വിക്കിപീഡിയ:പഞ്ചായത്ത് (പലവക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
പലവക വിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

Languages in censuses[തിരുത്തുക]

Hello, Dear wikipedians. I invite you to edit and improve this article and to add information about your and other country.--Kaiyr (സംവാദം) 11:07, 31 ഒക്ടോബർ 2014 (UTC)

വലിപ്പം ആണൊ വലുപ്പം ആണൊ ശരി ?[തിരുത്തുക]

വലിപ്പം ആണൊ വലുപ്പം ആണൊ ശരി ?—ഈ തിരുത്തൽ നടത്തിയത് Sahirshah (സം‌വാദംസംഭാവനകൾ)

വലിപ്പം --Jairodz (സംവാദം) 18:06, 25 ജൂൺ 2012 (UTC)

അങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റുമോ? തിരഞ്ഞെടുപ്പ്/തെരഞ്ഞെടുപ്പ് പോലെ പല സ്പെല്ലിങ്ങ് ഉള്ള ഒരു വാക്കല്ലേ ഇതും?--ഷിജു അലക്സ് (സംവാദം) 04:04, 26 ജൂൺ 2012 (UTC)

വലുപ്പം ആണെന്ന് എന്റെ മലയാളം ടീച്ചർ പറഞ്ഞിട്ടുണ്ട്. വേറെ തെളിവൊന്നും ഇല്ല. --അൽഫാസ് എസ് ടിസംവാദം 13:05, 24 ജൂലൈ 2012 (UTC)

വലുപ്പം ആണ് (ഞാൻ) ഉപയോഗിക്കാറുള്ളത്. വലിയത്->വലുത്->വലുപ്പം --Vssun (സംവാദം) 02:55, 25 ജൂലൈ 2012 (UTC)

തെക്കുള്ളവർക്ക് വലിപ്പം ചേരും,വടക്കുള്ളവർക്ക് വലുപ്പവും.നിരുക്തി നോക്കിയാൽ വലുപ്പമാണ് ചേരുന്നത്(വലു്-ആണ് ധാതു) ബിനു (സംവാദം) 05:44, 6 ഒക്ടോബർ 2012 (UTC)

വേണ്ടലിസം (vandalism)[തിരുത്തുക]

ഇവിടെ വേണ്ടലിസം കാണാനേ ഇല്ല. വേണ്ടലിസം ഒരു ശല്യമാണെങ്കിലും വേണ്ടലിസത്തിന്റെ പൂർണ അഭാവവും പരിശോധിക്കേണ്ട ഒരു കാര്യമാണ്. ഇത് രണ്ട് കാരണങ്ങൾ കൊണ്ടാവാം.

  • മലയാളികൾ പൊതുവെ ഭയങ്കര മര്യാദക്കാരും സിവിൿ സെൻസ് ഉള്ളവരുമാണ് .
  • ഇവിടെ വരുന്നത് കൂടുതലും എഡിറ്റർ മാർ മാത്രമാണ് വായനക്കാർ ഒട്ടും ഇല്ല. ഒരു പക്ഷെ വിജ്ജാനകോശം ഉപയോഗിക്കാൻ പ്രവണത ഉള്ള മലയാളികൾ കൂടുതലും ബ്രിട്ടാനിക്ക, ഇംഗ്ലീഷ് വിക്കിപ്പീഡിയ എന്നിത്യാദികളായിരിക്കും ഉപയോഗിക്കുന്നത്.

അപ്പൊ പിന്നെ ഈ കഷ്ടപ്പെടുന്നതൊക്കെ വെറുതെയാണോ ? Sahir 12:01, 13 ഒക്ടോബർ 2012 (UTC) രണ്ടാമതു പറഞ്ഞതാകും കാരണം;എന്നുകരുതി നിരാശവേണ്ട. ഒരുനാൾ വരും-- --ബിനു (സംവാദം) 12:14, 13 ഒക്ടോബർ 2012 (UTC)

പേജ് വ്യൂ സ്റ്റാറ്റ്സ് ഉള്ള ഒരു സൈറ്റ് കണ്ടു. http://www.medianama.com/2011/12/223-wikipedia-indic-language-stats-43-5-million-pageviews-in-oct-2011-131-mobile-growth-yoy/ ഇത് ശരിയാണെങ്കിൽ മോശമല്ലാത്ത പേജ് വ്യൂ ഉണ്ട്. Sahir 12:22, 13 ഒക്ടോബർ 2012 (UTC)

മലയാളം വിക്കിപീഡിയയിൽ ആവശ്യമുള്ളത്ര വേണ്ടലിസം തൽക്കാലം ഇല്ലാത്തതിൽ അതിശയിക്കാനൊന്നുമില്ല. ധാരാളം ആളുകൾ ഗൂഗിൾ സെർച്ച് വഴി എത്തി പേജുകളിൽ വെറുതെ എത്തിപ്പെടുകയോ അവ വായിക്കുകയോ ചെയ്യുന്നുണ്ടാവാം. അതിൽ മലയാളം യുണികോഡ് ടൈപ്പു ചെയ്തു കയറ്റാനറിയുന്നവരോ അങ്ങനെ തിരുത്താൻ പറ്റുമെന്നറിയുന്നവരോ കുറവായിരിക്കാം. അഥവാ അങ്ങനെയുള്ളവരിൽ തന്നെ നല്ലൊരു വിഭാഗം (കമ്പ്യൂട്ടറിൽ മലയാളം ഉപയോഗിക്കാൻ ക്ലേശിച്ചു പഠിച്ചവർ / അത്തരം സുഹൃദ്‌വലയങ്ങളിലൂടെ മലയാളം വൃത്തങ്ങളിൽ എത്തിപ്പെട്ടവർ) വിക്കിപീഡിയ എന്ന പ്രസ്ഥാനത്തെ ആദരിക്കുന്നവരോ വേണ്ടലിസം നടത്തിയാൽ തന്നെ അവയ്ക്കു് അധികം നിലനിൽപ്പില്ലെന്നു കരുതുന്നവരോ ആവാം. കൂടാതെ, ഐ.പി. അഡ്രസ്സ് കാണപ്പെടും എന്നുള്ളതുകൊണ്ടു് വേറെ വല്ല പുലിവാലുമുണ്ടാവുമോ എന്നും നല്ലൊരു വിഭാഗം വാണ്ടലിസ്റ്റുകൾ പേടിക്കുന്നുണ്ടാവാം. :)

വേണ്ടലിസം ഒട്ടുമില്ലെന്നു പറഞ്ഞുകൂടാ. പക്ഷേ, വിക്കിപീഡിയയ്ക്കുവേണ്ടി സ്വന്തം ഊണും ഉറക്കവും പോലും ഉപേക്ഷിച്ചുകൊണ്ടു ജീവിക്കുന്ന ചില അഡ്മിനുകൾ അത്തരം കീടബാധകൾ ഉടനെത്തന്നെ നീക്കം ചെയ്യുന്നതു കാണാറുണ്ടു്. വിശ്വപ്രഭ ViswaPrabha Talk 23:26, 28 ഡിസംബർ 2012 (UTC)

മലയാളം സർവ്വകലാശാല വൈസ് ചാൻസലർ കെ. ജയകുമാറുമായുള്ള കൂടിക്കാഴ്ച[തിരുത്തുക]

നവംബർ രണ്ടാം വാരം തിരുവനന്തപുരത്ത് പോകേണ്ടി വന്നപ്പോൾ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ കെ. ജയകുമാറുമായുള്ള കൂടിക്കാഴ്ച തരപ്പെടുമോ എന്ന് ശ്രമിച്ചിരുന്നു. പലർ വഴിയായി അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ കിട്ടി. അദ്ദേഹത്തെ വിളിച്ചപ്പോൾ മലയാളം വിക്കിപീഡിയയിൽ പ്രവർത്തിക്കുന്ന ആളാണെന്ന് പറഞ്ഞപ്പോൾ തന്നെ അദ്ദെഹം കൂടിക്കാഴ്ചക്ക് സമ്മതം തന്നു. അദ്ദേഹം തന്നെ മാസ്കറ്റ് ഹൊട്ടലിന്റെ ലോബിയിൽ വെച്ച് കാണാം എന്ന് നിർദ്ദേശിക്കുകയും ചെയ്തു.


ഞാൻ 10 പണിയൊടെ മാസ്കറ്റ് ഹോട്ടലിലിൽ എത്തി. അദ്ദേഹം മറ്റൊരു പ്രധാന മീറ്റിങ്ങിനു പുറപ്പെട്ട വഴിക്ക് മാസ്കറ്റ് ഹോട്ടലിൽ വന്നു. ഞങ്ങൾ ലോബിയിൽ വെച്ച് കണ്ടു. അദ്ദേഹത്തെ കണ്ടപ്പോൾ ചന്ദനലേപ സുഗന്ധം എന്ന ഗാനമാണ് എന്റ മനസ്സിലൂടെ പൊയത്. പക്ഷെ അദ്ദേഹത്തിന്റെ സമയം വളരെ വിലപ്പെട്ടതായതിനാൽ ആ വിധ കാര്യങ്ങളെ കുറിച്ച് സംസാരിച്ച് സമയം കളയാൻ ഞാൻ നിന്നില്ല. അദ്ദേഹത്തിനു വളരെ തിരക്കുതന്നെയാണ്. മലയാളം സർവ്വകലാശാല. ശബരിമല സ്പെഷ്യൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് ഞാൻ കൂടെയുണ്ടായിരുന്ന 45 മിനിറ്റിനുള്ളിൽ തന്നെ കുറഞ്ഞത് 4-5 ഫോൺ കോളെങ്കിലും അദ്ദേഹത്തിനു വന്നു. അതിനാൽ തന്നെ മറ്റ് കുശലാന്വേഷണങ്ങൾക്ക് ഞാൻ തുനിഞ്ഞില്ല.

ചെറിയ പരിചപ്പെടുത്തലിനു ശേഷം ഞാൻ നേരിട്ട് മലയാളം വിക്കി സംരംഭങ്ങൾ പരിചയപ്പെടുത്താൻ ആരംഭിച്ചു. എന്റെ ലാപ്‌ടൊപ്പിൽ നിന്നു തന്നെ നേരിട്ട് സംഗതികൾ അദ്ദേഹത്തെ കാണിക്കുകയായിരുന്നു ചെയ്തത്.

മലയാളം വിക്കിപീഡിയയെ കുറിച്ച് പറഞ്ഞപ്പോൾ മറ്റ് ഇന്ത്യൻ വിക്കിപീഡിയകളുമായി താരതമ്യം ചെയ്യുമ്പോൾ വിവിധ ഗുണനിലവാരമാനകങ്ങളിൽ മലയാളം മുൻപന്തിയിൽ നിൻക്കുന്ന കാര്യം അദ്ദെഹം കെട്ടിട്ടുണ്ട് എന്ന് സൂചിപ്പിച്ചു. ഒപ്പം മലയാളം വിക്കിപീഡിയയ്ക് പ്രതിമാസം 25 ലക്ഷത്തിനടുത്ത് പേജ് വ്യൂ ഉണ്ട് എന്ന കാര്യവും അദ്ദേഹത്തിനറിയാം എന്നത് എന്നെ അത്ഭുതപ്പെടുത്തി.

ഗ്രന്ഥശാലയെ പരിചയപ്പെടുത്തിയത് അത്യധികം സന്തൊഷത്തൊടെയാണ് അദ്ദേഹം കേട്ടത്. ഇതിനകം അതിൽ ചെർത്ത കൃതികളുടെ പട്ടിക കാണിച്ചപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു. ഒപ്പം തന്നെ ഒരിക്കൽ സേർച്ച് വഴി ഗ്രന്ഥശാലയിലെ ധർമ്മരാജ എന്ന കൃതിയിൽ എത്തപ്പെട്ട കാര്യം അദ്ദെഹം സൂചിപ്പിച്ചു (അദ്ദേഹം അതിനായി ഉപയോഗിച്ച തിരച്ചിൽ പദം ഊഹിച്ചു ഞാനും അത്ഭുതപ്പെട്ടു). ഒപ്പം ഗ്രന്ഥശാലയിൽ ചേർക്കാവുന്ന കൃതികളുടെ ലൈസൻസിനെ കുറിച്ച് സംസാരിച്ചപ്പോൾ, ജീവിച്ചിരിക്കുന്നവരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കിയാൽ വിക്കിഗ്രന്ഥശാലയിൽ ചെർക്കാമല്ലോ എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. (അദ്ദേഹത്തിന്റെ ഏതെങ്കിലും കൃതി അങ്ങനെ മാറ്റാമോ എന്ന് ചൊദിക്കണം എന്നുണ്ടായിരുന്നു :))

അതേ പോലെ വിക്കിനിഘണ്ടുവിൽ ബഹുഭാഷകളുടെ ഉപയോഗവും അദ്ദേഹത്തെ ആകർഷിച്ചു.

വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കി നിഘണ്ടു, വിക്കിചൊല്ലുകൾ, വിക്കിപാഠശാല, ഇനി തുടങ്ങാനിരിക്കുന്ന മലയാളം വിക്കി വോയേജ് ഇതിനെകുറിച്ചൊകെയും മലയാളത്തിൽ അതിന്റെ പ്രാധാന്യവും അദ്ദേഹത്തിനു മനസ്സിലായി.

എനിക്ക് ലഭിച്ച മുക്കാൽമണിക്കൂർ സമയം ഉപയൊഗിച്ച് വിവിധ മലയാളം വിക്കിസംരംഭങ്ങളുടെ ചെറിയ ഒരു ആമുഖം കൊടുക്കാൻ ഞാൻ ശ്രമിച്ചു. ഒപ്പം പുതുതായി തുടങ്ങുന്ന മലയാളം സർവ്വകലാശാലയുടെ വിവിധ പ്രവർത്തങ്ങളിൽ എവിടെയൊക്കെ മലയാളം വിക്കിസംരംഭങ്ങളെ ഉൾപ്പെത്താൻ സാധിക്കുമെന്ന് നോക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

അതിനുശെഷം രണ്ട് മൂന്നു തവണ ഫൊണിലും മെയിൽ വഴിയും ബന്ധപ്പെട്ടിട്ടുണ്ട്. പത്താം വാർഷികത്തിനു 23നു എറണാകുളത്ത് പങ്കെടുക്കാൻ ശ്രമിക്കാം എന്ന് അതിനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ പറഞ്ഞിരുന്നു.

അദ്ദേഹവുമായി ഇതിനകം സംസാരിച്ചതിൽ നിന്നും മറ്റും മനസ്സിലാകുന്നത് കെ. ജയകുമാറിനു മലയാളം വിക്കിസംരംഭങ്ങളെകുറിച്ചുള്ള പ്രാഥമികമായ അറിവൊക്കെയുണ്ട് എന്നാണ്. ഇനി അത് അടുത്ത തലത്തിലേക്കും സഹകരണത്തിലേക്കും കൊണ്ടു പോകേണ്ടത് എറണാകുളത്ത് 23നു അദ്ദേഹവുമായി നടക്കുന്ന കൂടിക്കാഴ്ചകളിൽ ആണ്. അതിനു എറണാകുളത്ത് അദ്ദെഹവുമായി സംവദിക്കുന്നവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഓഫ്: കൂടിക്കാഴ്ച ഒക്കെ കഴിഞ്ഞപ്പോൾ ഒരു കാര്യത്തിൽ മാത്രം എനിക്ക് നിരാശ തോന്നി. അത്രയ്ക്ക് അടുത്ത്കിട്ടിയിട്ടും അദ്ദേഹത്തിന്റെ ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല. മലയാളം വിക്കിപീഡിയയിലെ കെ. ജയകുമാർ എന്ന ലേഖനത്തിൽ ഇപ്പോഴും അദ്ദേഹത്തിന്റെ ചിത്രമില്ല. അത് എന്റെ ഭാഗത്ത് നിന്ന് വന്ന ഒരു വീഴ്ച ആയി പോയി. --ഷിജു അലക്സ് (സംവാദം) 10:55, 16 ഡിസംബർ 2012 (UTC)

It was great Shiju. I appreciate you for your sincere efforts.--Raveendrankp (സംവാദം) 03:00, 9 ഫെബ്രുവരി 2013 (UTC)

പുതിയ ഉപയോക്താക്കൾ[തിരുത്തുക]

വൈതൽ മല എന്ന ലേഖനത്തിൽ വിക്കിപീഡിയ അഡ്മിനായ റോജിപാല നടത്തിയ ഇടപെടലുകൾ പുതിയ ഉപയോക്താക്കളെ വിക്കിപീഡിയയിൽ നിന്നും അകറ്റി നിർത്തുന്നതിലേക്ക് എത്തിക്കും എന്നു ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. അതിനു റോജി എനിക്കു നൽകിയ മറൂപടി അത്ര ആശാവഹമായി തോന്നിയില്ല; മാത്രമല്ല അതല്പം നിരുത്തരവാദപരമായിപ്പോയി എന്ന ആക്ഷേപമുണ്ട്. കാരണം റോജി വിക്കിപീഡിയയുടെ ഒരു കാര്യനിർവ്വാഹകനാണ് , പത്താം വാർഷികം പ്രമാണിച്ച് മാക്സിമം ആൾക്കാരെ വിക്കിയിലേക്ക് ആകർഷിക്കാനായി ശ്രമിക്കുന്ന വേളയിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതും. ഒരു പുതിയ ഉപയോക്താവ് എങ്ങനെയൊക്കെയാണ് വിക്കിപീഡിയയിൽ തിരുത്തൽ വരുത്തുക എന്ന് ഇത്രയും പ്രവൃത്തിപരിചയമുള്ള റോജിക്ക് ആലോചിക്കാവുന്നതേയുള്ളൂ, പകരം അവരെ പുതിയ ഉപയോക്താവ് എന്ന നിലയിൽ കാണാനാവില്ല എന്നു പറയുന്നത് തികഞ്ഞ കാടത്തമായി കരുതുന്നു. ഇത് വിക്കിപീഡിയയെ മുന്നോട്ടല്ല, പിന്നോട്ടാണു നടത്തുക. മാത്രമല്ല എഴുതാപുറങ്ങൾ വായിച്ച് അനർത്ഥങ്ങൾ കണ്ടെത്തുകയാണ് റോജി എന്റെ സംവാദത്താളിൽ ചെയ്തതും. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:39, 24 ഡിസംബർ 2012 (UTC)

പുതിയ ഉപയോക്താക്കളുടെ തിരുത്തലുകൾ പുതുമുഖ ലേഖനം എന്ന രീതിയിൽ തന്നെയാണ് കാണേണ്ടത്. രാജേഷിന്റെ അഭിപ്രായം റോജിയുടെ സംവാദ താലിൽ നിന്നും മനസ്സിലായിട്ടുണ്ട്. പക്ഷേ റോജിയുടെ അഭിപ്രായം അല്പം ബാലിശമല്ലേ എന്നു തോന്നുന്നു. കാരണം ഇവിടെ ഇന്ന് സജീവമായി പലരും നിലനിൽക്കുന്നത് അവർ വിക്കിപീഡിയർ ആയ സമയത്ത് - അതായത് തീർത്തും പുതുമുഖങ്ങൾ- ഉണ്ടായിരുന്ന സജീവ വിക്കിപീഡിയരുടെ ആത്മാർത്ഥതയും സ്നേഹവും ഒക്കെ കൊണ്ടുതന്നെയാണ്. റോജി വന്നപ്പോഴും ആരും ഇത്തരം ബാലിശമായ കമന്റുകൾ /തിരുത്തൽ യുദ്ധങ്ങൾ താങ്കൾ തുടങ്ങിയ താളിൽ നടത്തിക്കാണില്ല. അങ്ങനെ താങ്കളേ ഒരു പുതുമുഖമായി കണക്കാക്കാൻ കഴിയില്ല; താങ്കളുടെ തിരുത്തലുകൾ റിവർട്ടു ചെയ്യുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ താങ്കളും ഇവിടെ സജീവമാകുമായിരുന്നില്ല. അതുകൊണ്ട് കഴിവതും പുതുമുഖങ്ങളോട് അനുഭാവപൂർവ്വം ഇടപെടുക. കാരണം നമ്മൾ ജനങ്ങളെ വിക്കിമീഡിയയിലേയ്ക്ക് ആകർഷിക്കാൻ അനേകം പരിപാടികൾ -സംഗമോത്സവം, പഠനശിബിരം, വാർഷികം, മലയാളം വിക്കിമീഡിയയേ സ്നേഹിക്കുന്നു തുടങ്ങിയ പരിപാടികൾ - നടത്തിവരികയാണ്. പക്ഷേ അങ്ങനെ കാര്യങ്ങൾ ചെയ്തിട്ടും ഇതിലേയ്ക്ക് വരുന്ന വ്യക്തികൾ വളരെ കുറവാണ്. ആ കുറഞ്ഞ എണ്ണത്തിലുള്ള വ്യക്തികളുടെ പ്രവർത്തനങ്ങളെ ഒരു കാര്യനിർവ്വാഹകന്റെ പ്രവർത്തനങ്ങളായി താരതമ്യം ചെയ്ത് വിക്കിപീഡിയയിൽ നിന്നും അകറ്റരുത്..--സുഗീഷ് (സംവാദം) 11:50, 24 ഡിസംബർ 2012 (UTC)
പുതിയ ഉപയോക്താവിനോട് ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് ആദ്യം വ്യക്തമാക്കുക?--റോജി പാലാ (സംവാദം) 13:05, 24 ഡിസംബർ 2012 (UTC)
വൈതൽ മലയുടെ താളിൽ റോജിയുടെ തിരുത്തുകളിൽ തെറ്റൊന്നും കാണുന്നില്ല. സംവാദത്താളിലെ പരാമർശങ്ങളാണ് രാജേഷ് ചൂണ്ടിക്കാണിച്ചതെന്ന് കരുതുന്നു. സംവാദത്തിൽ തലക്കെട്ടിനെക്കുറിച്ചുള്ള ഭാഗത്തുള്ള റോജിയുടെ ചില അഭിപ്രായങ്ങളിൽ സൗമ്യത വരുത്തേണ്ടതുണ്ടെന്ന് വ്യക്തിപരമായ അഭിപ്രായമുണ്ടെങ്കിലും അത് നിർബന്ധിക്കാനാവില്ല. (ഉദാഹരണത്തിന് പ്രായോഗികം!!! എന്നെഴുതി നിർത്തുന്നതിനുപകരം കുറച്ചുകൂടി വിശദമായ മറുപടിയായിരിക്കാം ഞാൻ എഴുതുമായിരുന്നത്). മൊത്തത്തിൽ ഫലദായകമായ സംവാദത്താളാണതെന്നും കരുതുന്നു. --Vssun (സംവാദം) 17:00, 24 ഡിസംബർ 2012 (UTC)
താളിൽ ഞാൻ എഴുതിയ കാര്യത്തിനു അനൂപൻ തെളിവു ആവശ്യപ്പെട്ടപ്പോൾ ഞാൻ നൽകി. അതിനെ റസിമാൻ വീണ്ടും ചോദ്യം ചെയ്തപ്പോൾ രാജേഷ്‌ ഒടയഞ്ചാൽ നൽകിയ കമന്റ് എനിക്കിഷ്ടപ്പെട്ടില്ല (കമന്റ്:ഹ ഹ ഹ!). ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞാൽ മറുപടി ഒരു കളിയാക്കൽ ശൈലിയിലാണ് എനിക്കു മനസിലായത്. അതുകൊണ്ടാണ് എന്നോടു ചോദിച്ചതിന് അങ്ങനെ മറുപടി പറയേണ്ടിവന്നത്. കാര്യനിർവ്വാഹകനും സാധാരണ ഉപയോക്താവു തന്നെയാണ്. പുതിയ ഉപയോക്താവിനോട് എനിക്കൊരു വൈരാഗ്യവും ഇല്ല. വൈതൽമലയുടെ താളിൽ ചെടിയെക്കുറിച്ചും ഐതിഹ്യത്തെക്കുറിച്ചും ഞാൻ പുസ്തകത്തിൽ വായിച്ച് എഴുതിയതാണ്. പ്രതിഫലം പ്രതീക്ഷിച്ചല്ല ഇവിടെ ആരും പ്രവർത്തിക്കുന്നതെന്നു പ്രത്യേകം വ്യക്തമാക്കണ്ടല്ലോ? വിഷയത്തെക്കുറിച്ചുള്ള മറുപടി സംവാദം:വൈതൽ മല എന്ന താളിൽ നൽകാം.--റോജി പാലാ (സംവാദം) 05:14, 26 ഡിസംബർ 2012 (UTC)
മാർച്ചിനു മുമ്പ് നടന്ന സംവാദങ്ങൾ നോക്കിയിട്ടോ, അതിന്റെ നാൾവഴിയിൽ ആരൊക്കെ തിരുത്തിയിട്ടുണ്ട്, ആരൊക്കെ അവലംബം കൊടുത്തിട്ടുണ്ട് എന്നൊന്നും നോക്കിയല്ല ഞാൻ ചിരിച്ചതും കമന്റിട്ടതും, വെറുതേ ഒരു നൊസ്റ്റാൾജിയയെ അവലംബമായി കൊടുത്തത് റസിമാൻ ചൂണ്ടിക്കാണിച്ചപ്പോൾ അതിനുള്ള മറുപടിയായിട്ടാണു ഞാനവിടെ പറഞ്ഞത്. അവലംബം റോജിയാണ് അവിടെ കൊടുത്തത് എന്നു ഞാനറിഞ്ഞിരുന്നില്ല. റോജിയെ കളിയാക്കാനായി എഴുതിയതാണെന്ന തോന്നലൊക്കെ ഒരുതരം കോമ്പ്ലക്സാണ്... എനിക്ക് റോജിയെ ഒരുതരത്തിലും പരിചയമില്ല, അങ്ങനെയുള്ള ഒരാളെ വ്യക്തിപരമായി കളിയാക്കേണ്ട കാര്യവുമില്ല. ഇത്തരം തിരുത്തുകൾ പുതിയ ഉപയോക്താവ് എന്ന നിലയിൽ എനിക്കു കാണാൻ സാധിക്കില്ല എന്ന റോജിയുടെ പിടിവാശി ശരിയല്ല, അതുപോലെ പുതിയ എഡിറ്റേർസിനെ ലേഖനം എഴുതി മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഫലകങ്ങൾ ചേർക്കുന്ന എർപ്പാടും, റീഡയറക്റ്റ് ചെയ്യുന്ന റോജിക്കുണ്ട്, മുകളിൽ പറഞ്ഞതു പോലുള്ള ദാർഷ്ട്യം നിറഞ്ഞ മറൂപടി പറയുന്ന ഏർപ്പാടും ഞാൻ ശ്രദ്ധിച്ചിരുന്നു. ഇതൊക്കെ ഒന്നു ചൂണ്ടിക്കാണിക്കണമെന്നുണ്ടായിരുന്നു. പുതിയ എഴുത്തുകാർ വിക്കിപീഡിയയിൽ എങ്ങനെ പെരുമാറണമെന്നാണ് റോജി പറയുന്നത്? അവർ പലരീതിയിലും എഡിറ്റ് ചെയ്തെന്നു വരും, അതിനെ നയത്തിൽ സമീപിച്ച് അവരെ തിരുത്തുകയാണു വേണ്ടത്. അല്ലാതെ ഞാൻ വലിയ അഡ്മിനിസ്ട്രേറ്ററാണെന്ന ധിക്കാരത്തിൽ പെരുമാറുന്നത് ഭൂഷണമല്ല. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:47, 26 ഡിസംബർ 2012 (UTC)
കുറ്റപ്പെടുത്താൻ എല്ലാവർക്കും വളരെ എളുപ്പമാണ്! കാര്യനിർവാഹകനാണെന്ന അഹങ്കാരമാണെങ്കിൽ എനിക്കീ സ്ഥാനം ആവശ്യമേയില്ല. ഒരു തവണ ഉപേഷിച്ചതാണ്. സുനിൽ ജോണിനോട് സ്ഥാനം ഏൽക്കാൻ അഭ്യർത്ഥിച്ചപ്പോൾ ജോണിനു സമയക്കുറവാണെന്നു പറഞ്ഞതിനാലാണ് ഞാൻ വീണ്ടും സ്വയം ഏറ്റെടുത്തത്. പിന്നെ താങ്കൾ ചിരിച്ചത് നാൾവഴികണ്ടാണോ എന്ന് എനിക്കറിയാൻ വഴിയില്ല. പുതിയ ഉപയോക്താവ് എന്ന നിലയിൽ എനിക്കു കാണാൻ സാധിക്കില്ല എന്നു ഞാൻ താങ്കളോട് മാത്രമായി പറഞ്ഞതാണ്. പുതിയ ഉപയോക്താവിനോട് ഞാൻ പറഞ്ഞിട്ടില്ല. പുതിയ ഉപയോക്താക്കളോടുള്ള എന്റെ പെരുമാറ്റം താങ്കൾ അടച്ചുപറയാതെ ഒരു കണക്കു പറഞ്ഞാൽ നന്നാകും. ഒപ്പം പുതിയ ഉപയോക്താവാണ് ഒരു താളിൽ തെറ്റായ വിവരമോ മറ്റോ ചേർക്കുന്നതെങ്കിൽ ഞാൻ എന്തു ചെയ്യണം അദ്ദേഹം തിരുത്ത് പഠിക്കുവാണെന്നു കരുതി ലേഖനത്തെ വെറുതെ വിടണോ? പിന്നെ ഇതിനായി ഒരു ഫയലിൽ ലേഖനത്തിന്റെ പേരും ദിവസവും സൂക്ഷിച്ചു വയ്ക്കണോ? അതോ ഓർത്തുവയ്ക്കാൻ വേറെ വഴിയുണ്ടോ? ലേഖനം പഴയ പടിയാക്കാൻ എന്താ പിന്നെ ചെയ്യേണ്ടത്? പുതിയ എത്ര ഉപയോക്താക്കളെ താങ്കൾ സഹായിച്ചുവെന്ന് ഒരു വർഷത്തെ കണക്കു നോക്കിയാൽ ഇവിടെ കാണാം. തല്ലുപിടിച്ച് സമയം കളയുന്ന നേരം ഒരു പുതിയ ഉപയോക്താവിനെയെങ്കിലും സഹായിക്കാൻ ശ്രമിച്ചാൽ വിക്കിക്കതൊരു മുതൽക്കൂട്ടാകും. ഞാൻ അഡ്മിൻ സ്ഥാനം ഉപേക്ഷിക്കണമെങ്കിലോ ഇവിടെ നിന്ന് രാജി വയ്ക്കണമെങ്കിലോ എന്റെ സംവാദതാളിൽ കുറിപ്പിട്ടാൽ മതി. എന്റെ ഉപയോക്തൃതാളിൽ നിന്നും കാര്യനിർവാഹകൻ എന്ന വർഗ്ഗം ഒഴിവാക്കിയിട്ടുണ്ട് ഇനി, അഡ്മിൻ പദവി എടുത്തുകളയാൻ കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ കുറിപ്പിട്ടാലും മതി.--റോജി പാലാ (സംവാദം) 10:15, 26 ഡിസംബർ 2012 (UTC)

"അതുപോലെ പുതിയ എഡിറ്റേർസിനെ ലേഖനം എഴുതി മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഫലകങ്ങൾ ചേർക്കുന്ന എർപ്പാടും, റീഡയറക്റ്റ് ചെയ്യുന്ന റോജിക്കുണ്ട്," - ഇത് തികച്ചും തെറ്റായ ആരോപണമാണെന്നാണ് എന്റെ അഭിപ്രായം. പുതിയ ഉപയോക്താക്കളുടെ ലേഖനങ്ങളിൽ പരിപാലനഫലകങ്ങൾ ചേർത്ത് അവരെ പേടിപ്പിക്കാതിരിക്കാൻ വർഗ്ഗം:പുതുമുഖലേഖനം എന്ന വർഗ്ഗം ചേർക്കുന്ന രീതിയാണ് അനുവർത്തിച്ചുവരുന്നത്. --Vssun (സംവാദം) 18:09, 26 ഡിസംബർ 2012 (UTC)

റോജി കാര്യങ്ങൾ ശരിയായി മനസ്സിലാക്കിയിട്ടുണ്ട് എന്നു കരുതാൻ വയ്യ. താങ്കളുടെ പ്രവർത്തിയെ മോശമായി ഇവിടെ ആരും കാണുന്നുമില്ല. എന്നിരുന്നാലും ഒരു പുതിയ ഉപയോക്താവിന്റെ തിരുത്തലിനെ അങ്ങനെ കാണാൻ കഴിയില്ല എന്ന താങ്കളുടെ മറുപടിയെയാണ് ഇവിടെ പരാമർശിച്ചത്. അതിനു പകരമായി മറ്റൊരാളുടെ സംഭാവനകളോ തിരുത്തലുകളോ ചൂണ്ടിക്കാണിക്കേണ്ടുന്ന ആവശ്യവുമില്ല. ഇവിടെ ആർക്കും ആരെയും ഒന്നിനും നിർബന്ധിക്കാനാവില്ല. അവർ സ്വയം ചെയ്യുകയാണ് നല്ലത്. കൂടാതെ റോജിയുടെ ഇത്രയും നാളത്തെ സംഭാവനകളിൽ ഇതുവരെ താങ്കളെ ബുദ്ധിമുട്ടിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന തരത്തിൽ ആരും തന്നെ പെരുമാറിയിട്ടില്ല. താങ്കളൂടെ ഇതുവരെയുള്ള സംഭാവനകൾ ആരും തന്നെ കുറച്ചു കാണുന്നുമില്ല. പക്ഷേ താങ്കളെ ഇത്രയും കാര്യങ്ങൾ ബോധിപ്പിച്ചതിന് കാര്യ നിർവ്വാഹകൻ എന്ന വർഗ്ഗം നീക്കം ചെയ്താലോ കാര്യനിർവ്വാഹക സ്ഥാനം തന്നെ രാജി വച്ചാലോ ആർക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന കാര്യം കൂടി സൂചിപ്പിക്കുന്നു. ഒരാൾ പോയാൽ വേറൊരാൾ .. അത്രമാത്രം.. എന്നിരുന്നാലും ഒന്നു ശ്രദ്ധിക്കണം എന്നു ആർക്കും ആരോടും പറയാൻ പറ്റില്ല എന്നു പറഞ്ഞാൽ ഭാവിയിൽ ഓരോ കാര്യത്തിലും അല്പം ബുദ്ധിമുട്ടുണ്ടാക്കും എന്നു തന്നെ കരുതുന്നു. ആനന്ദപ്രദമായ തിരുത്തൽ ആശംസിച്ചുകൊണ്ട് സസ്നേഹം,--സുഗീഷ് (സംവാദം) 20:41, 26 ഡിസംബർ 2012 (UTC)
സുനിലു പറയുന്നതു കണ്ടാൽ തോന്നും ആകപ്പാടെ ഒമ്പതു ലേഖനങ്ങളേ പുതുമുഖങ്ങളുടെതായിട്ട് വന്നിട്ടുള്ളൂ എന്ന്.

float സുഗീഷ്, -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 00:20, 27 ഡിസംബർ 2012 (UTC)

അങ്ങനെയല്ല. പുതുമുഖലേഖനം എന്ന വർഗ്ഗം ചേർക്കപ്പെടുന്ന ലേഖനങ്ങൾ, ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ റിവ്യൂ ചെയ്യുകയും ആവശ്യമനുസരിച്ച് പരിപാലനഫലകങ്ങൾ ചേർക്കുകയുമാണ് പതിവ്. നേരിട്ട്, പരിപാലനഫലകങ്ങൾ പുതുമുഖങ്ങളുടെ ലേഖനങ്ങളിൽ ചേർക്കാറില്ലെന്നാണ് സൂചിപ്പിച്ചത്.
കാര്യനിർവാഹകരുടെ പ്രവർത്തനങ്ങൾ ഇത്തരത്തിൽ വിലയിരുത്തുന്നത്, പദ്ധതിക്ക് വളരെ ഗുണകരമാണ്. മെറ്റയിലെ സ്റ്റീവാഡുകളെ വർഷാവർഷം വിലയിരുത്തുന്ന പോലെ എന്തെങ്കിലും ഇവിടെയും ഉള്ളത് നന്നായിരിക്കും. തങ്ങളുടെ പ്രവർത്തനങ്ങളിലെ പോരായ്മകൾ പരിഹരിക്കാൻ അത് ഗുണം ചെയ്യും. പ്രവർത്തനത്തിലെ പോരായ്മകളെന്തെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ വികാരവിവശനാകുന്നതിനുപകരം വസ്തുതകൾകൊണ്ടും പ്രവൃത്തികൊണ്ടും അവയെ ഖണ്ഡിക്കാൻ ശ്രമിക്കുകയാണ് കാര്യനിർവാഹകൻ ചെയ്യേണ്ടത്. --Vssun (സംവാദം) 03:06, 27 ഡിസംബർ 2012 (UTC)
ഹ ഹ ഹ! :) എന്റെ എഡിറ്റിങ് കൗണ്ടുകൾ കാണിച്ച് റോജി അവയെ ഖണ്ഡിക്കാൻ ശ്രമിച്ചതു കണ്ടു... അതും ഒരു വസ്തുതയായിരുന്നല്ലോ! (ഇതിലുള്ള സ്മൈലി റോജിയെ കളിയാക്കിയതല്ല സുനിലിനെ കളിയാക്കിയതാണ്) -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:16, 27 ഡിസംബർ 2012 (UTC)

@സുഗീഷ്. ഒരു പുതിയ ഉപയോക്താവിന്റെ തിരുത്തലിനെ അങ്ങനെ കാണാൻ കഴിയില്ല എന്നതിനു രാജേഷിനു ഞാൻ മറുപടി നൽകിക്കഴിഞ്ഞു. (പുതിയ ഉപയോക്താവിനോട് ഞാൻ അങ്ങനെ പറഞ്ഞെങ്കിൽ മാത്രം താങ്കൾ വീണ്ടും ആവർത്തിച്ചാൽ മതി) മുകളിലെ സംവാദം മുഴുവൻ വായിക്കാതെ വെറുതെ തലയിടല്ലേ. ഇവിടെ ആർക്കും ആരെയും ഒന്നിനും നിർബന്ധിക്കാനാവില്ല. എന്നും താങ്കൾ തന്നെ പറഞ്ഞുകഴിഞ്ഞു. തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ എന്ന പദ്ധതിയിൽ നിന്നും താങ്കൾ വഴക്കിട്ടു പോന്ന കാര്യം മറന്നിട്ടില്ലല്ലോ അല്ലേ? ഇവിടെ ആർക്കും ആരെയും ഒന്നിനും നിർബന്ധിക്കാനാവില്ല എന്നത് ആവർത്തിക്കുന്നു.

ഞാൻ രാജിവെച്ചാൽ സെർവർ അടിച്ചുപോകുമൊന്നുമില്ലായിരിക്കും. ഞാൻ പറഞ്ഞത് എന്റെ പ്രവർത്തി ശരിയല്ലെങ്കിൽ അതാവശ്യപ്പെടാമെന്നാണ്. അല്ലാതെ വെറുതെ കാടുകയറിയിട്ട് കാര്യമില്ല. കാര്യനിർവാഹകൻ എന്ന വർഗ്ഗം ഒഴിവാക്കിയത് രാജേഷ് പറഞ്ഞതുപോലെ പുതിയ ഉപയോക്താവ് എന്റെ ഉപയോക്തൃതാളിലെ കാര്യനിർവാഹകൻ എന്ന വർഗ്ഗം കണ്ട് ഭയപ്പെടേണ്ട എന്നു കരുതിയാണ്.

സുനിലു പറയുന്നതു കണ്ടാൽ തോന്നും ആകപ്പാടെ ഒമ്പതു ലേഖനങ്ങളേ പുതുമുഖങ്ങളുടെതായിട്ട് വന്നിട്ടുള്ളൂ എന്ന്. ഞങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ധാരണയില്ലാഞ്ഞിട്ടാണ് ഇത് നിങ്ങൾക്ക് പറയേണ്ടിവന്നത് അതിനു സഹതാപം മാത്രം.

റോജി കാര്യങ്ങൾ ശരിയായി മനസ്സിലാക്കിയിട്ടുണ്ട് എന്നു കരുതാൻ വയ്യ. എന്റെ കമന്റുകൾക്കു മറുപടി നൽകാതെ വീണ്ടും അതുതന്നെ ആവർത്തിക്കുന്നു. ഒപ്പം പുതിയ ഉപയോക്താവാണ് ഒരു താളിൽ തെറ്റായ വിവരമോ മറ്റോ ചേർക്കുന്നതെങ്കിൽ ഞാൻ എന്തു ചെയ്യണം അദ്ദേഹം തിരുത്ത് പഠിക്കുവാണെന്നു കരുതി ലേഖനത്തെ വെറുതെ വിടണോ? പിന്നെ ഇതിനായി ഒരു ഫയലിൽ ലേഖനത്തിന്റെ പേരും ദിവസവും സൂക്ഷിച്ചു വയ്ക്കണോ? അതോ ഓർത്തുവയ്ക്കാൻ വേറെ വഴിയുണ്ടോ? ലേഖനം പഴയ പടിയാക്കാൻ എന്താ പിന്നെ ചെയ്യേണ്ടത്? ഇതിനും മറുപടി ലഭിച്ചില്ല. ഇതിപ്പോ തിന്നുകയുമില്ല ഒട്ടു തീറ്റിക്കുകയുമില്ല.--റോജി പാലാ (സംവാദം) 05:13, 27 ഡിസംബർ 2012 (UTC)

വാക്യങ്ങൾ അടർത്തിമാറ്റി അതുമിതും പറഞ്ഞു വെറുതേ കലഹിക്കേണ്ടതില്ല, ലേഖനങ്ങൾ പുതിയ പേജിൽ ഇട്ട് സൂക്ഷിച്ചുവെയ്ക്കുകയോ ഡേറ്റ് ഓർത്തു വെക്കുകയോ മൊബൈലിൽ റിമൻഡർ വെയ്ക്കുകയോ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും നൂതന വഴികൾ ആലോചിക്കുകയോ ആവാം - അതിനാണിവിടെ പഞ്ചായത്തും പാർലിമെന്റും ഒക്കെ. ഈ നിഷേധഭാവം കളഞ്ഞ് അല്പം സൗമ്യനായിക്കൂടേ റോജീ? -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:24, 27 ഡിസംബർ 2012 (UTC)
ഞാൻ പുതിയ ഉപയോക്താവിനോട് എന്തു തെറ്റാണ് ചെയ്തതെന്ന് ഇതു വരെ വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. --റോജി പാലാ (സംവാദം) 05:27, 27 ഡിസംബർ 2012 (UTC)
പുതിയ ഉപയോക്താക്കളോട് സംസാരിക്കുമ്പോൾ അല്പം മയത്തിലും സ്നേഹത്തിലും ആവാം, പുതിയ ലേഖനത്തിൽ അവരുടെ എഡിറ്റിങ് കഴിയുന്നതുവരെ (ഒരു അഞ്ചുമിനിറ്റെങ്കിലും) കാത്തിരിക്കുക, എഡിറ്റിങിൽ തെറ്റായവിവരങ്ങളാണ് വരുന്നതെങ്കിൽ അതവരെ കൊണ്ടുതന്നെ തിരുത്തിച്ചാൽ അവരിലുളവാകുന്ന നിഷേധചിന്ത മാറും. ഷാജിയുടെ കാര്യത്തിൽ അത് റോജിക്ക് മനസ്സിലാവുമെന്നു കരുതുന്നു. പിന്നെ ചർച്ചകളിൽ റോജി കാണിക്കുന്ന ഈ മനോഭാവവും ഒന്നു മയപ്പെടുത്തി സൗഹൃദപരമാക്കുക. ഞാനൊരു സ്മൈലി ഇവിടെ ഇട്ടോട്ടെ?ആല്ലെങ്കിൽ വേണ്ട!! - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:42, 27 ഡിസംബർ 2012 (UTC)


സുനിലിന്, പുതുമുഖലേഖനം എന്ന വർഗ്ഗം ചേർക്കപ്പെടുന്ന ലേഖനങ്ങൾ, ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ റിവ്യൂ ചെയ്യുകയും ആവശ്യമനുസരിച്ച് പരിപാലനഫലകങ്ങൾ ചേർക്കുകയുമാണ് പതിവ്. നേരിട്ട്, പരിപാലനഫലകങ്ങൾ പുതുമുഖങ്ങളുടെ ലേഖനങ്ങളിൽ ചേർക്കാറില്ലെന്നാണ് സൂചിപ്പിച്ചത്. ഇങ്ങനെതന്നെയാണോ നടക്കുന്നത് എന്ന് ഒന്നുകൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും. പിന്നെ ഒരു കാര്യം കൂടി; പ്രവർത്തിയിൽ ഇത്തരം പിശകുകൾ വരുന്നുണ്ടോ എന്നത് ഓരോ സീസോപ്പും ബ്യൂറോക്രാറ്റും സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. അപ്പോൾ ഇത്രയ്ക്ക് വിവാരം തോന്നാൻ ഇടവരില്ല എന്നു കരുതുന്നു.

റോജിക്ക്, മറുപടി അക്കമിട്ടു നൽകുന്നു.
  1. @സുഗീഷ്. ഒരു പുതിയ ഉപയോക്താവിന്റെ തിരുത്തലിനെ അങ്ങനെ കാണാൻ കഴിയില്ല എന്നതിനു രാജേഷിനു ഞാൻ മറുപടി നൽകിക്കഴിഞ്ഞു. (പുതിയ ഉപയോക്താവിനോട് ഞാൻ അങ്ങനെ പറഞ്ഞെങ്കിൽ മാത്രം താങ്കൾ വീണ്ടും ആവർത്തിച്ചാൽ മതി) താങ്കൾക്ക് അത് രാജേഷിനോട് മാത്രമായി പറയുവാനായിരുന്നെങ്കിൽ വിക്കിപീഡിയയിൽ ഇമെയിൽ സൗകര്യം ഉണ്ടല്ലോ? അതു വഴി നൽകിയാൽ മതിയാകുമായിരുന്നു. അതല്ല സംവാദതാളിലാണ് നൽകുന്നതെങ്കിൽ അത് ആരൊക്കെ കാണണം എന്നു തീരുമാനിക്കാൻ താങ്കൾക്ക് തത്കാലം കഴിയില്ല. കാരണം ഉപയോക്താവിന്റെ താൾ ഉൾപ്പെടുന്ന എല്ലാ സംഗതികളും എല്ലാവർക്കും കാണാൻ കഴിയും. എന്നിരുന്നാലും ചില പ്രത്യേക താളുകൾ ബ്യൂറോക്രാറ്റുകൾക്കു സിസോപ്പുകൾക്കുമായി മാത്രം കാണുന്നതിനും സാധിക്കും. മാത്രവുമല്ല താങ്കൾ പറഞ്ഞതിൽ പ്രകാരം ആണ് വിക്കിമീഡിയ പ്രവർത്തിക്കുന്നത് എങ്കിൽ ഒരു ഉപയോക്താവിനാവശ്യമുള്ള സഹായം എന്റെ താളിൽ വന്നില്ല എന്ന കാരണത്താൽ എനിക്ക് നൽകാതിരിക്കാൻ കഴിയുമല്ലോ? അത് വിക്കിപീഡിയയുടേ കീഴ്വഴക്കങ്ങൾക്ക് യോജിച്ച നടപടി അല്ല എന്നു കൂടി അറിയിക്കുന്നു.
  2. മുകളിലെ സംവാദം മുഴുവൻ വായിക്കാതെ വെറുതെ തലയിടല്ലേ. അതിനുള്ള മറുപടി അടുത്ത വരിയിൽ താങ്കൾ തന്നെ നൽകിയിട്ടുണ്ട്.
  3. തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ എന്ന പദ്ധതിയിൽ നിന്നും താങ്കൾ വഴക്കിട്ടു പോന്ന കാര്യം മറന്നിട്ടില്ലല്ലോ അല്ലേ? ഇതെന്താ എന്നെ വിക്കിപീഡിയയിൽ നിന്നും ആട്ടിയിറക്കി എന്ന ഒരു ധ്വനിയുണ്ടല്ലോ ഈ വാചകങ്ങളിൽ. അങ്ങനെ ഞാൻ മാറി നിന്നിട്ടുണ്ട് എന്നതിനാൽ തന്നെ അതിനുശേഷം ഇതുവരെ ഒരു ചിത്രത്തിനു പോലും ഞാൻ വോട്ടു ചെയ്തില്ലല്ലോ?? പിന്നെ ഒരു കാര്യം കൂടി പറയേണ്ടുന്ന കാര്യങ്ങൾ പറയേണ്ടുന്ന സ്ഥലത്ത് അവരവരുടെ സ്ഥിതിക്കനുസരിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ നൽകിയതിനാൽ രണ്ട് മാസക്കാലം ഞാൻ വിക്കിപീഡിയയിൽ നിന്നും മാത്രം പുറത്തായിട്ടുമുണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങളിൽ ഞാൻ തത്കാലം ചെല്ലുന്നില്ല എന്നതാണ് എന്റെ കൃത്യമായ മറുപടി.
  4. പുതിയ ഉപയോക്താവാണ് ഒരു താളിൽ തെറ്റായ വിവരമോ മറ്റോ ചേർക്കുന്നതെങ്കിൽ ഞാൻ എന്തു ചെയ്യണം അദ്ദേഹം തിരുത്ത് പഠിക്കുവാണെന്നു കരുതി ലേഖനത്തെ വെറുതെ വിടണോ? പിന്നെ ഇതിനായി ഒരു ഫയലിൽ ലേഖനത്തിന്റെ പേരും ദിവസവും സൂക്ഷിച്ചു വയ്ക്കണോ? അതോ ഓർത്തുവയ്ക്കാൻ വേറെ വഴിയുണ്ടോ? ലേഖനം പഴയ പടിയാക്കാൻ എന്താ പിന്നെ ചെയ്യേണ്ടത്? ഇതിനു കൃത്യാമായ മറുപടി കാത്തിരിക്കുക എന്നതു തന്നെയാണ്. ഒരു ഉദാഹരണം ഇതിന്റെ തുടക്കം നോക്കുക. അതായത് ഒരു പുതിയ ഉപയോക്താവ ഒരു ലേഖനം നിർമ്മിക്കുമ്പോൾ അത് അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ സമയം നൽകുക. അവരും തിരുത്തൽ വരുത്തട്ടെ. അതല്ല അതു നീക്കം ചെയ്യണം അല്ലെങ്കിൽ പെട്ടെൻനു തന്നെ മാറ്റം വരുത്തണം എന്നൊക്കെ നിർബന്ധമാണെങ്കിൽ ആ ഉപയോക്താവിന്റെ സംവാദതാലിൽ ഒരു കുറിപ്പു നൽകുക. അതിന്റെ മറുപടി അദ്ദേഹം ഓൺലൈനിൽ ഉണ്ടെങ്കിൽ അവിടെ തന്നെ ലഭിക്കും. അതിനനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോകുക.
  5. ഇതിപ്പോ തിന്നുകയുമില്ല ഒട്ടു തീറ്റിക്കുകയുമില്ല. ഇതിപ്പോ തിന്നുന്നവരല്ലേ തീരുമാനിക്കുന്നത് ഞാൻ എന്തു തിന്നണം എന്നത്. വല്ലവനും തിന്നുകൊണ്ടിരുക്കുന്ന പാത്രത്തിൽ നിന്നും തന്നെ കൈയ്യിട്ടു വാരണമോ എന്ന കാര്യം കൂടി അതിനോടനുബന്ധിച്ച് ഓർക്കുക.
രാജേഷിന്, ലേഖനങ്ങൾ പുതിയ പേജിൽ ഇട്ട് സൂക്ഷിച്ചുവെയ്ക്കുകയോ ഇതിനുള്ള ഒറ്റവഴിയാണ് പുതുഖലേഖനം എന്ന വർഗ്ഗം. ഇപ്പോൾ വർഗ്ഗം ചേർക്കുന്നത് താൾ തിരുത്തി അല്ല എന്നു ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ പുതിയ ഉപയോക്താവിന്റെ തിരുത്തലുകളെ ബാധിക്കാറില്ല എന്നു തന്നെ കരുതുന്നു.
  1. ഞാൻ പുതിയ ഉപയോക്താവിനോട് എന്തു തെറ്റാണ് ചെയ്തതെന്ന് ഇതു വരെ വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. ഇതിനുള്ള മറുപടിയാണ് മുകളിൽ നൽകിയിരിക്കുന്നത്. ഇതൊരു പാതകമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അല്പം കൂടി ശ്രദ്ധിക്കുക എന്നു മാത്രം.. എന്നിട്ടും മനസ്സിലായില്ല എങ്കിൽ .... താങ്കൾക്ക് ഇഷ്ടമുള്ളത് ചെയ്യാം. സസ്നേഹം,--സുഗീഷ് (സംവാദം) 19:46, 27 ഡിസംബർ 2012 (UTC)


"സുനിലിന്, പുതുമുഖലേഖനം എന്ന വർഗ്ഗം ചേർക്കപ്പെടുന്ന ലേഖനങ്ങൾ, ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ റിവ്യൂ ചെയ്യുകയും ആവശ്യമനുസരിച്ച് പരിപാലനഫലകങ്ങൾ ചേർക്കുകയുമാണ് പതിവ്. നേരിട്ട്, പരിപാലനഫലകങ്ങൾ പുതുമുഖങ്ങളുടെ ലേഖനങ്ങളിൽ ചേർക്കാറില്ലെന്നാണ് സൂചിപ്പിച്ചത്. ഇങ്ങനെതന്നെയാണോ നടക്കുന്നത് എന്ന് ഒന്നുകൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും." - അല്ലാത്തവ ചൂണ്ടിക്കാണിക്കാനഭ്യർത്ഥിക്കുന്നു. പോരായ്മകളെന്തെങ്കിലുമുണ്ടെങ്കിൽ തിരുത്താൻ തയാറാണ്.
നിലവിലുള്ള ലേഖനത്തിൽ പുതുമുഖം നടത്തുന്ന, തികച്ചും ഒഴിവാക്കേണ്ടുന്ന തിരുത്തുകളെ കാത്തിരിക്കാതെ അപ്പോൾത്തന്നെ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. പുതുമുഖം വീണ്ടും മാറ്റത്തിനു ശ്രമിക്കുകയാണെങ്കിൽ സംവാദം താളിലൂടെ ബന്ധപ്പെട്ട് കാര്യം വിശദീകരിക്കാം. നിലവിൽ പുതുമുഖലേഖനം എന്ന വർഗ്ഗം പുതിയ ലേഖനങ്ങൾക്കു മാത്രമേ നൽകുന്നുള്ളൂ. --Vssun (സംവാദം) 01:43, 28 ഡിസംബർ 2012 (UTC)

@സുഗീഷ് & ഒടയഞ്ചാൽ float. ഞാൻ ഈ സംവാദം ആദ്യമായിട്ടാണ് കാണുന്നത്, but I felt the same thing. Smiley.svg --Sahir 07:25, 18 ജനുവരി 2013 (UTC)

What can we do in protecting our environment?[തിരുത്തുക]

It can be seen in Kerala that a lot of people are engaged in exploiting our natural resources in an unethical manner.They believe in the money in their hand can gift them the ownership of anything in this nature like rocks,sand rivers and water, may be the ownership of oxygen in future.How can we sensitize these people about their wrongdoings? —ഈ തിരുത്തൽ നടത്തിയത് ‎Akgsreeg (സം‌വാദംസംഭാവനകൾ)

പ്രിയ സുഹൃത്തേ, വിക്കിപീഡിയ സാമൂഹ്യപ്രശ്നങ്ങൾക്കുള്ള ഒരു ചർച്ചാവേദിയല്ല. ദയവായി വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താൾ ശ്രദ്ധിക്കുക. --ജേക്കബ് (സംവാദം) 17:26, 24 ഡിസംബർ 2012 (UTC)
ഞാൻ കാര്യമായും മൂന്നു വർഷമായി ഉത്സാഹിക്കുന്നത് പുതിയ ആൾക്കാരെ കൊണ്ടുവരാനാണ്..കണ്ണൂരിൽ നടത്തിയ ശില്പശാലകളും..കിട്ടുന്ന അവസരങ്ങളിലെ ക്ലാസ്സുകളിലും..കൂടുതൽ ജനകീയമാക്കൽ..കുറേക്കുഴപ്പങ്ങൾ ഉൺറ്റാകും എന്നാൽഉം..ചർച്ചകൾ കുറച്ചുകൂടി മയപ്പെടുത്തിക്കൂടെ..എല്ലാവരും..--Vijayakumarblathur (സംവാദം) 02:03, 7 ജനുവരി 2013 (UTC)

GFDL ലൈസൻസും സർവ്വവിജ്ഞാനകോശവും മലയാളം വിക്കിപീഡിയയും[തിരുത്തുക]

2 മാസം മുൻപ് വിക്കിമീഡിയ ഫൗണ്ടെഷന്റെ ഡെപ്യൂട്ടി ഡയറക്ടർ എറിക് മുള്ളർ (http://wikimediafoundation.org/wiki/User:Eloquence ) ബാംഗ്ലൂരിൽ വന്നപ്പോൾ ഞാൻ അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. പല വിഷയങ്ങൾ സംസാരിച്ചതിൽ ഒന്ന് മലയാളം സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസിനെ സംബന്ധിച്ച് ഉള്ളതായിരുന്നു. ചർച്ച നടത്തി വിക്കിപീഡിയയുടെ ലൈസൻസും സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസും വിശകലനം ചെയ്തപ്പോൾ ഗുരുതരമായ ചില പ്രശ്നങ്ങൾ കാണുന്നു. അത് ഇവിടെ പങ്ക് വെക്കുന്നു.

പശ്ചാത്തലം

കേരള സർക്കാരിന്റെ കീഴിലുള്ള സർ‌വ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണങ്ങളിൽ ഒന്നായ മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ലേഖനങ്ങൾ മൊത്തമായി മലയാളം വിക്കിപീഡിയക്ക് സംഭാവന ചെയ്യുന്നു എന്ന് 2008 നവംബറിൽ തിരുവനന്തപുരത്ത് നടന്ന ഫ്രീ സോഫ്റ്റ്‌വെയർ കോൺഫറൻസിനോട് അനുബന്ധച്ച് അന്നത്തെ സംസ്ഥാന വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രസ്താവിക്കയുണ്ടായി (http://lists.wikimedia.org/pipermail/wikiml-l/2008-November/000310.html). ഇതു് സംബന്ധിച്ച് മലയാളം വിക്കിപീഡിയരുമായി ആരും ചർച്ചയൊന്നും നടത്തിയിട്ടില്ലെങ്കിലും, എന്താണ്‌ ഈ വാർത്തയുടെ നിജസ്ഥിതി എന്ന് 2008 ഡിസംബറിൽ തിരുവനനന്തപുരത്ത് നടന്ന ഫ്രീ സൊഫ്റ്റ്‌വെയർ കോൺ‌ഫറൻസിൽ പങ്കെടുത്ത മലയാളം വിക്കിപീഡിയ പ്രവർത്തകർ സർ‌വ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പാപ്പുട്ടി മാഷോട് ആരായുകയുണ്ടായി. അപ്പോഴാണ്‌ സർ‌വ്വവിജ്ഞാനകോശത്തിലെ ലേഖനങ്ങൾ മൊത്തമായി മലയാളം വിക്കിപീഡിയക്ക് സംഭാവന ചെയ്യുകയല്ല, സർ‌വ്വവിജ്ഞാനകോശത്തിന്റെ ലൈസൻസ് GFDL ആക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വിധത്തിൽ മലയാളം വിക്കിപീഡിയ്ക്ക് ലേഖനങ്ങൾ തന്നത് പോലെ തന്നെയാണ്‌ അത്. കാരണം ലൈസൻസ് compatible ആയി. അതോടെ സർ‌വ്വവിജ്ഞാനകോശലേഖനങ്ങൾ വിക്കിപീഡിയക്ക് യോജിച്ച വിധത്തിൽ മാറ്റിയെഴുതി വിക്കിപീഡിയയിലെക്ക് ലയിപ്പിക്കുക എന്നത് സാദ്ധ്യമായി. ഇത് ഒരു വിക്കിപദ്ധതിയായി നടക്കുന്നുണ്ട്. അതിന്റെ താൾ ഇവിടെ.

സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ പറഞ്ഞത് വിക്കിപീഡിയയുടെ അതെ ലൈസൻസ് ഉപയോഗിക്കുക എന്നത് മാത്രമാണ് സർവ്വവിജ്ഞാനകോശം ചെയ്തത്. അല്ലാത് മറ്റുള്ള ലൈസൻസ് സങ്കീർണ്ണതിയിലേക്ക് അവർ ആരും പോയില്ല.

GFDL ലൈസൻസിൽ മാറ്റങ്ങൾ

2008-ൽ വിക്കിപീഡിയയും GFDL-ൽ തന്നെയായിരുന്നു. പക്ഷെ പല കാരണങ്ങൾ കൊണ്ട് 2009ൽ വിക്കിപീഡിയ CC-BY-SA ലൈസൻസിലേക്ക് മാറി. അതിലെ ഒരു കാരണം GFDL ലൈസൻസിൽ വന്ന ഒരു മാറ്റം ആന്ന്.

GFDL ലൈസൻസിന്റെ ഒരു ക്ലോസിൽ ഇങ്ങനെ പറയുന്നു http://www.gnu.org/copyleft/fdl.html

11. RELICENSING

"Massive Multiauthor Collaboration Site" (or "MMC Site") means any World Wide Web server that publishes copyrightable works and also provides prominent facilities for anybody to edit those works. A public wiki that anybody can edit is an example of such a server. A "Massive Multiauthor Collaboration" (or "MMC") contained in the site means any set of copyrightable works thus published on the MMC site.

"CC-BY-SA" means the Creative Commons Attribution-Share Alike 3.0 license published by Creative Commons Corporation, a not-for-profit corporation with a principal place of business in San Francisco, California, as well as future copyleft versions of that license published by that same organization.

"Incorporate" means to publish or republish a Document, in whole or in part, as part of another Document.

An MMC is "eligible for relicensing" if it is licensed under this License, and if all works that were first published under this License somewhere other than this MMC, and subsequently incorporated in whole or in part into the MMC, (1) had no cover texts or invariant sections, and (2) were thus incorporated prior to November 1, 2008.

The operator of an MMC Site may republish an MMC contained in the site under CC-BY-SA on the same site at any time before August 1, 2009, provided the MMC is eligible for relicensing.


ഇതിലെ അവസാനത്തെ 2 ഖണ്ഡികൾ പ്രത്യേകം ശ്രദ്ധിക്കുക.


ഇനി വിക്കിപീഡിയയുടെ പോളിസി പേജിൽ ഇങ്ങനെ കാണുന്നു

http://en.wikipedia.org/wiki/Wikipedia:FAQ/Copyright#Can_I_add_something_to_Wikipedia_that_I_got_from_somewhere_else.3F

Only text that is licensed compatibly with the Creative Commons Attribution-Sharealike 3.0 Unported License (CC-BY-SA) or in the public domain can be freely copied onto Wikipedia. (If copyright of the previously published text belongs exclusively to you, it must also be licensed under GNU Free Documentation License to comply with our Terms of Use. The Creative Commons Attribution/Share-Alike License is not necessarily compatible with other copyleft licenses. An incomplete table of licenses compatible or not with Wikipedia is shown below. Remember that inputs of Creative Commons licensed text may require attribution - point to the source in your edit summary and, if necessary, with attribution on the article's face.


License Compatibility with Wikipedia
Licenses compatible with Wikipedia Licenses not compatible with Wikipedia
Creative Commons Licenses
CC-By 2.0, 2.5, 3.0 CC-By-NC
CC-By-SA 1.0, 2.0, 2.5, 3.0 CC-By-NC-ND
CC-By-US 3.0 CC-By-ND
CC-By-NC-SA
Other Licenses
GFDL & CC-By or CC-By-SA Any GNU only license


അതിനു പുറമേ [വേറൊരിടത്ത് ഇങ്ങനെ കാണുന്നു].

With the transition, the Wikipedia community will now be allowed to import CC-BY-SA text from external sources into articles. If you do this, the origin of the material and its license should be explicitly noted in the edit summary. If the source text is dual- or multi-licensed, it is only necessary that at least one of the licenses is compatible with CC-BY-SA. It is not necessary that external content be dual licensed under the GFDL.

Allowing CC-BY-SA text comes at a price however. Wikipedians may no longer import text from GFDL-only sources. Any text copied from a non-Wikimedia GFDL-only resource and added to Wikipedia on or after Nov. 1, 2008 should be removed as a copyright violation. This may be avoided if the external site is capable of allowing permission for use of its content under the CC-BY-SA license; however, this requires the permission of all authors since the GFDL clause allowing the re-licensing to occur has now expired. Category:Attribution templates may be useful in identifying GFDL source texts in actual use on Wikipedia.


ഇതിന്റെ അനന്തരഫലം

ചുരുക്കത്തിൽ GFDL-ൽ മാത്രം (അതു GNU only license ആയത് കൊണ്ട്) പ്രസിദ്ധീകരിച്ച ഇടത്ത് നിന്നുള്ള ഉള്ളടക്കം വിക്കിപീഡിയയിൽ ഇൻകോമ്പാറ്റിബിൾ ആണ്. മുകളിലെ GFDL പോളിസി പ്രകാരം Nov. 1, 2008നു മുൻപ് വിക്കിപീഡിയയിലേക്ക് പകർത്തപ്പെട്ട വിവരങ്ങൾ മാത്രമേ സ്വതന്ത്രമാകൂ.


നമ്മുടെ മുന്നിലുള്ള വഴികൾ

സർവ്വവിജ്ഞാനകോശം അധികൃതരുമായി ബന്ധപ്പെട്ട് ആ സൈറ്റിന്റെ ലൈസൻസ് വിക്കിപീഡിയ പോലെ ഡുവൽ ലൈസൻസ് (GFDL & CC-BY-SA)ആക്കാൻ അഭ്യർത്ഥിക്കുക.അതാലുള്ള എല്ലാ പകർത്തലും ലൈസൻസ് ഇൻകോമ്പാറ്റിബിൾ ആയതിനാൽ നിയമവിരുദ്ധമാണ്.


ഇതുമായി ബന്ധപ്പെട്ട ചില കണ്ണികൾ

സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസ് ഡുവൽ ലൈസൻസ് (GFDL & CC-BY-SA)ആക്കുക അല്ലാതെ വേറെ ഒരു വഴിയും ഞാൻ കാണുന്നില്ല. എല്ലാവരുടേയും അഭിപ്രായം ആരായുന്നു. --ഷിജു അലക്സ് (സംവാദം) 08:40, 14 ജനുവരി 2013 (UTC)

ഇക്കാര്യത്തിൽ ഉടനടി ചെയ്യാവുന്നത്, ഒരു വ്യക്തമായ തീരുമാനമുണ്ടാകുന്നതു വരെ സർവ്വവിജ്ഞാനകോശത്തിൽ നിന്നു പകർത്തി വിക്കിപീഡിയയിൽ ചേർക്കുന്നത് നിരുത്സാഹപ്പെടുത്തണം എന്നതാണു്. --Anoop | അനൂപ് (സംവാദം) 07:10, 18 ജനുവരി 2013 (UTC)

പകർത്തൽ നിർത്തിവക്കുന്നതിന് പദ്ധതി താളിൽ നോട്ടീസിട്ടിട്ടുണ്ട്. --Vssun (സംവാദം) 10:02, 7 ഫെബ്രുവരി 2013 (UTC)

ലൈസൻസ് മാറ്റം വന്ന ശേഷം പകർത്തിയവ എന്തു ചെയ്യും?--റോജി പാലാ (സംവാദം) 10:24, 7 ഫെബ്രുവരി 2013 (UTC)

മാറ്റിയെഴുതുക എന്നതാണ് പ്രതിവിധി. --Vssun (സംവാദം) 14:56, 7 ഫെബ്രുവരി 2013 (UTC)

Daredevil Duckling എന്ന ഉപയോക്താവിന്റെ ഐതിഹ്യസംബന്ധമായ ലേഖനങ്ങളിലെ തിരുത്തുകൾ[തിരുത്തുക]

ചേരാനല്ലൂർ കുഞ്ചുക്കർത്താവ് എന്ന ലേഖനത്തിൽ Daredevil Duckling എന്ന ഉപയോക്താവ് ഈ തിരുത്ത് വരുത്തിയിരുന്നു. "ഞാൻ കേട്ടിട്ടുള്ള ഐതിഹ്യം ഇതാണ്" എന്നാണ് തിരുത്തൽ സംഗ്രഹം നൽകിയിരുന്നത്. എന്നാൽ ഐതിഹ്യമാല പിന്നീട് അവലംബമാക്കിയപ്പോൾ ലേഖനത്തിന്റെ പഴയ രൂപമാണ് ശരിയെന്ന് കണ്ടത്. ഇതുപോലെ മറ്റിടങ്ങളിലും (1, 2) ഉപയോക്താവ് ഇത്തരത്തിൽ അവലംബമില്ലാതെ ഐതിഹ്യസംബധിയായ തിരുത്തുകൾ നടത്തിയിട്ടുണ്ട്. ഇവിടെ റോഷൻ എന്ന യൂസർ Daredevil Duckling ന്റെ തിരുത്തുകൾ വിശ്വാസയോഗ്യമല്ലെന്നും അക്കാരണത്താൽ നീക്കം ചെയ്യണമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. Daredevil Duckling ന്റെ ഐതിഹ്യസംബന്ധിയായ തിരുത്തുകൾ റിവ്യൂ ചെയ്യാനും ഇക്കാര്യത്തിൽ എന്തുചെയ്യണമെന്ന് തീരുമാനമെടുക്കാനും ഇവിടെ ചർച്ചയാരംഭിക്കുന്നു -- റസിമാൻ ടി വി 08:54, 15 ജനുവരി 2013 (UTC)

ഡെവിളിന്റെ പ്രവർത്തനങ്ങൾ ആ സമയത്ത് സജീവമായിരുന്ന ഉപയോക്താക്കൾ കണ്ടതാണ്. അദ്ദേഹത്തിന്റെ പ്രവർത്തനത്തെ ദുരുദ്ദേശപരമായേ കാണാൻ സാധിക്കൂ. അങ്ങനെയുള്ള ഉദ്ദേശത്തിൽ മാത്രം പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചാണ് ഈ തിരുത്തെല്ലാം വരുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സംശയമുള്ള തിരുത്തുകളെല്ലാം ഇനിയുമുണ്ടെങ്കിൽ പഴയപടിയാക്കണം. --Roshan (സംവാദം) 09:07, 15 ജനുവരി 2013 (UTC)

ഡെവിളിന്റെ തിരുത്തലുകൾ മിക്കതും നിർഭാഗ്യവശാൽ ദുരുദ്ദേശത്തോടെയുള്ളതാണെന്ന വിലയിരുത്തലാണ് എന്റേത്.സംശയമുള്ളത് പഴയപടിയാക്കുന്നത് നന്നായിരിക്കും.

ബിനു (സംവാദം) 09:11, 15 ജനുവരി 2013 (UTC)

നല്ല നർമ്മബോധമുള്ള വ്യക്തിയാണ്. പക്ഷെ ഞാൻ കണ്ട ഇദ്ദേഹത്തിന്റെ മിക്ക തിരുത്തലുകളും പേര് പോലെ അതിസാഹസികമായിരുന്നു. ഇദ്ദേഹത്തിന്റെ ഐതിഹ്യസംബന്ധിയായ തിരുത്തുകൾ ശുദ്ധ തെമ്മാടിത്തരമാണെന്ന് പറയാതെ വയ്യ.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സം‌വാദം 09:24, 15 ജനുവരി 2013 (UTC)

ഇവിടെ വിശദീകരണങ്ങളൊന്നും നൽകാൻ ഉപയോക്താവ് തയാറാവാത്തതുകൊണ്ട് ലേഖനങ്ങളെ പഴയപടിയാക്കുകയാണ് വേണ്ടത്. --Vssun (സംവാദം) 09:41, 7 ഫെബ്രുവരി 2013 (UTC)

നങ്ങ്യാർകുളങ്ങര, മറവങ്കോട് യക്ഷി, ചേരാനല്ലൂർ കുഞ്ചുക്കപ്യാർ എന്ന ലേഖനങ്ങളിലെ എഡിറ്റുകൾ നീക്കി. ഏതെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഐതിഹ്യസംബന്ധിയല്ലാത്ത വിഷയങ്ങളിലെ തിരുത്തുകളധികവും സോഴ്സ് ചെയ്ത് എഴുതിയവ തന്നെയാണ്. "Disrupting wikipedia to prove a point" ആണ് ഐതിഹ്യലേഖനങ്ങളിൽ നടന്നിട്ടുള്ളത് -- റസിമാൻ ടി വി 08:00, 8 ഫെബ്രുവരി 2013 (UTC)

ഇങ്ങനെപോയാൽ ഡെക്ലിംഗിന്റെ മൂടുപടം ആരെങ്കിലും പൊക്കി നോക്കാൻ തുനിഞ്ഞേക്കും :) --Adv.tksujith (സംവാദം) 14:30, 15 ഫെബ്രുവരി 2013 (UTC)

സർക്കാർ ജീവനക്കാർ[തിരുത്തുക]

കേരളത്തിലും ഇന്ത്യയിലും ഇപ്പോൾ എത്ര സർക്കാർ ജീവനക്കാർ ഉണ്ടെന്നു വിക്കിപീഡിയയിൽ തപ്പിയാൽ കാണുന്നില്ല. കാരണം  ? —ഈ തിരുത്തൽ നടത്തിയത് Raveendrankp (സം‌വാദംസംഭാവനകൾ)

അങ്ങനെയൊരു വിവരം ഇതുവരെ എഴുതിയിട്ടില്ല എന്നതു തന്നെ കാരണം. ധൈര്യമായി ഈ വിവരങ്ങൾ കേരള സർക്കാർ ജീവനക്കാർ എന്നൊരു താൾ തുടങ്ങി അതിൽ കൃത്യമായ അവലംബത്തോടെ രേഖപ്പെടുത്തൂ. --Anoop | അനൂപ് (സംവാദം) 10:30, 20 ജനുവരി 2013 (UTC)

ശ്രീ അനൂപ്‌ , നെറ്റിൽ അപ്പാടെ പരതി - 2011-ലെ census അടക്കം . ഈ വിഷയത്തിൽ ഒന്നും കിട്ടിയില്ല. ഞാൻ ശ്രമിച്ചത് ഓരോ ജാതിയിലും മതത്തിലുമുള്ള Govt employees ഇന്ത്യയിൽ എത്രയുണ്ടെന്ന് അറിയാനാണ് . കേരളത്തിൽ ഓരോ വകുപ്പിലും എത്ര Govt employees (ജാതി , മതം ഇല്ലാതെ തന്നെ ) ഉണ്ടെന്നു കൂടി അറിയാൻ പറ്റിയില്ല !!!--Raveendrankp (സംവാദം) 02:19, 4 ഫെബ്രുവരി 2013 (UTC)

അങ്ങനെ ഒരു കണക്ക് ഇപ്പോൾ ലഭ്യമാണോ എന്നറിയില്ല. അങ്ങനെ ഒരു കണക്ക് ലഭ്യമല്ലെങ്കിൽ വിവരാവകാശനിയമ പ്രകാരം ആ ഡിപ്പാർട്ട്മെന്റിനു അപേക്ഷ സമർപ്പിക്കേണ്ടി വരും. ( ഇതിനു വിക്കിപീഡിയയുമായി യാതൊരു ബന്ധവുമില്ല എന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടെ ) --Anoop | അനൂപ് (സംവാദം) 09:48, 7 ഫെബ്രുവരി 2013 (UTC)

എന്നാലും കിട്ടുകയില്ല എന്നാണു തോന്നുന്നത്. കാരണം അങ്ങനെയൊന്ന് ഉണ്ടെങ്കിൽ അല്ലെ തരാൻ പറ്റുകയുള്ളൂ ! --Raveendrankp (സംവാദം) 10:43, 7 ഫെബ്രുവരി 2013 (UTC)

അങ്ങനെ സർക്കാരിന്റെ കയ്യിലുണ്ടാവേണ്ട കണക്ക് സർക്കാരിന്റെ കയ്യിൽ പോലും കാണില്ല എന്ന് ധാരണയുള്ള ഒരു വിവരമാണോ താങ്കൾ വിക്കിപ്പീഡിയയിൽ നിന്നും കണ്ടെത്താൻ ശ്രമിക്കുന്നത്.--Vinayaraj (സംവാദം) 09:00, 8 ഫെബ്രുവരി 2013 (UTC)

വിനയരാജേ, അങ്ങനെയൊരു മുൻവിധി എനിക്കുണ്ടായിരുന്നില്ലല്ലോ. മിക്ക സർക്കാർ site -കളും സന്ദർശിച്ചതിന് ശേഷമാണ് ഞാൻ അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. പിന്നെ സർക്കാരിന്റെ കയ്യിലില്ല എന്ന് വിചാരിച്ചു അത് വേറെ എവിടെയും കാണില്ല എന്ന അഭിപ്രായവും എനിക്കില്ല. --Raveendrankp (സംവാദം) 14:08, 8 ഫെബ്രുവരി 2013 (UTC)

ഫണ്ട്‌ സ്വരൂപിക്കൽ[തിരുത്തുക]

മലയാളം വിക്കിപീടിയയ്ക്ക് സുഗമമായി പ്രവർത്തിക്കാനാവശ്യമായ ഫണ്ട്‌ സ്വരൂപിക്കാൻ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒരു volleyball മത്സരം സംഘടിപ്പിക്കുന്നതിൽ സാങ്കേതികമായി എന്തെങ്കിലും പ്രശ്നമുണ്ടോ ? എൻറെ മനസ്സിലുള്ളത് ഓരോ ജില്ലയിലും വാടകയ്ക്കാണെന്കിലും ഒരു മുറിയോ വീടോ , അവിടെ ഒരു laptop/copmputer -ഉം net connection - ഉം പിന്നെ ഇതിൻറെ publicity -യും ആണ്.

ഇതിനു ആർക്കെങ്കിലും സമ്മതം ഉണ്ടായാൽപോലും എല്ലാ നിയമവശങ്ങളും taxation മുതലായ സങ്കീർണ പ്രശ്നങ്ങളും കണക്കിലെടുക്കേണ്ടി വരും .--Raveendrankp (സംവാദം) 02:03, 10 മാർച്ച് 2013 (UTC)

വിക്കിമീഡിയ ഫൗണ്ടേഷൻ ഇന്ത്യൻ ചാപ്റ്ററുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. --Vssun (സംവാദം) 03:07, 10 മാർച്ച് 2013 (UTC)

പാനീയങ്ങൾ എന്ന വർഗ്ഗവും ഇന്ത്യയിലെ പാനീയങ്ങൾ എന്ന പട്ടികയും[തിരുത്തുക]

എല്ലാ പാനീയങ്ങളും ഇന്ത്യയിലെ പാനീയങ്ങളുടെ പട്ടികയിൽ കൊടുത്താൽ പോരെ ? അതിനായി പാനീയങ്ങൾ എന്ന വർഗ്ഗം പ്രത്യേകം വേണോ ? അല്ലെങ്കിൽ ഇന്ത്യയിലുള്ള പാനീയങ്ങൾ എന്ന പട്ടിക എടുത്തുകളഞ്ഞ് പാനീയങ്ങൾ എന്ന വർഗ്ഗം നിലനിർത്തി ഒരേ വിഷയത്തിലുള്ള ആവർത്തനം ഒഴിവാക്കുക. ഒരേ വിഷയത്തിനു രണ്ടു താളുകൾ ഉള്ളതുകൊണ്ട് ഇന്ത്യയിൽ ഉള്ള എല്ലാ പാനീയങ്ങളുടെയും പേരുകൾ രണ്ടു താളുകളിലും കൊടുക്കേണ്ടി വരില്ലേ ?--Raveendrankp (സംവാദം) 14:07, 12 മാർച്ച് 2013 (UTC)

ബജ്ജി[തിരുത്തുക]

പത്രമാദ്ധ്യമങ്ങൾ ഈ വിഭവത്തിനെ പൊതുവിൽ ബജ്ജി എന്നാണ് വിളിക്കുന്നത്. വിക്കിപീഡിയയിൽ ബജി, ബാജി എന്നീ പ്രയോഗങ്ങളും (ബജ്ജി കൂടാതെ) നിലവിലുണ്ട്. ഏതെങ്കിലും ഒന്നിൽ ഉറപ്പിക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:40, 23 ഏപ്രിൽ 2013 (UTC)

ബജ്ജി എന്നതാണ് ശരിയെന്നു തോന്നുന്നു. ബാജി മറ്റൊരു ആഹാരപദാർത്ഥമാണെന്നാണ് അറിവ്. ബിപിൻ (സംവാദം) 04:44, 23 ഏപ്രിൽ 2013 (UTC)

ലേഖനത്തിന്റെ സംവാദത്താളിലല്ലേ ഇത് ചർച്ച ചെയ്യപ്പെടേണ്ടത്? --Vssun (സംവാദം) 11:09, 23 ഏപ്രിൽ 2013 (UTC)

എന്തെങ്കിലും ഒന്ന് മാത്രമാണ് ശരി, മറ്റുള്ളവ തെറ്റാണെന്നുണ്ടെങ്കിൽ സംവാദം താളിൽ ചർച്ച ചെയ്യാമായിരുന്നു. പക്ഷേ ബജിയും ബജ്ജിയും ഒരേ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ബാജി മറ്റൊരർത്ഥത്തിലാണ് ഉപയോഗിക്കുന്നതായി കാണുന്നത്. ഇതിന്റെ കാര്യത്തിൽ ഒരു ശൈലി വേണോ എന്ന സംശയം കാരണമാണ് ഇവിടെ ഇട്ടത്. --അജയ് ബാലചന്ദ്രൻ (സംവാദം) 12:01, 23 ഏപ്രിൽ 2013 (UTC)
ഇപ്പോൾ എന്തും ഏതും നയരൂപീകരണ താളിൽ ചർച്ച ചെയ്യുക എന്നത് ശീലമായി വരുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ലേഖനത്തിന്റെ സംവാദത്താളിലോ കൂടിയാൽ പഞ്ചായത്തിലെ പലവക താളിലോ ചർച്ച ചെയ്യേണ്ട ആവശ്യമുള്ളൂ. ഇതൊന്നും ഒരിക്കലും നയരൂപീകരണ താളിൽ ചർച്ച ചെയ്യുന്നത് ഭൂഷണമല്ല. --Anoop | അനൂപ് (സംവാദം) 12:29, 23 ഏപ്രിൽ 2013 (UTC)
അനൂപൻ പറഞ്ഞതുമാതിരി പലവക താളിലേയ്ക്ക് മാറ്റുന്നു. വാക്കുകളുടെ ശൈലികൾ സംബന്ധിച്ച ചർച്ചകൾ പലവക താളിൽ നട‌ത്തിയാൽ മതിയോ? --അജയ് ബാലചന്ദ്രൻ (സംവാദം) 13:26, 25 ഏപ്രിൽ 2013 (UTC)

നാളുകളും നക്ഷത്രങ്ങളും[തിരുത്തുക]

കുറച്ചധികം താളുകളെ സംബന്ധിക്കുന്ന ചില നിർദ്ദേശങ്ങൾ സംവാദം:നക്ഷത്രം (ജ്യോതിഷം)#നാളുകളും നക്ഷത്രങ്ങളും എന്ന താളിൽ നൽകിയിട്ടുണ്ട്. അഭിപ്രായം പറയുക. --Vssun (സംവാദം) 07:52, 27 ഏപ്രിൽ 2013 (UTC)

സംവാദം താളിലെ അഭിപ്രായത്തോട് യോജിക്കുന്നു.

ഒറ്റയ്ക്കു നിൽക്കാൻ വേണ്ടത്ര വിവരങ്ങളില്ലാത്ത പല താളുകളുടെ കാര്യത്തിലും ഇത് ചെയ്യേണ്ടതാണ്. ചില സ്ഥലങ്ങളെപ്പറ്റിയുള്ള താളുകൾ ഉദാഹരണം. ഒരു ഗ്രാമപഞ്ചായത്തിനെപ്പറ്റിയുള്ള താളിൽ ആവശ്യമുള്ള വിവരങ്ങൾ കണ്ടെന്നിരിക്കാം. പക്ഷേ ആ പഞ്ചായത്തിലെ പല വാർഡുക‌ളെപ്പറ്റിയും ഇപ്പോൾ താളുകളുണ്ട്. മിക്കവയും ശുഷ്കമാണ്. ഇവയിൽ പലതും പഞ്ചായത്തിൽ ലയിപ്പിക്കാവുന്നതാണ്. ഭാവിയിൽ ആവശ്യത്തിനു വിവരങ്ങൾ വന്നാൽ വിഭജിക്കുകയുമാവാം. --അജയ് ബാലചന്ദ്രൻ (സംവാദം) 13:47, 28 ഏപ്രിൽ 2013 (UTC)

x (നാൾ) എന്ന താളുകളിൽ നിലവിലുള്ള നാൾവഴികൾ x (നക്ഷത്രം) എന്ന താളുകളിലേക്ക് ലയിപ്പിക്കുന്നത് നന്നായിരിക്കും. ഈ പണി തീർന്നതിനുശേഷം ഇവിടെ കുറിപ്പിടുന്നതാണ്. അതുകഴിഞ്ഞ് ഒരുമിച്ച് ചെയ്താൽ മതിയാകും. --Vssun (സംവാദം) 11:40, 14 മേയ് 2013 (UTC)
ഇവിടെ പറഞ്ഞിരിക്കുന്ന മൂന്നു താളുകൾ പേരുമാറ്റിയാൽ ഈ പദ്ധതി പൂർത്തിയാകും. --Vssun (സംവാദം) 08:49, 20 മേയ് 2013 (UTC)
പൂർത്തിയായോ? --അജയ് ബാലചന്ദ്രൻ (സംവാദം) 14:32, 20 മേയ് 2013 (UTC)

മേൽപ്പടി മൂന്നു താളുകൾ കൂടി പേരുമാറ്റിയാൽ മതി. ഞാനിപ്പോൾ കരുതുന്നത്, ഈ താളുകൾക്കൊന്നും ബ്രാക്കറ്റിലുള്ള സ്പെസിഫിക്കേഷൻ വേണ്ടതേയില്ല എന്നാണ്. --Vssun (സംവാദം) 17:46, 20 മേയ് 2013 (UTC)

Vssunനു് ഒരു float. അശ്വതി, കാർത്തിക, രോഹിണി, ചിത്ര എന്നീ നാലു പേരുകളിൽ മാത്രമാണു് പ്രതിപാദ്യസന്ദേഹം ഉണ്ടാവുക. അവയിലും താരങ്ങൾ നക്ഷത്രങ്ങൾ തന്നെ. വിശ്വപ്രഭViswaPrabhaസംവാദം 19:41, 20 മേയ് 2013 (UTC)
പേരുമാറ്റിയിട്ടുണ്ട്. സുനിൽ പറഞ്ഞതുപോലെ ഇനി വലയമില്ലാതെയാക്കണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:03, 21 മേയ് 2013 (UTC)
ഇപ്പോൾ നക്ഷത്രം എന്ന് ബ്രാക്കറ്റിൽ കൊടുക്കുമ്പോൾ അവ ഒറ്റയൊറ്റ നക്ഷത്രങ്ങളാണോയെന്ന് സംശയമുണ്ടാകും. ഇതൊഴിവാക്കുക എന്നതാണ് ലക്ഷ്യം. --Vssun (സംവാദം) 08:29, 21 മേയ് 2013 (UTC)
"X (നക്ഷത്രം)" എന്ന തലക്കെട്ട് "X" എന്നതിലേയ്ക്ക് തിരിച്ചുവിടലോടെ മാറ്റിയാൽ മതിയാകുമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:35, 21 മേയ് 2013 (UTC)

തിരക്കടിക്കേണ്ട. ഇതൊരു നിർദ്ദേശമായി ഇവിടെക്കിടക്കട്ടെ. വിഷയത്തിൽ താൽപര്യമുള്ളവരുടെ അഭിപ്രായത്തിനുകൂടി കാക്കാം. --Vssun (സംവാദം) 08:58, 21 മേയ് 2013 (UTC)

ശരി. :) --അജയ് ബാലചന്ദ്രൻ (സംവാദം) 10:57, 21 മേയ് 2013 (UTC)

വിക്കിപീഡിയയിൽ ട്രാൻസ്ലേറ്റർ പദവി ലഭിക്കാൻ[തിരുത്തുക]

ചിലവ്യക്തികൾ നടത്തുന്ന മൊഴിമാറ്റങ്ങൾ (ഉദാ: സനാതന ശ്വാസതടസ്സരോഗം, ഊതകസംയോജ്യ സംശ്ലിഷ്ടം, പ്രതിജനകാവതരണം ) അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുമ്പോൾ മറ്റുള്ളവരുടെ മൊഴിമാറ്റങ്ങൾ (ഉദാ: സനാതനദാരിദ്ര്യഗവേഷണകേന്ദ്രം, സാർവ്വലൗകികാനുക്രമവാഹകം, സനാതനധർമ്മപരമായ വയറുവേദന) റിവർട്ട് ചെയ്യപ്പെടുകയും വാണിംഗ് തരുകയും ചെയ്യുന്നതെന്തുകൊണ്ടാണ് ? വിക്കിപീഡിയയിൽ ലേഖനങ്ങളുടെ തലക്കെട്ടുകൾ ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റാൻ ആരെയെങ്കിലും പ്രത്യേകമായി അധികാരപ്പെടുത്തിയിട്ടുണ്ടോ ? വിക്കിപീഡിയയിൽ ട്രാൻസ്ലേറ്റർ പദവി ലഭിക്കാൻ എവിടെയാണ് അപേക്ഷിക്കേണ്ടത് ? ഏതൊക്കെ കാര്യനിർവാഹകരെയാണ് വേണ്ടപോലെ കാണേണ്ടത് ? --Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 09:37, 4 ജൂൺ 2013 (UTC)

അങ്ങനെയൊരു പോസ്റ്റ് ഉള്ളതായി അറിവില്ല. മലയാളത്തെ നന്നായി സ്നേഹിക്കാം. എന്നാലും വിക്കിപീഡിയയ്ക്ക് പുറത്തില്ലാത്ത വാക്കുകൾ സ്വന്തമായി സൃഷ്ടിക്കുന്നതിനെ എതിർക്കുന്നു. മേൽപറഞ്ഞ താളുകളിൽ സംവാദം നടന്നിട്ടില്ലെങ്കിൽ നടത്താവുന്നതാണ്. --റോജി പാലാ (സംവാദം) 09:49, 4 ജൂൺ 2013 (UTC)

ട്രാൻസലേറ്റർ എന്നൊരു പദവി വിക്കിമീഡിയ സമൂഹത്തിൽ എന്റെ അറിവനുസരിച്ച് നിലവിലില്ല. താങ്കൾ ആദ്യം തന്ന ഉദാഹരണങ്ങളിലെ തലക്കെട്ടു മാറ്റം നടത്തിയത് ആ ലേഖനം സൃഷ്ടിച്ചപ്പോൾ തന്നെയായിരുന്നു. അതായത് 2010 ഓഗസ്തിൽ. അതിനു ശേഷം അതാരും ശ്രദ്ധിക്കാതെ കിടന്നു. ഇപ്പോൾ ഈ വിഷയം വീണ്ടും ചർച്ചയാകുന്നത് താങ്കൾ തന്നെ ആരംഭിച്ച വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#ലേഖനത്തിന്റെ പേരിനും വേണം അവലംബം എന്ന നയരൂപീകരണ ചർച്ചയോടെ ആണല്ലോ. അതിൽ തീരുമാനമാകുന്നതിനു മുൻപെ സ്വയം തീരുമാനിച്ച രീതിയിൽ തലക്കെട്ട് ആരു മാറ്റിയാലും അതു ശരിയല്ല. ഇതിൽ ഒരു തീരുമാനമാകുന്നതു വരെ നിലവിലുള്ള തലക്കെട്ട് അതു പോലെ തുടരട്ടെ എന്നാണെന്റെ അഭിപ്രായം. --Anoop | അനൂപ് (സംവാദം) 10:08, 4 ജൂൺ 2013 (UTC)
ഇതറിഞ്ഞിരുന്നെങ്കിൽ കഴിയുന്നത്ര മൊഴിമാറ്റങ്ങളും പദസൃഷ്ടികളും നടത്തിയതിനുശേഷമേ ഞാൻ ചർച്ച തുടങ്ങുമായിരുന്നുള്ളൂ. എന്തുചെയ്യാം, പോട്ടെ....ഇനി ലോകാവസാനനാളിൽ ആ ചർച്ച തീരുന്നതുവരെ കാത്തിരിക്കുകതന്നെ. --Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 10:24, 4 ജൂൺ 2013 (UTC)

ചില സംശയങ്ങൾ[തിരുത്തുക]

എങ്കിലും ചില കാര്യങ്ങൾക്ക് ഒരു ഉത്തരം വേണം. വേറെ ആർക്കുവേണ്ടെങ്കിലും എനിക്ക് വേണം. നാലഞ്ചുവർഷമായി വിക്കിയിൽ നിരങ്ങുന്നതിന്റെ തഴമ്പ് കുണ്ടിയിലുള്ളതിനാൽ അതെന്റെ ഒരു അവകാശം കൂടിയായി കരുതുന്നു.

സമകാലിക മലയാളം വാരികയിൽ 2013 ജൂൺ 21 നു് ശ്രീ ഹുസൈൻ മാഷിനെ ഒരു ലേഖനം കാണാനിടയായി. അതിൽ പറയുന്നത് അവരുടെ മാത്രം കാര്യമായി കണക്കാക്കാമെങ്കിലും അതിൽ ഒരു വരി മലയാളം വിക്കിപീഡിയയെ സംബന്ധിക്കുന്നതാകയാൽ ഇവിടെ പോസ്റ്റുന്നു. അതിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്
യൂറോപ്യൻ ഭാഷകളേക്കാൾ പേജ് ഡെപ്തിൽ മുന്നിൽ നിൽക്കുന്ന മലയാളം വിക്കിപീഡിയ സ്വന്തം അക്ഷരങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത് മലയാളത്തിന്റെ തനതു ലിപിയാണ്. രചനയും മീരയുമാണ് അതിന്റെ 'ഡിഫാൾട്ട് ഫോണ്ടുകൾ'....

എന്നുമുതലാണ് രചനയും മീരയും വിക്കിപീഡിയയുടെ ഡിഫാൾട്ട് ഫോണ്ട് ആക്കിയത് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. എന്തായാലും ഹുസൈൻ മാഷ് ഇത്തരത്തിൽ വങ്കത്തരം എഴുതിചേർക്കുമെന്ന് കരുതാനാവില്ല. അപ്പോൾ ആരു തീരുമാനിച്ചു? എപ്പോൾ തീരുമാനിച്ചു? തുടങ്ങിയ കാര്യങ്ങൾ ആരാഞ്ഞുകൊണ്ട് തല്ലുനടക്കുന്നതിനിടയിൽ മെയിൽ ലിസ്റ്റിലേയ്ക്കും മറ്റു പലരുടേയും മെയിലിലേയ്ക്കും മെയിൽ ചെയ്തിരുന്നു. ആരും കൃത്യമായും ഉത്തരം നൽകിയില്ല. ആ ചോദ്യം തന്നെ ഇവിടേയും ആവർത്തിക്കുന്നു. ഇതാണ് ലിങ്ക് സംശയമുള്ളവർക്ക് പരിശോധിക്കാവുന്നതാണ്. മറുപടി നൽകുമെന്ന പ്രതീക്ഷയോടെ,--സുഗീഷ് (സംവാദം) 07:08, 29 ജൂൺ 2013 (UTC)

രചന എവിടെനിന്ന് വന്നു? യു.എൽ.എസിൽ മീരയും അഞ്ജലിയുമാണുള്ളത്. ഉല്ലാസ് വരുന്നതിനു മുൻപ് നമുക്കൊരു ഡിഫോൾട്ട് ഫോണ്ടുണ്ടായിരുന്നോ? സിസ്റ്റത്തിൽ ഉള്ള ഫോണ്ടനുസരിച്ചല്ലേ ഉല്ലാസിനു മുൻപ് വിക്കിപീഡിയ പ്രദർശിപ്പിക്കപ്പെട്ടിരുന്നത്? അതിലെന്ത് ഡിഫോൾട്ട്? സുഗീഷ് ഉദ്ധരിച്ച ഹുസൈൻ മാഷുടെ പ്രസ്താവന സത്യമാണോ എന്ന് സംശയമുണ്ട്. (ഇതെപ്പറ്റി അധികം വിവരമില്ലാത്തതിനാൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം). --അജയ് ബാലചന്ദ്രൻ (സംവാദം) 08:01, 29 ജൂൺ 2013 (UTC)

1. ULS അവതരിപ്പിക്കപ്പെടുന്നതിനുമുമ്പ് വിക്കിപീഡിയ സർവ്വറുകൾക്കു് മലയാളം ഫോണ്ടുകളുടെ ഉപയോക്തൃസന്നിവേശത്തിൽ യാതൊരു വിധത്തിലുള്ള പങ്കുമുണ്ടായിരുന്നില്ല. ഉപയോക്താവു് സ്വന്തം ഇഷ്ടത്തിനു് (അറിഞ്ഞോ അറിയാതെയോ) ബ്രൗസറിനുവേണ്ടി തെരഞ്ഞെടുക്കുന്ന ഫോണ്ട് (അതായത് so called "സിസ്റ്റം ഫോണ്ട്") ആയിരുന്നു ഏതു സാഹചര്യത്തിലും പ്രത്യക്ഷപ്പെടുക.

2. ആ ലേഖനത്തിൽ വാസ്തവവിരുദ്ധമെന്നോ അത്യുക്തി എന്നോ പറയാവുന്ന പരാമർശങ്ങളുണ്ടു്. യഥാർത്ഥത്തിൽ ഇന്റർനെറ്റ് ലോകത്തു് ഒരു പക്ഷേ കാർത്തികയ്ക്കു പുറമേ ബഹുഭൂരിപക്ഷവും ഉപയോഗിക്കുന്ന അഞ്ജലിഓൾഡ്ലിപി എന്ന ഫോണ്ടിനെ (വിക്കിപീഡിയയുമായി ബന്ധപ്പെടുത്തിയായാലും അല്ലെങ്കിലും) മനഃപൂർവ്വം പൂർണ്ണമായും തമസ്കരിക്കുവാൻ ആ ലേഖനം ശ്രമിച്ചിട്ടുണ്ടു്. വിശ്വപ്രഭViswaPrabhaസംവാദം 08:11, 29 ജൂൺ 2013 (UTC)

@ഡോക്റ്ററെ, പ്രസ്താവന ശരിയാണ്. പക്ഷേ, അങ്ങനെ ഒരു സംഭവം ഇല്ല എന്നും ഉണ്ടെങ്കിൽത്തന്നെ ഇവിടെ ആരും അറിഞ്ഞിട്ടില്ല എന്നു തന്നെ കരുതുന്നു.
@വിശ്വേട്ടാ, ആ ലേഖനത്തിൽ വാസ്തവവിരുദ്ധമെന്നോ അത്യുക്തി എന്നോ പറയാവുന്ന പരാമർശങ്ങളുണ്ടു്. തീർച്ചയായും അങ്ങനെ പരാമർശങ്ങൾ ഉണ്ട്. പക്ഷേ അതൊന്നും വിക്കിപീഡിയയെ നേരിട്ട് ബാധിക്കുന്നില്ല എന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് എടുത്ത് എഴുതാഞ്ഞത്. --സുഗീഷ് (സംവാദം) 04:36, 30 ജൂൺ 2013 (UTC)

Malayalam typing[തിരുത്തുക]

Now I could not type Malayalam in Wikipedia. ie, Malayalam is not enabled even after pressing control+ M. Why this happen ? Whether it is due to any problem in my computer ? —ഈ തിരുത്തൽ നടത്തിയത് Reji Jacob (സം‌വാദംസംഭാവനകൾ)

വിക്കിപീഡിയ:പഞ്ചായത്ത്_(സാങ്കേതികം)#malayalam_type കാണുമല്ലോ. --പ്രവീൺ:സം‌വാദം 01:11, 31 ജനുവരി 2014 (UTC)

ഐതിഹ്യമാല - അവലംബമായി കൊടുക്കുന്നത്[തിരുത്തുക]

അവലംബമായി ഐതിഹ്യമാല നൽകുന്നത് എത്രത്തോളം വിശ്വാസ്യമാണ്. ഐതിഹ്യം എന്ന രീതിയിൽ കുഴപ്പമില്ല, എന്നാൽ വസ്തുത എന്ന രീതിയിൽ ആയാലോ? "ഈ ലേഖനം ഐതിഹ്യമാണ്, വസ്തുത ആവണമെന്നില്ല" എന്ന ഫലകം വല്ലതുമുണ്ടോ ചേർക്കാൻ?--Vinayaraj (സംവാദം) 15:44, 5 മേയ് 2014 (UTC)

ഈ വാദത്തിന് - ഇപ്പോഴുള്ളതിനെ കുറിച്ചുള്ള ലേഖനത്തിൽ ഐതിഹ്യം എന്ന തലക്കെട്ടിൽ കീഴിൽ നിലനിർത്തുന്നതാണെങ്കിൽ കുറച്ച് അർത്ഥം ഉണ്ട്. ഇതേ വാദം നമുക്ക് ഒരു ഐതിഹ്യജീവിയെ പറ്റി എഴുതുമ്പോൾ അവലംബിക്കാൻ പറ്റില്ലല്ലോ! നാറാണത്തു ഭ്രാന്തനെയോ, ജിബ്രാൽ/ഗബ്റിയേൽ മാലാഖയേയോ അതു പോലുള്ള വിഷയങ്ങളെ കുറിച്ചെഴുതുമ്പോൾ ഇതുപോലെയുള്ള അവലംബങ്ങളല്ലേ കൊടുക്കാൻ കഴിയൂ? പുരാണങ്ങളിലോ ബൈബിളിലോ ഖുറാനിലോ പറഞ്ഞിരിക്കുന്നതിനെ അവലംബമാക്കി കൊടുക്കുമ്പോഴും ഇതേ പ്രശ്നം വരില്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:12, 5 മേയ് 2014 (UTC)
ഇത് ഐതിഹ്യമാണ് എന്ന തരത്തിലുള്ള ഫലകം (spoiler alert) കൊടുക്കേണ്ടതില്ല എന്നും ഒരു ലേഖനത്തിന്റെ ഉള്ളടക്കം വസ്തുതയല്ല (വിശ്വാസം മാത്രമാണ്) എന്നുണ്ടെങ്കിൽ അത് ലേഖനത്തിൽ തന്നെ പ്രസ്താവിക്കുകയാണ് വേണ്ടതെന്നും പണ്ട് രണ്ട് ചർച്ചകളിൽ തീരുമാനിക്കപ്പെട്ടിട്ടുണ്ട് എന്നോർക്കുന്നു. ഐതിഹ്യമാലയിലെ കഥാപാത്രങ്ങളെപ്പറ്റി വിക്കിപീഡിയ ലേഖനം ആകാവുന്നതുമാണ് --അജയ് (സംവാദം) 17:04, 5 മേയ് 2014 (UTC)

ഹ്രസ്വ ചലച്ചിത്രങ്ങൾ[തിരുത്തുക]

ഹ്രസ്വ ചലച്ചിത്രങ്ങൾ നിരവധിയായി ഉണ്ടാവുന്നുണ്ട്. ഇവയ്ക്ക് വിക്കിപീഡിയയിൽ പ്രത്യേകിച്ച് എന്തെങ്കിലും നയങ്ങളുണ്ടോ. സിനിമകളുടെ അതേ നയമാണോ ഇവയ്ക്കും? തട്ടുമ്പൊറത്തപ്പൻ എന്ന പേരിൽ ഒന്നിതാ ഇവിടെ കാണുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:41, 21 ജൂലൈ 2014 (UTC)