തൃത്താല കേശവപ്പൊതുവാൾ
(Thrithala Kesava Poduval എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
മധ്യ കേരളത്തിലെ പ്രസിദ്ധരായ ചെണ്ട തായമ്പക വിദ്വാന്മാരിൽ ഒരാളായിരുന്നു തൃത്താല കേശവൻ എന്ന തൃത്താല കേശവ പൊതുവാൾ.
തായമ്പക കൂടാതെ കഥകളി മേളം, പഞ്ചവാദ്യം, ഇടയ്ക്കവായന, വില്ലിന്മേൽതായമ്പക, ക്ഷേത്ര ആചാരങ്ങളിലെ പ്രധാന ഇനമായ വലിയപാണി, കൊട്ടിപ്പാടി സേവ എന്നിവയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.[1] തായമ്പകയിലെ മലമക്കാവ് ശൈലിയുടെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു കേശവ പൊതുവാൾ. മറ്റ് ശൈലികളുടെ ശക്തിയും സൗന്ദര്യവും തന്റെ വാദനത്തിൽ നിലനിർത്തിക്കൊണ്ടുതന്നെ പുതിയ പ്രയോഗങ്ങൾ സന്നിവേശിപ്പിച്ചതാണ് തൃത്താല കേശവ പ്പൊതുവാൾ തായമ്പകയിലെ അത്ഭുതമായി മാറിയത്.[2][3]
1988 ഫിബ്രവരി എട്ടിന് അമ്പതാം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.
തൃത്താല കേശവന്റെ ജീവിതത്തെ ആസ്പദമാക്കി ജയറാം, ഷാജി എൻ. കരുൺ എന്നിവർ ചേർന്ന് ഒരു സിനിമ നിർമ്മിക്കുന്നുണ്ട്. [4]