റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Revolutionary Socialist Party of India (Marxist) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്)
സെക്രട്ടറി ജനറൽബാബു ദിവാകരൻ
രൂപീകരിക്കപ്പെട്ടത്2005
പിരിച്ചുവിട്ടത്2011-ൽ ബാബു ദിവാകരൻ സമാജ്‌വാദി പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) പുനരുജ്ജീവിപ്പിക്കുകയും ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു. 2014 ൽ പുനരുജ്ജീവിപ്പിച്ച് ഇടതുപക്ഷവുമായി സഹകരിക്കാൻ തീരുമാനിച്ചു.
ആസ്ഥാനംടിസി 24/113, പനവില, തൈക്കാട് പി.ഒ., തിരുവനന്തപുരം, പിൻ-695014.ഇൻഡ്യ[1]
സഖ്യംഐക്യജനാധിപത്യ മുന്നണി

മുൻകാല തൊഴിൽ മന്ത്രിയായിരുന്ന ബാബു ദിവാകരൻ 2005-ൽ രൂപം കൊടുത്ത കക്ഷിയാണ് റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്). ദിവാകരൻ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്) എന്ന കക്ഷിയിൽ നിന്ന് വിഘടിച്ചാണ് പുതിയ കക്ഷിയുണ്ടാക്കിയത്. ആർ.എസ്.പി. (ബി) ജനറൽ സെക്രട്ടറി എ.വി. താമരാക്ഷൻ ഐക്യജനാധിപത്യ മുന്നണി വിടാനു‌‌ള്ള തീരുമാനമെടുത്തതാണ് വിഘടനത്തിനുള്ള കാരണം. 2008-ൽ ഈ കക്ഷി സമാജ്‌വാദി പാർട്ടിയുമായി (എസ്.പി.) ലയിക്കുകയുണ്ടായി.[2]

പിന്നീട് ബാബു ദിവാകരൻ ആർ.എസ്.പി (എം) കക്ഷി പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അവസാനം കോൺഗ്രസ്സിൽ ചേരാനുള്ള തീരുമാനമെടുത്തു[3]

2014 ൽ എൽ.ഡി.എഫിൽ[തിരുത്തുക]

2014 ൽ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് വിട്ട് ആർ.എസ്.പി. (എം) പുനരുജ്ജീവിപ്പിച്ച് ഇടതുപക്ഷവുമായി സഹകരിക്കാൻ തീരുമാനിച്ചു. ബാബു ദിവാകരനെ കെ.പി.സി.സിയുടെ 105 അംഗ നിർവാഹകസമിതിയിൽ ക്ഷണിതാവാക്കിയെങ്കിലും ആർ.എസ്.പി. (എം) യിൽ ഉണ്ടായിരുന്ന ഒരു പ്രവർത്തകനെയും ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറായില്ല. തങ്ങൾക്ക് നൽകിയ ഉറപ്പുകൾ കോൺഗ്രസ് പാലിച്ചില്ലെന്ന് ബാബു ദിവാകരൻ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. [4]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഇ.സി.ഐ. സിമ്പൽ നോട്ടിഫിക്കേഷൻ
  2. http://www.hindu.com/2008/11/17/stories/2008111754010400.htm
  3. "ബാബു ദിവാകരൻ കോൺഗ്രസിൽ തിരിച്ചെത്തി". ഗൾഫ് മലയാളി. 2011 ഫെബ്രുവരി 22. ശേഖരിച്ചത് 21 ഫെബ്രുവരി 2013.
  4. http://www.mathrubhumi.com/online/malayalam/news/story/2813881/2014-03-14/kerala