ശനിശിംഗനാപൂർ
ദൃശ്യരൂപം
(Shani Shinganapur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോനൈ ശനിശിംഗനാപൂർ | |||||||
രാജ്യം | ഇന്ത്യ | ||||||
സംസ്ഥാനം | മഹാരാഷ്ട്ര | ||||||
ജില്ല(കൾ) | അഹമ്മദ്നഗർ ജില്ല | ||||||
ഉപജില്ല | നെവാസ | ||||||
സമയമേഖല | IST (UTC+5:30) | ||||||
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
82.36 km² (32 sq mi)† • 499 m (1,637 ft) | ||||||
ദൂരം
| |||||||
Footnotes |
19°24′00″N 74°49′00″E / 19.4000°N 74.8167°E ഇന്ത്യയിൽ മഹാരാഷ്ട്രയിലെ ഒരു ഗ്രാമമാണ് ശനിശിംഗനാപൂർ അഥവാ സോനൈ. ശനീശ്വരക്ഷേത്രത്താൽ പ്രശസ്തമായ ഗ്രാമമാണിത്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിൽ നെവാസ താലൂക്കിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അഹമ്മദ്നഗർ നഗരത്തിൽ നിന്നും 35 കിലോമീറ്ററാണ് ഗ്രാമത്തിലേക്കുള്ള ദൂരം.
ഈ ഗ്രാമത്തിലെ വീടുകൾക്ക് വാതിലുകളില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത[1]. കള്ളൻമാരിൽ നിന്ന് ശനീശ്വരൻ സംരക്ഷിക്കും എന്നതാണ് ഗ്രാമവാസികളുടെ ഈ വിശ്വാസത്തിനു കാരണം. ഇവിടെ സ്ഥാപിച്ചിരിക്കുന്ന യൂക്കോ ബാങ്കിന്റെ (UCO Bank) ശാഖയ്ക്ക് പ്രധാനവാതിൽ പൂട്ടില്ലാതെയാണ് നിർമ്മിച്ചിരിക്കുന്നത്[2].