"കുറിച്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്ഷരത്തെറ്റുകള്‍
(ചെ.) തലക്കെട്ടു മാറ്റം: കുറിച്യര്‍ >>> കുറിച്യർ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

03:16, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ആദിവാസി വര്‍ഗമാണ് കുറിച്യര്‍. ആദിവാസികളിലെ ഏറ്റവും ഉയര്‍ന്നജാതിയായി ഇവര്‍ സ്വയം കല്പിച്ചിട്ടുണ്ട്. മറ്റു ജാതിക്കാരെ താഴ്ന്ന ജാതിക്കാരായിക്കാണുന്ന ഇവര്‍ മറ്റുള്ളവരോട് അയിത്തം കല്പിച്ചിരിക്കുന്നു. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായി ഇവരെ കാണുന്നു. മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവര്‍.

പേരിനു പിന്നില്‍

കന്നട പദങ്ങളായ കുറിയ(മല), ചിയന്‍(ആളുകള്‍) എന്നിവയില്‍ നിന്ന് മലയില്‍ വസിക്കുന്നവര്‍ എന്നര്‍ത്ഥത്തില്‍‍ കുറിചിയന്‍ അഥവാ കുറിച്യര്‍ എന്ന പദം രൂപമെടുത്തത്.

കുറിക്ക് കൊള്ളുന്ന അമ്പയക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ഈ പേരുണ്ടായത് എന്ന് മറ്റു ചിലര്‍ കരുതുന്നു.

ഐതിഹ്യം

ഇവരുടെ ഉദ്ഭവത്തേക്കുറിച്ചുള്ള കഥകളില്‍ പ്രധാനപ്പെട്ടവവയില്‍ ഒന്ന് ഇങ്ങനെയാണ്: കുറുമ്പനാട് രാജാവും കോട്ടയം രാജാവും വയനാട്ടിലെ വേട രാജാക്കന്മാര്‍ക്കെതിരെ യുദ്ധം ചെയ്തു. അവരുടെ സൈന്യത്തില്‍ തിരുവിതാംകൂറുകാരായ അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധംജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടില്‍ കഴിഞ്ഞതിനാല്‍ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാര്‍ പുറത്താക്കി. ശരണാര്‍ത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടില്‍ കൃഷി ചെയ്യാന്‍ രാജാവ് അനുവദിക്കുകയും അവര്‍ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു.

ചരിത്രം

കണ്ണൂര്‍ ജില്ലയിലും സമീപപ്രദേശങ്ങളിലും വസിച്ചിരുന്ന ഈ വിഭാഗം ചരിത്രപരമായ കാരണങ്ങളാല്‍ വയനാട്ടില്‍ എത്തിച്ചേര്‍ന്നതാവുമെന്നാണ്‌ കരുതുന്നത്. കൊട്ടിയൂര്‍ പ്രദേശത്ത് പ്രാചീനകാലം മുതല്‍ക്കേ കുറിച്യര്‍ അധിവസിച്ചിരുന്നു. പഴശ്ശിരാജാവിനുമായി കുറിച്യര്‍ക്ക് അഭേദ്യമായി ബന്ധമുണ്ടായിരുന്നു.

സംസ്കാരങ്ങള്‍

അയിത്താചാരം

കാട്ടിലെ ഏറ്റവും ഉയര്‍ന്ന വര്‍ഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ആദിവാസി വിഭാഗങ്ങളില്‍ ഇത്രയേറെ അയിത്തം കല്പിക്കുന്ന മറ്റൊരു വിഭാഗമില്ല. ഏതെങ്കിലും വിധത്തില്‍ അശുദ്ധമായാല്‍ മുങ്ങിക്കുളിക്കാതെ വീട്ടില്‍ പ്രവേശിക്കാന്‍ പാടില്ല. സ്വന്തം മുറ്റത്തു നിന്ന് പുറത്തിറങ്ങിയാല്‍ അയിത്തമായി എന്നവര്‍ ധരിക്കുന്നു. ബ്രാഹ്മണര്‍ക്കും വയനാട്ടിലെ പഴയ നായന്മാര്‍ക്കും ഒഴിച്ച് മറ്റെല്ലാവര്‍ക്കും അവര്‍ അയിത്തം കല്പിച്ചിരിക്കുന്നു. ഏതെങ്കിലും വഴിയിലൂടെ സഞ്ചരിക്കുന്ന സമയം ഓയ്.. ഓയ്.. എന്ന ശബ്ദമുണ്ടാക്കിയാണ് ഇവര്‍ അയിത്തക്കാരെ അകറ്റുന്നത്. ഈ സമ്പ്രദായം കര്‍ക്കശമായി പാലിച്ചിരുന്നതിനാല്‍ മറ്റുള്ള ആദിവാസികളില്‍ നിന്ന് ഒറ്റപ്പെടാനും വിദ്യാഭ്യാസം ലഭിക്കാതിരിക്കാനും ഇടയായി. പുറത്തുനിന്നുള്ള ഭക്ഷണം വരെ അവര്‍ക്ക് നിഷിദ്ധമായിരുന്നു.

ആരാധന

മലോന്‍, മലകാരി, കരിമ്പിലിപൊവുതി, കരമ്പില്‍ ഭഗവതി, അതിരാളന്‍ തെയ്യം എന്നിവയെ ആരാധിക്കുന്നു. കൂടാതെ മുത്തപ്പന്‍, ഭദ്രകാളി, ഭഗവതി തുടങ്ങിയവരുമുണ്ട്. ഇതില്‍ തങ്ങളുടെ കാണപ്പെട്ട ദിവമായി മലക്കാരിയെ വിശ്വസിക്കുന്നു. പരമശിവനാണ് വേടന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട മലക്കാരി ദൈവമെന്നാണ് ഇവരുടെ വിശ്വാസം. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന വെളിച്ചപ്പാടുകള്‍ ഇവര്‍ക്കിടയിലുണ്ട്. ആഭിചാരപ്രയോഗങ്ങളില്‍ നിന്നുള്ള മോചനം, ബാധയില്‍ നിന്നുള്ള രക്ഷ, നായാട്ടിനു ഫലം ലഭിക്കല്‍ എന്നിവയാണ്‌ മലക്കാരിയുടെ പ്രധാനം അനുഗ്രഹങ്ങള്‍. കരിമ്പിലി ഭഗവതി സ്ത്രീകള്‍ക്ക് സുഖപ്രസവം, പാതിവ്രത്യസം‌രക്ഷണം എന്നിവ നിര്‍വഹിക്കുന്നു.

വേട്ടയാടല്‍

അമ്പും വില്ലും കുറിച്യരുടെ ജീവിതത്തില്‍ ഒരു അവിഭാജ്യ ഘടകമാണ്. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും. ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും വലിയ പ്രാധാന്യമുണ്ട്. ഒരു കുട്ടി ജനിക്കുന്ന സമയത്ത് അതിന്റെ വില്ല് കുലച്ച് ഞാണൊലി കേള്‍പ്പിക്കുക എന്ന ചടങ്ങ് ഇവര്‍ക്കിടയിലുണ്ട്. കുറിച്യന്‍ മരിച്ചാല്‍ കുഴിമാടത്തില്‍ അമ്പും വില്ലും കുത്തി നിര്‍ത്തുന്നു. മാംസം ഇവരുടെ പ്രധാനാഹാരമാണ്‌. പൂജകള്‍ക്കും മറ്റും നിവേദ്യമായി മംസത്തെ ഉപയോഗിക്കുന്നു.

കലകള്‍

മറ്റ് ആദിവാസികളുമായി താരതമ്യം ചെയ്താല്‍ കുറിച്യര്‍ക്ക് കലാവാസന അല്പം കുറവാണ്. എങ്കില്‍ത്തന്നെ മാന്‍പാട്ട്, നരിപ്പാട്ട് തുടങ്ങിയ ചില ചടങ്ങുകള്‍ ഇവര്‍ക്കുമുണ്ട്.

അവലംബം


ഫലകം:കേരളത്തിലെ ആദിവാസികള്‍

"https://ml.wikipedia.org/w/index.php?title=കുറിച്യർ&oldid=573533" എന്ന താളിൽനിന്ന് ശേഖരിച്ചത്