വെസ്റ്റ് ലാന്റ് തായ് പൗറ്റിനി ദേശീയോദ്യാനം
ദൃശ്യരൂപം
വെസ്റ്റ് ലാന്റ് തായ് പൗറ്റിനി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of New Zealand | |
Location | West Coast, New Zealand |
Coordinates | 43°23′S 170°11′E / 43.383°S 170.183°E |
Area | 1,175 km2 (454 sq mi) |
Established | 1960 |
Governing body | Department of Conservation |
ന്യൂസിലാന്റിലെ സൗത്ത് ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തായാണ് വെസ്റ്റ് ലാന്റ് തായ് പൗറ്റിനി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. വെസ്റ്റ് ലാന്റ് ജില്ലയിലെ യൂറോപ്യന്മാരുടെ ആഗമനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 1960ലാണ് ഇത് സ്ഥാപിതമായത്. 1,175 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനം തെക്കൻ ആൽപ്സ് പർവ്വതനിരകളിൽ നിന്നും ആരംഭിച്ച് വന്യവും ഒറ്റപ്പെട്ടതുമായ തീരപ്രദേശത്ത് അവസാനിക്കുന്നു. [1] ഇത് ഔറാക്കി അല്ലെങ്കിൽ മൗണ്ട് കുക്ക് ദേശീയോദ്യാനവുമായി അതിർത്തി പങ്കിടുന്നു.
2010 4,400 ഹെക്റ്ററിലധികം പ്രദേശം വെസ്റ്റ് ലാന്റ് തായ് പൈറ്റിനി ദേശീയോദ്യാനത്തോടു കൂടിച്ചേർത്തു. ഉദ്യാനത്തിലുടനീളം ചിതറിക്കിടക്കുന്ന അനേകം പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ അധികവും കിഴക്കുവശത്തുള്ള ഒകാരിതോ കായലിലാണുള്ളത്. [2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Westland Tai Poutini National Park". Department of Conservation.
- ↑ "New additions to Westland National Park". New Zealand Government. 17 June 2010. Retrieved 17 June 2010.[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Westland Tai Poutini National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.