ക്വെചുവ ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്വെചുവ ജനത
Total population
10–11 million
Regions with significant populations
 പെറു5,176,809[1]
 Ecuador2,568,000[2]
 ബൊളീവിയ1,837,105[3]
 Argentina55,493[4]
 Chile33,868[5]
 Colombia23,249
Languages
QuechuaSpanish
Religion
Roman CatholicismProtestantismTraditional
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Aymaras

ക്വെച്ചുവ ജനത (/ˈkɛuə/,[6][7] US also /ˈkɛwɑː/;[8] സ്പാനിഷ് ഉച്ചാരണം: [ˈketʃwa]) പെറുവിലെ തദ്ദേശവാസികളിൽ ഉത്ഭവിച്ചതായ ക്വെച്ചുവ ഭാഷകൾ സംസാരിക്കുന്നവരോ തെക്കേ അമേരിക്കയിലെ ഏതെങ്കിലും തദ്ദേശവാസികളോ ഉൾപ്പെടുന്ന ഒരു ജനതയാണ്. മിക്ക ക്വച്ചുവ ഭാഷ സംസാരിക്കുന്നവരും പെറു സ്വദേശികളാണെങ്കിലും ഇക്വഡോർ, ബൊളീവിയ, ചിലി, കൊളംബിയ, അർജന്റീന എന്നിവിടങ്ങളിലും അവരുടെ തരക്കേടില്ലാത്ത ഒരു ജനസംഖ്യയുണ്ട്. തെക്കൻ ക്വെച്ചുവയാണ് ഏറ്റവും സാധാരണമായ ക്വെച്ചുവ ഭാഷ. ഇക്വഡോറിലെ കിച്ച്വ ജനത കിച്ച്വ ഭാഷ സംസാരിക്കുമ്പോൾ കൊളംബിയയിലെ, ഇൻക ജനത ഇൻകാ കിച്ച്വ ഭാഷ സംസാരിക്കുന്നു.

പേരിനുമാത്രം സാരൂപ്യമുള്ള ക്വെച്ചുവ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം പെറുവിൽ ഏകദേശം 5.1 ദശലക്ഷം, ബൊളീവിയയിൽ 1.8 ദശലക്ഷം, ഇക്വഡോറിൽ 2.5 ദശലക്ഷം (ഹോൺബെർഗർ, കിംഗ് എന്നിവരുടെ 2001 ലെ ലേഖനങ്ങൾ അനുസരിച്ച്), എത്‌നോളോഗ് (2006) അനുസരിച്ച് ചിലിയിൽ 33,800, അർജന്റീനയിൽ 55,500, നൂറുകണക്കിന് ആളുകൾ ബ്രസീലിൽ‌ എന്നിങ്ങനെയാണ്. വിവിധ ക്വെച്ചുവ ഭാഷകൾ ചില സന്ദർഭങ്ങളിൽ പരസ്പരം മനസ്സിലാക്കാൻ കഴിയാത്തവിധം വ്യത്യസ്തമാണ്. ക്വെച്ചുവ ഭാഷ ഇൻ‌കാകളേക്കൂടാതെ, ഇൻ‌ക സാമ്രാജ്യത്തിന്റെ ദീർഘകാല ശത്രുക്കളായിരുന്ന ഹുവാങ്ക ജനതയും (വാങ്ക ഇന്ന് ഹുവാൻ‌കായോ പ്രദേശത്ത് സംസാരിക്കുന്ന ഒരു ക്വെച്ചുവ ഭാഷാ വകഭേദമാണ്) പെറുവിലെ ചങ്ക ജനതയും (അയകുചോയുടെ ചങ്ക വകഭേദം), ഇക്വഡോറിലെ കനാരി തുടങ്ങിയവരും സംസാരിക്കുന്നു. ക്വെച്ചുവ സംസാരിച്ചിരുന്ന ഇവരിലെ ചിലർ, ഉദാഹരണത്തിന് കുസ്കോയിലെ ഇൻകകൾക്ക് മുമ്പുള്ള വാങ്ക, മറ്റ് ആളുകളിൽ പ്രത്യേകിച്ച് ബൊളീവിയയിലും ഇക്വഡോറിലുമുള്ളവർ ക്വെച്ചുവ ഭാഷയെ ഇൻക കാലഘട്ടത്തിലോ അതിനുശേഷമോ മാത്രം സ്വീകരിച്ചവരാണ്.

1969 ൽ ജുവാൻ വെലാസ്കോ അൽവാരഡോയുടെ കുപ്രസിദ്ധമായ സ്വേച്ഛാധിപത്യത്തിൻ കീഴിൽ ക്വെച്ചുവ പെറുവിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായിത്തീർന്നു.

അവലംബം[തിരുത്തുക]

  1. "Perú: Perfil Sociodemográfico" (PDF). Instituto Nacional de Estadística e Informática. p. 214.
  2. 2001 INEC census
  3. "Censo de Población y Vivienda 2012 Bolivia Características de la Población". Instituto Nacional de Estadística, República de Bolivia. p. 29. Archived from the original on 2021-08-01. Retrieved 2021-06-28.
  4. "Censo Nacional de Población, Hogares y Viviendas 2010 Censo del Bicentenario Resultados definitivos Serie B Nº 2. Tomo 1" (PDF). Instituto Nacional de Estadística y Censos de la Republica Argentina. p. 281.
  5. "Síntesis de Resultados Censo 2017" (PDF). Instituto Nacional de Estadísticas, Santiago de Chile. p. 16. Archived from the original (PDF) on 2020-11-12. Retrieved 2021-06-28.
  6. "Quechua - meaning of Quechua in Longman Dictionary of Contemporary English". Ldoceonline.com. Retrieved 26 August 2018.
  7. Oxford Living Dictionaries Archived 2019-05-08 at the Wayback Machine., British and World English
  8. Wells, John C. (2008), Longman Pronunciation Dictionary (3rd ed.), Longman, ISBN 9781405881180
"https://ml.wikipedia.org/w/index.php?title=ക്വെചുവ_ജനത&oldid=3796656" എന്ന താളിൽനിന്ന് ശേഖരിച്ചത്