മീശപ്പുലിമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീശപ്പുലിമല
മീശപ്പുലിമലൈ
ടോപ്പോഷീറ്റ്
ഉയരം കൂടിയ പർവതം
Elevation2,640 m (8,660 ft) [1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
മീശപ്പുലിമല is located in Kerala
മീശപ്പുലിമല
മീശപ്പുലിമല
Parent rangeപശ്ചിമഘട്ടം

ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ (പശ്ചിമഘട്ടത്തിലെ) ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്ത്. ഉയരം 2,640 metres (8,661 ft).[2]

മൂന്നാറിൽ നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്നാൽ മീശപ്പുലിമലയിലേക്കുള്ള ബേസ്‌ക്യാമ്പിൽ എത്താം. [3] മീശപ്പുലിമലയിലേക്കുള്ള ട്രക്കിംഗ് കേരള വനം വികസന കോർപ്പറേഷൻ മുഖാന്തിരമാണ് നടത്തുന്നത്. മീശപ്പുലിമലയിലേക്ക് അനധികൃത ട്രക്കിംഗ് അനുവദനീയമല്ല.[4] നേപ്പാളിന്റെ ദേശീയ പുഷ്പവും ഉത്തരാഖണ്ഡിന്റെയും നാഗാലാൻഡിന്റെയും സംസ്ഥാന വൃക്ഷവുമായ കാട്ടുപൂവരശ്[5] (Rhododendron arboreum ) മീശപ്പുലിമലയിൽ ധാരാളമായി കാണപ്പെടുന്നു.ഇവിടുത്തെ ഒരു താഴ്‌വരക്ക് റോഡോഡെൻട്രോൺ വാലി എന്നാണ് പേരുനൽകിയിരിക്കുന്നത്.ബേസ്‌ക്യാമ്പിൽ ടെന്റും അഞ്ചുകിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്നും 8000 അടി ഉയരെയുള്ള റോഡോവാലിയിലെ റോഡോമാൻസിലിലും താമസസൗകര്യം ലഭ്യമാണ്. ഹൃദയതടാകം മീശപ്പുലിമലയിലുണ്ട്. https://www.kfdcecotourism.com/ Archived 2022-09-04 at the Wayback Machine.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. U.S.Army Map Service (LU), Corps of Engineers
  2. toposheet prepared by the Army Map Service (LU), Corps of Engineers, U.S. Army, Washington D.C.. compiled in 1954
  3. https://www.keralatourism.org/kerala-article/meesappulimala-munnar/438/
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-09-04. Retrieved 2022-09-04.
  5. https://en.wikipedia.org/wiki/Rhododendron_arboreum#:~:text=Help%20with%20translations!%20%5D-,Rhododendron%20arboreum,-From%20Wikipedia%2C%20the

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീശപ്പുലിമല&oldid=3863024" എന്ന താളിൽനിന്ന് ശേഖരിച്ചത്