കൽഞരള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൽഞരള
Cissus heyneana
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Species:
C.heyneana
Binomial name
Cissus heyneana

മുന്തിരി കുടുംബത്തിൽ പെട്ട(വിറ്റേസീ) പടർന്നു കയറുന്ന വള്ളിച്ചെടിയാണ് കൽഞരള. (ശാസ്ത്രീയ നാമം:Cissus heyneana) നിത്യഹരിത വനങ്ങളിലും, ഇലകൊഴിയും ഈർപ്പവനങ്ങളിലും, അർദ്ധനിത്യഹരിത വനങ്ങളിലും, സമതലങ്ങളിലും കാണപ്പെടുന്നു. ഇന്ത്യയിലും ശ്രീലങ്കയിലും ഈ സസ്യം തദ്ദേശവാസിയാണ്. കേരളത്തിൽ പാലക്കാട്, ഇടുക്കി, മലപ്പുറം, കൊല്ലം, തൃശ്ശൂർ, കണ്ണൂർ[1] ജില്ലകളിൽ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലത്താണ് പൂക്കളും കായ്കളും ഉണ്ടാകുന്നത്. ഹൃദയാകൃതിയിൽ അറ്റം കൂർത്ത ഇലകളും സൈമോസ്(cymose) പൂക്കുലകളും അണ്ഡാകൃതിയിലുള്ള മിനുസമുള്ള കായകളുമുണ്ട്.[2]

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. http://hdl.handle.net/10603/4538
  2. "Cissus heyneana Planch". India Biodiversity Portal. Biodiversity India. Retrieved Apr 10, 2018.
"https://ml.wikipedia.org/w/index.php?title=കൽഞരള&oldid=3471955" എന്ന താളിൽനിന്ന് ശേഖരിച്ചത്