാത്രിയാണ്. അനൂപിനോട് സംസാരിച്ചിരിക്കുമ്പോളാണ് സംഭവിച്ചത്, അനൂപ് ഓര്‍ക്കുമല്ലോ. നെറ്റ് വേഗത് കുറയുകയും ഞാന്‍ പേജ് റീഫ്രഷ് ചെയ്യുകയും ആണ് ഉണ്ടായത്. അവിടെ ഞാന്‍ ഒരു ദിവസത്തേക്കാണ് ബ്ലൊക്ക് ചെയ്തത്. എങ്ങനെയോ ഒരു തെറ്റ് ബ്ലോക്ക് ചെയ്തതില്‍ ഉണ്ടാവുകയും ചെയ്തു. പിന്നെ ലൈന്‍ ശരിയയി വന്നതിനു ശേഷം ഞാന്‍ ശ്രദ്ധിക്കുമ്പോള്‍ ഈ സംവാദം കാണുകയും ചെയ്തു. ഈ ഒരു കാര്യത്തിന് ഇത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയതുമില്ല. നല്ല ജോലിതിരക്കില്‍ നിന്നാണ് ഞാന്‍ വിക്കിയില്‍ വരുന്നത്. ഞാന്‍ വേറേയൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല.

ഒരു ഐ.പി ഡൈനാമിക് ആണോ സ്റ്റാറ്റിക് ആണോ എന്നത് എങ്ങനെ മനസിലാക്കാം?

പൊതുവെ എല്ലാ ഐ എസ് പികളൂം ഡൈനാമിക്ക് ഐ.പിയാണ് ഉപയോഗിക്കുന്നത്. ഒരു പ്രത്യേക ഐപി റേഞ്ച് അവര്‍ക്ക് ഉണ്ടാകും എന്നാലും ഒരു ബ്രോഡ്ബാന്‍ഡ് ഡൈനാമിക്ക് ഐപി മിക്കാവാറും പെട്ടന്ന പെട്ടന്ന് മാറുകില്ല. ഒരു ദിവസമെങ്കിലും ആ ഐ.പി. അവര്‍ക്ക് സ്വന്തമായിരിക്കും. കട്ടാക്കാതെ ഉപയോഗിക്കുകയാണെങ്കില്‍ കട്ട് ചെയ്യുന്നത് വരെ(ദിവസങ്ങളോളം അല്ലെങ്കില്‍ മാസങ്ങളോളം). പിന്നെ ഞാന്‍ ഉപയോഗിക്കുന്നത് ലീസ്ഡ് ലൈന്‍ ആണ് ഈ ഐ.പി. ഒരിക്കലും മാറുകയില്ല. അത് സ്റ്റാറ്റിക്ക് ആണ്. ലീസ്ഡ് ലൈനിന്റെ ഉടമസ്തന്റെ പേര് whois ഉണ്ടാകും. ഡൈനാമിക്കിന്റെ whois നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍ ആയിരിക്കും. ഇത്രയാണ് എന്റെ 5 കൊല്ലത്തെ നെറ്റ് വര്‍ക്ക് പരിചയംകൊണ്ടുള്ള അറിവ്.--Jigesh talk 05:29, 25 മാര്‍ച്ച് 2009 (UTC)

  • ജിഗേഷ് തെറ്റുചെയ്തെന്നു സമ്മതിക്കുമെന്നു ഞാന്‍ കരുതുന്നില്ല. ഇവിടെ ജിഗേഷ് പറയുന്നത് അവാസ്തവമാണെന്നു വ്യക്തം. ഒരു ദിവസത്തെ ബ്ലോക്കാണ് ഉദ്ദേശിച്ചതെങ്കില്‍ മുകളിലെ പരസ്പരബന്ധമില്ലാത്ത പ്രസ്താവത്തില്‍ അതു പറയുമായിരുന്നു. സംഭവിച്ചുകഴിഞ്ഞതിനുശേഷമുള്ള ന്യായീകരണം മാത്രമാണിത്. ഒരു മാസത്തില്‍ക്കുറഞ്ഞ ബ്ലോക്കുകളൊന്നും നടത്താത്ത ജിഗേഷ് ഇതുമാത്രം ഒരു ദിവസത്തേക്കു നടത്തിയപ്പോഴേക്കും ലീസ്ഡ് ലൈന്‍ ഫെയിലായിയെന്നും റിഫ്രെഷ് ചെയ്തപ്പോള്‍ അറിയാതെ ഒരു ദിവസം ഒരു മാസമായിപ്പോയിയെന്നുമൊക്കെ പറയുമ്പോള്‍ ജിഗേഷ് മറ്റാളുകളുടെ സാമാന്യബുദ്ധിയെപ്പറ്റി എന്തുവിചാരിക്കുന്നു എന്നു വ്യക്തമാവുന്നുണ്ട്. എന്‍റെ രണ്ട് ഐപി വ്യാജമായ കാരണം പറഞ്ഞ് ആറു മാസത്തേക്കു വിലക്കിയതിനെപ്പറ്റി ജിഗേഷിന് ഒന്നും പറയാനില്ല. ആനുഷംഗികമായി പറയുകയാണ്, അഞ്ചുവര്‍ഷത്തെ നെറ്റ്വര്‍ക്ക് പരിജ്ഞാനമുള്ള ജിഗേഷ് ഈ ഐപി ആറു മാസത്തേക്കല്ല ആറു കൊല്ലത്തേക്കു വിലക്കിയാലും കാലിക്കറ്റര്‍ക്കോ, കാലിപ്സോക്കോ, Not4u വിനോ ഒരു ചുക്കും വരാനില്ലെന്നും മറിച്ച് അതേ റെയിഞ്ച് ഉപയോഗിക്കുന്ന നൂറു കണക്കിനാളുകളില്‍ ആരെങ്കിലും പീഡിയ എഡിറ്റു ചെയ്യാനോ എക്കൌണ്ട് ഉണ്ടാക്കാനോ നോക്കിയാല്‍ ബ്ലോക്ക് ചെയ്തതായി കണ്ട് ആശയക്കുഴപ്പം അനുഭവിച്ചിട്ടുണ്ടാവാമെന്നും മനസ്സിലാക്കിയിട്ടില്ലെങ്കില്‍ അതു പരിഹാസ്യമാണ്. ജിഗേഷ് ചെയ്തതു തെറ്റാണ്. ഒറ്റ നോട്ടത്തില്‍തന്നെ മനസ്സിലാവുന്ന ഇക്കാര്യം തിരിച്ചറിഞ്ഞ ഒരു കേറ്റ് അതു റിവേര്‍ടു ചെയ്തുകഴിഞ്ഞു. (ഈ കേറ്റ് സ്വന്തം ബ്ലോക്കിങ് ലോഗ് ഒന്നു നോക്കുകയും അതില്‍ റീസെറ്റു ചെയ്യാനുള്ളതു ചെയ്യുകയും ചെയ്യുന്നത് ഉചിതമാവും.) പക്ഷേ ചെയ്തതു തെറ്റാണെന്നു ജിഗേഷ് സമ്മതിക്കില്ല. പോരാത്തതിനു ആളുകളുടെ സാമാന്യബുദ്ധിയെ ചോദ്യംചെയ്യുംവിധം ബാലിശമായ നുണ പറയുകയും ചെയ്യും. ഞാന്‍ ജിഗേഷിനോടു നിര്‍ദ്ദേശിക്കുക, അഡ്മിന്‍ സ്ഥാനം ഒഴിയാനാണ്. കാരണം ജിഗേഷ് അതിനു കൊള്ളില്ല. അതാണ് ഈ ത്രെഡില്‍ വ്യക്തമായ ഒരു കാര്യം. Not4u 15:33, 25 മാര്‍ച്ച് 2009 (UTC)
ഒട്ടകപ്പക്ഷികളെപ്പോലെയാണോ മലയാളം പീഡിയര്‍? ജിഗേഷ് നുണ പറഞ്ഞില്ലെന്ന് ആര്‍ക്കും പറയാനാവില്ല. ആരെങ്കിലും പറയുമെന്നു ജിഗേഷ് ഉദ്ദേശിച്ചിട്ടുമുണ്ടാവില്ല. കാരണം കാര്യങ്ങള്‍ ചാറ്റിലും മറ്റുമായി offwiki നിശ്ചയിക്കപ്പെടുമ്പോള്‍ ജിഗേഷ് എന്തിനാണ് കുലുങ്ങുന്നത്. പിന്നെ ഇതൊക്കെ ഒരു കോഴിക്കോട്ടുകാരന്‍റെ മാത്രം പ്രശ്നങ്ങള്‍. മിണ്ടാതിരുന്നാല്‍ മതി താനേ കെട്ടോളും. ജ്യോതിസ് എന്ന കക്ഷി ഒരു താള്‍ പ്രൊട്ടക്റ്റ് ചെയ്തതിനെപ്പറ്റി ഞാന്‍ ചോദിച്ചു. കുറച്ചു ദിവസത്തേക്ക് ആ ദേഹത്തെ കണ്ടതേയില്ല. (പ്രൊട്ടക്റ്റ് ചെയ്തത് ഒരു തട്ടിപ്പു സൈറ്റിന്‍റെ തട്ടിപ്പ് വെളിവാക്കുന്നത് സഹിക്കാഞ്ഞ്.) ഞാന്‍ എന്‍റെ ടോക് പേജ് എഡിറ്റു ചെയ്തത് വേറൊരു കക്ഷി അണ്‍ഡു ചെയ്തു. എന്തിനെന്നു ചോദിച്ചു, മിണ്ടിയില്ല. മൌനം ഭൂഷണം. Not4u 16:38, 28 മാര്‍ച്ച് 2009 (UTC)

അനൂപന്‍ അഡ്മിന്‍ പദവി ദുരുപയോഗം ചെയ്യുന്നതിനെപ്പറ്റി

  • ഇത് നോക്കുക ഇതിലൂം ധാരാളം ബ്ലോക്കുകള്‍ അനാവശ്യമാണ് അനൂപനും അഡ്മിന്‍ പദവി ദുരുപയോഗം ചെയ്യുന്നു

ഉദാ: 10:03, 19 സെപ്റ്റംബര്‍ 2008 Anoopan (സംവാദം | സംഭാവനകള്‍) Davis Mathews (സംവാദം | സംഭാവനകള്‍) നെ (അക്കൗണ്ട് സൃഷ്ടിക്കുന്നതും തടഞ്ഞിരിക്കുന്നു) 1 ആഴ്ചത്തേയ്ക്ക് വിക്കിപീഡിയയില്‍ തിരുത്തല്‍ നടത്തുന്നതില്‍ നിന്നും തടഞ്ഞിരിക്കുന്നു ‎ (തെറ്റായ വിവരങ്ങള്‍ ചേര്‍ക്കുക)

അനൂപന്റെ അഭിപ്രായങ്ങള്‍ എതിര്‍ത്തു (എന്ന മഹാപരാധം ചെയ്തു ) എന്നത് ഒഴിവാക്കിയാല്‍

ഇതിന് അനൂപന്‍ മറുപടിപറയണം-- ലീ 2©©8 /††← 17:12, 25 മാര്‍ച്ച് 2009 (UTC)

ആഗോള ബോട്ടുകള്‍ (Global bots)

ആഗോള ബോട്ടുകള്‍ക്ക് മലയാളം വിക്കിയില്‍ പ്രത്യേക ‍അനുവാദം കൂടാതെതന്നെ പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുവദിക്കാം എന്ന നിര്‍ദേശം വയ്ക്കുന്നു. ആഗോള ബോട്ടുകള്‍ അഥവാ Global Botsനെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ താള്‍ നോക്കുക. ചുരുക്കത്തില്‍ പറഞ്ഞാല്‍ മെറ്റായില്‍ ലഭിക്കുന്ന അപേക്ഷകളിന്മേല്‍ വാസ്തവികത പരിശോധിച്ച് ഉറപ്പിച്ച യന്ത്രങ്ങള്‍ക്കുമാത്രമാണ്‌‌ ആഗോള ബോട്ട് പദവി നല്‍കുന്നത്. അതുപോലെ ആഗോളബോട്ട് നയപ്രകാരം ഇവ മലയാളം വിക്കിയില്‍ അന്തര്‍വിക്കി കണ്ണികള്‍ ശരിയാക്കലും ഇരട്ട തിരിച്ചുവിടലുകള്‍ ശരിയാക്കലും മാത്രമേ ഇവയ്ക്ക് ചെയ്യാന്‍ പാടുള്ളൂ.

യുക്തമായ കാരണങ്ങള്‍ സഹിതം ആരും എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് മലയാളം വിക്കിയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നതാണ്‌. (For Stewards: It is proposed that Global Bots be permitted in Malayalam Wikipedia. If there is no objection within two weeks, the proposal will be incorporated as a policy of malayalam wikipedia) --ജേക്കബ് 20:29, 28 മാര്‍ച്ച് 2009 (UTC)

  • അനുകൂലിക്കുന്നു --അഭി 01:06, 29 മാര്‍ച്ച് 2009 (UTC)

ഒരു പ്രദേശത്തെക്കുറിച്ചുള്ള ലേഖനത്തിന്മേലുള്ള നയം

കേരളത്തിലെ സ്ഥലങ്ങളെ പറ്റി ലേഖനം സൃഷ്ടിക്കുമ്പോള്‍ ഒരു നയം രൂപീകരിക്കുന്നതിനേക്കുള്ള നിര്‍ദ്ദേശമാണിത്. ഒരു പ്രദേശത്തെക്കുറിച്ചുള്ള ലേഖനം വരുമ്പോള്‍ ,ആ പ്രദേശത്തിന്‌ കേരളത്തിലെ മറ്റു ഗ്രാമങ്ങള്‍ക്കൊന്നുമില്ലാത്ത പ്രത്യേകതകള്‍ ഒന്നുമില്ലെങ്കില്‍ അവയെ അതാത് ഗ്രാമപഞ്ചായത്ത് താളുകളില്‍ ലയിപ്പിക്കണം. ഇതുവഴി കേരളത്തിലെ .... ജില്ലയിലെ ഒരു ഗ്രാമമാണ്‌ .... പ്രകൃതി സുന്ദരമായ ഒരു ഗ്രാമമാണ്‌ .... ഈ ഗ്രാമത്തിലെ മിക്ക ജനങ്ങളും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു തുടങ്ങിയ തരത്തിലുള്ള ലേഖനങ്ങള്‍ ഒഴിവാക്കാം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ ആരായുന്നു--Anoopan| അനൂപന്‍ 15:29, 7 ഏപ്രില്‍ 2009 (UTC)

വിക്കിപീഡിയ കടലാസു വിജ്ഞാനകോശമല്ല. ലേഖനങ്ങളുടെ എണ്ണത്തിനു പരിധിയില്ല. കേരളത്തിലെ ഏതു ഗ്രാമവും മലയാളം പീഡിയയെ സംബന്ധിച്ചിടത്തോളം നോട്ടബ്‌ള്‍ തന്നെ. ഇന്ന ജില്ലയില്‍ ഇന്ന താലൂക്കിലെ ഇന്ന ദേശം എന്നു പറയുന്നതുപോലും പ്രസക്തം. സുന്ദരമാണ്, പ്രകൃതിഭംഗിയുണ്ട് എന്നൊക്കെ പറയുന്നത് മിക്കപ്പോഴും വെറും അഭിപ്രായമാവാം. അത്തരം പ്രസ്താവങ്ങള്‍ verifiable അല്ലെങ്കില്‍ നീക്കുക. Not4u 17:05, 7 ഏപ്രില്‍ 2009 (UTC)