എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ
Cover page of 1993 reprint by Beacon Press. | |
| കർത്താവ് | മോഹൻദാസ് കരംചന്ദ് ഗാന്ധി |
|---|---|
| യഥാർത്ഥ പേര് | સત્યના પ્રયોગો અથવા આત્મકથા |
| പരിഭാഷ | മഹാദേവ് ദേശായി |
| രാജ്യം | ഇന്ത്യ |
| ഭാഷ | ഗുജറാത്തി |
| വിഷയം | ആത്മകഥ |
| പ്രസാധകർ | നവജീവൻ ട്രസ്റ്റ് |
പ്രസിദ്ധീകരിച്ച തിയതി | 1927 |
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആത്മകഥയാണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ(Gujarātī: સત્યના પ્રયોગો અથવા આત્મકથા). ഇന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള ഗ്രന്ഥമാണിത്[അവലംബം ആവശ്യമാണ്]. ഇന്ത്യയിലാകെ പ്രതിവർഷം രണ്ടു ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന ഈ പുസ്തത്തിന്റെ കോപ്പികളിൽ പകുതിയോളം കേരളത്തിലാണ് വിൽക്കപ്പെടുന്നത് [1]. 1927-ൽഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ആസ്സാമീസ് , ഇംഗ്ലീഷ്, ഹിന്ദി, ഒറിയ, തമിഴ്, തെലുങ്ക്,മലയാളം, കന്നട, ഉർദു, പഞ്ചാബി തുടങ്ങിയ ഭാഷകളിൽ ഗാന്ധിജിയുടെ ആത്മകഥ ലഭ്യമാണ്.[2]
ഗാന്ധിജിയുടെ കുട്ടിക്കാലം മുതൽ 1921 വരെയുള്ള കാലഘട്ടമാണ് ഇതിൽ വിവരിക്കുന്നത്. 1925 മുതൽ 1929 വരെ തന്റെ പ്രസിദ്ധീകരണമായ [നവജീവൻ]
വാരികയിൽ ആഴ്ചകളായി എഴുതിയ ലേഖനപരമ്പരയുടെ സമാഹാരമാണിത്. ഇതിന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ മൈ എക്സ്പിരിമെന്റ്സ് വിത് ട്രൂത്തും തന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ യങ് ഇന്ത്യയിൽ തുടർച്ചയായി വന്ന ലേഖനങ്ങളുടെ സമാഹാരമാണ്.[3] സ്വാമി ആനന്ദിന്റേയും മറ്റു സഹപ്രവർത്തകരുടേയും നിർബന്ധത്താലാണ് തന്റെ പൊതുജീവിതത്തിന്റെ പശ്ചാത്തലരേഖ തയ്യാറാക്കാൻ ഗാന്ധിജി തുനിഞ്ഞത്. 1999-ൽ "ഗ്ലോബൽ സ്പിരിച്വൽ ആന്റ് റിലീഗിയസ് അതോറിറ്റി" ഈ പുസ്തകത്തെ ഇരുപതാം നൂറ്റാണ്ടിലെ മികച്ച 100 പുസ്തകങ്ങളിലൊന്നായി തെരഞ്ഞെടുക്കുകയുണ്ടായി.[4]
പുറം കണ്ണികൾ
[തിരുത്തുക]എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (വിക്കി സോഴ്സിൽ നിന്ന്)
ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണകഥ PDF ഡൗൺലോഡ് ചെയ്യൂ -copyright Free Archived 2013-06-18 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ http://www.newkerala.com/one.php?action=fullnews&id=18252
- ↑ വിവരങ്ങൾ ശേഖരിച്ചത് ദീപിക ഓൺലൈൻ 31 ജനുവരി 2008
- ↑ റിച്ചാർഡ്, ജോൺസൺ. Gandhi's experiments with truth : essential writings by and about Mahatma Gandhi. ലെക്സിങ്ടൺ ബുക്സ്. ISBN ISBN 978-0-7391-1143-7.
{{cite book}}: Check|isbn=value: invalid character (help) - ↑ "Spiritual books of the century". USA Today. 2 December 1999.