ഉള്ളടക്കത്തിലേക്ക് പോവുക

വെസ്റ്റ് ലാന്റ് തായ് പൗറ്റിനി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Westland Tai Poutini National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെസ്റ്റ് ലാന്റ് തായ് പൗറ്റിനി ദേശീയോദ്യാനം
സ്ഥലംWest Coast, New Zealand
നിർദ്ദേശാങ്കങ്ങൾ43°23′S 170°11′E / 43.383°S 170.183°E / -43.383; 170.183
വിസ്തീർണ്ണം1,175 km2 (454 sq mi)
സ്ഥാപിതം1960
ഭരണസമിതിDepartment of Conservation

ന്യൂസിലാന്റിലെ സൗത്ത് ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തായാണ് വെസ്റ്റ് ലാന്റ് തായ് പൗറ്റിനി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. വെസ്റ്റ് ലാന്റ് ജില്ലയിലെ യൂറോപ്യന്മാരുടെ ആഗമനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 1960ലാണ് ഇത് സ്ഥാപിതമായത്. 1,175 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനം തെക്കൻ ആൽപ്സ് പർവ്വതനിരകളിൽ നിന്നും ആരംഭിച്ച് വന്യവും ഒറ്റപ്പെട്ടതുമായ തീരപ്രദേശത്ത് അവസാനിക്കുന്നു. [1] ഇത് ഔറാക്കി അല്ലെങ്കിൽ മൗണ്ട് കുക്ക് ദേശീയോദ്യാനവുമായി അതിർത്തി പങ്കിടുന്നു.

2010 4,400 ഹെക്റ്ററിലധികം പ്രദേശം വെസ്റ്റ് ലാന്റ് തായ് പൈറ്റിനി ദേശീയോദ്യാനത്തോടു കൂടിച്ചേർത്തു. ഉദ്യാനത്തിലുടനീളം ചിതറിക്കിടക്കുന്ന അനേകം പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ അധികവും കിഴക്കുവശത്തുള്ള ഒകാരിതോ കായലിലാണുള്ളത്. [2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ "Westland Tai Poutini National Park". Department of Conservation.
  2. ↑ "New additions to Westland National Park". New Zealand Government. 17 June 2010. Retrieved 17 June 2010.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]