റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Run (cricket) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റണ്ണെടുക്കുന്ന രീതി

ക്രിക്കറ്റിൽ സ്കോർ നേടുന്നതിന്റെ അടിസ്ഥാന ഏകകമാണ് റൺ. ബാറ്റ്സ്മാന്മാരാണ് റൺ എടുക്കുന്നത്. ടീമിലെ എല്ലാ ബാറ്റ്സ്മാന്മാരുടേയും സ്കോറിന്റെ ആകെത്തുകയാണ് ടീം സ്കോർ (എക്സ്ട്രാ റണ്ണുകളുണ്ടെങ്കിൽ അതും). ഒരു ബാറ്റ്സ്മാൻ 50 റൺസോ (അർദ്ധശതകം) 100 റൺസോ (ശതകം) അല്ലെങ്കിൽ 50ന്റെ ഗുണിതങ്ങളായുള്ള റണ്ണുകളോ നേടുന്നത് ഒരു പ്രധാനനേട്ടമായാണ് കണക്കാക്കുന്നത്. രണ്ട് ബാറ്റ്സ്മാന്മാരുടെ കൂട്ടുകെട്ട് 50ന്റെ ഗുണിതങ്ങളായുള്ള റണ്ണുകൾ നേടുന്നതും ടീമിന്റെ സ്കോർ 50ന്റെ ഗുണിതങ്ങളായുള്ള റണ്ണുകൾ പിന്നിടുന്നതും ആഘോഷത്തിന് കാരണമാകുന്നു.

റൺ റേറ്റ്[തിരുത്തുക]

ഒരു ടീം ആകെ നേടിയ റണ്ണിനെ അതിനായി ഉപയോഗിച്ച ഓവറുകളുടെ എണ്ണം കൊണ്ട് ഹരിക്കുമ്പോൾ റൺ റേറ്റ് ലഭിക്കുന്നു.

റൺ ഔട്ട്[തിരുത്തുക]

റണ്ണിനായി ക്രീസ് വിട്ടിറങ്ങുന്ന ബാറ്റ്സ്മാൻ ഏതെങ്കിലും ഒരു ക്രീസിൽ എത്തുന്നതിനു മുമ്പ് പന്തുപയോഗിച്ച് ആ ഭാഗത്തെ അഥവാ ആ എൻഡിലെ വിക്കറ്റ് തകർക്കപ്പെട്ടാൽ ബാറ്റ്സ്മാൻ റൺ ഔട്ട് ആയതായി പ്രഖ്യാപിക്കപ്പെടുന്നു.

നിയമങ്ങൾ[തിരുത്തുക]

ക്രിക്കറ്റ് നിയമങ്ങളിൽ 18ആം നിയമമാണ് റണ്ണുകൾ സ്കോർ ചെയ്യുന്നതിനെപ്പറ്റിയുള്ള നിയമങ്ങൾ പ്രതിപാദിക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. "Law 18 Scoring runs". Marylebone Cricket Club. മൂലതാളിൽ നിന്നും 2008-10-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-03.
"https://ml.wikipedia.org/w/index.php?title=റൺ&oldid=3656745" എന്ന താളിൽനിന്ന് ശേഖരിച്ചത്