ശ്രീ ബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sree Buddha College of Engineering എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീ ബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്
തരംസ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ് കോളേജ്
സ്ഥാപിതം2002
പ്രധാനാദ്ധ്യാപക(ൻ)ഡോ സോമി സെബാസ്റ്റ്യൻ
ഡയറക്ടർപ്രൊഫ: കെ. ശശികുമാർ
സ്ഥലംആലപ്പുഴ, കേരളം, ഇന്ത്യ
ക്യാമ്പസ്30 acres (120,000 m2)
വെബ്‌സൈറ്റ്http://sbce.ac.in/

ആലപ്പുഴ ജില്ലയിലെ നൂറനാട് പഞ്ചായത്തിൽ പാറ്റൂരിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് ആണ് ശ്രീ ബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്

ഐ. എസ്. ഓ. വിന്റെ ഗുണനിലവാര സർ‌ട്ടിഫിക്കറ്റും നേടിയിട്ടുള്ള ഈ കോളേജ് ആറു വിഷയങ്ങളിൽ ബി.ടെക് കോഴ്സും കൂടാതെ നാല് വിഷയങ്ങളിൽ എം. ടെക് കോഴ്സും നടത്തുന്നു. കൊല്ലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശ്രീ ബുദ്ധ എജ്യുക്കേഷണൽ സൊസൈറ്റി എന്ന കൂട്ടായ്മയാണ് ഈ കോളേജ് സ്ഥാപിച്ചതും ഇപ്പോൾ ഭരിക്കുന്നതും.

ഡിപ്പാർട്ടുമെന്റുകൾ[തിരുത്തുക]

  • കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  • സിവിൽ എഞ്ചിനീയറിംഗ്
  • ബയോടെക്നോളജി