ട്വിങ്കിൾ ഖന്ന
ട്വിങ്കിൾ ഖന്ന | |
---|---|
ജനനം | ടീന ജതിൻ ഖന്ന |
തൊഴിൽ | അഭിനേത്രി, ഇന്റീരിയർ ഡിസൈനർ |
സജീവ കാലം | 1996 - 2001 (വിരമിച്ചു) |
ജീവിതപങ്കാളി(കൾ) | അക്ഷയ് കുമാർ (2001-ഇതുവരെ) |
കുട്ടികൾ | ആരവ് ഭാട്ടിയ |
മാതാപിതാക്ക(ൾ) |
|
1990 കളിൽ ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു ട്വിങ്കിൾ ഖന്ന (ജനനം: ഡിസംബർ 29, 1974).വിവാഹശേഷം സിനിമ ഉപേക്ഷിച്ച് ട്വിങ്കിൾ "മിസ്സിസ് ഫണ്ണിബോൺസ്" എന്ന പേരിൽ കോളം എഴുതുന്നുണ്ട് മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റീരിയർ ഡിസൈനറയും അറിയപ്പെടുന്നു 2023ൽ അൻപതാം വയസ്സിൽ യുകെയിലെ ഗോൾഡ് സ്മിത്ത് കോളേജിൽ നിന്നും "ഫിക്ഷൻ റൈറ്റിങ്ങിൽ" ബിരുദാനന്തര ബിരുദം സ്വന്തമാക്കി.
ആദ്യ ജീവിതം
[തിരുത്തുക]പ്രമുഖ ചലച്ചിത്ര ദമ്പതികളായ രാജേഷ് ഖന്ന, ഡിംപിൾ കപാഡിയ എന്നിവരുടെ മൂത്ത മകളാണ് ട്വിങ്കിൾ ഖന്ന. റിങ്കി ഖന്ന സഹോദരിയാണ്. തന്റെ പിതാവിന്റെ 32 ആം പിറന്നാളിന്റെ അന്നാണ് ട്വിങ്കിൾ ഖന്ന ജനിച്ചത്.
സിനിമജീവിതം
[തിരുത്തുക]ട്വിങ്കിൾ ഖന്ന അദ്യം അഭിനയിച്ച ചിത്രം ബോബി ഡിയോൾ നായകനായി അഭിനയിച്ച ബർസാത് (1995) ആണ്. ഇത് ഒരു വൻ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് 'മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്' ലഭിച്ചു. 1990 കളിലെ ഹിന്ദി ചലച്ചിത്ര മേഖലയിലെ എല്ല നായക നടന്മാരുടെ കൂടെയും ട്വിങ്കിൾ ഖന്ന അഭിനയിച്ചു. 1990 മുതൽ 2000 വരെ ധാരാളം വിജയച്ചിത്രങ്ങളിലും അഭിനയിച്ചു. നടൻ അക്ഷയ് കുമാറുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതം ഉപേക്ഷിച്ചു.[1]
2002 ൽ സ്വന്തമായി ഒരു ഇന്റീരിയർ ഡിസൈനിംഗ് കമ്പനി തുടങ്ങി. [2]
അവലംബം
[തിരുത്തുക]- ↑ "boxofficeindia.com". LKLKBK box office status. Archived from the original on 2006-10-15. Retrieved 2007 ഏപ്രിൽ 14.
{{cite web}}
: Check date values in:|accessdate=
(help) - ↑ "bollyvista.com". Twinkle Designs Rani Mukerji's Big Mansion. Archived from the original on 2013-10-19. Retrieved 2007 ഏപ്രിൽ 14.
{{cite web}}
: Check date values in:|accessdate=
(help)