ഇന്ത്യയിലെ ദേശീയപാതകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദേശീയ പാതകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യയിലെ റോഡുവഴിയുള്ള ദീർഘദൂരയാത്രക്കുള്ള പ്രധാന മാർഗ്ഗങ്ങളാണ് ദേശീയപാതകൾ. ഇവയിൽ മിക്ക പാതകളുടേയും പരിപാലനം ഭാരതസർക്കാറാണ് നടത്തുന്നതെങ്കിൽ മറ്റുള്ളവ, സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടത്തപ്പെടുന്നത്. ഇന്ത്യയിലെ ദേശീയപാതകളിൽ മിക്കവയും രണ്ടുവരിയാണ് (ഇരുദിശയിലേക്കും ഉൾപ്പെടെ). ഏതാണ്ട് 67,000 കി.m (220,000,000 ft) നീളത്തിൽ ദേശീയപാതകൾ‌ വ്യാപിച്ച് കിടക്കുന്നു; അതിൽത്തന്നെ ഏകദേശം 200 കി.m (660,000 ft)[1] എക്സ്പ്രസ് വേ എന്ന വിഭാഗത്തിൽപ്പെടുന്നു. ദേശീയപാതകളിൽ 10,000 കി.m (33,000,000 ft) നീളം നാലുവരിപ്പാതയോ അതിൽക്കൂടുതലോ ആണ്. ഇന്ത്യയിലെ ആകെ റോഡ്ശൃംഖലയുടെ 2 ശതമാനം മാത്രമാണ് ദേശീയപാതയെങ്കിലും മൊത്തം വാഹനഗതാഗതത്തിന്റെ 40 ശതമാനവും ഇതിലൂടെയാണ്.[2] ഇന്ത്യയിലെ ദേശീയപാതകളുടെ വൻതോതിലുള്ള വികാസം ലക്ഷ്യമിട്ട് ദേശീയപാത വികസനപദ്ധതി എന്ന ഒരു സർക്കാർ-സ്വകാര്യ പങ്കാളിത്തപദ്ധതി ഇപ്പോൾ നടപ്പിലാക്കി വരുന്നുണ്ട്.

2010-ലെ പേരുമാറ്റം[തിരുത്തുക]

ഇന്ത്യയിലെ ദേശീയപാതകൾ

ഇന്ത്യയിൽ നിലവിലുള്ള ദേശീയ പാതകളുടെ, യുക്തിസഹമായി പുനരാവിഷ്ക്കരിച്ചു ക്രമപ്പെടുത്തിയ നമ്പരുകളും, എത്തപ്പെടുന്ന സ്ഥലങ്ങളും 2010 മാർച്ച് 5 ലെ ഇന്ത്യ ഗവണ്മെന്റ് ഗസ്സറ്റിലൂടെ, കേന്ദ്ര റോഡ്‌ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്നു. ക്രമാനുഗതമായ പുതിയ നമ്പർ രീതി അനുസ്സരിച്ചു സ്ഥലം, ദിക്ക്, ഗതി, ഭൂമിശാസ്ത്രപരമായ സ്ഥിതി എന്നിവ മനസ്സിലാക്കാം. ആകെ 218 ദേശീയ പാതകൾ. രണ്ടക്ക മൂന്നക്ക, ഒറ്റ ഇരട്ട നമ്പരുകൾ.ചിലവയ്ക്ക് എ- യും ബി-യും.[3]

അവലംബം[തിരുത്തുക]

  1. CIA World Factbook, India
  2. Contemporary India — II, NCERT Social Science textbook, 2005 Edition,
    Road Network Assessment by National Highway Authority of India
  3. http://dorth.gov.in/writereaddata/sublinkimages/finaldoc6143316640.pdf .....(Gazette )
"https://ml.wikipedia.org/w/index.php?title=ഇന്ത്യയിലെ_ദേശീയപാതകൾ&oldid=3122849" എന്ന താളിൽനിന്ന് ശേഖരിച്ചത്