കേരള പി.‌ഡബ്ല്യു.‌ഡി ഡിസൈൻ വിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഡിസൈൻ, റിസർച്ച്, ഇൻവെസ്റ്റിഗേഷൻ എന്നിവയും, ഈ പദ്ധതികളുടെ ഗുണമേന്മയുമായി ബന്ധപെട്ട കാര്യങ്ങളും, കൈകാര്യം ചെയ്യുക എന്നതാണ് ഡിസൈൻ വിംഗിന്റെ പ്രധാന ചുമതല.

കേരള പി‌.ഡബ്ല്യു‌.ഡി ഡിസൈൻ വിംഗ്.
Agency overview
Formed 2017
Preceding Agency DRIQ Board
Headquarters ചീഫ് ഡിസൈൻ ഓഫീസ്, തിരുവനന്തപുരം
Parent agency കേരള പൊതുമരാമത്ത് വകുപ്പ്
Child Agencies പി‌.ഡബ്ല്യു.‌ഡി റീജിയണൽ ഡിസൈൻ വിംഗ്, എറണാകുളം
 
പി‌.ഡബ്ല്യു.‌ഡി റീജിയണൽ ഡിസൈൻ വിംഗ്, കോഴിക്കോട്

ഡിസൈൻ വിംഗിന്റെ ചുമതല ഒരു ചീഫ് എഞ്ചിനീയർക്കാണ്. അദ്ദേഹത്തെ സഹായിക്കുവാനായി ഡയറക്ടർ (റിസർച് ആൻഡ്‌ ക്വാളിറ്റി കൺട്രോൾ), ഡയറക്ടർ (ബിൽഡിംഗ്‌സ്), ഡയറക്ടർ (ഹൈവേസ്) എന്നിവർ ഉണ്ട്.

യൂണിറ്റുകൾ[തിരുത്തുക]

സ്ട്രക്ച്ചറൽ ഡിസൈൻ, ഹൈവേ ഡിസൈൻ, ജിയോ ടെക്നിക്കൽ എഞ്ചിനീയറിംഗ്, എൻവയേൺമെന്റൽ എഞ്ചിനീയറിംഗ്, കെട്ടിടങ്ങളുടെ എം.ഇ.പി ഡിസൈൻ (ഇലക്ട്രിക്‌, പ്ലംബിംഗ്, എച്.വി.എ.സി ഡിസൈൻ) എന്നിവയ്ക്കും, വിവിധങ്ങളായ പ്രോജക്റ്റുകൾ തയ്യാറാക്കുന്നതിനും വേണ്ടി പ്രത്യേകം യൂണിറ്റുകൾ നിലവിൽ ഡിസൈൻ വിംഗിൽ ഉണ്ട്.

കാര്യാലയങ്ങൾ[തിരുത്തുക]

ഈ വിംഗിന്റെ ഹെഡ് ക്വാട്ടേഴ്സ് തിരുവനന്തപുരത്തുള്ള ചീഫ് ഡിസൈൻ ഓഫീസ് എന്നറിയപെടുന്ന, ചീഫ് എഞ്ചിനീയർ (ഡിസൈൻ)-ൻറെ കാര്യാലയമാണ്‌. ഇത് കൂടാതെ എറണാകുളത്തും കോഴിക്കോടും ഓരോ റീജിയണൽ ഡിസൈൻ ഓഫീസ് കൂടി ഉണ്ട്. മാത്രവുമല്ല, ഈ വിംഗിന്റെ കീഴിൽ പൂർണ തോതിൽ ഉള്ള ഇൻവെസ്റ്റിഗേഷൻ ആൻഡ്‌ ക്വാളിറ്റി കൺട്രോൾ വിംഗും, അവയ്ക്ക് കീഴിൽ തിരുവനന്തപുരത്തും, എറണാകുളത്തും കോഴിക്കോടും റീജിയണൽ ഐ ആൻഡ്‌ ക്യു.സി ലബോറട്ടറികളും മതിയായ ജില്ലാതല ക്വാളിറ്റി കൺട്രോൾ ലബോറട്ടറികളും ഉണ്ട്.

കെ.എച്ച്.ആർ.ഐ[1][തിരുത്തുക]

ഡിസൈൻ വിംഗിന്റെ കീഴിൽ തിരുവനന്തപുരത്തുള്ള, കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മരാമത്ത് പ്രവൃത്തികളുമായി ബന്ധപെട്ടുള്ള ഗവേഷണവും, ക്വാളിറ്റി കൺട്രോൾ പ്രവൃത്തികളും നടക്കുന്നു. കൂടാതെ നിർമ്മാണ മേഖലയിലെ നൂതന ആശയങ്ങളുമായി ബന്ധപെട്ട അഭിപ്രായങ്ങളും, മാർഗനിർദേശങ്ങളും കെ.എച്ച്.ആർ.ഐ മുഖേന നൽകി വരുന്നു. കെ.എച്ച്.ആർ.ഐ-യിൽ പൂർണ സജ്ജീകരണങ്ങളോട് കൂടിയ സോയിൽ മെക്കാനിക്ക്സ് ആൻഡ്‌ ഫൗണ്ടേഷൻ ഡിവിഷൻ, കോൺക്രീറ്റ് ഡിവിഷൻ, ട്രാഫിക് ഡിവിഷൻ, ഫ്ലെക്സിബിൾ പേവ്മെന്റ് ഡിവിഷൻ എന്നിവയും ഉണ്ട്.

  1. "KHRI". Archived from the original on 2020-06-30.