പാറ്റൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ നൂറനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം ആണ് പാറ്റൂർ. പന്തളം - മാവേലിക്കര പാതയിൽ ഇടപ്പോണിൽ നിന്നും തെക്ക് മാറി സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണിത്. പന്തളത്തു നിന്നും ഏകദേശം 9 കിലോമീറ്റർ ദൂരമുണ്ട് ഈ സ്ഥലത്തേക്ക്. പാടവും പുഞ്ചയും നിറഞ്ഞ ഈ പ്രദേശത്ത് മുൻകാലങ്ങളിൽ നെൽകൃഷി ധാരാളമായി നടന്നിരുന്നു. പണ്ട് യുദ്ധകാലത്ത് കുതിരകളെ കെട്ടുന്നത് ഇവിടെ ആയിരുന്നതിനാൽ "കുതിരകെട്ടുംതടം" എന്ന് പേരിലായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. പിന്നീട് അത് മാറി പാറ്റൂർ എന്നായി. കരിങ്ങാലി പുഞ്ച ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നൂറനാട് മാവേലി സ്റ്റോർ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്

കലാലയങ്ങൾ[തിരുത്തുക]

ആരാധനാലങ്ങൾ[തിരുത്തുക]

  • പ്ലാക്കാട്ട് ക്ഷേത്രം
  • പള്ളിമുക്കം ദേവീക്ഷേത്രം
  • ഗുരുനാഥൻ കാവ് ക്ഷേത്രം
  • ആൽത്തറമൂട് ക്ഷേത്രം

സമിപത്തുള്ള ആതുരാലയങ്ങൾ[തിരുത്തുക]

  • ജോസ്കോ ഹൊസ്പിറ്റൽ
  • സി.എം ഹൊസ്പിറ്റൽ
"https://ml.wikipedia.org/w/index.php?title=പാറ്റൂർ&oldid=2862095" എന്ന താളിൽനിന്ന് ശേഖരിച്ചത്