കേരള പൊതുമരാമത്ത് വകുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള പൊതുമരാമത്ത് വകുപ്പ്[1]
[[Image:|200px|കേരള പൊതുമരാമത്ത് വകുപ്പ്[1]]]
ഏജൻസി അവലോകനം
രൂപപ്പെട്ടത് 1823
മുൻകാല ഏജൻസികൾ പണിവകൈ മരാമത്ത്- തിരുവിതാംകൂർ നാട്ടുരാജ്യം
 
കൊച്ചിൻ മരാമത്ത് - കൊച്ചി നാട്ടുരാജ്യം
അധികാരപരിധി കേരള സർക്കാർ
ആസ്ഥാനം തിരുവനന്തപുരം, കേരളം, ഇന്ത്യ
ഉത്തരവാദപ്പെട്ട മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പൊതുമരാമത്ത് മന്ത്രി
മേധാവി/തലവൻ കെ.ബിജു ഐ.എ.എസ്., സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ്
കീഴ്‌ ഏജൻസി
പ്രധാന വിഭാഗങ്ങൾ
  • റോഡ് വിഭാഗം
  • പാലങ്ങളുടെ വിഭാഗം
  • കെട്ടിടങ്ങളുടെ വിഭാഗം
  • ദേശിയപാത വിഭാഗം
വെബ്‌സൈറ്റ്
http://www.keralapwd.gov.in

കേരള സർക്കാരിനു കീഴിലുള്ള ഒരു പ്രധാന വകുപ്പാണ് കേരള പൊതുമരാമത്ത് വകുപ്പ് (Kerala Public Works Department, KPWD).[1] സർക്കാർ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമ്മാണവും പരിപാലനവുമാണ് ഈ വകുപ്പിന്റെ കർത്തവ്യം.[1][2][3] 1956-ൽ കേരളം രൂപീകൃതമായതോടെയാണ് സംസ്ഥാന പൊതു മരാമത്ത് വകുപ്പ് പ്രവർത്തനം ആരംഭിച്ചത്.[1][4]

ചരിത്രം[തിരുത്തുക]

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കൊച്ചിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ബ്രിട്ടീഷ് റെസിഡന്റിന്റെ അധികാരപരിധിയിൽ പബ്ലിക് വർക്ക്സ് കമ്മീഷൻ എന്നൊരു ഡിപ്പാർട്ട്മെന്റ് പ്രവർത്തിച്ചിരുന്നു. റോഡുകളുടെയും കൊട്ടാരങ്ങളുടെയും നിർമ്മാണപ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി 1825-ൽ കൊച്ചിയിൽ മരാമത്ത് വകുപ്പ് രൂപീകൃതമായി.

1901-ൽ തിരുവിതാംകൂറിലും കൊച്ചിയിലും പൊതുമരാമത്ത് വകുപ്പുകൾ സ്ഥാപിക്കുവാനും ഇരു രാജ്യങ്ങളിലും പി.ഡബ്ല്യൂ.ഡി. എഞ്ചിനിയർമാർ ഉൾപ്പെടുന്ന ഒരു സ്ഥിരം ജോയിന്റ് കമ്മീഷൻ രൂപീകരിക്കുവാനും ധാരണയായി. തിരുവിതാംകൂർ മരാമത്തിന്റെ ചുമതല ഒരു ചീഫ് എഞ്ചിനിയറും കൊച്ചിൻ മരാമത്തിന്റെ ചുമതല ദിവാൻ പേഷ്കാറും (സ്റ്റേറ്റ് സെക്രട്ടറി) നിർവ്വഹിച്ചു. 1949-ൽ തിരുകൊച്ചി സംയോജനം നടന്നതോടെ ഇരു വകുപ്പുകളും ചേർത്ത് കേരള പി.ഡബ്ല്യു.ഡി. രൂപീകൃതമായി. നിലവിൽ എട്ടു ചീഫ് എഞ്ചിനിയർമാർ, 25 സൂപ്രണ്ട് എഞ്ചിനിയർമാർ, 76 എക്സിക്യൂട്ടീവ് എഞ്ചിനിയർമാർ, 289 അസിസ്റ്റ്ന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർമാർ, 639 അസിസ്റ്റ്ന്റ് എഞ്ചിനിയർമാർ എന്നിവരോടൊപ്പം മറ്റു ജീവനക്കാരും ഈ വകുപ്പിൽ പ്രവർത്തിക്കുന്നുണ്ട്.

വകുപ്പിനെക്കുറിച്ച്[തിരുത്തുക]

ക്യാബിനറ്റ് പദവിയുള്ള ഒരു മുതിർന്ന മന്ത്രിയാണ് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല നിർവ്വഹിക്കുക. നിലവിൽ പി.എ. മുഹമ്മദ് റിയാസ് ആണ് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി. ഇദ്ദേഹത്തെ സഹായിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്ന പദവിയിൽ സംസ്ഥാനത്തെ മുതിർന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനും ഉണ്ടാകും. ഒരു സാങ്കേതിക വകുപ്പായതിനാൽ ചീഫ് എഞ്ചിനിയർമാരുടെയും സാങ്കേതിക ഉപദേഷ്ടാക്കളുടെയും ഒരു സമിതിയും പൊതുമരാമത്ത് വകുപ്പിനുണ്ട്.

ചുമതലകളും ഉത്തരവാദിത്തങ്ങളും[തിരുത്തുക]

നിർമാണവും പരിപാലനവും[തിരുത്തുക]

സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, മറ്റ് പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും പരിപാലനത്തിനും വകുപ്പിന് ഉത്തരവാദിത്തമുണ്ട്.

  1. റോഡ് വികസനം
  2. പാലം നിർമ്മാണവും പരിപാലനവും
  3. കെട്ടിട നിർമ്മാണം
  4. അടിസ്ഥാന സൗകര്യങ്ങൾ
  5. ദുരന്തനിവാരണ ആസൂത്രണം


റോഡുകൾ

സംസ്ഥാന പാതകൾ, പ്രധാന ജില്ലാ റോഡുകൾ എന്നിവയുടെ നിർമ്മാണം, പരിപാലനം, അറ്റകുറ്റപ്പണി തുടങ്ങീ എല്ലാ കാര്യങ്ങളും വകുപ്പിൻ്റെ ചുമതലയിൽ പെട്ടതാണ്.


സംസ്ഥാന പാതകൾ (SH), പ്രധാന ജില്ലാ റോഡുകൾ, എന്നിവ വകുപ്പിൻ്റെ പരിധിയിൽ വരുന്നു (മറ്റുള്ള പ്രാദേശിക റോഡുകൾ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്). വകുപ്പിൻ്റെ അധികാര പരിധിയിൽ വരുന്ന റോഡുകൾ അറിയാൻ കേരളത്തിലെ പാതകൾ എന്ന ഈ താൾ കാണുക.

വിഭാഗങ്ങൾ[തിരുത്തുക]

പൊതുമരാമത്ത് വകുപ്പിന് എട്ടു വിഭാഗങ്ങളാണുള്ളത്. ഓരോ വിഭാഗത്തിന്റെയും മേധാവി ഒരു ചീഫ് എഞ്ചിനിയർ ആയിരിക്കും.

  • അഡ്മിനിസ്ട്രേഷൻ

പൊതുമരാമത്തു വകുപ്പിന്റെ എല്ല വിഭാഗങ്ങളുടെയും ഏകോപനണ് ഈ വിഭാഗത്തിന്റെ പ്രധാന ധർമ്മം. വകുപ്പിലെ ഒരു മുതിർന്ന ചീഫ് എഞ്ചിനിയറാണ് ഈ വിഭാഗത്തിന്റെ മേധാവി. പൊതുമരാമത്തു വകുപ്പിന്റെ വിജിലൻസ് വിഭാഗവും ഈ വിംഗിൽ ഉൾപ്പെടുന്നു.

  • റോഡ്‌സ്

സംസ്ഥാന ഹൈവേകൾ, ലോക്കൽ റോഡുകൾ, നഗരപാതകൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന വിഭാഗം.

  • പാലങ്ങൾ

പാലങ്ങളുടെയും നിർമ്മാണവും സംരക്ഷണവുമാണ് ഈ വിഭാഗത്തിന്റെ ധർമ്മം.

  • നാഷണൽ ഹൈവേസ് വിംഗ് കേരള സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്ന ദേശീയ പാതകളുടെ മേൽനോട്ടം വഹിക്കുന്ന വിഭാഗം. ഭാരത സർക്കാരിന്റെ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് ദേശീയ പാതകളുടെ നിർമ്മാണവും പരിപാലനവും നിർവ്വഹിക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ ധർമ്മം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളും ഈ വിഭാഗം നിർവ്വഹിക്കാറുണ്ട്.
  • ബിൽഡിംഗ്സ് വിംഗ്

ചില സർക്കാർ ഏജൻസികളുടേത് ഒഴികെ മറ്റെല്ലാ സർക്കാർ കെട്ടിടങ്ങളുടെയും നിർമ്മിതികളുടെയും നിർമ്മാണവും പരിപാലനവും കൈകാര്യം ചെയ്യുന്ന വിഭാഗം. ഭൂരിഭാഗം സർക്കാർ ഗസ്റ്റ് ഹൗസുകളും കൊട്ടാരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലാണ്. ചില കെട്ടിടങ്ങൾ വിനോദസഞ്ചാര വകുപ്പിനും റെവന്യൂ വകുപ്പിനും വിട്ടുകൊടുത്തിട്ടുണ്ട്.

  • പ്രോജക്റ്റ്സ് വിംഗ്

പുതിയ നിർമ്മാണ പദ്ധികളുടെ മേൽനോട്ടം നിർവ്വഹിക്കുന്ന വിഭാഗം. ഈ വിഭാഗത്തിന്റെ ഭരണനിർവഹണ മേധാവി ഒരു ഐ.എ.എസ് ഓഫീസർ ആയിരിക്കും, സാങ്കേതിക ഭാഗം മേധാവി ഒരു ചീഫ് എഞ്ചിനിയറാണ്.

ഡിവിഷൻ തലത്തിലുള്ള മേൽനോട്ടത്തിനായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗത്തിനും ബിൽഡിംഗ്സ് ആൻഡ് ലോക്കൽ വർക്ക്സ് വിഭാഗത്തിനും മൂന്ന് സർക്കിളുകൾ വീതമുണ്ട്. രണ്ടു വിഭാഗങ്ങൾക്കും ജില്ലാ തലത്തിൽ ഒരു ഡിവിഷനുണ്ട്. കോടതികളുടെ നിർമ്മാണപ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതിനായി ബിൽഡിംഗ്സ് വിഭാഗത്തിന് ഒരു ജുഡീഷ്യൽ സർക്കിൾ കൂടിയുണ്ട്. നാഷണൽ ഹൈവേ വിംഗിന് മൂന്ന് സർക്കിളുകളും എട്ട് ഡിവിഷനുകളുമുണ്ട്.

വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങൾ[തിരുത്തുക]

റെസ്റ്റ് ഹൗസസ്[തിരുത്തുക]

വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ടൂറിസ്റ്റ് ബംഗ്ലാവുകൾ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുണ്ട്. ചില ബംഗ്ലാവുകൾ വിനോദസഞ്ചാരവകുപ്പിനു വിട്ടുകൊടുത്തിരിക്കുകയാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Kerala Public Works Department Official web site. 'About us'". Archived from the original on 2010-12-01. Retrieved 2018-08-07.
  2. The Hindu. 'Roadworks nearing completion'.
  3. The Hindu. 'State to shift to concrete roads'.
  4. Government of Kerala Official Website. 'Public Works Department'.
  5. "Ashwas Public Amenities Kerala Ltd". Archived from the original on 2014-05-06. Retrieved 2018-08-07.